< Ezekieli 8 >
1 Tsiku lachisanu la mwezi wachisanu ndi chimodzi, mʼchaka chachisanu ndi chimodzi, ndinakhala mʼnyumba mwanga pamodzi ndi akuluakulu a ku Yuda. Tsono mphamvu za Ambuye Yehova zinandifikira.
൧ബാബിലോന്യ പ്രവാസത്തിന്റെ ആറാം ആണ്ട് ആറാം മാസം അഞ്ചാം തീയതി, ഞാൻ ബാബിലോണിലെ വീട്ടിൽ ഇരിക്കുമ്പോൾ, യെഹൂദാമൂപ്പന്മാർ എന്റെ മുമ്പിൽ ഇരിക്കുന്നുണ്ടായിരുന്നു. അപ്പോൾ അവിടെ യഹോവയായ കർത്താവിന്റെ കൈ എന്റെ മേൽ വന്നു.
2 Nditayangʼana ndinangoona chinthu chooneka ngati munthu. Kuchokera pamene pamaoneka ngati chiwuno chake kumatsika mʼmunsi anali ngati moto, ndipo kuchokera mʼchiwuno kukwera mmwamba amaoneka mowala ngati mkuwa wonyezimira.
൨അപ്പോൾ ഞാൻ മനുഷ്യസാദൃശത്തിൽ ഒരു രൂപം കണ്ടു; അവിടുത്തെ അരമുതൽ കീഴോട്ടു തീപോലെയും അരമുതൽ മേലോട്ടു ശുക്ലസ്വർണ്ണത്തിന്റെ പ്രഭപോലെയും ആയിരുന്നു.
3 Iye anatambasula chinthu chooneka ngati dzanja ndipo anagwira tsitsi la pamutu panga. Nthawi yomweyo Mzimu unandikweza mlengalenga. Tsono ndikumachita ngati ndikuona Mulungu kutulo, Mzimu uja unapita nane ku Yerusalemu nundiyika pa khomo la chipata chamʼkati choyangʼana kumpoto. Kumeneko kunali fano limene limaputa mkwiyo wa Mulungu.
൩അവിടുന്ന് കൈപോലെ ഒന്ന് നീട്ടി എന്നെ തലമുടിക്കു പിടിച്ചു; ദൈവത്തിന്റെ ആത്മാവ് എന്നെ ഭൂമിയുടെയും ആകാശത്തിന്റെയും മദ്ധ്യത്തിലേക്ക് ഉയർത്തി ദിവ്യദർശനങ്ങളിൽ യെരൂശലേമിൽ വടക്കോട്ടുള്ള അകത്തെ വാതില്ക്കൽ കൊണ്ടുചെന്നു; അവിടെ തീഷ്ണത ജനിപ്പിക്കുന്ന തീക്ഷ്ണതാ ബിംബത്തിന്റെ ഇരിപ്പിടം ഉണ്ടായിരുന്നു.
4 Kumeneko ndinaona ulemerero wa Mulungu wa Israeli ngati momwe ndinaonera mʼmasomphenya mʼchigwa muja.
൪അവിടെ ഞാൻ സമഭൂമിയിൽ കണ്ട ദർശനംപോലെ യിസ്രായേലിന്റെ ദൈവത്തിന്റെ മഹത്ത്വം ഉണ്ടായിരുന്നു.
5 Tsono Yehova anandiwuza kuti, “Iwe mwana wa munthu, tayangʼana kumpoto.” Choncho ndinayangʼana kumpoto ndipo ndinaona pa khomo la chipata pafupi ndi guwa lansembe ndinaona fano loputa mkwiyo wa Mulungu lija.
൫അവിടുന്ന് എന്നോട്: “മനുഷ്യപുത്രാ, തലപൊക്കി വടക്കോട്ടു നോക്കുക” എന്ന് കല്പിച്ചു; ഞാൻ തലപൊക്കി വടക്കോട്ടു നോക്കി; യാഗപീഠത്തിന്റെ വാതിലിനു വടക്കോട്ട്, പ്രവേശനകവാടത്തിൽ തന്നെ, ആ തിക്ഷ്ണതാബിംബത്തെ കണ്ടു.
6 Ndipo Yehova anandifunsa kuti, “Iwe mwana wa munthu, kodi ukuona zimene akuchitazi, zonyansa zazikulu zimene Aisraeli akuchita kuno, zinthu zondichotsa Ine kumalo anga opatulika? Koma iwe udzaona zinthu zimene zili zonyansa kwambiri.”
൬അവിടുന്ന് എന്നോട്: “മനുഷ്യപുത്രാ, അവർ ചെയ്യുന്നത്, ഞാൻ എന്റെ വിശുദ്ധമന്ദിരം വിട്ടു പോകേണ്ടതിന് യിസ്രായേൽഗൃഹം ഇവിടെ ചെയ്യുന്ന മഹാമ്ലേച്ഛതകൾ തന്നെ, നീ കാണുന്നുവോ? ഇതിലും വലിയ മ്ലേച്ഛതകൾ നീ കാണും” എന്ന് അരുളിച്ചെയ്തു.
7 Kenaka Iye anandipititsa ku khomo lolowera ku bwalo la Nyumba ya Mulungu. Nditayangʼanitsitsa ndinangoona dzenje pa khomapo.
൭അവിടുന്ന് എന്നെ പ്രാകാരത്തിന്റെ വാതില്ക്കൽ കൊണ്ടുപോയി; ഞാൻ നോക്കിയപ്പോൾ ചുവരിൽ ഒരു ദ്വാരം കണ്ടു.
8 Yehova anandiwuza kuti, “Iwe mwana wa munthu, tsopano bowola pa khomapo.” Ndinabowoladi pa khomapo ndipo ndinapezapo khomo.
൮അവിടുന്ന് എന്നോട്: “മനുഷ്യപുത്രാ, ചുവർ കുത്തിത്തുരക്കുക” എന്ന് പറഞ്ഞു; ഞാൻ ചുവർ കുത്തിത്തുരന്നപ്പോൾ ഒരു വാതിൽ കണ്ടു.
9 Ndipo Yehova anandiwuza kuti, “Lowa, ndipo ona zinthu zonyansa zimene akuchita pamenepa.”
൯അവിടുന്ന് എന്നോട്: “അകത്ത് ചെന്ന്, അവർ ഇവിടെ ചെയ്യുന്ന കടുത്ത മ്ലേച്ഛതകൾ നോക്കുക” എന്ന് കല്പിച്ചു.
10 Motero Ine ndinalowa ndi kuyangʼana, ndipo ndinaona pa makoma onse zithunzi za zinthu zosiyanasiyana zokwawa pansi, za nyama zonyansa ndiponso za mafano onse amene Aisraeli ankapembedza.
൧൦അങ്ങനെ ഞാൻ അകത്ത് ചെന്നു; വെറുപ്പായുള്ള ഓരോ തരം ഇഴജാതികളെയും മൃഗങ്ങളെയും യിസ്രായേൽ ഗൃഹത്തിന്റെ സകലവിഗ്രഹങ്ങളെയും ചുറ്റും ചുവരിന്മേൽ വരച്ചിരിക്കുന്നതു കണ്ടു.
11 Patsogolo pa zimenezi panayima akuluakulu makumi asanu ndi awiri a Aisraeli, ndipo Yaazaniya mwana wa Safani anali atayima pakati pawo. Aliyense wa iwo anali ndi chofukizira lubani mʼdzanja lake ndipo utsi wa fungo lokoma la lubani unkafuka.
൧൧അവയുടെ മുമ്പിൽ യിസ്രായേൽ ഗൃഹത്തിന്റെ മൂപ്പന്മാരിൽ എഴുപതുപേരും ശാഫാന്റെ മകനായ യയസന്യാവ് അവരുടെ നടുവിലും ഓരോരുത്തൻ കയ്യിൽ ധൂപകലശം പിടിച്ചുകൊണ്ടു നിന്നു; മേഘതുല്യമായ ധൂപത്തിന്റെ വാസന പൊങ്ങിക്കൊണ്ടിരുന്നു.
12 Tsono Yehova anandifunsa kuti, “Iwe mwana wa munthu, kodi waona zimene akuluakulu a Aisraeli akuchita mu mdima, aliyense akupembedza fano lakelake mʼnyumbamo? Iwo akuti, ‘Yehova sakutiona; Yehova walisiya dziko!’
൧൨അപ്പോൾ അവിടുന്ന് എന്നോട്: “മനുഷ്യപുത്രാ, യിസ്രായേൽ ഗൃഹത്തിന്റെ മൂപ്പന്മാർ ഇരുട്ടത്ത്, ഓരോരുത്തൻ അവനവന്റെ ബിംബങ്ങളുടെ അറകളിൽ ചെയ്യുന്നത് നീ കാണുന്നുവോ? ‘യഹോവ നമ്മെ കാണുന്നില്ല, യഹോവ ദേശത്തെ വിട്ടു പോയിരിക്കുന്നു’ എന്ന് അവർ പറയുന്നു” എന്നരുളിച്ചെയ്തു.
13 Iye anandiwuzanso kuti, ‘Iwe udzawaonanso akuchita zinthu zonyansa kwambiri.’”
൧൩“അവർ ഇതിലും വലിയ മ്ലേച്ഛതകൾ ചെയ്യുന്നത് നീ കാണും” എന്നും അവിടുന്ന് എന്നോട് അരുളിച്ചെയ്തു.
14 Kenaka anapita nane pa khomo la ku khomo la chipata cha Nyumba ya Mulungu choyangʼana kumpoto, ndipo kumeneko ndinaona akazi ena atakhala pansi, akulira mulungu wawo wotchedwa Tamuzi.
൧൪അവിടുന്ന് എന്നെ യഹോവയുടെ ആലയത്തിൽ വടക്കോട്ടുള്ള വാതിലിന്റെ പ്രവേശനത്തിലേക്ക് കൊണ്ടുപോയി; അവിടെ സ്ത്രീകൾ തമ്മൂസിനെക്കുറിച്ച് കരഞ്ഞുകൊണ്ട് ഇരിക്കുന്നത് ഞാൻ കണ്ടു.
15 Yehova anandifunsa kuti, “Iwe mwana wa munthu, kodi ukuziona zimenezi? Iwe udzaona zinthu zimene zili zonyansa kwambiri kuposa izi.”
൧൫അവിടുന്ന് എന്നോട്: “മനുഷ്യപുത്രാ, നീ കാണുന്നുവോ? ഇതിലും വലിയ മ്ലേച്ഛതകളെ ഇനിയും കാണും” എന്ന് അരുളിച്ചെയ്തു.
16 Kenaka Iye anapita nane mʼkati mwa bwalo la Nyumba ya Yehova. Kumeneko ku khomo lolowera ku Nyumba ya Yehova pakati pa khonde ndi guwa lansembe, panali amuna 25. Anafulatira Nyumba ya Mulungu wa Yehova ndipo nkhope zawo zinaloza kummawa, ndipo ankapembedza dzuwa choyangʼana kummawa.
൧൬അവിടുന്ന് എന്നെ യഹോവയുടെ ആലയത്തിന്റെ അകത്തെ പ്രാകാരത്തിൽ കൊണ്ടുപോയി; യഹോവയുടെ മന്ദിരത്തിന്റെ വാതില്ക്കൽ മണ്ഡപത്തിനും യാഗപീഠത്തിനും മദ്ധ്യത്തിൽ ഏകദേശം ഇരുപത്തഞ്ച് പുരുഷന്മാർ അവരുടെ പുറം യഹോവയുടെ മന്ദിരത്തിന്റെ നേരെയും മുഖം കിഴക്കോട്ടും തിരിച്ചുകൊണ്ട് നിന്നിരുന്നു; അവർ കിഴക്കോട്ടു നോക്കി സൂര്യനെ നമസ്കരിക്കുകയായിരുന്നു.
17 Yehova anandifunsa kuti, “Iwe mwana wa munthu, kodi waziona zimenezi? Kodi nʼchinthu chopepuka kuti anthu a ku Yuda azichita zonyansa zimene akuchitazi pano? Kodi afike mpaka pomafalitsa za ndewu mʼdziko lonse? Iwotu akuwutsa ukali wanga. Akundipsetsa mtima ndi zochita zawo!
൧൭അപ്പോൾ അവിടുന്ന് എന്നോട്: “മനുഷ്യപുത്രാ, നീ കാണുന്നുവോ? യെഹൂദാഗൃഹം ഇവിടെ ചെയ്യുന്ന മ്ലേച്ഛതകൾ പോരാഞ്ഞിട്ടോ, അവർ എന്നെ അധികമധികം കോപിപ്പിക്കുവാൻ ദേശം സാഹസംകൊണ്ടു നിറയ്ക്കുന്നത്? കണ്ടില്ലേ അവർ മരച്ചില്ല മൂക്കിൽ തൊടുവിക്കുന്നത്?
18 Choncho Ine ndidzawalanga ndili wokwiya. Sindidzawamvera chisoni kapena kuwaleka. Ngakhale atandifuwulira mʼmakutu mwanga sindidzawamvera.”
൧൮ആകയാൽ ഞാനും ക്രോധത്തോടെ പ്രവർത്തിക്കും; എന്റെ കണ്ണിന് ആദരവ് തോന്നുകയില്ല; ഞാൻ കരുണ കാണിക്കുകയുമില്ല; അവർ അത്യുച്ചത്തിൽ എന്നോട് നിലവിളിച്ചാലും ഞാൻ അപേക്ഷ കേൾക്കുകയില്ല” എന്ന് അരുളിച്ചെയ്തു.