< Genesis 45 >

1 Tsono Yosefe sanathenso kuwugwira mtima kuti asalire pamaso pa antchito ake ndipo anafuwula kuti, “Aliyense achoke pamaso panga!” Motero panalibe wina aliyense pamene Yosefe anadziwulula kwa abale ake.
അപ്പോൾ ചുറ്റും നില്‍ക്കുന്നവരുടെ മുമ്പിൽ സ്വയം നിയന്ത്രിക്കുവാൻ കഴിയാതെ: “എല്ലാവരും എന്റെ അടുക്കൽനിന്ന് പുറത്ത്പോകുവിൻ” എന്നു യോസേഫ് വിളിച്ചുപറഞ്ഞു. ഇങ്ങനെ യോസേഫ് തന്റെ സഹോദരന്മാർക്കു തന്നെ വെളിപ്പെടുത്തിയപ്പോൾ വേറെ ആരും അവന്റെ അടുക്കൽ ഉണ്ടായിരുന്നില്ല.
2 Ndipo analira mokweza mwakuti Aigupto anamva. Onse a ku nyumba kwa Farao anamvanso za zimenezi.
അവൻ ഉച്ചത്തിൽ കരഞ്ഞു; ഈജിപ്റ്റുകാരും ഫറവോന്റെ കുടുംബവും അത് കേട്ടു.
3 Yosefe anati kwa abale ake, “Ine ndine Yosefe! Kodi abambo anga akanali ndi moyo?” Koma abale ake sanathe kumuyankha chifukwa anali ndi mantha kwambiri pamaso pake.
യോസേഫ് സഹോദരന്മാരോട്: “ഞാൻ യോസേഫ് ആകുന്നു; എന്റെ അപ്പൻ ജീവനോടിരിക്കുന്നുവോ” എന്നു പറഞ്ഞു. അവന്റെ സഹോദരന്മാർ അവന്റെ സന്നിധിയിൽ ഭ്രമിച്ചുപോയതുകൊണ്ട് അവനോട് ഉത്തരം പറയുവാൻ അവർക്ക് കഴിഞ്ഞില്ല.
4 Ndipo Yosefe anati kwa abale ake, “Senderani pafupi nane.” Atasendera iye anati, “Ine ndine mʼbale wanu Yosefe amene munamugulitsa ku Igupto!
യോസേഫ് സഹോദരന്മാരോട്: “ഇങ്ങോട്ട് അടുത്തുവരുവിൻ” എന്നു പറഞ്ഞു; അവർ അടുത്തുചെന്നപ്പോൾ അവൻ പറഞ്ഞത്; “നിങ്ങൾ ഈജിപ്റ്റിലേക്കു വിറ്റുകളഞ്ഞ നിങ്ങളുടെ സഹോദരൻ യോസേഫ് ആകുന്നു ഞാൻ.
5 Ndipo tsopano, musawawidwe mtima kapena kudzipsera mtima chifukwa choti munandigulitsa ine kuno, popeza Mulungu ananditsogoza ine kuti adzapulumutse miyoyo yanu.
എന്നെ ഇവിടെ വിറ്റതുകൊണ്ടു നിങ്ങൾ വ്യസനിക്കണ്ടാ, വിഷാദിക്കുകയും വേണ്ടാ; ജീവരക്ഷയ്ക്കായി ദൈവം എന്നെ നിങ്ങൾക്ക് മുമ്പെ അയച്ചതാകുന്നു.
6 Kwa zaka ziwiri tsopano, kwakhala kuli njala mʼdziko muno, ndipo kwa zaka zisanu zikubwerazi, anthu sadzalima kapena kukolola.
ദേശത്തു ക്ഷാമം ഉണ്ടായിട്ട് ഇപ്പോൾ രണ്ടു വർഷമായി; ഉഴവും കൊയ്ത്തും ഇല്ലാത്ത അഞ്ച് വർഷം ഇനിയും ഉണ്ട്.
7 Koma Mulungu ananditsogoza kuti adzakusungeni ndi moyo ndi kuti mudzakhale ndi zidzukulu pa dziko lapansi.
ഭൂമിയിൽ നിങ്ങൾക്ക് സന്തതി ശേഷിക്കേണ്ടതിനും വലിയോരു രക്ഷയാൽ നിങ്ങളുടെ ജീവനെ രക്ഷിക്കേണ്ടതിനും ദൈവം എന്നെ നിങ്ങൾക്ക് മുമ്പെ അയച്ചിരിക്കുന്നു.
8 “Motero, si inu amene munanditumiza kuno koma Mulungu. Iye anandisandutsa kukhala nduna yayikulu ya Farao, ndipo zonse za mʼnyumba mwake zili mʼmanja mwangamu. Komanso amene akulamulira dziko lonse la Igupto ndi ine.
ആകയാൽ നിങ്ങൾ അല്ല, ദൈവം അത്രേ എന്നെ ഇവിടെ അയച്ചത്; അവിടുന്ന് എന്നെ ഫറവോനു പിതാവും അവന്റെ കുടുംബത്തിനൊക്കെയും യജമാനനും ഈജിപ്റ്റുദേശത്തിനൊക്കെയും ഉയർന്ന ഉദ്യോഗസ്ഥനും ആക്കിയിരിക്കുന്നു.
9 Tsono fulumirani mubwerere kwa abambo anga ndi kuwawuza kuti, ‘Mwana wanu Yosefe akuti, Mulungu anandisandutsa kukhala mbuye wa dziko lonse la Igupto. Ndiye bwerani kuno musachedwe.
നിങ്ങൾ ബദ്ധപ്പെട്ട് എന്റെ അപ്പന്റെ അടുക്കൽ ചെന്ന് അപ്പനോട് പറയേണ്ടത് എന്തെന്നാൽ: ‘അങ്ങയുടെ മകനായ യോസേഫ് ഇപ്രകാരം പറയുന്നു: ദൈവം എന്നെ ഈജിപ്റ്റിനൊക്കെയും അധിപതിയാക്കിയിരിക്കുന്നു; അങ്ങ് താമസിക്കാതെ എന്റെ അടുക്കൽ വരേണം.
10 Ndipo inu, ana anu, zidzukulu zanu, pamodzi ndi nkhosa ndi ngʼombe zanu ndi antchito anu amene muli nawo muzidzakhala mʼdziko la Goseni pafupi ndi ine.
൧൦അങ്ങേക്ക് ഗോശെൻദേശത്തു പാർക്കാം എനിക്ക് സമീപമായിരിക്കും; അങ്ങും മക്കളും മക്കളുടെ മക്കളും അങ്ങയുടെ ആടുകളും കന്നുകാലികളും അങ്ങയ്ക്കുള്ളതൊക്കെയും തന്നെ.
11 Ine ndizidzakupatsani zakudya kumeneko chifukwa zaka zisanu za njala zikubwera ndithu. Kupanda kutero, inu ndi mabanja anu pamodzi ndi anthu anu onse mudzasowa chakudya.’
൧൧അങ്ങയ്ക്കും കുടുംബത്തിനും അങ്ങയ്ക്കുള്ള സകലത്തിനും ദാരിദ്ര്യം നേരിടാതവണ്ണം ഞാൻ അവിടെ അങ്ങയെ പോഷിപ്പിക്കും; ക്ഷാമം ഇനിയും അഞ്ച് വർഷം നില്ക്കും’
12 “Tsono inu nonse pamodzi ndi mʼbale wangayu Benjamini, mukuona kuti ndi inedi amene ndikuyankhula nanu.
൧൨ഇതാ, ഞാൻ യോസേഫ് തന്നെ നിങ്ങളോടു സംസാരിക്കുന്നു എന്നു നിങ്ങളും എന്റെ അനുജൻ ബെന്യാമീനും കണ്ണാലെ കാണുന്നുവല്ലോ.
13 Mukawawuze abambo anga kuti ndili pa ulemerero ku dziko la Igupto kuno ndi zonse zimene mwaziona. Tsopano fulumirani kuti mukabwere nawo kuno abambo anga.”
൧൩ഈജിപ്റ്റിൽ എനിക്കുള്ള മഹത്വവും നിങ്ങൾ കണ്ടതൊക്കെയും അപ്പനെ അറിയിക്കണം; എന്റെ അപ്പനെ വേഗത്തിൽ ഇവിടെ കൊണ്ടുവരുകയും വേണം”.
14 Kenaka Yosefe anakhumbatira Benjamini, mngʼono wake uja nayamba kulira. Nayenso Benjamini anayamba kulira atamukumbatira.
൧൪അവൻ തന്റെ അനുജൻ ബെന്യാമീനെ കെട്ടിപ്പിടിച്ചു കരഞ്ഞു; ബെന്യാമീൻ അവനെയും കെട്ടിപ്പിടിച്ചു കരഞ്ഞു.
15 Atatero, Yosefe anapsompsona abale ake onse aja, akulira. Pambuyo pake abale ake aja anacheza ndi Yosefe.
൧൫അവൻ സഹോദരന്മാരെ എല്ലാവരേയും ചുംബിച്ചു കെട്ടിപ്പിടിച്ചു കരഞ്ഞു; അതിന്‍റെശേഷം സഹോദരന്മാർ അവനുമായി സംസാരിക്കുവാൻ തുടങ്ങി.
16 Akunyumba kwa Farao atamva kuti abale ake a Yosefe abwera, Farao pamodzi ndi nduna zake zonse anakondwera.
൧൬യോസേഫിന്റെ സഹോദരന്മാർ വന്നിരിക്കുന്നു എന്നുള്ള വർത്തമാനം ഫറവോന്റെ അരമനയിൽ എത്തി; അത് ഫറവോനും അവന്റെ ഭൃത്യന്മാർക്കും സന്തോഷമായി.
17 Farao anati kwa Yosefe, “Uwawuze abale ako kuti, ‘Senzetsani nyama zanu katundu ndi kubwerera ku dziko la Kanaani.
൧൭ഫറവോൻ യോസേഫിനോടു പറഞ്ഞത്: “നിന്റെ സഹോദരന്മാരോട് നീ പറയേണ്ടത് എന്തെന്നാൽ: ‘നിങ്ങൾ ഇതു ചെയ്‌വിൻ; നിങ്ങളുടെ മൃഗങ്ങളുടെ പുറത്തു ചുമട് കയറ്റി പുറപ്പെട്ടു കനാൻദേശത്തു ചെന്ന്
18 Mukabwere nawo abambo anu ndi mabanja anu kuno, ndipo ine ndidzakupatsani dera lachonde kwambiri mʼdziko la Igupto. Mudzadya zokoma za mʼdzikoli.’”
൧൮നിങ്ങളുടെ അപ്പനെയും കുടുംബങ്ങളെയും കൂട്ടിക്കൊണ്ട് എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങൾക്ക് ഈജിപ്റ്റുരാജ്യത്തിലെ നന്മ തരും; ദേശത്തിന്റെ പുഷ്ടി നിങ്ങൾ അനുഭവിക്കും.
19 “Uwawuzenso kuti, ‘Tengani ngolo zingapo za kuno ku Igupto kuti mukakwezepo ana anu, akazi anu pamodzi ndi abambo ako ndi kubwera nawo kuno.
൧൯നിനക്ക് കല്പന തന്നിരിക്കുന്നു; ‘ഇതാകുന്നു നിങ്ങൾ ചെയ്യേണ്ടത്: നിങ്ങളുടെ പൈതങ്ങൾക്കും ഭാര്യമാർക്കും വേണ്ടി ഈജിപ്റ്റുദേശത്തുനിന്ന് രഥങ്ങൾ കൊണ്ടുപോയി നിങ്ങളുടെ അപ്പനെ കയറ്റി കൊണ്ടുവരേണം.
20 Musadandaule zosiya katundu komweko chifukwa dziko lachonde la kuno ku Igupto lidzakhala lanu.’”
൨൦നിങ്ങളുടെ വസ്തുവകകളെക്കുറിച്ചു ചിന്തിക്കേണ്ടാ; ഈജിപ്റ്റുദേശത്തെങ്ങുമുള്ള നന്മ നിങ്ങൾക്കുള്ളതാകുന്നു
21 Choncho ana a Israeli anachita zimenezo. Yosefe anawapatsa ngolo monga Farao analamulira, ndipo anawapatsanso chakudya cha paulendo wawo.
൨൧യിസ്രായേലിന്റെ പുത്രന്മാർ അങ്ങനെ തന്നെ ചെയ്തു; യോസേഫ് അവർക്ക് ഫറവോന്റെ കല്പനപ്രകാരം രഥങ്ങൾ കൊടുത്തു; വഴിക്കു വേണ്ടുന്ന ആഹാരവും കൊടുത്തു.
22 Anaperekanso kwa aliyense zovala zatsopano, koma kwa Benjamini anapereka siliva wolemera pafupifupi makilogalamu anayi ndi zovala zisanu.
൨൨അവരിൽ ഓരോരുത്തർക്കും ഓരോ വസ്ത്രവും, ബെന്യാമീനു മൂന്നര കിലോഗ്രാം വെള്ളി അഞ്ച് വസ്ത്രവും കൊടുത്തു.
23 Ndipo abambo ake anawatumizira izi: abulu khumi osenza zinthu zabwino kwambiri za ku Igupto, ndi abulu aakazi khumi osenza tirigu, buledi ndi zakudya zina za pa ulendo wake.
൨൩അങ്ങനെ തന്നെ അവൻ തന്റെ അപ്പന് പത്തു കഴുതപ്പുറത്ത് ഈജിപ്റ്റിലെ വിശേഷസാധനങ്ങളും പത്തു പെൺകഴുതപ്പുറത്ത് വഴിച്ചെലവിനു ധാന്യവും ആഹാരവും കയറ്റി അയച്ചു.
24 Kenaka anawalola abale ake aja kuti azipita, ndipo akunyamuka, iye anawawuza kuti, “Osakangana mʼnjira!”
൨൪അങ്ങനെ അവൻ തന്റെ സഹോദരന്മാരെ യാത്ര അയച്ചു; അവർ പുറപ്പെടുമ്പോൾ: “നിങ്ങൾ വഴിയിൽവച്ചു ശണ്ഠകൂടരുത്” എന്ന് അവരോടു പറഞ്ഞു.
25 Ndipo anachoka ku Igupto nafika kwa abambo awo Yakobo mʼdziko la Kanaani.
൨൫അവർ ഈജിപ്റ്റിൽനിന്നു പുറപ്പെട്ടു കനാൻദേശത്ത് അപ്പനായ യാക്കോബിന്റെ അടുക്കൽ എത്തി.
26 Iwo anawuza abambo awo kuti, “Yosefe akanali ndi moyo! Ndiponsotu, ndiye akulamulira dziko la Igupto.” Yakobo anangoti kakasi osankhulupirira.
൨൬അവനോട്: “യോസേഫ് ജീവനോടിരിക്കുന്നു; അവൻ ഈജിപ്റ്റുദേശത്തിനൊക്കെയും അധിപതിയാകുന്നു” എന്നു പറഞ്ഞു. അപ്പോൾ യാക്കോബ് സ്തംഭിച്ചുപോയി; അവർ പറഞ്ഞത് വിശ്വസിച്ചതുമില്ല.
27 Komabe atamufotokozera zonse zimene Yosefe anawawuza ndipo ataona ngolo zimene Yosefe anatumiza kuti adzakweremo popita ku Igupto, mtima wa Yakobo, abambo awo unatsitsimuka.
൨൭യോസേഫ് അവരോട് പറഞ്ഞ വാക്കുകളെല്ലാം അവർ അവനോട് പറഞ്ഞു; തന്നെ കയറ്റികൊണ്ടു പോകുവാൻ യോസേഫ് അയച്ച രഥങ്ങൾ കണ്ടപ്പോൾ അവരുടെ അപ്പനായ യാക്കോബിനു വീണ്ടും ചൈതന്യം വന്നു.
28 Ndipo Israeli anati, “Ndatsimikizadi! Mwana wanga Yosefe akanali ndi moyodi. Ndipita ndikamuone ndisanafe.”
൨൮“മതി; എന്റെ മകൻ യോസേഫ് ജീവനോടിരിക്കുന്നു; ഞാൻ മരിക്കുംമുമ്പ് അവനെ പോയി കാണും” എന്നു യിസ്രായേൽ പറഞ്ഞു.

< Genesis 45 >