< Mika 5 >

1 Iwe mzinda wa anthu ankhondo, sonkhanitsa anthu ako ankhondo, pakuti anthu atizungulira kuti alimbane nafe. Adzakantha ndi ndodo pa chibwano cha wolamulira wa Israeli.
ഇപ്പോൾ പടക്കൂട്ടങ്ങളുടെ മകളേ, പടക്കൂട്ടമായി കൂടുക; അവൻ നമ്മുടെനേരെ അണിനിരത്തുന്നു; യിസ്രായേലിന്റെ ന്യായാധിപതിയെ അവർ വടികൊണ്ട് ചെകിട്ടത്ത് അടിക്കുന്നു.
2 “Koma iwe Betelehemu Efurata, ngakhale uli wonyozeka pakati pa mafuko a Yuda, mwa iwe mudzatuluka munthu amene adzalamulira Israeli, amene chiyambi chake nʼchakalekale, nʼchamasiku amakedzana.”
നീയോ, ബേത്ത്-ലേഹേം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളിൽ ചെറുതായിരുന്നാലും യിസ്രായേലിന് അധിപതിയായിരിക്കേണ്ടുന്നവൻ എനിക്ക് നിന്നിൽനിന്ന് ഉത്ഭവിച്ചുവരും; അവന്റെ ഉത്ഭവം പണ്ടേയുള്ളതും പുരാതനമായതും തന്നെ.
3 Nʼchifukwa chake Israeli adzasiyidwa mpaka pa nthawi imene mayi amene ali woyembekezera adzachire. Ndipo abale ake onse otsalira adzabwerera kudzakhala pamodzi ndi Aisraeli.
അതുകൊണ്ട് പ്രസവിക്കാനുള്ളവൾ പ്രസവിക്കുവോളം അവിടുന്ന് അവരെ ഏല്പിച്ചുകൊടുക്കും; അവന്റെ സഹോദരന്മാരിൽ ശേഷിപ്പുള്ളവർ യിസ്രായേൽ മക്കളുടെ അടുക്കൽ മടങ്ങിവരും.
4 Iye adzalimbika, ndipo adzaweta nkhosa zake mwa mphamvu ya Yehova, mu ulemerero wa dzina la Yehova Mulungu wake. Ndipo iwo adzakhala mu mtendere, pakuti ukulu wake udzakhala ponseponse pa dziko lapansi.
എന്നാൽ അവിടുന്ന് യഹോവയുടെ ശക്തിയോടും തന്റെ ദൈവമായ യഹോവയുടെ നാമത്തിന്റെ മഹിമയോടുംകൂടി നിന്ന് തന്റെ ആട്ടിൻകൂട്ടത്തെ മേയിക്കും; അവർ നിർഭയം വസിക്കും; അവിടുന്ന് അന്ന് ഭൂമിയുടെ അറ്റങ്ങളോളം മഹാനാകുമല്ലോ.
5 Ndipo Iye adzakhala mtendere wawo. Asiriya akadzalowa mʼdziko lathu ndi kuyamba kuthira nkhondo malo athu otetezedwa, tidzawadzutsira abusa asanu ndi awiri, ngakhalenso atsogoleri asanu ndi atatu.
അവിടുന്ന് സമാധാനമാകും; അശ്ശൂർ നമ്മുടെ ദേശത്തുവന്ന് നമ്മുടെ അരമനകളിൽ ചവിട്ടുമ്പോൾ നാം അവരുടെ നേരെ ഏഴ് ഇടയന്മാരെയും എട്ട് ജനപ്രഭുക്കന്മാരെയും നിർത്തും.
6 Iwo adzagonjetsa dziko la Asiriya ndi lupanga, dziko la Nimurodi adzalilamulira mwankhondo. Adzatipulumutsa kwa Asiriya akadzafika mʼmalire a mʼdziko lathu kudzatithira nkhondo.
അവർ അശ്ശൂർദേശത്തെയും അതിന്റെ പ്രവേശനങ്ങളിൽവച്ച് നിമ്രോദ് ദേശത്തെയും വാൾകൊണ്ട് നശിപ്പിക്കും; അശ്ശൂർ നമ്മുടെ ദേശത്തുവന്ന് നമ്മുടെ അതിരുകളിൽ ചവിട്ടുമ്പോൾ അവിടുന്ന് നമ്മെ അവരുടെ കയ്യിൽനിന്ന് വിടുവിക്കും.
7 Otsalira a Yakobo adzakhala pakati pa mitundu yambiri ya anthu ngati mame ochokera kwa Yehova, ngati mvumbi pa udzu, omwe sulamulidwa ndi munthu kapena kudikira lamulo la anthu.
യാക്കോബിൽ ശേഷിപ്പുള്ളവർ പലജാതികളുടെയും ഇടയിൽ യഹോവയിങ്കൽ നിന്നുള്ള മഞ്ഞുപോലെയും, മനുഷ്യനായി കാത്തുനിൽക്കുകയോ മനുഷ്യപുത്രന്മാർക്കായി കാത്തിരിക്കുകയോ ചെയ്യാതെ പുല്ലിന്മേൽ പെയ്യുന്ന മാരിപോലെയും ആകും.
8 Otsala a Yakobo adzakhala pakati pa mitundu ya anthu, mʼgulu la anthu a mitundu yambiri, ngati mkango pakati pa nyama za mʼnkhalango. Ngati mwana wa mkango pakati pa gulu la nkhosa, amene pozidutsa amazidya ndi kuzikhadzula, ndipo palibe angathe kuzilanditsa.
യാക്കോബിൽ ശേഷിപ്പുള്ളവർ ജനതകളുടെ ഇടയിൽ, അനേകവംശങ്ങളുടെ ഇടയിൽ തന്നെ, കാട്ടുമൃഗങ്ങളിൽ ഒരു സിംഹംപോലെയും ആട്ടിൻകൂട്ടങ്ങളിൽ ഒരു ബാലസിംഹംപോലെയും ആകും; അത് അകത്തുകടന്നാൽ ചവിട്ടി കടിച്ചുകീറിക്കളയും; വിടുവിക്കുവാൻ ആരും ഉണ്ടാകുകയില്ല.
9 Mudzagonjetsa adani anu, ndipo adani anu onse adzawonongeka.
നിന്റെ കൈ നിന്റെ വൈരികൾക്കുമീതെ ഉയർന്നിരിക്കും; നിന്റെ സകലശത്രുക്കളും ഛേദിക്കപ്പെടും.
10 Yehova akuti, “Tsiku limenelo ndidzawononga akavalo anu onse ndi kuphwasula magaleta anu.
൧൦“ആ നാളിൽ ഞാൻ നിന്റെ കുതിരകളെ നിന്റെ നടുവിൽനിന്ന് ഛേദിച്ചുകളയും; നിന്റെ രഥങ്ങളെ നശിപ്പിക്കുകയും ചെയ്യും” എന്ന് യഹോവയുടെ അരുളപ്പാട്.
11 Ndidzawononga mizinda ya mʼdziko mwanu ndi kugwetsa malinga anu onse.
൧൧ഞാൻ നിന്റെ ദേശത്തിലെ പട്ടണങ്ങളെ നശിപ്പിക്കുകയും നിന്റെ കോട്ടകളെ എല്ലാം ഇടിച്ചുകളയുകയും ചെയ്യും.
12 Ndidzawononga ufiti wanu ndipo sikudzakhalanso anthu owombeza mawula.
൧൨ഞാൻ ക്ഷുദ്രപ്രയോഗങ്ങളെ നിന്റെ കയ്യിൽനിന്ന് ഛേദിച്ചുകളയും; ശകുനവാദികൾ നിനക്ക് ഇനി ഉണ്ടാകുകയുമില്ല.
13 Ndidzawononga mafano anu osema pamodzi ndi miyala yanu yopatulika imene ili pakati panu; simudzagwadiranso zinthu zopanga ndi manja anu.
൧൩ഞാൻ വിഗ്രഹങ്ങളെയും സ്തംഭപ്രതിഷ്ഠകളെയും നിന്റെ നടുവിൽനിന്ന് ഛേദിച്ചുകളയും; നീ ഇനി നിന്റെ കൈപ്പണിയെ നമസ്കരിക്കുകയുമില്ല.
14 Ndidzazula mitengo ya mafano a Asera imene ili pakati panu, ndipo ndidzawononga mizinda yanu.
൧൪ഞാൻ നിന്റെ അശേരാപ്രതിഷ്ഠകളെ നിന്റെ നടുവിൽനിന്ന് പറിച്ചുകളയുകയും നിന്റെ പട്ടണങ്ങളെ നശിപ്പിക്കുകയും ചെയ്യും.
15 Ndidzayilanga mwaukali ndi mokwiya mitundu imene sinandimvere Ine.”
൧൫ഞാൻ ജനതകളോട് അവർ കേട്ടിട്ടില്ലാത്തവിധം കോപത്തോടും ക്രോധത്തോടുംകൂടി പ്രതികാരംചെയ്യും.

< Mika 5 >