< Hagai 1 >

1 Chaka chachiwiri cha Mfumu Dariyo, tsiku loyamba la mwezi wachisanu ndi chimodzi, Yehova anapatsa mneneri Hagai uthenga wopita kwa Zerubabeli mwana wa Sealatieli, bwanamkubwa wa Yuda, ndiponso kwa mkulu wa ansembe Yoswa mwana wa Yehozadaki:
ദാര്യാവേശ്‌ രാജാവ് ഭരണം തുടങ്ങിയതിന്റെ രണ്ടാം വർഷം ആറാം മാസം, ഒന്നാം തീയതി യഹോവയുടെ അരുളപ്പാട് ഹഗ്ഗായി പ്രവാചകൻമുഖാന്തരം യെഹൂദാദേശാധിപതിയായ ശെയല്ത്തീയേലിന്റെ മകനായ സെരുബ്ബാബേലിനും മഹാപുരോഹിതനായ യെഹോസാദാക്കിന്റെ മകനായ യോശുവക്കും ഉണ്ടായത്:
2 Yehova Wamphamvuzonse akuti, “Anthu awa amanena kuti, ‘Nthawi sinafike yoti nʼkumanga Nyumba ya Yehova.’”
“സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയുടെ ആലയം പണിയുവാനുള്ള കാലം വന്നിട്ടില്ലെന്ന് ഈ ജനം പറയുന്നുവല്ലോ”.
3 Tsono Yehova anayankhula ndi mneneri Hagai kuti,
ഹഗ്ഗായിപ്രവാചകൻമുഖാന്തരം യഹോവയുടെ അരുളപ്പാടുണ്ടായത്:
4 “Kodi ino ndi nthawi yoti inuyo muzikhala mʼnyumba zomanga bwino, pamene Nyumba yangayi ikanali bwinja?”
“ഈ ആലയം ശൂന്യമായിരിക്കുമ്പോൾ നിങ്ങൾ തട്ടിട്ട വീടുകളിൽ പാർക്കുവാൻ കാലമായോ?”
5 Tsono zimene Yehova Wamphamvuzonse akunena ndi izi, “Ganizirani bwino njira zanu.
ആകയാൽ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങളുടെ വഴികളെ വിചാരിച്ചുനോക്കുവിൻ.
6 Mwadzala zambiri, koma mwakolola zochepa. Mumadya, koma simukhuta. Mumamwa, koma ludzu lanu silitha. Mumavala, koma simumva kutentha. Mumalandira malipiro, koma ndalama zanu zimatha ngati mwaziyika mʼthumba lobowoka.”
നിങ്ങൾ വളരെ വിതച്ചിട്ടും അല്പമേ കൊണ്ടുവരുന്നുള്ളു; നിങ്ങൾ ഭക്ഷിച്ചിട്ടും തൃപ്തരാകുന്നില്ല; പാനം ചെയ്തിട്ടും തൃപ്തി വരുന്നില്ല. വസ്ത്രം ധരിച്ചിട്ടും ആർക്കും കുളിർ മാറുന്നില്ല; കൂലിക്കാരൻ ഓട്ടസഞ്ചിയിൽ ഇടുവാൻ കൂലിവാങ്ങുന്നു”.
7 Yehova Wamphamvuzonse akuti, “Ganizirani bwino njira zanu.
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങളുടെ വഴികളെ വിചാരിച്ചുനോക്കുവിൻ.
8 Pitani ku mapiri ndipo mukatenge matabwa oti mudzamangire Nyumba yanga, kuti ndikondwere nayo ndi kulandiramo ulemu,” akutero Yehova.
നിങ്ങൾ മലയിൽ ചെന്ന് മരം കൊണ്ടുവന്ന് ആലയം പണിയുവിൻ; ഞാൻ അതിൽ പ്രസാദിച്ച് മഹത്വപ്പെടും” എന്ന് യഹോവ കല്പിക്കുന്നു.
9 “Mumayembekezera zambiri, koma taonani mwapeza pangʼono pokha. Zimene munazibweretsa ku nyumba, Ine ndinazimwaza. Nʼchifukwa chiyani?” Akutero Yehova Wamphamvuzonse. “Chifukwa Nyumba yanga ikanali bwinja, pamene aliyense wa inu watanganidwa kumanga nyumba yake.
“നിങ്ങൾ അധികം കിട്ടുമെന്ന് കാത്തിരുന്നു; എന്നാൽ അത് അല്പമായ്തീർന്നു; നിങ്ങൾ അത് വീട്ടിൽ കൊണ്ടുവന്നു; ഞാനോ അത് ഊതിക്കളഞ്ഞു; അതെന്തുകൊണ്ട്? എന്റെ ആലയം ശൂന്യമായ്ക്കിടക്കുകയും നിങ്ങൾ ഓരോരുത്തനും അവനവന്റെ വീട്ടിലേക്ക് ഓടുകയും ചെയ്യുന്നതുകൊണ്ട് തന്നെ” എന്ന് സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.
10 Choncho, chifukwa cha inu, mitambo yaleka kugwetsa mvula ndipo dziko lapansi laleka kutulutsa zomera.
൧൦അതുകൊണ്ട് നിങ്ങൾ കാരണം ആകാശം മഞ്ഞുപെയ്യാതെ അടഞ്ഞിരിക്കുന്നു; ഭൂമി വിളവ് നൽകുന്നുമില്ല.
11 Ndabweretsa chilala pa minda ndi pa mapiri, chilala chawumitsa tirigu, mphesa, mafuta a olivi ndi chilichonse chimene chimamera pa nthaka, pa anthu ndi pa ngʼombe, ndi pa ntchito zonse za manja anu.”
൧൧ഞാൻ ദേശത്തിലും മലകളിലും ധാന്യത്തിലും വീഞ്ഞിലും എണ്ണയിലും നിലത്തെ വിളവിലും മനുഷ്യരിലും മൃഗങ്ങളിലും മനുഷ്യരുടെ എല്ലാ പ്രവർത്തനങ്ങളിലും വരൾച്ച വരുത്തിയിരിക്കുന്നു.
12 Pamenepo Zerubabeli mwana wa Sealatieli, mkulu wa ansembe Yoswa mwana wa Yehozadaki, ndi anthu onse otsala anamvera mawu a Yehova Mulungu wawo ndi uthenga wa Hagai, chifukwa anatumidwa ndi Yehova Mulungu wawo. Ndipo anthuwo anaopa Yehova.
൧൨അങ്ങനെ ശെയല്ത്തീയേലിന്റെ മകനായ സെരുബ്ബാബേലും, മഹാപുരോഹിതനായ യെഹോസാദാക്കിന്റെ മകനായ യോശുവയും, യിസ്രായേല്‍ ജനത്തിൽ ശേഷിച്ചവരും അവരുടെ ദൈവമായ യഹോവയുടെ വാക്കും, അവരുടെ ദൈവമായ യഹോവയുടെ നിയോഗപ്രകാരം അയച്ച ഹഗ്ഗായി പ്രവാചകന്റെ വചനങ്ങളും കേട്ടനുസരിച്ചു; ജനം യഹോവയെ ഭയപ്പെടുകയും ചെയ്തു.
13 Tsono Hagai, mthenga wa Yehova, anapereka kwa anthuwo uthenga uwu wa Yehova: “Ine ndili nanu,” akutero Yehova.
൧൩അപ്പോൾ യഹോവയുടെ ദൂതനായ ഹഗ്ഗായി യഹോവയുടെ ദൂത് ജനത്തോട് ഇപ്രകാരം അറിയിച്ചു: “ഞാൻ നിങ്ങളോട് കൂടി ഉണ്ട് എന്ന് യഹോവ അരുളിച്ചെയ്യുന്നു” എന്ന് പറഞ്ഞു.
14 Kotero Yehova anakhudza mtima wa Zerubabeli mwana wa Sealatieli, bwanamkubwa wa Yuda, mtima wa Yoswa mwana wa Yehozadaki, mkulu wa ansembe, ndiponso mitima ya anthu onse otsala. Iwo anabwera ndi kuyamba ntchito yomanga Nyumba ya Yehova Wamphamvuzonse, Mulungu wawo,
൧൪യഹോവ യെഹൂദാദേശാധിപതിയായ ശെയല്ത്തീയേലിന്റെ മകനായ സെരുബ്ബാബേലിന്റെ മനസ്സും മഹാപുരോഹിതനായ യെഹോസാദാക്കിന്റെ മകനായ യോശുവയുടെ മനസ്സും ജനത്തിൽ ശേഷിച്ചവരുടെ മനസ്സും ഉണർത്തി; അവർ വന്ന് അവരുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ ആലയത്തിൽ വേലചെയ്തു.
15 pa tsiku la 24 la mwezi wachisanu ndi chimodzi, wa chaka chachiwiri cha Mfumu Dariyo.
൧൫ദാര്യാവേശ്‌ രാജാവ് ഭരണം തുടങ്ങിയതിന്റെ രണ്ടാം വർഷം ആറാം മാസം, ഇരുപത്തിനാലാം തീയതി ആയിരുന്നു അത്.

< Hagai 1 >