< Mateo 21 >

1 Ug sa nagkahiduol na sila sa Jerusalem, ug pag-abut nila sa Betfage sa Bungtod sa mga Olivo, duha sa mga tinun-an gisugo ni Jesus
അനന്തരം യേശുവും ശിഷ്യന്മാരും യെരൂശലേമിനു സമീപം ഒലിവുമലയരികെ ബേത്ത്ഫഗയിൽ എത്തിയപ്പോൾ, യേശു രണ്ടു ശിഷ്യന്മാരെ അയച്ചു:
2 nga nag-ingon kanila, "Umadto kamo nianang balangay sa atbang ninyo, ug didto inyong makita dayon ang usa ka asna nga gihigot, ug ang usa ka nati uban niini; hubara ninyo sila ug dad-a dinhi kanako.
നിങ്ങൾക്ക് അടുത്തുള്ള ഗ്രാമത്തിൽ ചെല്ലുവിൻ; ഉടനെ അവിടെ കെട്ടിയിരിക്കുന്ന ഒരു പെൺകഴുതയെയും അതിന്റെ കുട്ടിയെയും നിങ്ങൾ കാണും; അവയെ അഴിച്ച് എന്റെ അടുത്തു കൊണ്ടുവരുവിൻ.
3 Ug kon adunay mangutana kaninyo, ingna lang siya, `Gikinahanglan sila sa Ginoo,' ug iyang ipadala sila dihadiha."
നിങ്ങളോടു ആരെങ്കിലും അതിനെക്കുറിച്ച് എന്തെങ്കിലും ചോദിച്ചാൽ കർത്താവിന് ഇവയെക്കൊണ്ട് ആവശ്യം ഉണ്ട് എന്നു പറവിൻ; തൽക്ഷണം അവൻ അവയെ നിങ്ങളുടെ കൂടെ അയയ്ക്കും എന്നു പറഞ്ഞു.
4 Nahitabo kini sa pagtuman sa gisulti pinaagi sa profeta, nga nag-ingon:
“സീയോൻ പുത്രിയോട്: ഇതാ, നിന്റെ രാജാവ് സൌമ്യനായി കഴുതപ്പുറത്തും വാഹനമൃഗത്തിന്റെ കുട്ടിയുടെ പുറത്തും കയറി നിന്റെ അടുക്കൽ വരുന്നു എന്നു പറവിൻ”
5 "Suginli ninyo ang babayeng anak nga Sion, Tan-awa, ang imong hari nagaanhi kanimo, maaghop ug nagakabayo sa asna, ug sa nati nga anak sa asna."
എന്നിങ്ങനെ പ്രവാചകൻമുഖാന്തരം അരുളിച്ചെയ്തതിന് നിവൃത്തിവരുവാൻ ഇതു സംഭവിച്ചു.
6 Ug ang mga tinun-an milakaw ug ilang gibuhat ang gisugo kanila ni Jesus;
ശിഷ്യന്മാർ പുറപ്പെട്ടു യേശു നിർദ്ദേശിച്ചതുപോലെ ചെയ്തു,
7 ilang gidala ang asna ug ang nati, ug kini ilang gihapinan sa ilang mga sapot, ug mikabayo siya niini.
കഴുതയെയും കുട്ടിയെയും കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം അവയുടെമേൽ ഇട്ട്; യേശു കയറി ഇരുന്നു.
8 Ug ang kadaghanan sa mga tawo nanagpamuklad sa ilang mga sapot diha sa dalan, ug ang uban nanagpamutol ug mga sanga sa mga kahoy ug ilang gikatag kini diha sa dalan.
പുരുഷാരത്തിൽ പലരും തങ്ങളുടെ വസ്ത്രം വഴിയിൽ വിരിച്ചു: മറ്റുള്ളവർ വൃക്ഷങ്ങളിൽ നിന്നു കൊമ്പുകൾ വെട്ടി വഴിയിൽ വിതറി.
9 Ug ang mga panon sa katawhan nga nanag-una ug nanagsunod kaniya, nanagsinggit nga nag-ingon, "Hosanna sa Anak ni David! Dalaygon ang ang nagaanhi sa ngalan sa Ginoo! Hosanna sa kahitas-an!"
മുമ്പിലും പിമ്പിലും നടന്നിരുന്ന പുരുഷാരം: ദാവീദ് പുത്രന് ഹോശന്നാ; കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ; അത്യുന്നതങ്ങളിൽ ഹോശന്നാ എന്നു ആർത്തുകൊണ്ടിരുന്നു.
10 Ug sa paghisulod na niya sa Jerusalem, naukay ang tanan sa siyudad, nga nanag-ingon, "Kinsa ba kini siya?"
൧൦അവൻ യെരൂശലേമിൽ പ്രവേശിച്ചപ്പോൾ നഗരം മുഴുവനും ഇളകി: ഇവൻ ആർ എന്നു പറഞ്ഞു.
11 Ug ang mga panon sa katawhan miingon, "Mao kini ang profeta nga si Jesus nga taga-Nazaret sa Galilea."
൧൧ഇവൻ ഗലീലയിലെ നസറെത്തിൽനിന്നുള്ള പ്രവാചകനായ യേശു എന്നു പുരുഷാരം പറഞ്ഞു.
12 Ug misulod si Jesus sa templo sa Dios, ug iyang giabog sa gowa ang tanang nanagbaligya ug nanagpamalit sulod sa templo, ug iyang gipanglintuwad ang mga lamisa sa mga tigpangilis sa mga kuwarta ug ang mga lingkoranan sa mga namaligyag mga salampati.
൧൨പിന്നീട് യേശു ദൈവലായത്തിൽ പ്രവേശിച്ച്, ദൈവാലയത്തിൽ വില്ക്കുന്നവരെയും വാങ്ങുന്നവരെയും എല്ലാം പുറത്താക്കി, നാണയവിനിമയക്കാരുടെ മേശകളെയും പ്രാവുകളെ വില്ക്കുന്നവരുടെ പീഠങ്ങളെയും മറിച്ചുകളഞ്ഞു
13 Ug miingon siya kanila, "Nahisulat kini, `Ang akong balay pagatawgon nga balayng ampoanan'; apan gihimo ninyo kini nga langub sa mga tulisan."
൧൩അവൻ അവരോട്: എന്റെ ആലയം പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും എന്നു എഴുതിയിരിക്കുന്നു; നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീർക്കുന്നു എന്നു പറഞ്ഞു.
14 Ug sa sulod sa templo miduol kaniya ang mga buta ug mga bakul, ug iyang giayo sila.
൧൪കുരുടന്മാരും മുടന്തന്മാരും ദൈവാലയത്തിൽ അവന്റെ അടുക്കൽ വന്നു; അവൻ അവരെ സൌഖ്യമാക്കി.
15 Apan sa diha nga ang mga sacerdote nga punoan ug ang mga escriba nakakita sa mga kahibulongang butang nga iyang gibuhat, ug sa mga kabataan nga nanaghugyaw sulod sa templo, nga nanag-ingon, "Hosanna sa Anak ni David?" sila nangasuko;
൧൫എന്നാൽ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവൻ ചെയ്ത അത്ഭുതങ്ങളെയും ദാവീദ് പുത്രന് ഹോശന്നാ എന്നു ദൈവാലയത്തിൽ ആർക്കുന്ന ബാലന്മാരെയും കണ്ടതിനാൽ അമർഷം തോന്നി;
16 ug sila miingon kaniya, "Nakabati ka ba sa ilang ginsingon?" Ug si Jesus mitubag, "Oo; ug wala ba gayud kamo makabasa niini: `Gikan sa baba sa mga gagmayng bata ug sa mga masoso gihatud mo ang nahingpit nga pagdalayeg'?"
൧൬ഇവർ പറയുന്നത് കേൾക്കുന്നുവോ എന്നു അവനോട് ചോദിച്ചു. യേശു അവരോട് “ഉവ്വ്! ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽനിന്നു നീ പുകഴ്ച ഒരുക്കിയിരിക്കുന്നു എന്നുള്ളത് നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലയോ എന്നു ചോദിച്ചു.
17 Ug iyang gibiyaan sila ug migowa siya sa siyudad paingon sa Betania, ug didto mipabilin siya sa tibuok gabii.
൧൭പിന്നെ അവരെ വിട്ടു നഗരത്തിൽ നിന്ന് പുറപ്പെട്ടു ബേഥാന്യയിൽ ചെന്ന് അവിടെ രാത്രിപാർത്തു.
18 Ug sa pagkabuntag, sa naglakaw siya balik sa siyudad, siya gigutom.
൧൮രാവിലെ നഗരത്തിലേയ്ക്ക് മടങ്ങിപ്പോകുന്ന സമയം അവന് വിശന്നു.
19 Ug sa pagkakita niya sa usa ka kahoyng igira diha sa daplin sa dalan, iyang giduol kini, ug wala siyay nakita niini nga bisan unsa gawas sa mga dahon lamang. Ug iyang giingnan kini, "Sukad karon dili ka na gayud makapamungag usab." Ug ang kahoyng igira nalaya dihadiha. (aiōn g165)
൧൯വഴിയരികെ ഒരു അത്തിവൃക്ഷം കണ്ട്; അടുക്കൽ ചെന്ന്, അതിൽ ഇലയല്ലാതെ ഒന്നും കാണായ്കയാൽ: ഇനി നിന്നിൽ ഒരുനാളും ഫലം ഉണ്ടാകാതെ പോകട്ടെ എന്നു അതിനോട് പറഞ്ഞു; ക്ഷണത്തിൽ ആ അത്തിവൃക്ഷം ഉണങ്ങിപ്പോയി. (aiōn g165)
20 Sa pagkakita niini sa mga tinun-an, sila nanghibulong ug nanag-ingon, "Giunsa ba sa kahoyng igira pagkalaya dihadiha?"
൨൦ശിഷ്യന്മാർ അത് കണ്ടപ്പോൾ: അത്തി ഇത്ര ക്ഷണത്തിൽ ഉണങ്ങിപ്പോയത് എങ്ങനെ എന്നു പറഞ്ഞു ആശ്ചര്യപ്പെട്ടു.
21 Kanila mitubag si Jesus nga nag-ingon, Sa pagkatinuod, magaingon ako kaninyo, nga kon aduna kamoy pagoo ug dili kamo magduhaduha, makahimo kamo dili lamang sa nahimo ngadto sa kahoyng igira, kondili bisan pa kon moingon kamo niining bukid, `Pahawa ug umambak ikaw ngadto sa lawod,' kini mamahimo.
൨൧അതിന് യേശു: നിങ്ങൾ സംശയിക്കാതെ വിശ്വാസം ഉള്ളവരായാൽ ഈ അത്തിയോട് ചെയ്തതു നിങ്ങളും ചെയ്യും; എന്നു മാത്രമല്ല, ഈ മലയോട്: നീങ്ങി കടലിലേക്ക് ചാടിപ്പോക എന്നു പറഞ്ഞാൽ അതും സംഭവിക്കും എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.
22 Ug ang tanang butang nga inyong pangayoon pinaagi sa pag-ampo madawat ninyo kon aduna kamoy pagtoo."
൨൨നിങ്ങൾ വിശ്വസിച്ചുകൊണ്ട് പ്രാർത്ഥനയിൽ എന്ത് യാചിച്ചാലും നിങ്ങൾക്ക് ലഭിക്കും എന്നു ഉത്തരം പറഞ്ഞു.
23 Ug sa pagsulod niya sa templo, ang mga sacerdote nga punoan ug ang mga anciano sa lungsod miduol kaniya samtang nagpanudlo siya, ug miingon sila kaniya, "Pinaagi ba sa unsang kagahum gibuhat mo kining mga butanga, ug kinsa may naghatag kanimo sa maong kagahum?"
൨൩അവൻ ദൈവാലയത്തിൽ ചെന്ന് ഉപദേശിക്കുമ്പോൾ മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും അവന്റെ അടുക്കൽ വന്നു: നീ എന്ത് അധികാരംകൊണ്ട് ഇവ ചെയ്യുന്നു? ഈ അധികാരം നിനക്ക് തന്നതു ആർ എന്നു ചോദിച്ചു.
24 Kanila mitubag si Jesus nga nag-ingon, "Aduna usab akoy ipangutana kaninyo; ug kon inyo akong tug-anan niini, nan, tug-anan ko usab kamo pinaagi sa unsang kagahum gibuhat ko kining mga butanga.
൨൪യേശു അവരോട് ഉത്തരം പറഞ്ഞത്: ഞാനും നിങ്ങളോടു ഒരു ചോദ്യം ചോദിക്കും; അത് നിങ്ങൾ എന്നോട് പറഞ്ഞാൽ എന്ത് അധികാരംകൊണ്ട് ഞാൻ ഇതു ചെയ്യുന്നു എന്നുള്ളത് ഞാനും നിങ്ങളോടു പറയും.
25 Ang pamautismo ni Juan, diin ba kadto gikan? Gikan ba sa langit o gikan ba sa mga tawo?" Ug ilang gitulotimbang kini tali sa ilang kaugalingon nga nanag-ingon, "Kon moingon kita, `Gikan sa langit,' moingon siya kanato, `Nan, nganong wala man lagi ninyo siya toohi?
൨൫യോഹന്നാന്റെ സ്നാനം എവിടെ നിന്നു? സ്വർഗ്ഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ? അവർ തമ്മിൽ ആലോചിച്ചു: സ്വർഗ്ഗത്തിൽനിന്ന് എന്നു പറഞ്ഞാൽ, പിന്നെ നിങ്ങൾ അവനെ വിശ്വസിക്കാഞ്ഞത് എന്ത് എന്നു അവൻ നമ്മോടു ചോദിക്കും;
26 Ug kon moingon kita, `Gikan sa tawo,' mahadlok kita sa katawhan, kay ang tanan miila man nga si Juan profeta."
൨൬മനുഷ്യരിൽ നിന്നു എന്നു പറഞ്ഞാലോ, നാം പുരുഷാരത്തെ ഭയപ്പെടുന്നു; എല്ലാവരും യോഹന്നാനെ പ്രവാചകൻ എന്നല്ലോ കാണുന്നത് എന്നു പറഞ്ഞു.
27 Busa si Jesus gitubag nila nga nanag-ingon, "Ambut lang." Ug siya miingon kanila, "Dili ko usab kamo tug-anan pinaagi sa unsang kagahum gibuhat ko kining mga butanga.
൨൭എന്നിട്ട് അവർ യേശുവിനോടു: ഞങ്ങൾക്കു അറിഞ്ഞുകൂടാ എന്നു ഉത്തരം പറഞ്ഞു. അവനും അവരോട് പറഞ്ഞത്: എന്നാൽ ഞാൻ ഇതു എന്ത് അധികാരംകൊണ്ട് ചെയ്യുന്നു എന്നുള്ളത് ഞാനും നിങ്ങളോടു പറയുന്നില്ല.
28 "Unsay inyong paghunahuna niini? Usa ka tawo may duha ka anak nga lalaki, ug miadto siya sa usa ug miingon kaniya, `Anak, umadto ka ug pagbuhat didto sa parrasan karon.'
൨൮എങ്കിലും നിങ്ങൾക്ക് എന്ത് തോന്നുന്നു? ഒരു മനുഷ്യന് രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു; അവൻ ഒന്നാമത്തവന്റെ അടുക്കൽ ചെന്ന്: മകനേ ഇന്ന് എന്റെ മുന്തിരിത്തോട്ടത്തിൽ പോയി വേല ചെയ്ക എന്നു പറഞ്ഞു.
29 Ug ang anak mitubag, `Dili ko.' `Apan sa ulahi nagbasul siya ug miadto.
൨൯എനിക്ക് മനസ്സില്ല എന്നു അവൻ ഉത്തരം പറഞ്ഞു; എങ്കിലും പിന്നത്തേതിൽ അനുതപിച്ച് അവൻ പോയി.
30 Ug ang tawo miadto sa ikaduhang anak ug iyang gisultihan siya sa ingon, ug siya mitubag kaniya, `Moadto ako, Tay, apan wala siya moadto.
൩൦രണ്ടാമത്തവന്റെ അടുക്കൽ അവൻ ചെന്ന് അങ്ങനെ തന്നെ പറഞ്ഞപ്പോൾ: ഞാൻ പോകാം യജമാനനേ എന്നു അവൻ ഉത്തരം പറഞ്ഞു; എന്നാൽ പോയില്ലതാനും.
31 Hain man niining duruha ang nagtuman sa kabutbut-on sa iyang amahan?" Sila miingon, "Ang nahiuna." Ug si Jesus miingon kanila, "Sa pagkatinuod, magaingon ako kaninyo, nga ang mga maniningil sa buhis ug ang mga dautang babaye managsulod sa gingharian sa Dios una pa kay kaninyo.
൩൧ഈ രണ്ടുപേരിൽ ആർ ആകുന്നു അപ്പന്റെ ഇഷ്ടം ചെയ്തതു? ഒന്നാമത്തവൻ എന്നു അവർ പറഞ്ഞു. യേശു അവരോട് പറഞ്ഞത്: ചുങ്കക്കാരും വേശ്യമാരും നിങ്ങൾക്ക് മുമ്പായി ദൈവരാജ്യത്തിൽ കടക്കും എന്നു സത്യമായിട്ട് ഞാൻ നിങ്ങളോടു പറയുന്നു.
32 Kay kaninyo mianhi si Juan nga nagtultol sa dalan sa pag-kamatarung, ug wala kamo motoo kaniya, apan ang mga maniningil sa buhis ug ang mga dautang babaye mitoo kaniya; ug bisan pa sa nakita na ninyo kini, wala gihapon kamo maghinulsol sa kaulahiay ug wala motoo kaniya.
൩൨യോഹന്നാൻ നീതിമാർഗ്ഗത്തിലൂടെ നിങ്ങളുടെ അടുക്കൽ വന്നു: നിങ്ങൾ അവനെ വിശ്വസിച്ചില്ല; എന്നാൽ ചുങ്കക്കാരും വേശ്യമാരും അവനെ വിശ്വസിച്ചു; അത് കണ്ടിട്ടും നിങ്ങൾ അവനെ വിശ്വസിപ്പാൻ തക്കവണ്ണം പിന്നത്തേതിൽ അനുതപിച്ചില്ല.
33 "Patalinghugi ninyo ang lain pang sambingay. May usa ka pangulo sa panimalay nga nagtanum ug kaparrasan ug kini iyang gipalibutan ug paril, gibuhatan ug pigsanan sa parras, gibuhatan ug usa ka lantawanan, ug gipasaopan niya kini sa mga tawo, ug unya milangyaw siya ngadto sa laing dapit.
൩൩മറ്റൊരു ഉപമ കേൾക്കുവിൻ ധാരാളം ഭൂപ്രദേശമുള്ള ഒരു മനുഷ്യനുണ്ടായിരുന്നു അവൻ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി, അതിന് വേലികെട്ടി, അതിൽ ചക്ക് കുഴിച്ചിട്ട്, ഗോപുരവും പണിതു; പിന്നെ മുന്തിരി കൃഷിക്കാർക്ക് പാട്ടത്തിന് ഏല്പിച്ചിട്ട് മറ്റൊരു ദേശത്തുപോയി.
34 Ug sa nagsingabut na ang tingpamopo, ngadto sa mga saop gipaadto niya ang iyang mga ulipon aron sa pagdawat sa bunga nga iyang bahin.
൩൪മുന്തിരിവിളവ് എടുക്കുന്ന കാലം സമീപിച്ചപ്പോൾ തനിക്കുള്ള വിളവ് വാങ്ങുവാനായി അവൻ ദാസന്മാരെ മുന്തിരി കൃഷിക്കാരുടെ അടുക്കൽ അയച്ചു.
35 Apan ang iyang mga ulipon gidakop sa mga saop ug ilang gibunalan ang usa, ug ilang gipatay ang usa, ug ilang gipanagbato ang usa.
൩൫മുന്തിരി കൃഷിക്കാർ അവന്റെ ദാസന്മാരെ പിടിച്ച്, ഒരുവനെ തല്ലി, ഒരുവനെ കൊന്നു, മറ്റൊരുവനെ കല്ലെറിഞ്ഞു.
36 Unya giusban niya sila pagpadalag uban pang mga ulipon nga daghan pa kay sa nahiuna, ug kini ila gihapong gibuhatan sa ingon.
൩൬അവൻ പിന്നെയും മുമ്പിലത്തേതിലും അധികം ദാസന്മാരെ അയച്ചു; അവരോടും അവർ അങ്ങനെ തന്നെ ചെയ്തു.
37 Ug sa katapusan, kanila ang iyang anak gipaadto niya nga nag-ingon, `Motahud sila sa akong anak.'
൩൭ഒടുവിൽ മുന്തിരിത്തോട്ടത്തിന്റെ ഉടമ: എന്റെ മകനെ അവർ ബഹുമാനിക്കും എന്നു പറഞ്ഞു, സ്വന്തമകനെ അവരുടെ അടുക്കൽ അയച്ചു.
38 Apan sa pagkakita nila sa anak, ang mga saop nasig-ingon sa usag usa, `Mao kini ang manununod; tana, patyon ta siya aron maato ang iyang panulondon.'
൩൮മകനെ കണ്ടിട്ട് മുന്തിരി കൃഷിക്കാർ: ഇവനാണ് അവകാശി; വരുവിൻ, നാം അവനെ കൊന്നു അവന്റെ അവകാശം കൈവശമാക്കുക എന്നു തമ്മിൽ പറഞ്ഞു,
39 Ug gidakop nila siya ug giabog sa gowa sa parrasan, ug ilang gipatay siya.
൩൯അവനെ പിടിച്ച് തോട്ടത്തിൽനിന്ന് പുറത്താക്കി കൊന്നുകളഞ്ഞു.
40 Busa, inig-abut sa tag-iya sa parrasan, unsa may buhaton niya sa maong mga saop?"
൪൦ആകയാൽ മുന്തിരിത്തോട്ടത്തിന്റെ ഉടയവൻ വരുമ്പോൾ മുന്തിരി കൃഷിക്കാരെ എന്ത് ചെയ്യും?
41 Kaniya mitubag sila nga nanag-ingon, "Ang maong mga banyaga iyang igatugyan ngadto sa mapait nga kamatayon, ug ang parrasan iyang pasaopan sa ubang mga saop nga makamaong mobahin kaniya sa mga bunga sa panahon sa tingpopo."
൪൧മുന്തിരിത്തോട്ടത്തിന്റെ ഉടമ ആ മോശമായ പ്രവൃത്തി ചെയ്തവരെ അതിക്രൂരമായി നിഗ്രഹിച്ച് തക്കസമയത്ത് അനുഭവം കൊടുക്കുന്ന വേറെ മുന്തിരി കൃഷിക്കാരെ തോട്ടം ഏല്പിക്കും എന്നു അവർ അവനോട് പറഞ്ഞു.
42 Ug si Jesus miingon kanila, "Wala ba gayud kamo makabasa sa kasulatan, nga `Ang maong bato nga sa mga magtutukod gisalikway nahimong ulohang bato sa pamag-ang; buhat kini sa Ginoo, ug sa atong mga mata makapahibulong gayud'?
൪൨യേശു അവരോട്: “വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായി തീർന്നിരിക്കുന്നു; ഇതു കർത്താവിനാൽ സംഭവിച്ചു നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യവുമായിരിക്കുന്നു” എന്നു നിങ്ങൾ തിരുവെഴുത്തുകളിൽ ഒരിക്കലും വായിച്ചിട്ടില്ലയോ?
43 Busa, sultihan ko kamo, nga ang gingharian sa Dios pagakuhaon gikan kaninyo ug igahatag ngadto sa usa ka nasud nga nagapamunga sa mga bunga niini.
൪൩അതുകൊണ്ട് ദൈവരാജ്യം നിങ്ങളുടെ പക്കൽനിന്ന് എടുത്തു അതിന്റെ ഫലം കൊടുക്കുന്ന ജാതികള്‍ക്ക് കൊടുക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
44 Ug ang mahulog sa ibabaw niining batoha, madugta siya; apan ang mapusdakan niining batoha, mapulpog siya."
൪൪ഈ കല്ലിന്മേൽ വീഴുന്നവൻ കഷണങ്ങളായി ചിതറിപ്പോകും; ഇത് ആരുടെമേൽ എങ്കിലും വീണാൽ അവനെ ധൂളിപ്പിക്കും എന്നു പറഞ്ഞു.
45 Ug ang mga sacerdote nga punoan ug ang mga Fariseo, sa pagkadungog nila sa iyang mga sambingay, nakasabut nga nagsulti siya mahitungod kanila.
൪൫അവന്റെ ഉപമകളെ മഹാപുരോഹിതന്മാരും പരീശന്മാരും കേട്ടിട്ട്, തങ്ങളെക്കുറിച്ച് പറയുന്നു എന്നു അറിഞ്ഞ്,
46 Ug gisulayan nila ang pagdakop kaniya, apan nahadlok sila sa katawhan, kay ila mang giila siya nga profeta.
൪൬അവനെ പിടിപ്പാൻ അന്വേഷിച്ചു; എന്നാൽ പുരുഷാരം അവനെ പ്രവാചകൻ എന്നു കരുതുകയാൽ അവരെ ഭയപ്പെട്ടു.

< Mateo 21 >