< Exodo 37 >
1 Ug si Bezaleel nagbuhat sa arca sa kahoy nga acacia: duruha ka maniko ug tunga mao ang gitas-on niini, ug usa ka maniko ug tunga mao ang gilapdon niini, ug usa ka maniko ug tunga mao ang gantong niini.
൧ബെസലേൽ ഖദിരമരംകൊണ്ട് പെട്ടകം ഉണ്ടാക്കി. അതിന് രണ്ടരമുഴം നീളവും ഒന്നര മുഴം വീതിയും ഒന്നര മുഴം ഉയരവും ഉണ്ടായിരുന്നു.
2 Ug gihal-upan niya kini ug lunsay nga bulawan sa sulod ug sa gawas, ug gibuhatan niya kini ug usa ka cornisa nga bulawan nga maglibut.
൨അതിന്റെ അകവും പുറവും പൊന്നുകൊണ്ട് പൊതിഞ്ഞു, അതിന് ചുറ്റും പൊന്നുകൊണ്ട് ഒരു വക്ക് ഉണ്ടാക്കി.
3 Ug siya nagtunaw alang niini, upat ka singsing nga bulawan sa upat ka tiil niini; bisan duruha ka singsing sa usa ka kiliran niini, ug duruha ka singsing sa usa ka luyo niini.
൩അതിന്റെ നാല് കാലിനും ഇപ്പുറത്ത് രണ്ട് വളയങ്ങൾ അപ്പുറത്ത് രണ്ട് വളയങ്ങൾ ഇങ്ങനെ നാല് പൊൻവളയങ്ങൾ വാർപ്പിച്ചു.
4 Ug siya nagbuhat ug mga yayongan sa kahoy nga acacia, ug gihal-upan niya kini ug bulawan.
൪അവൻ ഖദിരമരംകൊണ്ട് തണ്ടുകൾ ഉണ്ടാക്കി പൊന്നുകൊണ്ട് പൊതിഞ്ഞു.
5 Ug gibalhog niya ang mga yayongan sa mga singsing sa mga kiliran sa arca, aron sa pagdala sa arca.
൫പെട്ടകം ചുമക്കേണ്ടതിന് ആ തണ്ട് പെട്ടകത്തിന്റെ പാർശ്വങ്ങളിലുള്ള വളയങ്ങളിൽ ചെലുത്തി.
6 Ug siya nagbuhat ug usa ka halaran-sa-pagpasig-uli sa lunsay nga bulawan: duruha ka maniko ug tunga mao ang gitas-on niini, usa ka maniko ug tunga mao ang gilapdon niini.
൬അവൻ തങ്കംകൊണ്ട് കൃപാസനം ഉണ്ടാക്കി; അതിന് രണ്ടരമുഴം നീളവും ഒന്നര മുഴം വീതിയും ഉണ്ടായിരുന്നു.
7 Ug siya nagbuhat ug duruha ka mga querubin nga bulawan, sa buhat nga sinalsal gibuhat niya kini sa duruha ka tumoy sa halaran-sa-pagpasig-uli.
൭അവൻ പൊന്നുകൊണ്ട് രണ്ട് കെരൂബുകളെ ഉണ്ടാക്കി കൃപാസനത്തിന്റെ രണ്ട് അറ്റത്തും അവയെ അടിപ്പുപണിയായി ഉണ്ടാക്കി.
8 Usa ka querubin sa usa ka tumoy, ug usa ka querubin sa usa ka tumoy: nayon sa halaran-sa-pagpasig-uli gibuhat niya ang mga querubin sa duruha ka tumoy niini.
൮ഒരു കെരൂബ് ഒരു അറ്റത്തും മറ്റെ കെരൂബ് മറ്റെ അറ്റത്തും ഇങ്ങനെ കെരൂബുകളെ കൃപാസനത്തിന്റെ രണ്ട് അറ്റത്തും അതിൽനിന്ന് തന്നെ ഉള്ളവയായി ഉണ്ടാക്കി.
9 Ug ang mga querubin nagabuklad sa ilang mga pako sa ibabaw, nga nagatabon sa halaran-sa-pagpasig-uli uban sa ilang mga pako, ug ang ilang mga nawong nagaatubang sa usa ug usa, nagaatubang sa halaran-sa-pagpasig-uli ang mga nawong sa mga querubin.
൯കെരൂബുകൾ മുകളിലേക്ക് ചിറക് വിടർത്തി ചിറകുകൊണ്ട് കൃപാസനത്തെ മൂടുകയും തമ്മിൽ അഭിമുഖമായിരിക്കുകയും ചെയ്തു; കെരൂബുകളുടെ മുഖം കൃപാസനത്തിന് നേരെ ആയിരുന്നു.
10 Ug siya nagbuhat ug lamesa nga kahoy nga acacia: duruha ka maniko mao ang gitas-on niini, ug usa ka maniko mao ang gilapdon niini, ug usa ka maniko ug tunga mao ang gantong niini.
൧൦അവൻ ഖദിരമരംകൊണ്ട് മേശ ഉണ്ടാക്കി. അതിന് രണ്ട് മുഴം നീളവും ഒരു മുഴം വീതിയും ഒന്നര മുഴം ഉയരവും ഉണ്ടായിരുന്നു.
11 Ug kini gihal-upan niya ug lunsay nga bulawan, ug gibuhatan niya ug usa ka cornisa nga bulawan nga maglibut.
൧൧അത് തങ്കംകൊണ്ട് പൊതിഞ്ഞ് ചുറ്റും പൊന്നുകൊണ്ട് ഒരു വക്ക് ഉണ്ടാക്കി.
12 Ug gibuhatan niya kini ug usa ka sanipa sa gilapdon nga usa ka dapal maglibut, ug gibuhatan niya ug usa ka bulawan nga cornisa sa sanipa niini sa maglikos.
൧൨അതിന് ചുറ്റും നാല് വിരൽ വീതിയുള്ള ഒരു ചട്ടവും ഉണ്ടാക്കി. ചട്ടത്തിന് ചുറ്റും പൊന്നുകൊണ്ട് ഒരു വക്ക് ഉണ്ടാക്കി.
13 Ug siya nagtunaw alang niini, upat ka singsing nga bulawan, ug gibutang niya kini sa upat ka nasikohan nga mahatungod sa upat ka tiil niini.
൧൩അതിന് നാല് പൊൻവളയം വാർത്ത് നാല് കാലിന്റെയും ഓരോ പാർശ്വത്തിൽ തറച്ചു.
14 Duol sa sanipa diha ang mga singsing, ang dapit sa mga yayongan aron sa pagdala sa lamesa.
൧൪മേശ ചുമക്കേണ്ടതിന് തണ്ടുകൾ ഇടുവാൻ വളയങ്ങൾ ചട്ടത്തോട് ചേർന്നിരുന്നു.
15 Ug gibuhat niya ang mga yayongan sa kahoy nga acacia, ug gihal-upan niya kini sa bulawan aron sa pagdala sa lamesa.
൧൫മേശ ചുമക്കേണ്ടതിനുള്ള തണ്ടുകൾ ഖദിരമരംകൊണ്ട് ഉണ്ടാക്കി പൊന്നുകൊണ്ട് പൊതിഞ്ഞു.
16 Ug siya nagbuhat sa mga kasangkapan nga diha sa ibabaw sa lamesa, ang mga pinggan niini, ug ang mga cuchara niini, ug ang mga panaksan niini, ug ang mga kabu nga igabubo niini sa lunsay nga bulawan.
൧൬മേശമേലുള്ള ഉപകരണങ്ങളായ തളികകളും കരണ്ടികളും കിണ്ടികളും പകരുവാൻ ഉപയോഗിക്കുന്ന കുടങ്ങളും തങ്കംകൊണ്ട് ഉണ്ടാക്കി.
17 Ug gibuhat niya ang tangkawan sa lunsay nga bulawan, sa buhat nga sinalsal gibuhat niya ang tangkawan: ang tiil niini ug ang lawas niini, ug ang mga copa niini, ang mga dayan-dayan niini nga malingin, ug ang mga bulak, niini gihimo nga nayon niini.
൧൭അവൻ തങ്കംകൊണ്ട് നിലവിളക്ക് ഉണ്ടാക്കി; വിളക്ക് അടിപ്പുപണിയായി ഉണ്ടാക്കി; അതിന്റെ ചുവടും തണ്ടും പുഷ്പപുടങ്ങളും മുട്ടുകളും പൂക്കളും അതിൽനിന്ന് തന്നെ ആയിരുന്നു.
18 Ug adunay unom ka sanga nga nagatuybo gikan sa mga kiliran niini; totolo ka sanga sa tangkawan gikan sa usa ka kiliran niini, ug totolo ka sanga sa tangkawan gikan sa usa usab ka kiliran niini:
൧൮നിലവിളക്കിന്റെ ഒരു വശത്തുനിന്ന് മൂന്ന് ശാഖകൾ, അതിന്റെ മറ്റെ വശത്ത് നിന്ന് മൂന്ന് ശാഖകൾ, ഇങ്ങനെ ആറ് ശാഖകൾ അതിന്റെ പാർശ്വങ്ങളിൽനിന്ന് പുറപ്പെട്ടു.
19 Totolo ka copa gibuhat sama sa dagway sa bulak sa almendra diha sa usa ka sanga, usa ka malingin nga dayandayan, ug usa ka bulak; ug totolo ka copa nga gibuhat sama sa dagway sa bulak sa almendras diha sa usa usab ka sanga, usa ka malingin nga dayandayan ug usa ka bulak: ug mao kini ang alang sa unom ka sanga nga nagalabaw gikan sa tangkawan.
൧൯ഒരു ശാഖയിൽ ഓരോ മുട്ടും ഓരോ പൂവുമായി ബദാംപൂപോലെ മൂന്ന് പുഷ്പപുടവും മറ്റൊരു ശാഖയിൽ ഓരോ മുട്ടും ഓരോ പൂവുമായി ബദാംപൂപോലെ മൂന്ന് പുഷ്പപുടങ്ങളും ഇങ്ങനെ നിലവിളക്കിൽനിന്ന് പുറപ്പെട്ട ആറ് ശാഖകളിലും ഉണ്ടായിരുന്നു.
20 Ug diha sa tangkawan adunay upat ka copa nga gibuhat sama sa dagway sa mga bulak sa almendras, ang mga malingin nga dayandayan niini, ug ang mga bulak niini;
൨൦വിളക്കുതണ്ടിൽ മുട്ടുകളും പൂക്കളുമായി ബദാംപൂപോലെ നാല് പുഷ്പപുടങ്ങളും ഉണ്ടായിരുന്നു.
21 Ug usa ka malingin nga dayandayan sa ilalum sa duruha ka sanga nga nayon niini, ug usa usab ka malingin nga dayandayan sa ilalum sa duruha usab ka sanga nga nayon niini, ug usa usab ka malingin nga dayandayan sa ilalum sa duruha usab ka sanga nga usa nga nayon niini, alang sa unom ka sanga nga nagatuybo gikan niini.
൨൧അതിൽനിന്നുള്ള രണ്ട് ശാഖയ്ക്ക് കീഴെ ഒരു മുട്ടും, അതിൽനിന്നുള്ള മറ്റെ രണ്ട് ശാഖയ്ക്ക് കീഴെ ഒരു മുട്ടും, അതിൽനിന്നുള്ള ശേഷം രണ്ട് ശാഖയ്ക്ക് കീഴെ ഒരു മുട്ടും, ഇങ്ങനെ അതിൽനിന്ന് പുറപ്പെടുന്ന ആറ് ശാഖകളിലും ഉണ്ടായിരുന്നു.
22 Ang mga malingin nga dayandayan niini ug ang mga sanga niini gihimo sa usa lamang nga nayon niini; ang tibook niini maoy usa ka binuhat nga sinalsal sa lunsay nga bulawan,
൨൨മുട്ടുകളും ശാഖകളും അതിൽനിന്ന് തന്നെ ആയിരുന്നു; അത് മുഴുവനും തങ്കംകൊണ്ടുള്ള ഒറ്റ അടിപ്പുപണിയായിരുന്നു.
23 Ug ang mga lamparahan nga gibuhat niya, pito, ug ang mga kumpit niini, ug ang ilang mga pinggan nga magagmay niini nga lunsay nga bulawan.
൨൩അവൻ അതിന്റെ ഏഴ് ദീപങ്ങളും അതിന്റെ ചവണകളും കരിന്തിരിപ്പാത്രങ്ങളും തങ്കംകൊണ്ട് ഉണ്ടാക്കി.
24 Sa usa ka talento nga lunsay nga bulawan, gibuhat niya kini, ug ang tanan nga mga kasangkapan niini.
൨൪ഒരു താലന്ത് തങ്കംകൊണ്ട് അവൻ അതും അതിന്റെ ഉപകരണങ്ങളൊക്കെയും ഉണ്ടാക്കി.
25 Ug gibuhat niya ang halaran sa incienso sa kahoy nga acacia: usa ka maniko mao ang gitas-on niini, ug usa ka maniko mao ang gilapdon niini, ug maglaro; ug duruha ka maniko mao ang gantong niini, ang mga sungay nayon niini.
൨൫അവൻ ഖദിരമരംകൊണ്ട് ധൂപപീഠം ഉണ്ടാക്കി; അത് ഒരു മുഴം നീളവും ഒരു മുഴം വീതിയും ഇങ്ങനെ സമചതുരം ആയിരുന്നു. അതിന് ഉയരം രണ്ട് മുഴം ആയിരുന്നു. അതിന്റെ കൊമ്പുകൾ അതിൽനിന്ന് തന്നെ ആയിരുന്നു.
26 Ug gihal-upan niya kini sa lunsay nga bulawan, ang ibabaw niini ug ang mga bongbong niini maglibut, ug ang mga sungay niini: ug gibuhatan niya kini ug usa ka cornisa nga bulawan maglibut.
൨൬അവൻ അതും അതിന്റെ മേല്പലകയും അതിന്റെ പാർശ്വങ്ങളും കൊമ്പുകളും തങ്കംകൊണ്ട് പൊതിഞ്ഞു; അതിന് ചുറ്റും പൊന്നുകൊണ്ട് ഒരു വക്ക് ഉണ്ടാക്കി.
27 Ug siya nagbuhat alang niini ug duruha ka singsing nga bulawan sa ilalum sa cornisa niini sa duruha ka nasikohan niini, sa duruha ka kiliran niini, mga dapit alang sa mga yayongan sa pagdala niini.
൨൭അത് ചുമക്കേണ്ടതിന് തണ്ട് ചെലുത്തുവാൻ വക്കിന് കീഴെ രണ്ട് പാർശ്വത്തിലുള്ള ഓരോ കോണിലും ഓരോ പൊൻവളയം ഉണ്ടാക്കി.
28 Ug gibuhat niya ang mga yayongan sa kahoy nga acacia ug gihal-upan niya kini ug bulawan.
൨൮ഖദിരമരംകൊണ്ട് തണ്ടുകളും ഉണ്ടാക്കി പൊന്നുകൊണ്ട് പൊതിഞ്ഞു.
29 Ug gibuhat niya ang lana nga balaan nga igdidihog, ug ang lunsay nga incienso sa mahumot nga mga panakot nga buhat sa magbubuhat sa mahumot.
൨൯അവൻ വിശുദ്ധമായ അഭിഷേകതൈലവും നല്ല സുഗന്ധമുള്ള നിർമ്മല ധൂപവർഗ്ഗവും തൈലക്കാരന്റെ വിദ്യപ്രകാരം ഉണ്ടാക്കി.