< Masalimo 12 >
1 Kwa mtsogoleri wa mayimbidwe. Monga mwa mayimbidwe seminiti. Salimo la Davide. Thandizeni Yehova pakuti palibe munthu wokhulupirika; okhulupirika akusowa pakati pa anthu.
൧സംഗീതപ്രമാണിക്ക്; അഷ്ടമരാഗത്തിൽ: ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, രക്ഷിക്കണമേ; ഭക്തന്മാർ ഇല്ലാതെ പോകുന്നു; വിശ്വസ്തന്മാർ മനുഷ്യപുത്രന്മാരിൽ കുറഞ്ഞിരിക്കുന്നു;
2 Aliyense amanamiza mʼbale wake; ndi pakamwa pawo pabodza amayankhula zachinyengo.
൨ഓരോരുത്തൻ അവനവന്റെ കൂട്ടുകാരനോട് വ്യാജം സംസാരിക്കുന്നു; കപടമുള്ള അധരത്തോടും ഇരുമനസ്സോടും കൂടി അവർ സംസാരിക്കുന്നു.
3 Inu Yehova tsekani milomo yonse yachinyengo ndi pakamwa paliponse podzikuza.
൩കപടമുള്ള അധരങ്ങളെ ഒക്കെയും വമ്പു പറയുന്ന നാവിനെയും യഹോവ ഛേദിച്ചുകളയും.
4 Pakamwa pamene pamati, “Ife tidzapambana ndi kuyankhula kwathu; pakamwapa ndi pathupathu, tsono mbuye wathu ndani?”
൪“ഞങ്ങളുടെ നാവുകൊണ്ട് ഞങ്ങൾ ജയിക്കും; ഞങ്ങളുടെ അധരങ്ങൾ ഞങ്ങൾക്കു തുണ; ഞങ്ങൾക്കു യജമാനൻ ആര്?” എന്ന് അവർ പറയുന്നു.
5 “Chifukwa cha kuponderezedwa kwa anthu opanda mphamvu ndi kubuwula kwa anthu osowa, Ine ndidzauka tsopano,” akutero Yehova, “Ndidzawateteza kwa owazunza.”
൫“എളിയവരുടെ പീഡയും ദരിദ്രന്മാരുടെ നെടുവീർപ്പും നിമിത്തം ഇപ്പോൾ ഞാൻ എഴുന്നേല്ക്കും; രക്ഷക്കായി കാംക്ഷിക്കുന്നവനെ ഞാൻ സംരക്ഷിക്കും” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
6 Ndipo mawu a Yehova ndi angwiro monga siliva oyengedwa mʼngʼanjo yadothi, oyengedwa kasanu nʼkawiri.
൬യഹോവയുടെ വചനങ്ങൾ നിർമ്മല വചനങ്ങൾ ആകുന്നു; നിലത്ത് ഉലയിൽ ഉരുക്കി ഏഴു പ്രാവശ്യം ശുദ്ധിചെയ്ത വെള്ളിപോലെ തന്നെ.
7 Inu Yehova mudzatitchinjiriza ndipo mudzatiteteza kwa anthu otere kwamuyaya.
൭യഹോവേ, അവിടുന്ന് ഞങ്ങളെ കാത്തുകൊള്ളും; ഈ തലമുറയിൽനിന്ന് ഞങ്ങളെ എന്നും സൂക്ഷിക്കും.
8 Oyipa amangoyendayenda ponseponse anthu akamayamikira zochita zawo.
൮മനുഷ്യപുത്രന്മാരുടെ ഇടയിൽ വഷളത്തം പ്രബലപ്പെടുമ്പോൾ ദുഷ്ടന്മാർ എല്ലായിടവും സഞ്ചരിക്കുന്നു.