< Marcos 9 >
1 Ug siya miingon kanila, "Sa pagkatinuod, magaingon ako kaninyo, nga adunay mga nagabarug karon dinhi nga dili pa una makatilawg kamatayon hangtud nga makita na nila ang gingharian sa Dios nga mahiabut nga may gahum."
൧പിന്നെ യേശു അവരോട്: “ദൈവരാജ്യം ശക്തിയോടെ വരുന്നത് കാണുവോളം മരണം ആസ്വദിക്കാത്തവർ ചിലർ ഈ നില്ക്കുന്നവരിൽ ഉണ്ട് എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.
2 Ug tapus sa unom ka adlaw, giuban ni Jesus sila si Pedro ug si Santiago ug si Juan, ug iyang gidala sila sa pagtungas sa usa ka hataas nga bukid nga silasila ra didto; ug didto, sa ilang atubangan, nausab ang iyang dagway,
൨ആറ് ദിവസം കഴിഞ്ഞശേഷം യേശു പത്രൊസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടി ഒരു ഉയർന്ന മലയിലേക്ക് തനിച്ചു കൊണ്ടുപോയി അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു.
3 ug ang iyang mga sapot migilak sa hilabihang kaputi nga labaw pa sa kaputi gumikan sa bisan unsa nga pagladlad nga himoon dinhi sa yuta.
൩ഭൂമിയിൽ ഒരു അലക്കുകാരനും വെളുപ്പിപ്പാൻ കഴിയാതവണ്ണം അവന്റെ വസ്ത്രം അത്യന്തം വെള്ളയായി തിളങ്ങി.
4 Ug kanila mitungha si Elias uban kang Moises; ug kini sila nakigsulti kang Jesus.
൪അപ്പോൾ ഏലിയാവും മോശെയും അവർക്ക് പ്രത്യക്ഷമായി യേശുവിനോടു സംഭാഷിച്ചു കൊണ്ടിരുന്നു.
5 Ug si Pedro miingon kang Jesus, "Magtutudlo, maayo gayud nga ania kami dinhi; magbuhat kamig tulo ka payag, usa alang kanimo, usa alang kang Moises, ug usa alang kang Elias."
൫പത്രൊസ് യേശുവിനോടു: “റബ്ബീ, നാം ഇവിടെ ഇരിക്കുന്നത് നല്ലത്; ഞങ്ങൾ മൂന്നു കുടിൽ ഉണ്ടാക്കട്ടെ; ഒന്ന് നിനക്കും ഒന്ന് മോശെക്കും ഒന്ന് ഏലിയാവിനും” എന്നു പറഞ്ഞു.
6 Kay siya wala man ugod mahibalo kon unsay isulti, kay nangalisang man sila sa hilabihan.
൬താൻ എന്ത് പറയേണ്ടു എന്നു അവൻ അറിഞ്ഞില്ല; ആ ശിഷ്യന്മാരെല്ലാവരും ഭയപരവശരായിരുന്നു.
7 Ug unya usa ka panganud mitabon kanila, ug gikan sa panganud migula ang usa ka tingog nga nag-ingon, "Mao kini ang akong Anak nga pinalangga;" patalinghugi ninyo siya."
൭പിന്നെ ഒരു മേഘം വന്നു അവരുടെ മേൽ നിഴലിട്ടു: “ഇവൻ എന്റെ പ്രിയപുത്രൻ; ഇവന് ചെവികൊടുപ്പിൻ” എന്നു മേഘത്തിൽനിന്നു ഒരു ശബ്ദവും ഉണ്ടായി.
8 Ug sa mikalit sila pagliraw aron sa pagtan-aw, wala na silay lain pang nakita uban kanila kondili si Jesus lamang.
൮പെട്ടെന്ന് അവർ ചുറ്റും നോക്കിയപ്പോൾ തങ്ങളോടുകൂടെ യേശുവിനെ മാത്രം അല്ലാതെ ആരെയും കണ്ടില്ല.
9 Ug sa nanaglugsong sila sa bukid, iyang gitugon sila sa dili pagsugilon kang bisan kinsa mahitungod sa ilang nakita, hangtud nga ang Anak sa Tawo mabanhaw na gikan sa mga patay.
൯അവർ മലയിൽനിന്നു ഇറങ്ങുമ്പോൾ: “മനുഷ്യപുത്രൻ മരിച്ചവരിൽ നിന്നു ഉയിർത്തിട്ടല്ലാതെ ഈ കണ്ടത് ആരോടും അറിയിക്കരുത്” എന്നു അവൻ അവരോട് കല്പിച്ചു.
10 Busa ang maong sulti gitipigan nila pag-ayo, nga nagpangutan-anay kon unsa kanang pagkabanhaw gikan sa mga patay.
൧൦‘മരിച്ചവരിൽനിന്ന് ഉയിർക്കുക’ എന്നത് എന്ത് എന്നു അവർ തമ്മിൽ ചർച്ചചെയ്തുംകൊണ്ട് ആ വാക്ക് ഉള്ളിൽ സംഗ്രഹിച്ചു.
11 Ug kaniya nangutana sila nga nanag-ingon, "Nganong magaingon man ang mga escriba nga si Elias kinahanglan kono nga mouna usa sa pag-anhi?"
൧൧“ഏലിയാവ് മുമ്പെ വരേണ്ടത് എന്നു ശാസ്ത്രിമാർ പറയുന്നത് എന്ത്?” എന്നു അവർ ചോദിച്ചു.
12 Ug kanila mitubag siya nga nag-ingon, "Tinuod nga si Elias mouna sa pag-anhi aron sa pagpasiuli sa tanang mga butang; ug dili ba nahisulat man mahitungod sa Anak sa Tawo nga sa ingon magaantus siya sa daghang mga butang ug pagatamayon?
൧൨അതിന് യേശു: “ഏലിയാവ് മുമ്പെ വന്നു സകലവും യഥാസ്ഥാനത്താക്കുന്നു സത്യം; എന്നാൽ മനുഷ്യപുത്രനെക്കുറിച്ച്: അവൻ വളരെ കഷ്ടപ്പെടുകയും ധിക്കരിക്കപ്പെടുകയും ചെയ്യേണ്ടിവരും എന്നു എഴുതിയിരിക്കുന്നത് എങ്ങനെ?
13 "Apan sultihan ko kamo nga si Elias nahianhi na, ug siya gibuhatan nila sumala sa ilang gusto, ingon sa nahisulat mahitungod kaniya."
൧൩എന്നാൽ ഏലിയാവ് വന്നു; അവനെക്കുറിച്ച് തിരുവെഴുത്തിൽ എഴുതിയിരിക്കുന്നതുപോലെ അവർ തങ്ങൾക്കു തോന്നിയത് എല്ലാം അവനോട് ചെയ്തു എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്നു ഉത്തരം പറഞ്ഞു.
14 Ug sa paghiabut na nila sa mga tinun-an, nakita nila ang usa ka dakung panon sa katawhan nga naglibut kanila ug ang mga escriba nga nakiglantugi kanila.
൧൪അവർ മറ്റു ശിഷ്യന്മാരുടെ അടുക്കെ മടങ്ങിവന്നപ്പോൾ വലിയ പുരുഷാരം അവരെ ചുറ്റി നില്ക്കുന്നതും ശാസ്ത്രിമാർ അവരോട് തർക്കിക്കുന്നതും കണ്ട്.
15 Ug sa ilang pagkaalinggat kang Jesus, dihadiha ang tibuok panon sa katawhan nahibulong sa hilabihan ug nanalagan ngadto kaniya ug miyukbo kaniya.
൧൫പുരുഷാരം യേശുവിനെ കണ്ട ഉടനെ ഭ്രമിച്ചു; ഓടിവന്നു അവനെ വന്ദിച്ചു.
16 Ug siya nangutana kanila, "Unsa bay inyong gipakiglantugian kanila?"
൧൬അവൻ അവരോട്: “നിങ്ങൾ എന്തിനെക്കുറിച്ചാണ് അവരുമായി തർക്കിക്കുന്നത്?” എന്നു ചോദിച്ചു.
17 Ug kaniya usa ka tawo sa panon mitubag nga nag-ingon, "Magtutudlo, ania gidala ko kanimo kining akong anak, kay kini siya ugod aduna may espiritu nga makapaamang;
൧൭അതിന് പുരുഷാരത്തിൽ ഒരുവൻ: “ഗുരോ, എന്റെ മകനെ ഞാൻ നിന്റെ അടുക്കൽ കൊണ്ടുവന്നു; അവനെ ഊമനായ ഒരു ആത്മാവ് ബാധിച്ചിരിക്കുന്നു.
18 "ug kon kini siya abuton na gani niini bisan diin, siya idakdak niya sa yuta, ug mobola ang iyang baba ug mokagot ang iyang mga ngipon ug mokiwi ang iyang kalawasan; ug gihangyo ko ang imong mga tinun-an sa pagpagula unta niini, apan wala sila makahimo."
൧൮അത് അവനെ എവിടെവച്ച് പിടിച്ചാലും അവനെ തള്ളിയിടുന്നു; പിന്നെ അവൻ നുരച്ച് പല്ലുകടിച്ചു വരണ്ടുപോകുന്നു. അതിനെ പുറത്താക്കേണ്ടതിന് ഞാൻ നിന്റെ ശിഷ്യന്മാരോട് പറഞ്ഞിട്ട് അവർക്ക് കഴിഞ്ഞില്ല” എന്നു ഉത്തരം പറഞ്ഞു.
19 Kanila mitubag si Jesus nga nag-ingon, "O dili matinoohon nga kaliwatan! Unsa ba ka taas sa panahon nga gikinahanglan pa sa akong pagpakig-uban kaninyo? Unsa ba ka taas sa panahon nga gikinahanglan pa sa akong pag-antus kaninyo? Dad-a siya dinhi kanako."
൧൯അവൻ അവരോട്: “അവിശ്വാസമുള്ള തലമുറയേ, എത്രത്തോളം ഞാൻ നിങ്ങളോടു കൂടെയിരിക്കും? എത്രത്തോളം നിങ്ങളെ സഹിക്കും? അവനെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ” എന്നു ഉത്തരം പറഞ്ഞു.
20 Ug gidala nila ang bata ngadto kaniya; ug sa pagkakita sa espiritu kang Jesus, sa kalit iyang gilubaglubag ang bata, ug kini natumba sa yuta ug nagligidligid nga nagpabola sa baba.
൨൦അവർ അവനെ അവന്റെ അടുക്കൽ കൊണ്ടുവന്നു. യേശുവിനെ കണ്ട ഉടനെ ആത്മാവ് അവനെ ഇഴച്ചു; അവൻ നിലത്തുവീണു, വായിൽനിന്ന് നുരച്ചുവന്നു.
21 Ug si Jesus nangutana sa amahan niini, "Unsa na kadugay ang iyang pagkaingon niini?" Siya mitubag nga nag-ingon, "Sukad pa sa pagkabata.
൨൧“ഇതു അവന് സംഭവിച്ചിട്ട് എത്ര കാലമായി?” എന്നു അവന്റെ അപ്പനോട് ചോദിച്ചതിന് അവൻ: “ചെറുപ്പംമുതൽ തന്നേ,
22 "Ug sa masubsob ginatukmod siya niini ngadto sa kalayo ug ngadto sa mga tubig aron sa pagpatay kaniya, apan kon aduna may arang mo mahimo alang kanamo, kaloy-i intawon kami ug tabangi kami."
൨൨അത് അവനെ നശിപ്പിക്കേണ്ടതിന്നു പലപ്പോഴും തീയിലും വെള്ളത്തിലും തള്ളിയിട്ടിട്ടുണ്ട്; നിന്നാൽ വല്ലതും കഴിയും എങ്കിൽ മനസ്സലിഞ്ഞ് ഞങ്ങളെ സഹായിക്കണമേ” എന്നു പറഞ്ഞു.
23 Si Jesus miingon kaniya, "Kon arang mahimo! Ang tanang butang mahimo ngadto sa magatoo."
൨൩യേശു അവനോട്: “നിന്നാൽ കഴിയും എങ്കിൽ എന്നോ? വിശ്വസിക്കുന്നവന് സകലവും കഴിയും” എന്നു പറഞ്ഞു.
24 Dihadiha ang amahan sa bata mituwaw nga nag-ingon, "Nagatoo ako; tabangi ang pagtoo ko nga nakulangan!"
൨൪ബാലന്റെ അപ്പൻ ഉടനെ നിലവിളിച്ചു: “കർത്താവേ, ഞാൻ വിശ്വസിക്കുന്നു; എന്റെ അവിശ്വാസത്തെ പരിഹരിക്കണമേ” എന്നു പറഞ്ഞു.
25 Ug sa pagkakita ni Jesus nga ang panon sa katawhan nanagdungan sa pagsingabut nga nagdalagan, ang mahugawng espiritu iyang gibadlong nga nag-ingon kaniya, "Ikaw espiritu nga makapaamang ug makapabungol, nagasugo ako kanimo, gumula ka ug ayaw na siya sudli pag-usab."
൨൫പുരുഷാരം ഓടിക്കൂടുന്നതു കണ്ടിട്ട് യേശു അശുദ്ധാത്മാവിനെ ശാസിച്ചു: “ഊമനും ചെകിടനുമായ ആത്മാവേ, ഇവനെ വിട്ടുപോ; ഇനി അവനിൽ കടക്കരുത് എന്നു ഞാൻ നിന്നോട് കല്പിക്കുന്നു” എന്നു പറഞ്ഞു.
26 Human sa makusog nga pagsiyagit, ug tapus makapalubag ug makapalit-ad sa bata sa hilabihan gayud, ang espiritu migula kaniya, ug ang bata daw patay, nga tungod niana ang kadaghanan kanila nanag-ingon, "Patay na siya."
൨൬അപ്പോൾ അത് നിലവിളിച്ച് അവനെ വളരെ ഇഴച്ചു പുറപ്പെട്ടുപോയി. ‘മരിച്ചുപോയി’ എന്നു പലരും പറവാൻ തക്കവണ്ണം അവൻ മരിച്ചപോലെ ആയി.
27 Apan gigunitan siya ni Jesus diha sa kamot ug iyang gibangon siya, ug siya mitindog.
൨൭യേശു അവനെ കൈയ്ക്ക് പിടിച്ച് നിവർത്തി, അവൻ എഴുന്നേറ്റ് നിന്നു.
28 Ug sa paghiuli na ni Jesus sa balay, sa tago gipangutana siya sa iyang mga tinun-an nga nanag-ingon, "Nganong wala man kami makapagula kaniya?"
൨൮യേശു വീട്ടിൽ വന്നശേഷം ശിഷ്യന്മാർ സ്വകാര്യമായി അവനോട്: “ഞങ്ങൾക്കു അതിനെ പുറത്താക്കുവാൻ കഴിയാഞ്ഞത് എന്ത്?” എന്നു ചോദിച്ചു.
29 Siya mitubag kanila, "Kining matanga dili mahimo sa pagpagula pinaagi sa bisan unsa gawas lamang sa pag-ampo."
൨൯“പ്രാർത്ഥനയാൽ അല്ലാതെ ഈ ജാതി ഒന്നിനാലും പുറപ്പെട്ടുപോകയില്ല” എന്നു അവൻ പറഞ്ഞു.
30 Ug sila mipadayon sa paglakaw gikan didto ug miagi latas sa Galilea. Ug dili siya buot nga adunay mahibalo niini;
൩൦അവർ അവിടെനിന്നു പുറപ്പെട്ടു ഗലീലയിൽ കൂടി സഞ്ചരിച്ചു; അവർ എവിടെയാണെന്ന് ആരും അറിയരുതെന്ന് അവൻ ഇച്ഛിച്ചു.
31 kay nanudlo man ugod siya sa iyang mga tinun-an, ug nag-ingon siya kanila, "Ang Anak sa Tawo igatugyan ngadto sa mga kamot sa mga tawo, ug ilang pagapatyon siya; ug sa mapatay na siya, mabanhaw siya human sa tulo ka adlaw."
൩൧കാരണം അവൻ തന്റെ ശിഷ്യന്മാരെ പഠിപ്പിക്കുകയായിരുന്നു. അവൻ അവരോട്: “മനുഷ്യപുത്രൻ മനുഷ്യരുടെ കയ്യിൽ ഏല്പിക്കപ്പെടും; അവർ അവനെ കൊല്ലും; കൊന്നിട്ട് മൂന്നുനാൾ കഴിഞ്ഞശേഷം അവൻ ഉയിർത്തെഴുന്നേല്ക്കും” എന്നു പറഞ്ഞു.
32 Apan wala sila makasabut sa iyang gisulti, ug nahadlok sila sa pagpangutana kaniya.
൩൨ആ വാക്കുകൾ അവർ ഗ്രഹിച്ചില്ല; അവനോട് ചോദിപ്പാനോ ഭയപ്പെട്ടു.
33 Ug unya miabut sila sa Capernaum; ug sa paghisulod niya sa balay, nangutana siya kanila, "Unsa ba kadtong inyong gilalisan diha sa dalan?"
൩൩അവൻ കഫർന്നഹൂമിൽ വന്നു വീട്ടിൽ ഇരിക്കുമ്പോൾ: “നിങ്ങൾ വഴിയിൽവെച്ചു തമ്മിൽ വാദിച്ചതെന്ത്?” എന്നു ശിഷ്യന്മാരോട് ചോദിച്ചു.
34 Apan sila wala motingog, kay diha sa dalan nanaglalisay man ugod sila kon kinsa kanilay labing daku,
൩൪അവരോ തങ്ങളുടെ ഇടയിൽ വലിയവൻ ആർ എന്നു വഴിയിൽവെച്ചു വാദിച്ചിരുന്നതുകൊണ്ടു മിണ്ടാതിരുന്നു.
35 Ug siya milingkod ug ngadto kaniya iyang gitawag ang Napulog-Duha ug siya miingon kanila, "Kon adunay buot mahauna, kinahanglan magpaulahi siya sa tanan ug masulogoon siya sa tanan,"
൩൫അവൻ ഇരുന്നിട്ട് പന്തിരുവരെയും ഒരുമിച്ചുവിളിച്ചു: “ഒരുവൻ മുമ്പൻ ആകുവാൻ ഇച്ഛിച്ചാൽ അവൻ എല്ലാവരിലും ഒടുവിലത്തവനും എല്ലാവർക്കും ശുശ്രൂഷകനും ആകണം” എന്നു പറഞ്ഞു.
36 Ug iyang gikuha ang usa ka gamayng bata ug gibutang niya kini diha sa ilang taliwala; ug sa nakugos niya kini, miingon siya kanila,
൩൬അവൻ ഒരു ശിശുവിനെ എടുത്തു അവരുടെ നടുവിൽ നിർത്തി. ആ ശിശുവിനെ തന്റെ കരങ്ങളിൽ എടുത്തുംകൊണ്ട് അവരോട്:
37 "Bisan nga tungod sa akong ngalan magadawat kinsa sa usa ka gamayng bata nga ingon niini, magadawat kanako; ug bisan kinsa nga magadawat kanako, magadawat dili kanako, kondili kaniya nga mao ang nagpadala kanako."
൩൭“ഇങ്ങനെയുള്ള ശിശുക്കളിൽ ഒന്നിനെ എന്റെ നാമത്തിൽ സ്വീകരിക്കുന്നവൻ എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നവനോ എന്നെയല്ല എന്നെ അയച്ചവനെ സ്വീകരിക്കുന്നു” എന്നു പറഞ്ഞു.
38 Ug si Juan miingon kaniya, "Magtutudlo, dihay tawo nga among nakita nga nagpagulag mga yawa pinaagi sa imong ngalan, ug amo siyang gidid-an kay wala man siya magasunod kanato."
൩൮യോഹന്നാൻ അവനോട്: “ഗുരോ, ഒരുവൻ നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുന്നത് ഞങ്ങൾ കണ്ട്; അവൻ നമ്മെ അനുഗമിക്കായ്കയാൽ ഞങ്ങൾ അവനെ വിരോധിച്ചു” എന്നു പറഞ്ഞു.
39 Apan mitubag si Jesus nga nag-ingon, "Ayaw ninyo siya pagdid-i; kay walay bisan kinsa nga magahimog milagro ginamit ang akong ngalan, nga makaako lang dayon sa pagsultig dautan batok kanako.
൩൯അതിന് യേശു പറഞ്ഞത്: “അവനെ വിരോധിക്കരുത്; എന്റെ നാമത്തിൽ ഒരു വീര്യപ്രവൃത്തി ചെയ്തിട്ട് വേഗത്തിൽ എന്നെ ദുഷിച്ചുപറവാൻ കഴിയുന്നവൻ ആരും ഇല്ല.
40 Kay ang dili batok kanato, dapig kanato.
൪൦നമുക്കു പ്രതികൂലമല്ലാത്തവൻ നമുക്കുള്ളവനല്ലോ.
41 Kay sa pagkatinuod, magaingon ako kaninyo, nga bisan kinsa nga magahatag kaninyog bisan usa na lang ka kabo nga tubig aron ipainom kaninyo tungod kay nagadala kamo sa ngalan ni Cristo, dili gayud siya mawad-an sa iyang balus.
൪൧നിങ്ങൾ ക്രിസ്തുവിനുള്ളവരാകകൊണ്ട് ആരെങ്കിലും ഒരു പാനപാത്രം വെള്ളം നിങ്ങൾക്ക് കുടിക്കുവാൻ തന്നാൽ അവന് പ്രതിഫലം കിട്ടാതിരിക്കുകയില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.
42 "Bisan kinsa nga magaangin aron makasala ang usa niining mga gagmay nga nagasalig kanako, maayo pa lang unta hinoon kaniya kon gikahigtan siyag dakung galingan nga bato diha sa iyang liog ug gikatambog siya ngadto sa dagat.
൪൨എങ്കൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുവന് ഇടർച്ചവരുത്തുന്നവന്റെ കഴുത്തിൽ വലിയൊരു തിരികല്ല് കെട്ടി അവനെ കടലിൽ ഇട്ടുകളയുന്നത് അവന് ഏറെ നല്ലത്.
43 Ug kon ang imong usa ka kamot mao ang makaingon kanimo sa imong pagpakasala, putla kini; kay maayo pa kanimo nga magasulod ka sa kinabuhi bisan pungkol kay sa may duha ikaw ka mga kamot apan igabanlud ka ngadto sa infierno, sa kalayo nga dili arang mapalong (Geenna )
൪൩നിന്റെ കൈ നിനക്ക് ഇടർച്ച വരുത്തിയാൽ അതിനെ വെട്ടിക്കളക: അംഗവൈകല്യമുള്ളവനായി ജീവനിൽ കടക്കുന്നത് രണ്ടു കയ്യുമുള്ളവൻ ആയി കെടാത്ത തീയായ നരകത്തിൽ പോകുന്നതിനേക്കാൾ നിനക്ക് നല്ലത്. (Geenna )
44 diin ang ilang ulod dili mamatay, ug ang kalayo dili pagapalongon.
൪൪
45 Ug kon ang imong usa ka tiil maoy makaingon kanimo sa imong pagpakasala, putla kini; kay maayo pa kanimo nga magasulod ka sa kinabuhi bisan bakul kay sa may duha ikaw ka mga tiil apan igabanlud ka ngadto sa infierno (Geenna )
൪൫നിന്റെ കാൽ നിനക്ക് ഇടർച്ച വരുത്തിയാൽ അതിനെ വെട്ടിക്കളക: മുടന്തനായി ജീവനിൽ കടക്കുന്നത് രണ്ടു കാലുമുള്ളവൻ ആയി നരകത്തിൽ എറിയപ്പെടുന്നതിനേക്കാൾ നിനക്ക് നല്ലത്. (Geenna )
46 diin ang ilang ulod dili mamatay, ug ang kalayo dili pagapalongon.
൪൬
47 Ug kon ang imong usa ka mata maoy makaingon kanimo sa imong pagpakasala, lugita kini; kay maayo pa kanimo nga magasulod ka sa gingharian sa Dios bisag usa na lang ang imong mata, kay sa may duha ikaw ka mga mata apan igabanlud ka ngadto sa infierno, (Geenna )
൪൭നിന്റെ കണ്ണ് നിനക്ക് ഇടർച്ച വരുത്തിയാൽ അതിനെ ചൂഴ്ന്നുകളയുക; രണ്ടു കണ്ണുള്ളവനായി ചാകാത്ത പുഴുവും കെടാത്ത തീയുമുള്ള അഗ്നിനരകത്തിൽ എറിയപ്പെടുന്നതിനേക്കാൾ ഒറ്റക്കണ്ണനായി ദൈവരാജ്യത്തിൽ കടക്കുന്നത് നിനക്ക് നല്ലത്. (Geenna )
48 diin ang ilang ulod dili mamatay, ug ang kalayo dili pagapalongon.
൪൮
49 Kay ang matag-usa pagaasinan ug kalayo ug ang tanang halad-inihaw pagaasinan ug asin.
൪൯എല്ലാവരേയും തീകൊണ്ട് ഉപ്പിടും.
50 "Ang asin maoy usa ka maayong butang, apan kon ang asin mawad-an sa iyang kaparat, unsaon pa man nimo sa pagpabalik niini sa iyang kaparat? Batoni ang asin diha sa sulod sa inyong kaugalingon, ug pagdinaitay kamo sa usag usa."
൫൦ഉപ്പ് നല്ലത് തന്നെ; ഉപ്പ് കാരമില്ലാതെ പോയാലോ എന്തൊന്നിനാൽ അതിന് വീണ്ടും രസം വരുത്തും? നിങ്ങളിൽതന്നെ ഉപ്പുള്ളവരും അന്യോന്യം സമാധാനമുള്ളവരും ആയിരിപ്പിൻ”.