< Ezekieli 32 >

1 Pa tsiku loyamba la mwezi wa khumi ndi chiwiri, chaka chakhumi ndi chiwiri, Yehova anandiyankhula kuti:
ബാബിലോന്യ പ്രവാസത്തിന്റെ പന്ത്രണ്ടാം ആണ്ട്, പന്ത്രണ്ടാം മാസം, ഒന്നാം തീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത് എന്തെന്നാൽ:
2 “Iwe mwana wa munthu imba nyimbo ya maliro a Farao mfumu ya Igupto ndipo uyiwuze kuti, “Iwe umadziyesa ngati mkango pakati pa mitundu ya anthu. Koma iwe uli ngati ngʼona mʼnyanja. Umakhuvula mʼmitsinje yako, kuvundula madzi ndi mapazi ako ndi kudetsa madzi mʼmitsinje.
“മനുഷ്യപുത്രാ, നീ ഈജിപ്റ്റ് രാജാവായ ഫറവോനെക്കുറിച്ച് ഒരു വിലാപം കഴിച്ച് അവനോട് പറയേണ്ടത്: ‘ജനതകളിൽ ബാലസിംഹമായുള്ളോവേ, നീ നശിച്ചിരിക്കുന്നു; നീ കടലിലെ നക്രംപോലെ ആയിരുന്നു; നീ നദികളിൽ ചാടി കാൽ കൊണ്ട് വെള്ളം കലക്കി നദികളെ മലിനമാക്കിക്കളഞ്ഞു.’
3 “Tsono Ine Ambuye Yehova ndikuti, “‘Pogwiritsa ntchito gulu la anthu a mitundu yambiri, ndidzakuponyera khoka langa ndi kukugwira mu ukonde wanga.
യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ അനേകം ജനതകളുടെ കൂട്ടത്തെക്കൊണ്ട് നിന്റെമേൽ എന്റെ വല വീശിക്കും; എന്റെ വലയിൽ അവർ നിന്നെ വലിച്ചെടുക്കും;
4 Ndidzakuponya ku mtunda ndi kukutayira pansi. Ndidzabweretsa mbalame zamumlengalenga kuti zidzatere pa iwe, ndipo zirombo zonse za dziko lapansi zidzakudya.
ഞാൻ നിന്നെ കരയിലേക്ക് വലിച്ചിടും; നിന്നെ വെളിമ്പ്രദേശത്ത് എറിഞ്ഞുകളയും; ആകാശത്തിലെ പറവകളെയെല്ലാം നിന്റെമേൽ ഇരിക്കുമാറാക്കും; സർവ്വഭൂമിയിലെയും മൃഗങ്ങൾക്ക് നിന്നെ ഇരയാക്കി, അവയ്ക്ക് തൃപ്തി വരുത്തും.
5 Ndidzayanika mnofu wako pa mapiri ndipo zigwa zidzadzaza ndi zotsalira zako.
ഞാൻ നിന്റെ മാംസം പർവ്വതങ്ങളിന്മേൽ കൂട്ടി, നിന്റെ ശരീരാവശിഷ്ടംകൊണ്ട് താഴ്വരകൾ നിറയ്ക്കും.
6 Ndidzanyowetsa dziko ndi magazi ako, mpaka kumapiri komwe, ndipo mitsinje idzadzaza ndi mnofu wako.
ഞാൻ കരകളെല്ലാം നിന്റെ രക്തംകൊണ്ട്, മലകളോളം നനയ്ക്കും; നീർച്ചാലുകൾ നിന്നെക്കൊണ്ടു നിറയും.
7 Ndikadzakuwononga, ndidzaphimba miyamba ndikudetsa nyenyezi zake. Ndidzaphimba dzuwa ndi mtambo, ndipo mwezi sudzawala.
നിന്റെ വെളിച്ചം കെടുത്തിക്കളയുമ്പോൾ ഞാൻ ആകാശത്തെ മൂടി അതിലെ നക്ഷത്രങ്ങളെ ഇരുളടഞ്ഞവയാക്കും; ഞാൻ സൂര്യനെ മേഘംകൊണ്ടു മറയ്ക്കും; ചന്ദ്രൻ പ്രകാശം നല്കുകയും ഇല്ല.
8 Zowala zonse zamumlengalenga ndidzazizimitsa; ndidzachititsa mdima pa dziko lako, akutero Ambuye Yehova.
ആകാശത്തിലെ ശോഭയുള്ള ജ്യോതിസ്സുകളെയെല്ലാം നിന്റെനിമിത്തം ഞാൻ ഇരുളടഞ്ഞവയാക്കുകയും, നിന്റെ ദേശത്ത് അന്ധകാരം വരുത്തുകയും ചെയ്യും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
9 Ndidzasautsa mitima ya anthu a mitundu yambiri pamene ndidzakupititsa ku ukapolo pakati pa mitundu ya anthu, ku mayiko amene iwe sunawadziwe.
നിന്റെ നാശം ജനതകളുടെ ഇടയിലും നീ അറിയാത്ത ദേശങ്ങളോളവും പ്രസിദ്ധമാക്കുമ്പോൾ ഞാൻ അനേകം ജനതകളുടെ ഹൃദയങ്ങളെ വ്യസനിപ്പിക്കും.
10 Ine ndidzachititsa kuti anthu a mitundu yambiri adabwe nawe, ndipo mafumu awo adzanjenjemera ndi mantha aakulu chifukwa cha iwe pamene ndidzaonetsa lupanga langa pamaso pawo. Pa nthawi ya kugwa kwako, aliyense wa iwo adzanjenjemera moyo wake wonse.
൧൦ഞാൻ അനേകം ജനതകളെ നിന്നെച്ചൊല്ലി സ്തംഭിക്കുമാറാക്കും; അവരുടെ രാജാക്കന്മാർ കാൺകെ ഞാൻ എന്റെ വാൾ വീശുമ്പോൾ, അവർ നിന്റെനിമിത്തം അത്യന്തം പേടിച്ചുപോകും; നിന്റെ വീഴ്ചയുടെ നാളിൽ അവർ ഓരോരുത്തനും അവരവരുടെ പ്രാണനെ ഓർത്ത് നിമിഷംതോറും വിറയ്ക്കും”.
11 “‘Pakuti ndikunena Ine Ambuye Yehova kuti, “‘Lupanga la mfumu ya ku Babuloni lidzabwera kudzalimbana nawe.
൧൧യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ബാബേൽരാജാവിന്റെ വാൾ നിന്റെനേരെ വരും.
12 Ndidzachititsa gulu lako lankhondo kuti ligwe ndi lupanga la anthu amphamvu, anthu ankhanza kwambiri pakati pa mitundu yonse ya anthu. Adzathetsa kunyada kwa Igupto, ndipo gulu lake lonse la nkhondo lidzagonjetsedwa.
൧൨വീരന്മാരുടെ വാൾകൊണ്ടു ഞാൻ നിന്റെ പുരുഷാരത്തെ വീഴുമാറാക്കും; അവരെല്ലാവരും ജനതകളിൽവച്ച് ഉഗ്രന്മാർ; അവർ ഈജിപ്റ്റിന്റെ പ്രതാപത്തെ ശൂന്യമാക്കും; അതിലെ പുരുഷാരമൊക്കെയും നശിച്ചുപോകും.
13 Ndidzawononga ziweto zake zonse zokhala mʼmbali mwa madzi ambiri. Ku madziko sikudzaonekanso phazi la munthu kapena kudetsedwa ndi phazi la ziweto.
൧൩സമൃദ്ധമായ ജലാശയത്തിനരികെനിന്നു ഞാൻ അതിലെ സകലമൃഗങ്ങളെയും നശിപ്പിക്കും; ഇനി മേൽ മനുഷ്യന്റെ കാൽ അതിനെ കലക്കുകയില്ല; മൃഗങ്ങളുടെ കുളമ്പും അതിനെ കലക്കുകയില്ല.
14 Pambuyo pake ndidzayeretsa madzi ake ndipo mitsinje yake idzayenda mokometsera ngati mafuta, akutero Ambuye Yehova.
൧൪ആ കാലത്ത് അവരുടെ വെള്ളം തെളിമയുള്ളതാക്കി, ഞാൻ അവരുടെ നദികളെ എണ്ണപോലെ ഒഴുകുമാറാക്കും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
15 Ndikadzasandutsa dziko la Igupto kukhala bwinja; ndikadzawononga dziko lonse ndi kukantha onse okhala kumeneko, adzadziwa kuti ndine Yehova.’
൧൫“ഞാൻ ഈജിപ്റ്റിനെ പാഴാക്കി, ദേശം ശൂന്യമാക്കി, അതിലുള്ളതെല്ലാം ഇല്ലാതാകുമ്പോഴും, ഞാൻ അതിലെ നിവാസികളെയെല്ലാം നശിപ്പിക്കുമ്പോഴും, ഞാൻ യഹോവ എന്ന് അവർ അറിയും.
16 “Mawu angawa adzakhala nyimbo ya maliro. Ana a akazi amitundu ya anthu adzayimba, kuyimbira Igupto ndi gulu lake lonse la nkhondo, akutero Ambuye Yehova.”
൧൬അവർ അതിനെക്കുറിച്ച് വിലപിക്കുന്ന വിലാപം ഇതത്രേ; ജനതകളുടെ പുത്രിമാർ ഇതു ചൊല്ലി വിലപിക്കും; അവർ ഈജിപ്റ്റിനെക്കുറിച്ചും അതിലെ സകലപുരുഷന്മാരെക്കുറിച്ചും ഇതു ചൊല്ലി വിലപിക്കും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
17 Pa tsiku la 15 la mwezi woyamba, chaka cha khumi ndi chiwiri, Yehova anayankhula kuti:
൧൭പന്ത്രണ്ടാം ആണ്ട്, അതേ മാസം, പതിനഞ്ചാം തീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:
18 “Iwe mwana wa munthu, lirira gulu lankhondo la Igupto ndipo uwalowetse pamodzi ndi anthu ena amphamvu a mayiko ena ku dziko la anthu akufa.
൧൮“മനുഷ്യപുത്രാ, നീ ഈജിപ്റ്റിലെ ജനസമൂഹത്തെക്കുറിച്ചു വിലപിച്ച്, അതിനെയും പ്രസിദ്ധമായ ജനതകളുടെ പുത്രിമാരെയും കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ ഭൂമിയുടെ അധോഭാഗത്തു തള്ളിയിടുക.
19 Ufunse kuti, ‘Ndani amene akukuposa kukongola? Tsikirani ku manda ndi kukhala pamodzi ndi anthu osachita mdulidwe.’
൧൯സൗന്ദര്യത്തിൽ നീ ആരെക്കാൾ മെച്ചപ്പെട്ടിരിക്കുന്നു; നീ ഇറങ്ങിച്ചെന്ന് അഗ്രചർമ്മികളുടെ കൂട്ടത്തിൽ കിടക്കുക.
20 Aigupto adzagwa pakati pa amene akuphedwa ndi lupanga. Lupanga ndi losololedwa kale. Iye adzaphedwa pamodzi ndi gulu lake lankhondo.
൨൦വാളാൽ കൊല്ലപ്പെട്ടവരുടെ നടുവിൽ അവർ വീഴും; വാൾ നിയമിക്കപ്പെട്ടിരിക്കുന്നു; അതിനെയും അതിന്റെ സകലപുരുഷാരത്തെയും വലിച്ചുകൊണ്ടുപോകുവിൻ.
21 Mʼkati mwa manda atsogoleri amphamvu pamodzi ndi ogwirizana nawo azidzakambirana za Igupto nʼkumati, ‘Afika kuno anthu osachita mdulidwe aja! Ndi awa agona apawa, ophedwa pa nkhondo.’ (Sheol h7585)
൨൧വീരന്മാരിൽ ബലവാന്മാരായവർ അവന്റെ സഹായികളോടുകൂടെ പാതാളത്തിന്റെ നടുവിൽനിന്ന് അവനോട് സംസാരിക്കും; അഗ്രചർമ്മികളായി വാളാൽ കൊല്ലപ്പെട്ടവർ ഇറങ്ങിച്ചെന്ന് അവിടെ കിടക്കുന്നു. (Sheol h7585)
22 “Asiriya ali komweko ndipo ankhondo ake onse ali mʼmanda omuzungulira. Onsewo anaphedwa pa nkhondo.
൨൨അവിടെ അശ്ശൂരും അതിന്റെ സർവ്വസമൂഹവും ഉണ്ട്; അവന്റെ ശവക്കുഴികൾ അവന്റെ ചുറ്റും കിടക്കുന്നു; അവരെല്ലാവരും വാളാൽ കൊല്ലപ്പെട്ടവരായി വീണവർ തന്നെ.
23 Manda awo ali kumalo ozama a dzenje, ndipo ankhondo ake azungulira manda ake. Onse amene anaopseza dziko la anthu amoyo aphedwa, agwa ndi lupanga.
൨൩അവരുടെ ശവക്കുഴികൾ പാതാളത്തിന്റെ ഏറ്റവും അടിയിൽ സ്ഥിതിചെയ്യുന്നു; അതിന്റെ സമൂഹം അതിന്റെ ശവക്കുഴിയുടെ ചുറ്റും ഇരിക്കുന്നു; ജീവനുള്ളവരുടെ ദേശത്തു ഭീതിപരത്തിയ, അവരെല്ലാവരും വാളാൽ കൊല്ലപ്പെട്ടവരായി വീണിരിക്കുന്നു.
24 “Elamu ali komweko ndipo ankhondo ake ali mʼmanda omuzungulira. Onsewa anaphedwa pa nkhondo, natsikira ku manda ali osachita mdulidwe. Iwowa kale ankaopseza anthu pa dziko lapansi. Tsopano akuchita manyazi pamodzi ndi amene ali mʼmanda.
൨൪അവിടെ ഏലാമും അതിന്റെ സകലപുരുഷാരവും അതിന്റെ ശവക്കുഴിയുടെ ചുറ്റും ഉണ്ട്; അവർ എല്ലാവരും വാളാൽ കൊല്ലപ്പെട്ടവരായി വീണ്, അഗ്രചർമ്മികളായി, ഭൂമിയുടെ അധോഭാഗത്ത് ഇറങ്ങിപ്പോയിരിക്കുന്നു; ജീവനുള്ളവരുടെ ദേശത്ത് അവർ ഭീതി പരത്തി; ഇപ്പോൾ കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ അവർ ലജ്ജ വഹിക്കുന്നു.
25 Amukonzera pogona pakati pa anthu ophedwa, pamodzi ndi gulu lake lonse la nkhondo litazungulira manda ake. Onsewo ndi anthu osachita mdulidwe ophedwa ndi lupanga. Paja anthuwa ankaopsa mʼdziko la anthu a moyo. Koma tsopano akuchita manyazi pamodzi ndi amene ali mʼmanda. Iwo ayikidwa pakati pa anthu ophedwa.
൨൫കൊല്ലപ്പെട്ടവരുടെ മദ്ധ്യേ അവർ അതിനും അതിന്റെ സകലപുരുഷാരത്തിനും ഒരു കിടക്ക വിരിച്ചിരിക്കുന്നു; അതിന്റെ ശവക്കുഴികൾ അതിന്റെ ചുറ്റും ഇരിക്കുന്നു; അവരെല്ലാവരും അഗ്രചർമ്മികളായി വാളാൽ കൊല്ലപ്പെട്ടവരാകുന്നു; ജീവനുള്ളവരുടെ ദേശത്ത് അവർ ഭീതി പരത്തിയിരിക്കുകയാൽ കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ ലജ്ജ വഹിക്കുന്നു; കൊല്ലപ്പെട്ടവരുടെ മദ്ധ്യത്തിൽ അത് കിടക്കുന്നു.
26 “Mesaki ndi Tubala ali komweko, pamodzi ndi gulu lonse la nkhondo litazungulira manda awo. Onsewo ndi anthu osachita mdulidwe, ophedwa ndi lupanga. Paja ankaopsa mʼdziko la anthu amoyo.
൨൬അവിടെ മേശെക്കും തൂബലും അതിന്റെ സകലപുരുഷാരവും ഉണ്ട്; അതിന്റെ ശവക്കുഴികൾ അതിന്റെ ചുറ്റും സ്ഥിതിചെയ്യുന്നു; അവർ ജീവനുള്ളവരുടെ ദേശത്ത് ഭീതി പരത്തിയിരിക്കുകയാൽ അവരെല്ലാം അഗ്രചർമ്മികളായി വാളാൽ കൊല്ലപ്പെട്ടിരിക്കുന്നു.
27 Iwo sanayikidwe mwaulemu ngati ankhondo amphamvu amakedzana, amene anatsikira ku dziko la anthu akufa ndi zida zawo zomwe za nkhondo. Malupanga awo anawayika ku mitu yawo, ndipo zishango zawo anaphimba mafupa awo. Kale anthu amphamvu amenewa ankaopsa dziko la anthu amoyo. (Sheol h7585)
൨൭അവർ ജീവനുള്ളവരുടെ ദേശത്ത് വീരന്മാർക്കു ഭീതി ആയിരുന്നതുകൊണ്ട്, അവരുടെ അകൃത്യങ്ങൾ അസ്ഥികളിന്മേൽ ചുമന്നും, അവരുടെ വാളുകൾ തലയ്ക്കു കീഴിൽ വച്ചുംകൊണ്ട്, അഗ്രചർമ്മികളിൽ പട്ടുപോയ വീരന്മാരായി യുദ്ധായുധങ്ങളോടുകൂടെ പാതാളത്തിൽ ഇറങ്ങിയവരുടെ കൂട്ടത്തിൽ കിടക്കേണ്ടതല്ലയോ? (Sheol h7585)
28 “Iwenso Farao, udzaphwanyidwa ndi kuyikidwa pakati pa anthu osachita mdulidwe, amene anaphedwa ndi lupanga.
൨൮നീയോ, അഗ്രചർമ്മികളുടെ കൂട്ടത്തിൽ തകർന്നുപോകുകയും വാളാൽ കൊല്ലപ്പെട്ടവരോടുകൂടെ കിടക്കുകയും ചെയ്യും.
29 “Edomu ali kumeneko pamodzi ndi mafumu ake ndi akalonga ake onse. Ngakhale anali amphamvu, koma anayikidwa. Ayikidwa pamodzi ndi anthu osachita mdulidwe, pamodzi ndi iwo amene akutsikira ku dzenje.
൨൯അവിടെ ഏദോമും അതിന്റെ രാജാക്കന്മാരും സകലപ്രഭുക്കന്മാരും ഉണ്ട്; അവർ അവരുടെ വല്ലഭത്വത്തിൽ വാളാൽ കൊല്ലപ്പെട്ടവരുടെ കൂട്ടത്തിൽ കിടക്കേണ്ടിവന്നു; അവർ അഗ്രചർമ്മികളോടും, കുഴിയിൽ ഇറങ്ങുന്നവരോടും കൂടി കിടക്കുന്നു.
30 “Akalonga onse akumpoto pamodzi ndi anthu onse a ku Sidoni ali kumeneko. Anatsikira ku dziko la anthu akufa mwamanyazi ngakhale anali owopsa ndi mphamvu zawo. Iwo akugona osachita mdulidwe pamodzi ndi amene anaphedwa ndi lupanga ndipo akuchita manyazi pamodzi ndi iwo amene anatsikira kale ku manda.
൩൦അവിടെ വടക്കെ പ്രഭുക്കന്മാരെല്ലാവരും കൊല്ലപ്പെട്ടവരോടുകൂടെ ഇറങ്ങിപ്പോയ സകല സീദോന്യരും ഉണ്ട്; അവർ അവരുടെ ആധിപത്യം മൂലം പരത്തിയ ഭീതിനിമിത്തം ലജ്ജിക്കുന്നു; അവർ അഗ്രചർമ്മികളായി വാളാൽ കൊല്ലപ്പെട്ടവരോടുകൂടെ കിടക്കുകയും കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ ലജ്ജ വഹിക്കുകയും ചെയ്യുന്നു.
31 “Farao ndi gulu lake lankhondo akadzawaona iwowa adzathunza mtima pokumbukira kuchuluka kwa gulu lake lankhondo limene linaphedwa pa nkhondo. Ndikutero Ine Ambuye Yehova.
൩൧അവരെ ഫറവോൻ കണ്ട് തന്റെ സകലപുരുഷാരത്തെയും കുറിച്ച് ആശ്വസിക്കും; ഫറവോനും അവന്റെ സകലസൈന്യവും വാളാൽ കൊല്ലപ്പെട്ടവരായിരിക്കുന്നു” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
32 Paja ankaopsa mʼdziko la anthu amoyo. Koma Faraoyo pamodzi ndi ankhondo ake onse adzayikidwa pamodzi ndi anthu osachita mdulidwe, pamodzi ndi amene anaphedwa pa nkhondo. Ndikutero Ine Ambuye Yehova.”
൩൨“ഞാനല്ലയോ അവന്റെ ഭീതി ജീവനുള്ളവരുടെ ദേശത്തു പരത്തിയത്; ഫറവോനും അവന്റെ പുരുഷാരമെല്ലാം വാളാൽ കൊല്ലപ്പെട്ടവരോടുകൂടി അഗ്രചർമ്മികളുടെ കൂട്ടത്തിൽ കിടക്കേണ്ടിവരും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.

< Ezekieli 32 >