< Oweruza 21 >

1 Aisraeli anali atalumbira ku Mizipa kuti, “Palibe mmodzi wa ife adzapereke mwana wake wamkazi kuti akwatiwe ndi mwamuna wa fuko la Benjamini.”
എന്നാൽ “നമ്മിൽ ആരും തന്റെ മകളെ ഒരു ബെന്യാമീന്യന് ഭാര്യയായി കൊടുക്കരുത്” എന്ന് യിസ്രായേല്യർ മിസ്പയിൽവെച്ച് ശപഥം ചെയ്തിരുന്നു.
2 Anthu anapita ku Beteli kumene anakakhala pansi pamaso pa Mulungu mpaka madzulo. Iwo anakweza mawu nalira kwambiri.
ആകയാൽ ജനം ബേഥേലിൽ ചെന്ന് അവിടെ ദൈവസന്നിധിയിൽ സന്ധ്യവരെ ഇരുന്ന് ഉച്ചത്തിൽ മഹാവിലാപം കഴിച്ചു:
3 Iwo ankanena kuti, “Yehova Mulungu wa Israeli, nʼchifukwa chiyani izi zachitika mʼdziko la Israeli kuti lero fuko limodzi lisowe mu Israeli?”
“യിസ്രായേലിന്റെ ദൈവമായ യഹോവേ, ഇന്ന് യിസ്രായേലിൽ ഒരു ഗോത്രം ഇല്ലാതെപോകുവാൻ തക്കവണ്ണം ഇങ്ങനെ സംഭവിച്ചുവല്ലോ” എന്ന് പറഞ്ഞു.
4 Mmawa mwake anthu anadzuka namanga guwa lansembe ndi kupereka nsembe zopsereza ndi nsembe zachiyanjano.
പിറ്റെന്നാൾ ജനം അതികാലത്ത് എഴുന്നേറ്റ് അവിടെ ഒരു യാഗപീഠം പണിത് ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു.
5 Kenaka Aisraeli anafunsa kuti, “Kodi ndani pakati pa mafuko a Israeli sanafike ku msonkhano wa Yehova?” Anatero chifukwa anachita malumbiro aakulu okhudza munthu amene alephere kupita ku Mizipa ndi kuti woteroyo ayenera kuphedwa.
പിന്നെ യിസ്രായേൽ മക്കൾ: “എല്ലാ യിസ്രായേൽഗോത്രങ്ങളിലും യഹോവയുടെ സഭയിൽ വരാതെ ആരെങ്കിലും ഉണ്ടോ” എന്ന് ചോദിച്ചു. “മിസ്പയിൽ യഹോവയുടെ അടുക്കൽ വരാത്തവൻ മരണശിക്ഷ അനുഭവിക്കേണം” എന്ന് അവർ ഒരു ഉഗ്രശപഥം ചെയ്തിരുന്നു.
6 Tsono Aisraeli anamva chisoni chifukwa cha abale awo, Abenjamini. Iwo anati, “Lero fuko limodzi lachotsedwa mu Israeli.
എന്നാൽ യിസ്രായേൽ മക്കൾ തങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരെക്കുറിച്ച് അനുതപിച്ചു: “ഇന്ന് യിസ്രായേലിൽനിന്ന് ഒരു ഗോത്രം അറ്റുപോയിരിക്കുന്നു.
7 Kodi tingawapezere bwanji anthu otsalawa akazi woti awakwatire? Paja ife tinalumbira kwa Yehova kuti sitidzapereka ana anthu aakazi kuti awakwatire.
ശേഷിച്ചിരിക്കുന്നവർക്ക് നമ്മുടെ പുത്രിമാരെ ഭാര്യമാരായി കൊടുക്കരുത് എന്ന് നാം യഹോവയുടെ നാമത്തിൽ സത്യം ചെയ്തിരിക്കകൊണ്ട് അവർക്ക് ഭാര്യമാരെ കിട്ടുവാൻ നാം എന്ത് ചെയ്യേണം?” എന്ന് പറഞ്ഞു.
8 Kenaka anafunsa kuti, ‘Kodi mu fuko la Israeli ndani amene sanabwere pamaso pa Yehova ku Mizipa?’” Tsono panapezeka kuti panalibe ndi mmodzi yemwe wochokera ku Yabesi Giliyadi amene anapita ku msonkhano ku misasa kuja.
“യിസ്രായേൽ ഗോത്രങ്ങളിൽനിന്ന് മിസ്പയിൽ യഹോവയുടെ അടുക്കൽ വരാതെ ആരെങ്കിലും ഉണ്ടോ?” എന്ന് അവർ അന്വേഷിച്ചപ്പോൾ ഗിലെയാദിലെ യാബേശിൽ നിന്ന് ആരും പാളയത്തിൽ കടന്നു വന്നിട്ടില്ല എന്ന് മനസ്സിലാക്കി.
9 Pamene anthu anawerengana anangoona kuti anthu a ku Yabesi Giliyadi palibe.
ജനത്തെ എണ്ണിയപ്പോൾ ഗിലെയാദിലെ യാബേശ് നിവാസികളിൽ ആരും അവിടെ ഇല്ലായിരുന്നു.
10 Choncho msonkhano unatumiza anthu ankhondo 12,000 ndi kuwalamula kuti, “Mukaphe anthu onse okhala ku Yabesi Giliyadi, kuphatikizapo akazi ndi ana.”
൧൦അപ്പോൾ സഭ പരാക്രമശാലികളായ പന്തീരായിരംപേരെ അവിടേക്ക് അയച്ച് അവരോട് കല്പിച്ചത്: “നിങ്ങൾ ചെന്ന് ഗിലെയാദിലെ യാബേശ് നിവാസികളെ സ്ത്രീകളും പൈതങ്ങളും ഉൾപ്പെടെ വാളാൽ കൊല്ലുവിൻ”.
11 Izi ndi zimene mukachite. “Mukaphe mwamuna aliyense ndi mkazi aliyense amene anadziwapo mwamuna.”
൧൧ഇപ്രകാരം നിങ്ങൾ “സകലപുരുഷന്മാരെയും പുരുഷനോടുകൂടെ ശയിച്ച സകലസ്ത്രീകളെയും നിർമ്മൂലമാക്കേണം”.
12 Iwo anapeza atsikana 400 pakati pa anthu okhala mu Yabesi Giliyadi amene anali asanadziwepo mwamuna ndipo anabwera nawo ku misasa ku Silo mʼdziko la Kanaani.
൧൨അങ്ങനെ ചെയ്തപ്പോൾ, ഗിലെയാദിലെ യാബേശ് നിവാസികളുടെ ഇടയിൽ പുരുഷസംസർഗ്ഗം ചെയ്തിട്ടില്ലാത്ത നാനൂറ് കന്യകമാരെ കണ്ടെത്തി, അവരെ കനാൻദേശത്തിലെ ശീലോവിൽ പാളയത്തിലേക്ക് കൊണ്ടുവന്നു.
13 Kenaka msonkhano wonse unatumiza uthenga kwa Abenjamini amene ankakhala ku thanthwe la Rimoni kuwawuza kuti nkhondo yatha.
൧൩സർവ്വസഭയും രിമ്മോൻപാറയിലെ ബെന്യാമീന്യരോട് സംസാരിച്ച് സമാധാനം അറിയിക്കുവാൻ ആളയച്ച്.
14 Choncho Abenjamini anabwera nthawi imeneyo ndipo Aisraeli anawapatsa akazi a ku Yabesi Giliyadi amene sanaphedwe. Koma sanapezeke owakwanira.
൧൪അപ്പോൾ ബെന്യാമീന്യർ മടങ്ങിവന്നു; ഗിലെയാദിലെ യാബേശിലുള്ള സ്ത്രീകളിൽ, അവർ ജീവനോടെ രക്ഷിച്ചിരുന്നവരെ അവർക്ക് കൊടുത്തു;
15 Aisraeli anamvera chisoni Abenjamini, chifukwa Yehova anachita ngati waligwerula dzino fuko la Israeli.
൧൫അവർക്ക് തികയാൻ മാത്രം സ്ത്രീകൾ ഇല്ലായിരുന്നു. യഹോവ യിസ്രായേൽ ഗോത്രങ്ങളിൽ ഒരു ഛേദം വരുത്തിയിരിക്ക കൊണ്ട് ജനം ബെന്യാമീന്യരെക്കുറിച്ച് ദുഃഖിച്ചു.
16 Choncho akuluakulu a msonkhano anati, “Kodi tikawapezera kuti akazi anthu otsalirawa kuti awakwatire popeza kuti akazi a fuko la Benjamini anaphedwa?”
൧൬“ശേഷിച്ചവർക്ക് സ്ത്രീകളെ കിട്ടേണ്ടതിന് നാം എന്ത് ചെയ്യേണ്ടു? ബെന്യാമീൻ ഗോത്രത്തിൽ സ്ത്രീകൾ ഇല്ലാതെ പോയല്ലൊ” എന്ന് സഭയിലെ മൂപ്പന്മാർ പറഞ്ഞു.
17 Iwo anati, “Abenjamini amene anapulumukawa ayenera kukhala ndi zidzukulu, kuti mtundu wa Israeli usafafanizike.
൧൭“യിസ്രായേലിൽനിന്ന് ഒരു ഗോത്രം നശിച്ചുപോകാതിരിക്കേണ്ടതിന് ബെന്യാമീന്യരിൽ രക്ഷപ്പെട്ടവർക്ക് അവരുടെ അവകാശം നിലനില്ക്കേണം.
18 Ife sitingathe kuwapatsa ana anthu aakazi kuti akwatire. Paja tinalumbira kuti, ‘Akhale wotembereredwa aliyense amene adzapereka mwana wake wamkazi kwa mwamuna wa fuko la Benjamini kuti akwatire.’
൧൮എങ്കിലും നമുക്ക് നമ്മുടെ പുത്രിമാരെ അവർക്ക് ഭാര്യമാരായി കൊടുത്തുകൂടാ; ബെന്യാമീന്യർക്ക് സ്ത്രീയെ കൊടുക്കുന്നവൻ ശപിക്കപ്പെട്ടവൻ എന്ന് യിസ്രായേൽ മക്കൾ ശപഥം ചെയ്തിരിക്കുന്നുവല്ലോ” എന്നും അവർ പറഞ്ഞു.
19 Ndipo anati, ‘Paja ku Silo kuli chikondwerero cha chaka ndi chaka cholemekeza Yehova. Tsono Silo ali kumpoto kwa Beteli, kummawa kwa msewu wochokera ku Beteli kupita ku Sekemu, ndiponso kummwera kwa Lebona.’”
൧൯അപ്പോൾ അവർ: “ബേഥേലിന് വടക്കും, ബേഥേലിൽനിന്ന് ശെഖേമിലേക്ക് പോകുന്ന പെരുവഴിക്ക് കിഴക്കും ലെബോനെക്ക് തെക്കും ഉള്ള ശീലോവിൽ ആണ്ടുതോറും യഹോവയുടെ ഉത്സവം ഉണ്ടല്ലോ” എന്ന് പറഞ്ഞു.
20 Choncho anawalamulira Abenjamini aja kuti, “Pitani mukabisale mʼminda ya mpesa
൨൦ആകയാൽ അവർ ബെന്യാമീന്യരോട്: “നിങ്ങൾ ചെന്ന്, മുന്തിരിത്തോട്ടങ്ങളിൽ പതിയിരിപ്പിൻ.
21 ndipo mukakhale tcheru. Ana aakazi a ku Silo akadzatulukira kudzavina nawo magule, pomwepo inu mutuluke minda ya mpesa ndi kukawagwira aliyense wake ndi kupita nawo ku dziko la Benjamini.
൨൧ശീലോവിലെ കന്യകമാർ നിരനിരയായി നൃത്തംചെയ്‌വാൻ പുറപ്പെട്ട് വരുമ്പോൾ, മുന്തിരിത്തോട്ടങ്ങളിൽനിന്ന് വന്ന് ഓരോരുത്തൻ ശീലോവിലെ കന്യകമാരിൽനിന്ന് തനിക്ക് ഭാര്യയെ പിടിച്ച് ബെന്യാമീൻ ദേശത്തേക്ക് പൊയ്ക്കൊൾവിൻ” എന്ന് കല്പിച്ചു.
22 Ngati abambo awo kapena alongo awo adzabwera kudzadandaula kwa ife, tidzawawuza kuti, ‘Chonde, tikomereni mtima powalola kuti atenga ana anu aakaziwo popeza kuti ife sitinawapezere akazi pomenya nkhondo. Inunso simunachite kuwapatsa. Mukanatero ndiye mukanapalamula.’”
൨൨അവരുടെ അപ്പന്മാരോ ആങ്ങളമാരോ ഞങ്ങളുടെ അടുക്കൽവന്ന് പരാതി പറഞ്ഞാൽ ഞങ്ങൾ അവരോട്: “ഞങ്ങൾക്കുവേണ്ടി, അവരോട് ദയ ചെയ്യേണം; ഞങ്ങൾ പടയിൽ അവർക്ക് ആർക്കും ഭാര്യമാരെ പിടിച്ചു കൊണ്ടുവന്നില്ല; ശപഥം സംബന്ധിച്ച് കുറ്റക്കാരാകുവാൻ, നിങ്ങൾ ഇപ്പോൾ അവർക്ക് ഭാര്യമാരെ കൊടുത്തില്ലല്ലോ “എന്ന് പറഞ്ഞുകൊള്ളാം.
23 Abenjamini anachitadi zimenezi. Mwa akazi amene ankavina aja anagwirapo ena, malingana ndi chiwerengero chawo, nawatenga kuti akhale akazi awo. Kenaka ananyamuka kubwerera ku dziko la kwawo, nakamanganso mizinda yawo ndi kumakhalamo.
൨൩ബെന്യാമീന്യർ അങ്ങനെ ചെയ്തു; നൃത്തംചെയ്യുന്ന സ്ത്രീകളെ തങ്ങളുടെ എണ്ണത്തിന് ഒത്തവണ്ണം പിടിച്ച്, തങ്ങളുടെ അവകാശ ദേശത്തിലേക്ക് മടങ്ങിച്ചെന്ന് പട്ടണങ്ങളെ വീണ്ടും പണിത് അവയിൽ പാർത്തു.
24 Pambuyo pake Aisraeli anachoka kumeneko ndi kubwerera kwawo, ku mafuko ndi ku mabanja awo, aliyense ku dera la cholowa chake.
൨൪ആ കാലയളവിൽ യിസ്രായേൽ മക്കൾ അവിടംവിട്ട് ഓരോരുത്തൻ താന്താന്റെ ഗോത്രത്തിലേക്കും വീട്ടിലേക്കും പോയി; അങ്ങനെ ഓരോരുത്തൻ അവരവരുടെ അവകാശഭൂമിയിൽ പാർത്തു.
25 Masiku amenewo kunalibe mfumu ku Israeli. Aliyense ankangochita zimene zomukomera yekha.
൨൫ആ കാലത്ത് യിസ്രായേലിൽ ഒരു രാജാവുമില്ലായിരുന്നു; ഓരോരുത്തൻ സ്വന്തം ഇഷ്ടം അനുസരിച്ചു ജീവിച്ചു.

< Oweruza 21 >