< Genesis 18 >
1 Yehova anadza kwa Abrahamu pafupi ndi mitengo ikuluikulu ya thundu ya ku Mamre. Abrahamu nʼkuti atakhala pansi pa khoma la tenti yake masana, dzuwa likutentha.
൧അനന്തരം യഹോവ അബ്രാഹാമിന് മമ്രേയുടെ തോപ്പിൽവച്ച് പ്രത്യക്ഷനായി; വെയിലുറച്ചപ്പോൾ അവൻ കൂടാരവാതിൽക്കൽ ഇരിക്കയായിരുന്നു.
2 Tsono Abrahamu atakweza maso ake patali anangoona anthu atatu atayima cha potero. Atawaona, ananyamuka mofulumira kuti awachingamire. Atafika anaweramitsa mutu pansi mwa ulemu nati,
൨അവൻ തല ഉയർത്തിനോക്കിയപ്പോൾ അതാ, മൂന്നു പുരുഷന്മാർ തന്‍റെ നേരെ നില്ക്കുന്നു; അവൻ അവരെ കണ്ടപ്പോൾ കൂടാരവാതിൽക്കൽ നിന്ന് അവരെ എതിരേൽക്കുവാൻ ഓടിച്ചെന്ന് നിലംവരെ കുനിഞ്ഞു:
3 “Ngati mwandikomera mtima, mbuye wanga, musamulambalale mtumiki wanu.
൩“യജമാനനേ, എന്നോട് കൃപയുണ്ടെങ്കിൽ അടിയനെ കടന്നുപോകരുതേ.
4 Ndikupatseniko timadzi pangʼono kuti nonse musambitse mapazi anu ndi kupumula pansi pa mtengo uwu.
൪കുറച്ചു വെള്ളം കൊണ്ടുവന്നു നിങ്ങളുടെ കാലുകളെ കഴുകട്ടെ; വൃക്ഷത്തിൻ കീഴിൽ വിശ്രമിച്ചാലും.
5 Tsono ndikutengereniko kachakudya kuti mudye kuti mwina nʼkupezako mphamvu zopitirizira ulendo wanu. Inu mwafika kumalo kwa mtumiki wanu.” Ndipo iwo anamuyankha nati, “Zikomo kwambiri, chita monga wanenera.”
൫ഞാൻ കുറെ അപ്പം കൊണ്ടുവരാം; വിശപ്പ് അടക്കീട്ട് നിങ്ങൾക്ക് പോകാം; ഇതിനായിട്ടല്ലോ നിങ്ങൾ അടിയന്റെ അടുക്കൽ കയറിവന്നത്” എന്നു പറഞ്ഞു.
6 Choncho Abrahamu anafulumira kupita kwa Sara mʼtenti nati, “Tafulumira, tenga mabeseni atatu a ufa wosalala, ukande ndi kupanga buledi.”
൬“നീ പറഞ്ഞതുപോലെ ചെയ്യുക” എന്ന് അവർ പറഞ്ഞു. അബ്രാഹാം വേഗത്തിൽ കൂടാരത്തിൽ സാറയുടെ അടുക്കൽ ചെന്നു: “വേഗത്തിൽ ഏകദേശം 21 കിലോഗ്രാം മാവ് എടുത്തു കുഴച്ചു അപ്പമുണ്ടാക്കുക” എന്നു പറഞ്ഞു.
7 Kenaka Abrahamu anakatenga mwana wangʼombe wonenepa ndi wofewa bwino ndi kupatsa wantchito wake amene anachita changu kukonza ndiwoyo.
൭അബ്രാഹാം പശുക്കൂട്ടത്തിൽ ഓടിച്ചെന്ന് ഇളയതും നല്ലതുമായ ഒരു കാളക്കുട്ടിയെ പിടിച്ച് ഒരു യൗവനക്കാരന്റെ കൈവശം കൊടുത്തു; അവൻ അതിനെ വേഗത്തിൽ പാകം ചെയ്തു.
8 Tsono Abrahamu anatenga chambiko, mkaka ndi mwana wangʼombe wokonzedwa uja nazipereka kwa anthu aja. Alendowo akudya, Abrahamu ankawayangʼana atayimirira pansi pa mtengo.
൮പിന്നെ അവൻ വെണ്ണയും പാലും താൻ പാകം ചെയ്യിച്ച കാളക്കുട്ടിയെയും കൊണ്ടുവന്ന് അവരുടെ മുമ്പിൽവച്ചു. അവർ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ അബ്രാഹാം അവരുടെ അടുക്കൽ വൃക്ഷത്തിൻ കീഴിൽ ശുശ്രൂഷിച്ചു നിന്നു.
9 Anthuwo anafunsa Abrahamu kuti, “Mkazi wako Sara ali kuti?” Iye anati, “Ali mu tentimu.”
൯അവർ അവനോട്: “നിന്റെ ഭാര്യ സാറാ എവിടെ? എന്നു ചോദിച്ചതിന്: “ഇവിടെ, കൂടാരത്തിൽ ഉണ്ട്” എന്നു അവൻ പറഞ്ഞു.
10 Tsono mmodzi mwa iwo anati, “Mosakayikira ndidzabweranso pa nthawi ngati yomwe ino chaka chamawa, ndipo Sara mkazi wako adzakhala ndi mwana wamwamuna.” Koma Sara amene anali kumbuyo kwa Abrahamu pa khoma la tenti ankamva zonsezi.
൧൦“ഒരു വർഷം കഴിഞ്ഞിട്ട് ഞാൻ നിന്റെ അടുക്കൽ തീർച്ചയായും മടങ്ങിവരും; അപ്പോൾ നിന്റെ ഭാര്യ സാറായ്ക്ക് ഒരു മകൻ ഉണ്ടാകും” എന്ന് യഹോവ പറഞ്ഞു. സാറാ കൂടാരവാതിൽക്കൽ അവന്റെ പുറകിൽ കേട്ടുകൊണ്ടു നിന്നു.
11 Abrahamu ndi Sara anali okalamba kale ndipo anali ndi zaka zambiri. Sara nʼkuti atapyola kale pa msinkhu oti nʼkubereka.
൧൧എന്നാൽ അബ്രാഹാമും സാറായും വയസ്സുചെന്നു വൃദ്ധരായിരുന്നു. സാറായിക്ക് ഗർഭധാരണത്തിനുള്ള പ്രായം കഴിഞ്ഞിരുന്നു.
12 Choncho anangoseka nati mu mtima mwake, “Kodi munthu wothayitha ngati ine ndingasangalalenso kugona pamodzi ndi mbuye wanga? Mwamuna wanga nayenso ndi wokalamba.”
൧൨ആകയാൽ സാറാ ഉള്ളിൽ ചിരിച്ചുകൊണ്ട്: “വൃദ്ധയായിരിക്കുന്ന എനിക്ക് സുഖഭോഗമുണ്ടാകുമോ? എന്റെ ഭർത്താവും വൃദ്ധനായിരിക്കുന്നു” എന്നു പറഞ്ഞു.
13 Ndipo Yehova anati kwa Abrahamu, “Nʼchifukwa chiyani Sara anaseka nʼkumati, ‘Moti ine nʼkudzakhaladi ndi mwana mmene ndakalambiramu?’
൧൩യഹോവ അബ്രാഹാമിനോട് “വൃദ്ധയായ ഞാൻ പ്രസവിക്കുന്നത് വാസ്തവംതന്നെയോ’ എന്നു പറഞ്ഞ് സാറാ ചിരിച്ചത് എന്തുകൊണ്ട്?
14 Kodi pali chimene chikhoza kumukanika Yehova? Pa nthawi yake, ngati yomwe ino chaka chamawa ndidzabweranso, ndipo Sara adzabala mwana wamwamuna.”
൧൪യഹോവയാൽ കഴിയാത്ത കാര്യം ഉണ്ടോ? ഒരു വർഷം കഴിഞ്ഞിട്ട് നിശ്ചയിച്ച സമയത്ത് ഞാൻ നിന്റെ അടുക്കൽ മടങ്ങിവരും; സാറായ്ക്ക് ഒരു മകൻ ഉണ്ടാകും” എന്ന് അരുളിച്ചെയ്തു.
15 Koma Sara ndi mantha ananama nati, “Sindinaseke.” Koma Iye anati, “Inde iwe unaseka.”
൧൫സാറാ ഭയപ്പെട്ടു: “ഞാൻ ചിരിച്ചില്ല” എന്നു നിരസിച്ചു പറഞ്ഞു. “അല്ല, നീ ചിരിച്ചു” എന്ന് അവിടുന്ന് അരുളിച്ചെയ്തു.
16 Kenaka anthu aja ananyamuka ndi kumapita, molunjika ku Sodomu. Ndipo Abrahamu anayenda nawo pamodzi kuwaperekeza.
൧൬ആ പുരുഷന്മാർ അവിടെനിന്നു എഴുന്നേറ്റ് സൊദോമിനു നേരേ തിരിഞ്ഞു; അബ്രാഹാം അവരെ യാത്ര അയയ്ക്കുവാൻ അവരോടുകൂടെ പോയി.
17 Tsono Yehova anati mu mtima mwake, “Kodi ndingamubisire Abrahamu chimene ndikuti ndichite posachedwa?
൧൭അപ്പോൾ യഹോവ അരുളിച്ചെയ്തത്: ഞാൻ ചെയ്യുവാൻ പോകുന്നത് അബ്രാഹാമിനോട് മറച്ചുവയ്ക്കുമോ?
18 Abrahamu adzakhaladi mtundu wa anthu waukulu ndi wamphamvu, ndipo mitundu yonse ya anthu pa dziko lapansi adzadalitsika kudzera mwa iye.
൧൮“അബ്രാഹാം നിശ്ചയമായി വലിയതും ബലമുള്ളതുമായ ജനതയായി തീരുകയും അവനിൽ ഭൂമിയിലെ ജനതകളെല്ലാം അനുഗ്രഹിക്കപ്പെടുകയും ചെയ്യുമെന്നിരിക്കെ
19 Pakuti ndasankha iyeyu kuti adzatsogolere ana ake ndi a pa banja lake, kuti asunge mawu a Yehova pochita zoyenera ndi zachilungamo. Choncho Yehova adzachita kwa Abrahamu chimene anamulonjeza iye.”
൧൯യഹോവ അബ്രാഹാമിനെക്കുറിച്ച് അരുളിച്ചെയ്തത് അവന് നിവർത്തിച്ചുകൊടുക്കുവാൻ തക്കവണ്ണം അബ്രാഹാം തന്റെ മക്കളോടും തനിക്കു ശേഷമുള്ള കുടുംബത്തോടും നീതിയും ന്യായവും പ്രവർത്തിച്ചുകൊണ്ട് യഹോവയുടെ വഴിയിൽ നടക്കുവാൻ കല്പിക്കേണ്ടതിന് ഞാൻ അവനെ തിരഞ്ഞെടുത്തിരിക്കുന്നു”.
20 Ndipo Yehova anati kwa Abrahamu, “Kulirira Gomora kwakula ndipo tchimo lawo lafika poyipa kwambiri
൨൦പിന്നെ യഹോവ: “സൊദോമിനും ഗൊമോരയ്ക്കുമെതിരെയുള്ള നിലവിളി വലിയതും അവരുടെ പാപം അതികഠിനവും ആകുന്നതുകൊണ്ട്
21 choncho ndikuti ndipiteko ndikaone ngati zimene achita zilidi zoyipa monga mmene madandawulo andipezera Ine. Ngati sizili choncho, ndikadziwa.”
൨൧ഞാൻ ചെന്ന് സൊദോമിനും ഗൊമോരയ്ക്കുമെതിരെ എന്റെ അടുക്കൽ വന്നെത്തിയ നിലവിളിപോലെ അവർ അങ്ങനെ പ്രവർത്തിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് നോക്കി അറിയും” എന്ന് അരുളിച്ചെയ്തു.
22 Anthu aja anatembenuka nʼkumapita, kulowera ku Sodomu, koma Abrahamu anali chiyimirire pamaso pa Yehova.
൨൨അങ്ങനെ ആ പുരുഷന്മാർ അവിടെനിന്നു തിരിഞ്ഞു സൊദോമിലേക്ക് പോയി. അബ്രാഹാമോ യഹോവയുടെ സന്നിധിയിൽ തന്നേ നിന്നു.
23 Kenaka Abrahamu anasendera kufupi ndi Iye nati, “Kodi mudzawonongera kumodzi wolungama ndi woyipa?
൨൩അബ്രാഹാം അടുത്തുചെന്ന് പറഞ്ഞത്: “ദുഷ്ടനോടുകൂടെ നീതിമാനെയും അവിടുന്നു സംഹരിക്കുമോ?
24 Nanga bwanji patakhala anthu makumi asanu olungama mu mzindamo? Kodi mudzawonongadi onse osausiyako mzindawo chifukwa cha anthu makumi asanu olungama omwe ali mʼmenemo?
൨൪പക്ഷേ ആ പട്ടണത്തിൽ അമ്പത് നീതിമാന്മാർ ഉണ്ടെങ്കിൽ അവിടുന്ന് അതിനെ സംഹരിക്കുമോ? അതിലെ അമ്പത് നീതിമാന്മാർ നിമിത്തം ആ സ്ഥലത്തോട് ക്ഷമിക്കയില്ലയോ?
25 Ndithu simungachite zimenezi, kupha anthu olungama pamodzi ndi oyipa. Nʼzosatheka kuti inu nʼkufananitsa olungama ndi oyipa. Kodi woweruza wa dziko lapansi nʼkulephera kuchita chilungamo?”
൨൫നീതിമാൻ ദുഷ്ടനെപ്പോലെ ആകത്തക്കവണ്ണം ദുഷ്ടനോടുകൂടെ നീതിമാനെയും സംഹരിക്കുന്ന ഇങ്ങനെയുള്ള കാര്യം ചെയ്യുവാൻ അങ്ങയ്ക്ക് ഇടവരാതിരിക്കട്ടെ. സർവ്വഭൂമിക്കും ന്യായാധിപതിയായവൻ നീതി പ്രവർത്തിക്കാതിരിക്കുമോ”
26 Yehova anati, “Nditapeza anthu makumi asanu olungama mu mzinda wa Sodomu, ndidzasiya malo onsewo osawawononga chifukwa cha iwo.”
൨൬അതിന് യഹോവ: “ഞാൻ സൊദോമിൽ, പട്ടണത്തിനകത്ത്, അമ്പത് നീതിമാന്മാരെ കണ്ടെത്തുന്നു എങ്കിൽ അവരുടെ നിമിത്തം ആ സ്ഥലത്തോടൊക്കെയും ക്ഷമിക്കും” എന്ന് അരുളിച്ചെയ്തു.
27 Ndipo Abrahamu anayankhulanso nati, “Tsono poti ndalimba mtima kuyankhula ndi Ambuye, ngakhale kuti ndine fumbi ndi phulusa chabe,
൨൭“പൊടിയും ചാരവുമായ ഞാൻ കർത്താവിനോട് സംസാരിക്കുവാൻ ശ്രമിച്ചുവല്ലോ.
28 bwanji anthu olungama atacheperapo ndi asanu pa anthu makumi asanu? Kodi mudzawononga mzinda wonse chifukwa cha asanuwo?” Iye anati, “Nditapezamo anthu 45, sindidzawuwononga.”
൨൮അമ്പത് നീതിമാന്മാരിൽ പക്ഷേ അഞ്ചുപേർ കുറഞ്ഞു പോയെങ്കിലോ? അഞ്ചുപേർ കുറഞ്ഞതുകൊണ്ട് അങ്ങ് ആ പട്ടണം മുഴുവനും നശിപ്പിക്കുമോ? എന്ന് അബ്രാഹാം പറഞ്ഞതിന്: “നാല്പത്തഞ്ച് പേരെ ഞാൻ അവിടെ കണ്ടെത്തിയാൽ അതിനെ നശിപ്പിക്കയില്ല” എന്ന് അവൻ അരുളിച്ചെയ്തു.
29 Kenakanso anayankhula kwa Iye nati, “Bwanji atangopezekamo anthu 40 okha?” Iye anayankha, “Chifukwa cha anthu 40 amenewa, sindidzatero.”
൨൯അവൻ പിന്നെയും യഹോവയോട് സംസാരിച്ചു: “പക്ഷേ നാല്പതുപേരെ അവിടെ കണ്ടെത്തിയാലോ? എന്നു പറഞ്ഞതിന്: “ഞാൻ നാല്പതുപേരുടെ നിമിത്തം നശിപ്പിക്കുകയില്ല” എന്ന് അവൻ അരുളിച്ചെയ്തു.
30 Ndipo Abrahamu anati, “Pepanitu musandipsere mtima Ambuye, koma mundilole kuti ndiyankhule. Nanga mutapezekamo anthu makumi atatu okha?” Iye anayankha, “Sindidzatero ngati atapezekamo anthu makumi atatu.”
൩൦അതിന് അവൻ: “ഞാൻ പിന്നെയും സംസാരിക്കുന്നു; കർത്താവ് കോപിക്കരുതേ; പക്ഷേ മുപ്പതുപേരെ അവിടെ കണ്ടെത്തിയാലോ? എന്നു പറഞ്ഞു. “ഞാൻ മുപ്പതുപേരെ അവിടെ കണ്ടെത്തിയാൽ നശിപ്പിക്കയില്ല” എന്ന് അവൻ അരുളിച്ചെയ്തു.
31 Abrahamu anati, “Tsono poti ndalimba mtima chonchi kumayankhula ndi Ambuye, bwanji atangopezeka anthu makumi awiri okha?” Iye anati, “Chifukwa cha anthu makumi awiriwo, sindidzawuwononga.”
൩൧“ഞാൻ കർത്താവിനോട് സംസാരിക്കുവാൻ ശ്രമിച്ചുവല്ലോ; പക്ഷേ ഇരുപതുപേരെ അവിടെ കണ്ടെത്തിയാലോ? എന്ന് അവൻ പറഞ്ഞതിന്: “ഞാൻ ഇരുപതുപേരുടെ നിമിത്തം അത് നശിപ്പിക്കുകയില്ല” എന്ന് അവൻ അരുളിച്ചെയ്തു.
32 Kenaka Abrahamu anati, “Pepani Ambuye musandipsere mtima, ndingoyankhula kamodzi kokhaka basi. Bwanji atangopezeka khumi okha mʼmenemo?” Iye anayankha nati, “Chifukwa cha khumiwo, sindidzawuwononga.”
൩൨അപ്പോൾ അവൻ: “കർത്താവ് കോപിക്കരുതേ; ഞാൻ ഇനി ഒരു പ്രാവശ്യം മാത്രം സംസാരിക്കും; പക്ഷേ പത്തുപേരെ അവിടെ കണ്ടെത്തിയാലോ? എന്നു പറഞ്ഞു. “ഞാൻ പത്തുപേരുടെ നിമിത്തം അത് നശിപ്പിക്കയില്ല” എന്ന് അവൻ അരുളിച്ചെയ്തു.
33 Yehova atatsiriza kuyankhula ndi Abrahamu, anachoka ndipo Abrahamu anabwerera ku nyumba yake.
൩൩യഹോവ അബ്രാഹാമിനോട് അരുളിച്ചെയ്തു തീർന്നശേഷം അവിടെനിന്ന് പോയി. അബ്രാഹാമും തന്റെ സ്ഥലത്തേക്ക് മടങ്ങിപ്പോയി.