< 2 Corinto 11 >
1 Kon makaantus pa lang unta kamo uban kanako sa usa ka diyutayng binoang! Apan antusa ninyo kini uban kanako!
൧നിങ്ങൾ എന്നിലുള്ള അല്പം ബുദ്ധിശൂന്യത സഹിക്കുമെങ്കിൽ നന്നായിരുന്നു; അതേ, നിങ്ങൾ എന്നെ സഹിച്ചുകൊള്ളുന്നുവല്ലോ.
2 Kay ako may pagbati sa diosnong pagpangabubho alang kaninyo, sanglit kamo ugod ako na man nga gikasaad nga maasawa sa iyang usa lamang ka bana, nga mao si Cristo, aron ikahatag ko kamo ingon nga birhin nga ulay.
൨ഞാൻ നിങ്ങളെക്കുറിച്ച് ദൈവികതീക്ഷ്ണതയോടെ തീക്ഷ്ണതയുള്ളവനായിരിക്കുന്നു; എന്തെന്നാൽ, ഞാൻ ക്രിസ്തു എന്ന ഏകഭർത്താവിന് നിങ്ങളെ നിർമ്മലകന്യകയായി ഏല്പിക്കുവാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു.
3 Apan nahadlok ako nga maingon nga si Eva hinglimbongan sa bitin pinaagi sa lipatlipat niini, ang inyong mga panghunahuna pagapahisalaagon gikan sa maminatud-on ug putli nga pagkamahinalaron kang Cristo.
൩എന്നാൽ സർപ്പം ഹവ്വായെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സ് ക്രിസ്തുവിനോടുള്ള പരമാർത്ഥതയും നിർമ്മലതയും വിട്ട് വഴിതെറ്റിപ്പോകുമോ എന്ന് ഞാൻ ഭയപ്പെടുന്നു.
4 Kay kon adunay motungha nga magawali ug Jesus nga lahi sa amo nang gikawali, ug kon inyong pagadawaton ang espiritu nga lahi sa inyo nang nadawat, ug kon inyong pagadawaton ang maayong balita nga lahi sa inyo nang nadawat, maayo gayud kaayo ang inyong pagtugot niini!
൪ഒരുവൻ വന്ന് ഞങ്ങൾ പ്രസംഗിക്കാത്ത മറ്റൊരു യേശുവിനെ പ്രസംഗിക്കുകയോ, നിങ്ങൾക്ക് ലഭിക്കാത്ത വേറൊരു ആത്മാവെങ്കിലും, നിങ്ങൾ കൈക്കൊള്ളാത്ത വേറൊരു സുവിശേഷമെങ്കിലും സ്വീകരിക്കുകയോ ചെയ്യുമ്പോൾ, നിങ്ങൾ സഹിക്കുന്നത് ആശ്ചര്യം.
5 Kay ginatoohan ko nga sa bisan unsang paagi ako dili maiwit sa maong labing hawod nga mga apostoles.
൫ഞാൻ അതിശ്രേഷ്ഠതയുള്ള അപ്പൊസ്തലന്മാരെക്കാൾ ഒട്ടും കുറഞ്ഞവനല്ല എന്ന് ചിന്തിക്കുന്നു.
6 Ug bisan ako dili kaha batid nga mamumulong, ngani sa kahibalo ako wala kakulangi; sa tanang paagi kini amo nang gikapadayag kaninyo diha sa tanang mga butang.
൬ഞാൻ പ്രസംഗത്തിൽ പ്രാവീണ്യം ഇല്ലാത്തവനെങ്കിലും പരിജ്ഞാനമില്ലാത്തവനല്ല; ഞങ്ങൾ അത് നിങ്ങൾക്ക് എല്ലായ്പോഴും എല്ലാവിധത്തിലും വെളിപ്പെടുത്തിയിരിക്കുന്നുവല്ലോ.
7 Nakasala ba ako sa akong pagpakaulaw sa akong kaugalingon aron kamo mahituboy, tungod kay giwali ko diha ang Maayong Balita sa Dios sa walay pagpagasto kaninyo?
൭അല്ലെങ്കിൽ ഞാൻ ദൈവത്തിന്റെ സുവിശേഷം നിങ്ങൾക്ക് സൗജന്യമായി പ്രസംഗിച്ചുകൊണ്ട്, നിങ്ങൾ ഉയരേണ്ടതിന്, എന്നെത്തന്നെ താഴ്ത്തുകയാൽ പാപം ചെയ്തുവോ?
8 Gisakmitan ko ang ubang mga iglesia pinaagi sa pagdawat ug hinabang gikan kanila aron lamang ako makaalagad kaninyo.
൮നിങ്ങൾക്ക് ശുശ്രൂഷ ചെയ്യുവാൻ ഞാൻ മറ്റു സഭകളിൽ നിന്ന് ചെലവിന് വാങ്ങി അവരെ കവർന്നു.
9 Ug sa diha na ako uban kaninyo ug hingkabsan ako sa mga kinahanglanon, wala ako magsamok kang bisan kinsa, kay ang akong mga gikinahanglan gihatag man kanako sa mga igsoon nga nangabut gikan sa Macedonia. Busa ako midumili ug magapadayon sa pagdumili sa pagsamok kaninyo sa bisan unsang paagi.
൯ഞാൻ നിങ്ങളോടൊപ്പം ഇരിക്കുകയും ആവശ്യം വരികയും ചെയ്തപ്പോൾ ആരെയും ഭാരപ്പെടുത്തിയില്ല. മക്കെദോന്യയിൽനിന്ന് വന്ന സഹോദരന്മാർ അത്രേ എന്റെ ആവശ്യങ്ങളിൽ സഹായമായത്. ഞാൻ എല്ലാവിധത്തിലും നിങ്ങൾക്ക് ഭാരമായിത്തീരാതവണ്ണം എന്നെത്തന്നെ സൂക്ഷിച്ചു; മേലാലും അങ്ങനെ തന്നെ ചെയ്യും.
10 Maingon nga ang kamatuoran ni Cristo ania kanako, ako magaingon nga walay bisan kinsa nga makapugong kanako sa akong pagpasigarbo niini diha sa tibook kayutaan sa Acaya.
൧൦ക്രിസ്തുവിന്റെ സത്യം എന്നിൽ ഉള്ളതിനാൽ അഖായപ്രദേശങ്ങളിൽ ആരും എന്റെ ഈ പ്രശംസ ഇല്ലാതാക്കുകയില്ല.
11 Ug kay ngano man? Tungod ba kay wala ko mahigugma kaninyo? Ang Dios sayud nga ako nahigugma kaninyo.
൧൧അത് എന്തുകൊണ്ട്? ഞാൻ നിങ്ങളെ സ്നേഹിക്കായ്കകൊണ്ടോ? ദൈവം അറിയുന്നു.
12 Ug ang akong ginabuhat karon akong padayonan sa pagbuhat, aron akong maputol ang kahigayonan sa mga tawong naninguha sa kahigayonan sa pagpakita sa ilang kaugalingon nga mahisama kanamo labut sa mga butang nga ilang ginapasigarbo.
൧൨അവർ പ്രശംസിക്കുന്ന കാര്യത്തിൽ ഞങ്ങളും തുല്യരായി പരിഗണിക്കപ്പെടുവാൻ അവസരം അന്വേഷിക്കുന്നവരുടെ അവസരം ഇല്ലാതാക്കേണ്ടതിന് ഞാൻ ചെയ്യുന്നത് മേലാലും ചെയ്യും.
13 Kay ang maong mga tawo maoy mga apostoles nga mini, mga magbubuhat nga malimbongon, nga nagatakuban sa ilang kaugalingon ingon nga mga apostoles ni Cristo.
൧൩എന്തെന്നാൽ, ഇങ്ങനെയുള്ളവർ കള്ളയപ്പൊസ്തലന്മാർ, കപടവേലക്കാർ, ക്രിസ്തുവിന്റെ അപ്പൊസ്തലന്മാരുടെ വേഷം ധരിക്കുന്നവരത്രേ;
14 Ug kini dili hinoon ikahibulong, kay bisan gani si Satanas nagatakuban man sa iyang kaugalingon ingon nga manolunda sa kahayag.
൧൪അത് ആശ്ചര്യവുമല്ല; സാത്താൻ താനും വെളിച്ചദൂതന്റെ വേഷം ധരിക്കുന്നുവല്ലോ.
15 Busa dili ikahibulong kon ang iyang mga sulogoon magatakuban usab sa ilang kaugalingon ingon nga mga ministro sa pagkamatarung. Ang ilang dangatan mahisibo ra unya sa ilang mga binuhatan.
൧൫ആകയാൽ സാത്താന്റെ ശുശ്രൂഷക്കാർ നീതിയുടെ ശുശ്രൂഷക്കാരുടെ വേഷം ധരിച്ചാൽ അതിശയമല്ല; അവരുടെ അവസാനം അവരുടെ പ്രവൃത്തികൾക്ക് ഒത്തതായിരിക്കും.
16 Sublion ko ang pag-ingon, ayaw ipadahum ni bisan kinsa nga ako naboang; apan kon ugaling inyo man ako nga dahumon sa ingon, nan, dawata ako ingon nga boang aron ako usab makapasigarbo hinoon ug diyutay.
൧൬ഞാൻ പിന്നെയും പറയുന്നു; ആരും എന്നെ ബുദ്ധിഹീനൻ എന്ന് വിചാരിക്കരുത്; വിചാരിച്ചാലോ, ഞാനും അല്പം പ്രശംസിക്കേണ്ടതിന് ഒരു ബുദ്ധിഹീനനെപ്പോലെയെങ്കിലും എന്നെ കൈക്കൊള്ളുവിൻ.
17 (Ang akong ginasulti, ginasulti ko dili ingon nga sa pagbulot-an sa Ginoo kondili ingon nga boang, niining mapasigarbohong pagsalig;
൧൭ഞാൻ സംസാരിക്കുന്നത് കർത്താവിന്റെ ഹിതത്തോടെ അല്ല, പ്രശംസിക്കുന്ന ഈ അതിധൈര്യത്തോടെ ബുദ്ധിഹീനനെപ്പോലെ അത്രേ.
18 ug maingon nga daghan man ang nagapasigarbo tungod sa mga tawhanong butang, ako usab magapasigarbo sa ingon.)
൧൮പലരും ജഡപ്രകാരം പ്രശംസിക്കുകയാൽ ഞാനും പ്രശംസിക്കുന്നു.
19 Kay sa inyong pagkamanggialamon, inyo man tuod nga gikalipay ang pag-antus sa mga boang!
൧൯നിങ്ങൾ ബുദ്ധിമാന്മാർ ആകയാൽ ബുദ്ധിഹീനരെ സന്തോഷത്തോടെ സഹിക്കുന്നുവല്ലോ.
20 Kay antuson man lang tuod ninyo kon may tawo nga magaulipon kaninyo, o magahokhok kaninyo, o mamintaha kaninyo, o magapahitaas sa iyang kaugalingon, o mosagpa kaninyo sa nawong.
൨൦എന്തെന്നാൽ, നിങ്ങളെ ഒരുവൻ അടിമപ്പെടുത്തിയാലും ഒരുവൻ നിങ്ങളെ ഇരയാക്കിയാലും, ഒരുവൻ നിങ്ങളെക്കൊണ്ട് നേട്ടം ഉണ്ടാക്കിയാലും, ഒരുവൻ വെറുതെ പ്രശംസിച്ചാലും, ഒരുവൻ നിങ്ങളുടെ മുഖത്ത് അടിച്ചാലും നിങ്ങൾ സഹിക്കുന്നുവല്ലോ.
21 Makauulaw gayud kanako, apan isulti ko lang kini, nga kami intawon dili makahimo niini tungod sa among kahuyang!
൨൧അതിൽ ഞങ്ങൾ ബലഹീനരായിരുന്നു എന്ന് ഞാൻ അപമാനത്തോടെ പറയുന്നു. എന്നാൽ ആരെങ്കിലും ധൈര്യപ്പെടുന്ന കാര്യത്തിൽ-ഞാൻ ബുദ്ധിഹീനനായി പറയുന്നു-ഞാനും ധൈര്യപ്പെടുന്നു.
22 Mga Hebreohanon ba sila? Mao man usab ako. Mga Israelinhon ba sila? Mao man usab ako. Mga kaliwat ba sila ni Abraham? Mao man usab ako.
൨൨അവർ എബ്രായരോ? ഞാനും അതേ; അവർ യിസ്രായേല്യരോ? ഞാനും അതേ; അവർ അബ്രാഹാമിന്റെ സന്തതിയോ? ഞാനും അതേ;
23 Mga ministro ba sila ni Cristo? Labi pa ako (nagasulti ako karon nga daw nawad-an na sa maayong pamuot), ug labaw pa gani, sa mga pagpangabudlay nga labi pang dagku, sa labi pa ka daghan nga mga pagkabinilanggo, sa dili maihap nga mga pagbunal ug sa makadaghan nga pag-ungaw sa kamatayon.
൨൩അവർ ക്രിസ്തുവിന്റെ ശുശ്രൂഷക്കാരോ? - ഞാൻ ബുദ്ധിഭ്രമമായി സംസാരിക്കുന്നു - ഞാൻ അധികം; ഞാൻ ഏറ്റവും അധികം അദ്ധ്വാനിച്ചു, അധികം പ്രാവശ്യം തടവിലായി, അനവധി അടികൊണ്ടു, പലപ്പോഴും മരണകരമായ അപകടത്തിൽ അകപ്പെട്ടു;
24 Sa lima ka higayon, ako nakadawat kulang na lang ug usa nga makap-atan ka lapdos gikan sa mga kamot sa mga Judio.
൨൪യെഹൂദരാൽ ഞാൻ ഒന്ന് കുറച്ച് നാല്പത് അടി അഞ്ചുതവണ കൊണ്ട്;
25 Sa tulo ka higayon ako giposposan; makausa ako gibato. Makatulo ako malunod; usa ka gabii ug usa ka adlaw nag-utaw-utaw ako sa dagat;
൨൫മൂന്നുതവണ വടികൊണ്ടുള്ള അടിയേറ്റു; ഒരിക്കൽ കല്ലേറ് കൊണ്ട്, മൂന്നുതവണ കപ്പൽനാശത്തിൽ അകപ്പെട്ടു, ഒരു രാപ്പകൽ വെള്ളത്തിൽ കഴിച്ചു.
26 sa masubsob nga panaw nahimutang ako sa katalagman sa mga suba, sa katalagman gumikan sa mga tulisan, sa katalagman gumikan sa akong mga katagilungsod, katalagman gumikan sa mga Gentil, katalagman sa siyudad, katalagman sa kaawaawan, katalagman sa kadagatan, katalagman gumikan sa mga igsoon nga mini;
൨൬കൂടെക്കൂടെ യാത്രചെയ്തു; നദികളിലെ ആപത്ത്, കള്ളന്മാരാലുള്ള ആപത്ത്, സ്വജനത്താലുള്ള ആപത്ത്, ജാതികളാലുള്ള ആപത്ത്, പട്ടണത്തിലെ ആപത്ത്, നിർജ്ജനപ്രദേശത്തെ ആപത്ത്, കടലിലെ ആപത്ത്, കപടസഹോദരന്മാരാലുള്ള ആപത്ത്;
27 sa kalapoy ug sa pagpangabudlay, sa masubsob nga pagtukaw sa kagabhion, sa kagutom ug sa kauhaw, sa masubsob nga dili makakaon, sa katugnaw ug sa kahubo.
൨൭അദ്ധ്വാനവും കഷ്ടപ്പാടും, ഉറക്കം നഷ്ടപ്പെട്ട പല രാത്രികൾ, ദാഹവും വിശപ്പും, പലതവണ പട്ടിണി, ശീതം, നഗ്നത
28 Ug gawas sa uban pang mga butang, anaa ang adlaw-adlaw nga pagpiit kanako tungod sa akong kabalaka alang sa tanang mga iglesia.
൨൮എന്നീ സംഗതികൾ കൂടാതെ, എനിക്ക് ദിവസേന സർവ്വസഭകളെയും കുറിച്ചുള്ള ചിന്താഭാരം എന്ന സമ്മർദവും ഉണ്ട്.
29 Kay kinsa bay nagmahuyang nga wala ko pakig-ambiti sa pagbati sa kahuyang? Kinsa bay gipahipangdol, ug wala ako masuko?
൨൯ആർ ബലഹീനനായിട്ട് ഞാൻ ബലഹീനനാകാതെ ഇരിക്കുന്നു? ആർ പാപത്തിലേക്ക് നയിക്കപ്പെട്ടിട്ട് ഞാൻ കോപത്താൽ തിളക്കാതെ ഇരിക്കുന്നു?
30 Kon ugaling gikinahanglan man nga ako magpasigarbo, maoy akong igapasigarbo ang mga butang nga nagapadayag sa akong kahuyang.
൩൦പ്രശംസിക്കണമെങ്കിൽ എന്റെ ബലഹീനത സംബന്ധിച്ച് ഞാൻ പ്രശംസിക്കും.
31 Ang Dios ug Amahan sa Ginoong Jesus, siya nga maoy dalaygon hangtud sa kahangturan, nasayud nga ako wala magbakak. (aiōn )
൩൧നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നത് എന്നറിയുന്നു. (aiōn )
32 Sa Damasco, ang gobernador nga ubos ni Hari Aretas nagpabantay sa siyudad sa Damasco aron sa pagpadakop kanako,
൩൨ദമസ്കൊസിലെ അരേതാരാജാവിന്റെ നാടുവാഴി എന്നെ പിടിക്കുവാൻ ഇച്ഛിച്ച്, തന്റെ പട്ടണത്തെ കാവൽ വച്ചു കാത്തു.
33 apan gitonton ako sulod sa bakat agi sa bintana sa paril, ug nakaikyas ako gikan sa iyang mga kamot.
൩൩എന്നാൽ അവർ എന്നെ മതിലിലുള്ള ഒരു കിളിവാതിൽ വഴിയായി ഒരു കൊട്ടയിൽ ഇറക്കിവിട്ടു; അങ്ങനെ ഞാൻ അവന്റെ കൈയിൽനിന്നും രക്ഷപെട്ടു.