< Yoswa 23 >
1 Panapita nthawi yayitali kuchokera pamene Yehova anakhazikitsa mtendere pakati pa Aisraeli ndi adani awo owazungulira. Nthawi imeneyi nʼkuti Yoswa atakalamba, ali ndi zaka zambiri.
൧യഹോവ ചുറ്റുമുള്ള സകലശത്രുക്കളെയും അടക്കി യിസ്രായേലിന് സ്വസ്ഥത നല്കി, ഏറെക്കാലം കഴിഞ്ഞു. യോശുവയും വൃദ്ധനായി.
2 Yoswayo anayitanitsa Aisraeli onse pamodzi ndi akuluakulu, atsogoleri, oweruza, ndi oyangʼanira anthu antchito ndipo anawawuza kuti, “Ine ndakalamba ndipo ndili ndi zaka zambiri.
൨യോശുവ യിസ്രായേൽ ജനത്തെയും അവരുടെ മൂപ്പന്മാരെയും പ്രധാനികളെയും ന്യായാധിപന്മാരെയും പ്രമാണികളെയും വിളിച്ച് അവരോട് പറഞ്ഞത്: “ഞാൻ വൃദ്ധനായിരിക്കുന്നു.
3 Inu mwaona zonse zimene Yehova Mulungu wanu wachita kwa mitundu yonseyi chifukwa cha inu. Ndi Yehova Mulungu wanu amene anakumenyerani nkhondo.
൩നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ നിമിത്തം ഈ സകലജനതകളോടും ചെയ്തതൊക്കെയും നിങ്ങൾ കണ്ടിരിക്കുന്നു; യഹോവ തന്നെയല്ലോ നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്തത്?
4 Tsono onani! Mitundu ya anthu otsalawa ndayipereka kwa mafuko anu pamodzi ndi mitundu ya anthu ya pakati pa Yorodani ndi Nyanja Yayikulu ya kumadzulo imene ndinayigonjetsa.
൪യോർദ്ദാൻ മുതൽ പടിഞ്ഞാറ് മെഡിറ്ററേനിയൻ സമുദ്രംവരെ കീഴടക്കാൻ ശേഷിച്ചിട്ടുള്ള ദേശവും ഞാൻ കീഴടക്കീട്ടുള്ള സകല ദേശവും നിങ്ങളുടെ ഗോത്രങ്ങൾക്ക് അവകാശമായി നറുക്കിട്ട് വിഭജിച്ച് തന്നിരിക്കുന്നു.
5 Yehova Mulungu wanu ndiye adzawathamangitsa pamaso panu. Mudzatenga dziko lawo monga Yehova anakulonjezerani.
൫നിങ്ങളുടെ ദൈവമായ യഹോവ തന്നേ അവരെ നിങ്ങളുടെ മുമ്പിൽനിന്ന് ഓടിച്ച് നിങ്ങളുടെ ദൃഷ്ടിയിൽനിന്ന് നീക്കിക്കളയും; യഹോവ നിങ്ങളോട് വാഗ്ദാനം ചെയ്തതുപോലെ നിങ്ങൾ അവരുടെ ദേശം കൈവശമാക്കുകയും ചെയ്യും.
6 “Choncho khalani amphamvu, ndipo samalani kuti mumvere zonse zimene zalembedwa mʼbuku la malamulo a Mose. Musapatuke pa malamulo onse amene alembedwamo.
൬ആകയാൽ മോശെയുടെ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്നതെല്ലാം പാലിച്ചു നടപ്പാനും അതിൽനിന്ന് ഇടം വലം മാറാതിരിപ്പാനും ഉറപ്പും ധൈര്യവുമുള്ളവരായിരിപ്പീൻ.
7 Musagwirizane ndi mitundu ya anthu imene yatsala pakati panu. Musatchule mayina a milungu yawo kapena kuyitchula polumbira. Musayitumikire kapena kuyigwadira.
൭നിങ്ങളുടെ ഇടയിൽ ശേഷിച്ചിരിക്കുന്ന ഈ ജനതകളോട് നിങ്ങൾ ഇടകലരരുത്; അവരുടെ ദേവന്മാരുടെ നാമം ഉച്ചരിക്കയും അത് ചൊല്ലി സത്യംചെയ്കയും അരുത്; അവരെ സേവിക്കയും നമസ്കരിക്കയും അരുത്.
8 Koma mukuyenera kugwiritsa Yehova Mulungu wanu, monga mwachitira mpaka lero lino.
൮നിങ്ങൾ ഇന്നുവരെ ചെയ്തതുപോലെ നിങ്ങളുടെ ദൈവമായ യഹോവയോട് പറ്റിച്ചേർന്നിരിപ്പിൻ.
9 “Yehova wapirikitsa patsogolo panu mitundu ya anthu ikuluikulu ndi yolimba. Mpaka lero palibe amene watha kulimbana nanu.
൯യഹോവ നിങ്ങളുടെ മുമ്പിൽനിന്ന് വലിപ്പവും ബലവുമുള്ള ജനതകളെ നീക്കിക്കളഞ്ഞു; ഒരു മനുഷ്യനും ഇന്നുവരെ നിങ്ങളുടെ മുമ്പിൽ നില്പാൻ കഴിഞ്ഞിട്ടില്ല.
10 Aliyense wa inu atha kuthamangitsa anthu 1,000 chifukwa Yehova Mulungu wanu ndiye amakumenyerani nkhondo, monga momwe analonjezera.
൧൦നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു വാഗ്ദാനം ചെയ്തതുപോലെ താൻതന്നെ നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്തതുകൊണ്ട് നിങ്ങളിൽ ഒരുത്തൻ ആയിരംപേരെ ഓടിച്ചിരിക്കുന്നു.
11 Choncho samalitsani kuti mukonde Yehova Mulungu wanu.
൧൧അതുകൊണ്ട് നിങ്ങളുടെ ദൈവമായ യഹോവയെ പൂർണ്ണമനസ്സോടെ സ്നേഹിക്കുവാൻ ശ്രദ്ധിച്ചുകൊൾക.
12 “Koma ngati mubwerera mʼmbuyo ndi kuphatikizana ndi mitundu yotsalayi imene ili pakati panu ndi kumakwatirana nayo,
൧൨അല്ലാതെ നിങ്ങൾ പിന്തിരിഞ്ഞ് നിങ്ങളുടെ ഇടയിലുള്ള ഈ ശേഷം ജനതകളോട് ചേർന്നു വിവാഹം ചെയ്കയും ഇടകലരുകയും ചെയ്താൽ
13 pamenepo mudziwe kuti Yehova, Mulungu wanu, sadzapirikitsa mitundu imeneyi pamaso panu, koma idzakhala ngati msampha kwa inu kapenanso khwekhwe lokukolani. Idzakhala ngati zikwapu pa msana panu kapenanso ngati minga mʼmaso mwanu mpaka mutatha psiti mʼdziko labwinoli limene Yehova Mulungu wanu wakupatsani.
൧൩നിങ്ങളുടെ ദൈവമായ യഹോവ ഈ ജനതകളെ നിങ്ങളുടെ മുമ്പിൽനിന്ന് നീക്കിക്കളകയില്ലെന്നും യഹോവ നിങ്ങൾക്ക് തന്നിരിക്കുന്ന ഈ നല്ലദേശത്തുനിന്ന് നിങ്ങൾ നശിച്ചുപോകുംവരെ അവർ നിങ്ങൾക്ക് കുടുക്കും കെണിയും മുതുകിൽ ചാട്ടയും കണ്ണിൽ മുള്ളും ആയിരിക്കുമെന്ന് അറിഞ്ഞുകൊൾവീൻ.
14 “Aliyense wa inu akudziwa mu mtima mwake komanso mʼmoyo mwake kuti zabwino zonse zimene Yehova Mulungu wanu anakulonjezani zachitika. Palibe lonjezo ndi limodzi lomwe limene silinakwaniritsidwe.
൧൪ഇതാ, എനിക്ക് സകലഭൂവാസികളെയും പോലെ ലോകത്തോടു യാത്ര പറയുവാൻ സമയമായിരിക്കുന്നു; നിങ്ങളുടെ ദൈവമായ യഹോവ വാഗ്ദാനം ചെയ്തിട്ടുള്ള നന്മകളിൽ ഒന്നുപോലും ലഭിക്കാതെ പോയിട്ടില്ലെന്ന് നിങ്ങൾക്ക് പൂർണ്ണഹൃദയത്തിലും പൂർണ്ണമനസ്സിലും ബോധ്യമായിരിക്കുന്നു; ഒന്നിനും വീഴ്ചവരാതെ എല്ലാം നിറവേറിയിരിക്കുന്നു.
15 Monga momwe Yehova Mulungu wanu wakuchitirani zabwino zonse zimene ananena kuti adzachita, Yehovayo angathenso kukuchitirani zoyipa zonse zimene waopseza, mpaka kukuchotsani mʼdziko lokoma limene anakupatsani.
൧൫നിങ്ങൾ യഹോവയുടെ കൽപ്പനകൾ ലംഘിച്ചാൽ എല്ലാനന്മകളും നിങ്ങൾക്ക് ലഭിച്ചതുപോലെ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് തന്നിരിക്കുന്ന ഈ നല്ലദേശത്തുനിന്ന് നിങ്ങൾ നശിക്കുംവരെ യഹോവ എല്ലാ തിന്മകളും നിങ്ങളുടെമേൽ വരുത്തും.
16 Ngati muphwanya pangano la Yehova Mulungu wanu, limene anakulamulirani nʼkumapita kukatumikira milungu ina ndi kuyigwadira, Yehova adzakukwiyirani, ndiye mudzachotsedwa mʼdziko labwinoli limene Yehova wakupatsani.”
൧൬നിങ്ങളുടെ ദൈവമായ യഹോവയുടെ നിയമം നിങ്ങൾ ലംഘിക്കയും അന്യദൈവങ്ങളെ സേവിച്ച് നമസ്കരിക്കയും ചെയ്താൽ യഹോവയുടെ കോപം നിങ്ങളുടെനേരെ ജ്വലിക്കും; അവൻ നിങ്ങൾക്ക് തന്നിട്ടുള്ള ഈ നല്ലദേശത്തുനിന്ന് നിങ്ങൾ വേഗം നശിച്ചുപോകയും ചെയ്യും.