< Roma 1 >

1 Si Pablo, ulipon ni Jesu-Cristo, tinawag sa pagkaapostol, ginahin alang sa Maayong Balita sa Dios,
ദൈവത്തിന്റെ പുത്രനും നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള ദൈവത്തിന്റെ സുവിശേഷം,
2 nga kaniadto iyang gisaad pinaagi sa iyang mga profeta diha sa balaang kasulatan,
ദൈവം തന്റെ പ്രവാചകന്മാർ മുഖാന്തരം എഴുതപ്പെട്ട വിശുദ്ധരേഖകളിൽ മുമ്പുകൂട്ടി വാഗ്ദത്തം ചെയ്തിട്ടുള്ളതാണ്.
3 sa Maayong Balita mahitungod sa iyang Anak nga, sumala sa iyang pagkatawo, gianak nga kaliwat ni David,
ഈ സുവിശേഷം പ്രസംഗിക്കുന്നതിനായി വിളിച്ച് വേർതിരിക്കപ്പെട്ട അപ്പൊസ്തലനും യേശുക്രിസ്തുവിന്റെ ദാസനുമായ പൗലോസ് റോമയിൽ ദൈവത്തിന് പ്രിയമുള്ളവരും വിശുദ്ധന്മാരായി വിളിക്കപ്പെട്ട എല്ലാവർക്കും എഴുതുന്നത്.
4 ug uban sa gahum gipaila nga Anak sa Dios sumala sa Espiritu nga balaan pinaagi sa iyang pagkabanhaw gikan sa mga patay, si Jesu-Cristo nga atong Ginoo,
നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്ക് കൃപയും സമാധാനവും ഉണ്ടാകട്ടെ.
5 pinaagi kang kinsa nadawat namo ang grasya ug ang pagkaapostol aron, nga alang sa kadungganan sa iyang ngalan, ang mga tawo sa tanang kanasuran among madala ngadto sa pagkamasinugtanon sa tinoohan,
മനുഷ്യനെന്ന നിലയിൽ ദാവീദിന്റെ വംശാവലിയിൽ ജനിക്കുകയും മരിച്ചിട്ട് ഉയിർത്തെഴുന്നേല്ക്കയാൽ വിശുദ്ധിയുടെ ആത്മാവിനാൽ ദൈവപുത്രൻ എന്ന് ശക്തിയോടെ പ്രഖ്യാപിക്കപ്പെടുകയും ചെയ്തിരിക്കുന്നവനാലല്ലോ ഞങ്ങൾ
6 nga uban kanila kamo usab gipanagtawag aron maiya ni Jesu-Cristo;
അവന്റെ നാമത്തിനായി സകലജാതികളുടെയും ഇടയിൽ വിശ്വാസത്തിന് അനുസരണം വരുത്തേണ്ടതിന് കൃപയും അപ്പൊസ്തലത്വവും പ്രാപിച്ചത്.
7 Nganha kaninyong tanan sa Roma, kaninyo nga sa Dios gihigugma, nga gipanagtawag aron mahimong mga balaan:
അവരിൽ യേശുക്രിസ്തുവിനുള്ളവരായി വിളിക്കപ്പെട്ട നിങ്ങളും ഉൾപ്പെട്ടിരിക്കുന്നു.
8 Una sa tanan, magapasalamat ako sa akong Dios pinaagi kang Jesu-Cristo tungod kaninyong tanan, kay ang inyong pagtoo nadungog man sa tibuok kalibutan.
നിങ്ങളുടെ വിശ്വാസം ലോകം മുഴുവനും പ്രസിദ്ധമായിരിക്കുന്നതിനാൽ ഞാൻ ആദ്യം തന്നെ നിങ്ങൾക്കെല്ലാവർക്കും വേണ്ടി എന്റെ ദൈവത്തിന് യേശുക്രിസ്തു മുഖാന്തരം സ്തോത്രം ചെയ്യുന്നു.
9 Kay saksi ko ang Dios, ang ginaalagad ko sa akong espiritu pinaagi sa pagsangyaw sa Maayong Balita sa iyang Anak, nga sa walay paghunong ginalakip ko kamo kanunay sa akong mga pag-ampo,
ഞാൻ ഇടവിടാതെ നിങ്ങളെ ഓർത്തുകൊണ്ട് ദൈവേഷ്ടത്താൽ എപ്പോൾ എങ്കിലും നിങ്ങളുടെ അടുക്കൽ വരുവാൻ സാധിക്കേണ്ടതിന് എന്റെ പ്രാർത്ഥനയിൽ എപ്പോഴും യാചിക്കുന്നു
10 sa pagpangamuyo nga pinaagi sa kabubut-on sa Dios, sa bisan unsang higayona, sa katapusan mahinayon na unta ako sa pag-anha diha kaninyo.
൧൦എന്നുള്ളതിന് അവന്റെ പുത്രനെക്കുറിച്ചുള്ള സുവിശേഷഘോഷണത്തിൽ ഞാൻ എന്റെ ആത്മാവിൽ സേവിക്കുന്ന ദൈവം എനിക്ക് സാക്ഷി.
11 Kay gipangandoy ko ang pagpakigkita kaninyo aron makapaambit ako kaninyog espirituhanong gasa nga makapalig-on kaninyo;
൧൧നിങ്ങളെ ഉറപ്പിക്കേണ്ടതിനായി ചില ആത്മികവരം നിങ്ങൾക്ക് നല്കേണ്ടതിന്,
12 sa laing pagkasulti, aron magkadinasigay kita pinaagi sa pagtoo nato nga matag-usa, sa inyo ug sa ako.
൧൨അതായത് നിങ്ങൾക്കും എനിക്കുമുള്ള വിശ്വാസത്താൽ നിങ്ങളോടുകൂടെ എനിക്കും ഒരുമിച്ച് പ്രോത്സാഹനം ലഭിക്കേണ്ടതിന് ഞാൻ നിങ്ങളെ കാണുവാൻ വാഞ്ചിക്കുന്നു.
13 Mga igsoon, buot ko nga inyong masayran nga sa makadaghan gilaraw ko ang pag-anha diha kaninyo (apan hangtud karon gibabagan ako), aron makaani unta akog bunga diha kaninyo, maingon man diha sa ubang mga Gentil.
൧൩എന്നാൽ സഹോദരന്മാരേ, എനിക്ക് മറ്റുള്ള ജാതികളുടെയിടയിൽ ഉള്ളതുപോലെ നിങ്ങളുടെയിടയിലും ചില ഫലം ഉണ്ടാകേണ്ടതിന് നിങ്ങളുടെ അടുക്കൽ വരുവാൻ പലപ്പോഴും ഭാവിച്ചു എങ്കിലും ഇതുവരെ മുടക്കം വന്നു എന്നു നിങ്ങൾ അറിയാതിരിക്കരുത് എന്നു ഞാൻ ആഗ്രഹിക്കുന്നു.
14 Utangan ako sa mga Gresyanhon maingon man sa mga luog, sa mga makinaadmanon maingon man sa mga walay alamag.
൧൪പരിഷ്കൃതർക്കും അപരിഷ്കൃതർക്കും, ജ്ഞാനികൾക്കും ബുദ്ധിഹീനർക്കും ഞാൻ കടക്കാരൻ ആകുന്നു.
15 Busa andam ako sa pagwali sa Maayong Balita diha kaninyo usab nga anaa sa Roma.
൧൫അങ്ങനെ റോമയിലുള്ള നിങ്ങളോടും സുവിശേഷം അറിയിക്കുവാൻ എന്നാൽ ആവോളം ഞാൻ ഒരുങ്ങിയിരിക്കുന്നു.
16 Kay wala ko igakaulaw ang Maayong Balita, kay kini mao ang gahum sa Dios alang sa kaluwasan sa matag-usa nga nagatoo, sa Judio una sa tanan ug unya sa Gresyanhon usab.
൧൬സുവിശേഷത്തെക്കുറിച്ചു എനിക്ക് ലജ്ജയില്ല; വിശ്വസിക്കുന്ന ഏവനും, ആദ്യം യെഹൂദനും പിന്നെ യവനനും അത് രക്ഷക്കായി ദൈവശക്തിയാകുന്നുവല്ലോ.
17 Kay diha sa Maayong Balita ginapadayag ang pagkamatarung sa Dios, nga pinaagi sa pagtoo ngadto sa pagtoo, sumala sa nahisulat nga nagaingon, "Mabuhi ang namatarung pinaagi sa pagtoo."
൧൭അതിൽ ദൈവത്തിന്റെ നീതി വിശ്വാസം ഹേതുവായും വിശ്വാസത്തിനായിക്കൊണ്ടും വെളിപ്പെടുന്നു. “നീതിമാൻ വിശ്വാസത്താൽ ജീവിക്കും” എന്നു എഴുതിയിരിക്കുന്നുവല്ലോ.
18 Kay gikan sa langit ginapadayag ang kapungot sa Dios batok sa tanang pagkadili diosnon ug pagkadili matarung sa mga tawo nga nagababag sa kamatuoran pinaagi sa ilang pagkadautan.
൧൮അനീതികൊണ്ട് സത്യത്തെ തടഞ്ഞുവെയ്ക്കുന്ന മനുഷ്യരുടെ സകല അഭക്തിക്കും അനീതിക്കും എതിരെ ദൈവത്തിന്റെ കോപം സ്വർഗ്ഗത്തിൽനിന്നു വെളിപ്പെടുന്നു.
19 Kay ang arang mahibaloan mahitungod sa Dios tataw ngadto kanila, kay kini gipakita man sa Dios ngadto kanila.
൧൯എന്തുകൊണ്ടെന്നാൽ ദൈവത്തെക്കുറിച്ച് അറിയുവാൻ കഴിയുന്നിടത്തോളം അവർക്ക് വെളിവായിരിക്കുന്നു; ദൈവം അവർക്ക് വെളിപ്പെടുത്തിയല്ലോ.
20 Kay sukad pa sa pagkatukod sa kalibutan ang iyang dili makita nga kinaiya, nga mao ang iyang dayong gahum ug pagka-Dios, sa tin-aw naila na pinaagi sa mga butang nga iyang nabuhat. Busa wala silay ikapangulipas; (aïdios g126)
൨൦ദൈവത്തിന്റെ നിത്യശക്തിയും ദിവ്യസ്വഭാവവും പ്രപഞ്ചസൃഷ്ടിമുതൽ സൃഷ്ടികളിൽക്കൂടി വെളിപ്പെട്ടിരിക്കുന്നു; അതുകൊണ്ട് അവർക്ക് ഒഴിവുകഴിവൊന്നും പറയാനാകില്ല. (aïdios g126)
21 kay bisan nanagpakaila na sila sa Dios, wala nila siya pasidunggi ingon nga Dios, ni magpasalamat kaniya; hinonoa, maoy ilang gihinuktokan ang mga hinunahuna nga walay dapat hangtud gingitngitan na lang ang ilang habol nga mga salabutan.
൨൧അവർ ദൈവത്തെ അറിഞ്ഞിട്ടും അവനെ ദൈവമായി മഹത്വപ്പെടുത്തുകയോ നന്ദി കരേറ്റുകയോ ചെയ്യാതെ തങ്ങളുടെ നിരൂപണങ്ങളിൽ മൂഢരായിത്തീർന്നു, അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടുപോയി.
22 Sa ilang pagpakamakinaadmanon, nahimo hinoon silang mga boang,
൨൨ജ്ഞാനികൾ എന്നു അവകാശപ്പെട്ടുകൊണ്ട് അവർ മൂഢരായിപ്പോയി;
23 ug ang himaya sa dili mamatay nga Dios giilisan nilag mga larawan nga sama sa may kamatayon nga tawo ug mga langgam ug mga mananap nga upat ug tiil ug mga binuhat nga nagakamang.
൨൩അക്ഷയനായ ദൈവത്തിന്റെ തേജസ്സിനെ അവർ ക്ഷയമുള്ള മനുഷ്യൻ, പക്ഷി, നാൽക്കാലി, ഇഴജാതി എന്നിവയുടെ രൂപസാദൃശ്യങ്ങളായി മാറ്റിക്കളഞ്ഞു.
24 Tungod niini gitugyan sila sa Dios ngadto sa kahugawan diha sa mga pangibog sa ilang mga kasingkasing aron magpakaulaw sila sa ilang mga lawas sa ilang masigkaugalingon,
൨൪അതുകൊണ്ട് ദൈവം അവരെ തങ്ങളുടെ ഹൃദയങ്ങളിലെ മോഹങ്ങളിൽ സ്വന്തശരീരങ്ങളെ തമ്മിൽതമ്മിൽ അപമാനിക്കേണ്ടതിന് അശുദ്ധിയിൽ ഏല്പിച്ചു.
25 kay ang tinuod mahitungod sa Dios ilang giilisan ug bakak, ug mao na hinooy ilang gisimba ug gialagaran ang binuhat ug wala nila simbaha ug alagara ang Magbubuhat nga mao ang dalaygon hangtud sa kahangturan! Amen. (aiōn g165)
൨൫ദൈവത്തിന്റെ സത്യം അവർ വ്യാജമാക്കി മാറ്റിക്കളഞ്ഞു, സൃഷ്ടാവിന് പകരം സൃഷ്ടിയെ ആരാധിക്കുകയും സേവിക്കുകയും ചെയ്തു എന്നാൽ ദൈവം എന്നേക്കും വാഴ്ത്തപ്പെട്ടവൻ. ആമേൻ. (aiōn g165)
26 Tungod niining maong hinungdan, gitugyan sila sa Dios ngadto sa mga pangibog nga makauulaw. Ang ilang mga kababayen-an nanag-usab sa kagamitan nga tiunay sa ilang pagkababaye ngadto sa kagamitan nga supak sa kinaiya.
൨൬അതുകൊണ്ട് ദൈവം അവരെ അപമാനരാഗങ്ങളിൽ ഏല്പിച്ചു; അവരുടെ സ്ത്രീകൾ തങ്ങളുടെ സ്വാഭാവികഭോഗത്തെ പ്രകൃതിവിരുദ്ധമാക്കി മാറ്റിക്കളഞ്ഞു.
27 Ug sa mao usab nga paagi, ang mga lalaki nanagbiya sa ilang tiunayng kalabutan ngadto sa babaye ug nangaut-ot diha sa ilang pangibog alang sa usag usa, mga lalaki sa masigkalalaki manag-unay sa pagbuhat sa makauulaw, ug nanagpakaagum diha sa ilang kaugalingon sa balus nga angay sa ilang pagkadautan.
൨൭അതുപോലെ തന്നെ പുരുഷന്മാരും സ്വാഭാവികസ്ത്രീഭോഗം വിട്ടു അന്യോന്യം കാമം ജ്വലിച്ചു ആണോട് ആൺ അവലക്ഷണമായത് പ്രവർത്തിച്ചു. ഇങ്ങനെ അവർക്ക് തങ്ങളുടെ വക്രതയ്ക്കു യോഗ്യമായ ശിക്ഷ തങ്ങളിൽ തന്നേ ലഭിച്ചു.
28 Ug kay nanagdumili man sila sa pag-ila kaniya ingon nga Dios, sila gitugyan sa Dios ngadto sa pagpanghunahuna nga dautan ug sa paggawi nga dili angay.
൨൮ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം അവർ അംഗീകരിക്കാത്തതുകൊണ്ട്; അവൻ അവരെ ക്രമമല്ലാത്തത് ചെയ്‌വാൻ നികൃഷ്ടബുദ്ധിയിൽ ഏല്പിച്ചു.
29 Sila napuno sa tanang matang sa pagkadili matarung, pagkadautan, kadalo, panghimaraut. Sila puno sa kasina, pagbuno, pakiglalis, lansis, kangil-ad. Sila mga tabian,
൨൯അവർ സകല അനീതിയും ദുഷ്ടതയും അത്യാഗ്രഹവും ദുർബ്ബുദ്ധിയും നിറഞ്ഞവർ; അസൂയ, കൊല, പിണക്കം, വഞ്ചന, ദുശ്ശീലം എന്നിവയിൽ മുഴുകിയവർ,
30 malibakon, madumtanon sa Dios, mapasipalahon, mapahitas-on, andakan, tigmugnag dautan, masupilon sa mga ginikanan,
൩൦അപവാദികൾ, ഏഷണിക്കാർ, ദൈവദ്വേഷികൾ, നിഷ്ഠൂരന്മാർ, ഗർവ്വിഷ്ഠന്മാർ, ആത്മപ്രശംസക്കാർ, പുതുദോഷം സങ്കല്പിക്കുന്നവർ, മാതാപിതാക്കന്മാരെ അനുസരിക്കാത്തവർ,
31 hungog, walay paglaban sa pulong, walay kasingkasing, mabangis.
൩൧ബുദ്ധിഹീനർ, അവിശ്വസ്തർ, വാത്സല്യമില്ലാത്തവർ, കരുണയില്ലാത്തവർ.
32 Kini sila, bisan ila nang nasayran ang pagbuot sa Dios nga ang magabuhat sa maong mga butang takus sa kamatayon, dili lamang kay nagabuhat niini kondili giuyonan usab nila ang mga tawo nga nagabuhat niini.
൩൨ഇത്തരം കാര്യങ്ങൾ പ്രവൃത്തിക്കുന്നവർ മരണയോഗ്യർ എന്നുള്ള ദൈവന്യായം അവർ അറിഞ്ഞിട്ടും അവ പ്രവർത്തിക്കുക മാത്രമല്ല അവയെ പ്രവർത്തിക്കുന്നവരെ അംഗീകരിക്കുകയുംകൂടെ ചെയ്യുന്നു.

< Roma 1 >