< Zacarias 3 >

1 Ug iyang gipakita kanako si Josue ang labawng sacerdote nga nagtindog sa atubangan sa manulonda ni Jehova, ug si Satanas nga nagtindog sa iyang too nga kamot aron mahimo nga iyang kabatok.
അനന്തരം അവൻ എനിക്ക് മഹാപുരോഹിതനായ യോശുവ, യഹോവയുടെ ദൂതന്റെ മുമ്പിൽ നില്ക്കുന്നതും സാത്താൻ അവനെ കുറ്റം ചുമത്തുവാൻ അവന്റെ വലത്തുഭാഗത്തു നില്ക്കുന്നതും കാണിച്ചുതന്നു.
2 Ug si Jehova miingon kang Satanas: Si Jehova nagabadlong kanimo, Oh Satanas; oo, si Jehova nga nagpili sa Jerusalem nagabadlong kanimo: dili ba kini maoy usa ka agipo nga kinuha gikan sa kalayo?
യഹോവയുടെ ദൂതന്‍ സാത്താനോട്: “സാത്താനേ, യഹോവ നിന്നെ ഭത്സിക്കുന്നു; യെരൂശലേമിനെ തിരഞ്ഞെടുത്തിരിക്കുന്ന യഹോവ തന്നെ നിന്നെ ഭർത്സിക്കുന്നു; ഇവൻ തീയിൽനിന്നു വലിച്ചെടുക്കപ്പെട്ട കൊള്ളിയല്ലയോ?” എന്നു കല്പിച്ചു.
3 Karon si Josue sinul-oban sa mahugaw nga mga saput, ug diha siya magtindog sa atubangan sa manulonda.
എന്നാൽ യോശുവ മുഷിഞ്ഞ വസ്ത്രം ധരിച്ചു ദൂതന്റെ മുമ്പിൽ നിൽക്കയായിരുന്നു.
4 Ug siya mitubag ug misulti kanila nga nanagtindog sa atubangan niya, nga nagaingon: Kuhaa kaniya ang mahugawng mga saput. Ug kaniya miingon siya: Ania karon, gipakuha ko ang imong kadautan gikan kanimo, ug pagasul-oban ko ikaw sa hamili nga mga bisti.
യഹോവ തന്റെ മുമ്പിൽ നിൽക്കുന്നവരോട്: “മുഷിഞ്ഞ വസ്ത്രം അവങ്കൽനിന്നു നീക്കിക്കളവിൻ” എന്നു കല്പിച്ചു; പിന്നെ അവനോട്: “ഞാൻ നിന്റെ അകൃത്യം നിന്നിൽനിന്നു നീക്കിയിരിക്കുന്നു; നിന്നെ ഉത്സവവസ്ത്രം ധരിപ്പിക്കും” എന്നു അരുളിച്ചെയ്തു.
5 Ug ako miingon: Siya pasul-obi nila sa malinis nga mitra sa iyang ulo. Busa ilang gisul-oban siya sa malinis nga mitra sa iyang ulo, ug gisul-oban pa siya sa mga bisti; ug ang manulonda ni Jehova diha nagtindog sa haduol.
“അവന്റെ തലയിൽ വെടിപ്പുള്ള ഒരു തലപ്പാവ് വെക്കട്ടെ” എന്ന് ഞാന്‍ കല്പിച്ചു; അങ്ങനെ അവർ അവന്റെ തലയിൽ വെടിപ്പുള്ളോരു തലപ്പാവ് വച്ചു. അവനെ വസ്ത്രം ധരിപ്പിച്ചു യഹോവയുടെ ദൂതൻ അടുക്കൽ നിൽക്കയായിരുന്നു.
6 Ug ang manulonda ni Jehova nagpamatuod alang kang Josue, nga nagaingon:
യഹോവയുടെ ദൂതൻ യോശുവയോടു സാക്ഷീകരിച്ചത് എന്തെന്നാൽ:
7 Mao kini ang giingon ni Jehova sa mga panon: Kong ikaw magalakaw sa akong mga dalan, ug kong ikaw magabantay sa akong katungdanan, nan, ikaw usab mahimong maghuhukom sa akong balay, ug magahupot usab sa akong mga sawang, ug ako mohatag kanimo usa ka dapit aron makasulod ka taliwala niini nga nagatindog sa daplin.
“സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നീ എന്റെ വഴികളിൽ നടക്കുകയും എന്റെ കാര്യം നോക്കുകയും ചെയ്താൽ നീ എന്റെ ആലയത്തെ പരിപാലിക്കുകയും എന്റെ പ്രാകാരങ്ങളെ സൂക്ഷിക്കുകയും ഞാൻ നിനക്ക് ഈ നില്‍ക്കുന്നവരുടെ ഇടയിൽ ആഗമനം അനുവദിക്കുകയും ചെയ്യും.
8 Pamati karon, Oh Josue nga labawng sacerdote, ikaw ug ang imong mga kauban nga nanaglingkod sa imong atubangan; kay sila mga tawo man nga usa ka ilhanan: kay, ania karon, pakatawohon ko ang akong alagad nga mao ang Sanga.
മഹാപുരോഹിതനായ യോശുവേ, നീയും നിന്റെ മുമ്പിൽ ഇരിക്കുന്ന നിന്റെ കൂട്ടുകാരും കേട്ടുകൊള്ളുവിൻ! അവർ അത്ഭുതലക്ഷണപുരുഷന്മാരല്ലയൊ; ഞാൻ എന്റെ ദാസനായ മുള എന്നവനെ വരുത്തും.
9 Kay, ania karon, ang bato nga akong gipahamutang sa atubagan ni Josue; ibabaw sa usa ka bato mao ang pito ka mga mata: ania karon, igakulit ko ang kinulit niana, nagaingon si Jehova sa mga panon, ug panason ko ang kasal-anan nianang yutaa sa usa lamang ka adlaw.
ഞാൻ യോശുവയുടെ മുമ്പിൽ വച്ചിരിക്കുന്ന കല്ലുണ്ടല്ലോ; ഒരേ കല്ലിന്മേൽ ഏഴു കണ്ണും ഉണ്ട്; ഞാൻ അതിന്റെ കൊത്തുപണി കൊത്തും; ഒരു ദിവസത്തിൽ ഞാൻ ദേശത്തിന്റെ അകൃത്യം നീക്കും’ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്”.
10 Niadtong adlawa, nagaingon si Jehova sa mga panon, magadapit kamo ang tagsatagsa kaninyo sa iyang isigkatawo ilalum sa kaparrasan ug ilalum sa kahoyng-igos.
൧൦“ആ നാളിൽ നിങ്ങൾ ഓരോരുത്തൻ അവനവന്റെ കൂട്ടുകാരനെ മുന്തിരിവള്ളിയുടെ കീഴിലേക്കും അത്തിവൃക്ഷത്തിൻ കീഴിലേക്കും ക്ഷണിക്കും” എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.

< Zacarias 3 >