< Juan 9 >
1 Karon samtang si Jesus milabay, nakita niya ang usa ka tawo nga buta gikan pa sa iyang pagkatawo.
൧യേശു കടന്നുപോകുമ്പോൾ ജന്മനാ കുരുടനായൊരു മനുഷ്യനെ കണ്ട്.
2 Ang mga disipulo nangutana kaniya, “Rabbi, kinsa may nakasala, kining tawhana o ang iyang ginikanan, hinungdan nga siya natawo nga buta?”
൨അവന്റെ ശിഷ്യന്മാർ അവനോട്: റബ്ബീ, ഇവൻ കുരുടനായി പിറക്കത്തക്കവണ്ണം ആർ പാപംചെയ്തു? ഇവനോ ഇവന്റെ മാതാപിതാക്കളോ? എന്നു ചോദിച്ചു.
3 Si Jesus mitubag, “Dili kini tungod sa sala niining tawhana, o sa iyang mga ginikanan, apan aron nga ang mga buhat sa Dios mapadayag diha kaniya.
൩അതിന് യേശു: അവനോ അവന്റെ മാതാപിതാക്കളോ പാപം ചെയ്തിട്ടല്ല, ദൈവപ്രവർത്തി അവനിൽ വെളിപ്പെടേണ്ടതിനത്രേ.
4 Kinahanglan nga buhaton nato ang buluhaton sa nagpadala kanako samtang adlaw pa. Kay ang kagabhion moabot sa dihang wala nay makahimo sa pagbuhat ug buluhaton.
൪എന്നെ അയച്ചവന്റെ പ്രവൃത്തി പകൽ ഉള്ളിടത്തോളം നാം ചെയ്യേണ്ടതാകുന്നു; ആർക്കും പ്രവർത്തിക്കുവാൻ കഴിയാത്ത രാത്രി വരുന്നു.
5 Samtang ania pa ako sa kalibotan, ako ang kahayag sa kalibotan.”
൫ഞാൻ ലോകത്തിൽ ആയിരിക്കുമ്പോൾ ലോകത്തിന്റെ വെളിച്ചം ആകുന്നു എന്നു ഉത്തരം പറഞ്ഞു.
6 Pagkahuman ni Jesus ug sulti niining mga butanga, miluwa siya sa yuta, naghimog lapok ginamit ang laway, ug gihidhidran niyag lapok ang mga mata sa buta.
൬ഇങ്ങനെ പറഞ്ഞിട്ട് അവൻ നിലത്തു തുപ്പി തുപ്പൽകൊണ്ട് ചേറുണ്ടാക്കി ചേറ് അവന്റെ കണ്ണിന്മേൽ തേച്ചു:
7 Siya miingon kaniya, “Lakaw, panghilam-os didto sa linaw sa Siloam (diin gihubad nga: gipaadto).” Busa ang tawo milakaw palayo, ug nanghilam-os, ug mibalik nga makakita na.
൭നീ ചെന്ന് ശിലോഹാം കുളത്തിൽ കഴുകുക എന്നു അവനോട് പറഞ്ഞു; ശിലോഹാം എന്നതിന് അയയ്ക്കപ്പെട്ടവൻ എന്നർത്ഥം. അവൻ പോയി കഴുകി, കണ്ണ് കാണുന്നവനായി മടങ്ങിവന്നു.
8 Unya ang mga silingan sa tawo ug kadtong mga nakakita kaniya kaniadto nga nagpakilimos miingon, “Dili ba kini nga tawo ang kanunay naglingkod ug nagpakilimos?”
൮അവന്റെ അയൽക്കാരും അവനെ മുമ്പെ യാചകനായി കണ്ടവരും: ഇവനല്ലയോ അവിടെ ഇരുന്നു ഭിക്ഷ യാചിച്ചവൻ എന്നു പറഞ്ഞു.
9 Ang pipila miingon, “Siya gayod.” Ang uban miingon, “Dili, apan siya sama kaniya.” Apan siya miingon, “Ako kini.”
൯അവൻ തന്നേ എന്നു ചിലരും അല്ല, അവനെപ്പോലെയുള്ളവൻ എന്നു മറ്റുചിലരും പറഞ്ഞു; എന്നാൽ അത് ഞാൻ തന്നേ എന്നു അവൻ പറഞ്ഞു.
10 Sila miingon kaniya, “Unya giunsa man pagkabuka ang imong mga mata?”
൧൦അവർ അവനോട്: നിന്റെ കണ്ണ് തുറന്നത് എങ്ങനെ എന്നു ചോദിച്ചതിന് അവൻ:
11 Siya mitubag, “Ang tawo nga gitawag ug Jesus naghimog lapok ug gihidhid sa akong mga mata ug miingon kanako, 'Adto sa Siloam ug panghilam-os.' Busa miadto ako ug nanghilam-os, ug unya makakita na ako.”
൧൧യേശു എന്നു പേരുള്ള ഒരു മനുഷ്യൻ ചേറുണ്ടാക്കി എന്റെ കണ്ണിന്മേൽ തേച്ച്: ശിലോഹാം കുളത്തിൽ പോയി കഴുകുക എന്നു എന്നോട് പറഞ്ഞു; ഞാൻ പോയി കഴുകി കാഴ്ച പ്രാപിച്ചു എന്നു ഉത്തരം പറഞ്ഞു.
12 Sila miingon kaniya, “Asa naman siya?” Siya mitubag, “Wala ako masayod.”
൧൨അവൻ എവിടെ എന്നു അവർ അവനോട് ചോദിച്ചതിന്: എനിക്കറിയില്ല എന്നു അവൻ പറഞ്ഞു.
13 Unya gidala nila ang tawo nga kaniadto buta ngadto sa mga Pariseo.
൧൩കുരുടനായിരുന്നവനെ അവർ പരീശന്മാരുടെ അടുക്കൽ കൊണ്ടുപോയി.
14 Adlaw kadto nga Igpagpahulay sa dihang si Jesus naghimog lapok ug nabuka ang iyang mga mata.
൧൪യേശു ചേറുണ്ടാക്കി അവന്റെ കണ്ണ് തുറന്നത് ശബ്ബത്ത് നാളിൽ ആയിരുന്നു.
15 Unya gipangutana pag-usab sa mga Pariseo kung giunsa niya pagdawat sa iyang panan-aw. Siya miingon kanila, “Gibutangan niyag lapok ang akong mga mata, unya nanghilam-os ako, ug ako karon makakita na.”
൧൫അവൻ കാഴ്ച പ്രാപിച്ചത് എങ്ങനെ എന്നു പരീശന്മാരും അവനോട് ചോദിച്ചു. അവൻ അവരോട്: അവൻ എന്റെ കണ്ണിന്മേൽ ചേറ് തേച്ച് ഞാൻ കഴുകി; ഇപ്പോൾ എനിക്ക് കാണ്മാൻ കഴിയുന്നു എന്നു പറഞ്ഞു.
16 Pipila sa mga Pariseo miingon, “Kining tawhana dili gikan sa Dios tungod kay wala niya ginasunod ang Igpapahulay.” Ang uban miingon, “Unsaon sa usa ka tawo nga makasasala pagbuhat sa maong mga timaan?” Busa adunay pagkabahin taliwala kanila.
൧൬പരീശന്മാരിൽ ചിലർ: ഈ മനുഷ്യൻ ദൈവത്തിന്റെ അടുക്കൽനിന്ന് വന്നവനല്ല; എന്തുകൊണ്ടെന്നാൽ അവൻ ശബ്ബത്ത് പ്രമാണിക്കുന്നില്ല എന്നു പറഞ്ഞു. മറ്റുചിലർ: പാപിയായൊരു മനുഷ്യന് ഇങ്ങനെയുള്ള അടയാളങ്ങൾ ചെയ്‌വാൻ എങ്ങനെ കഴിയും എന്നു പറഞ്ഞു; അങ്ങനെ അവരുടെ ഇടയിൽ ഒരു ഭിന്നത ഉണ്ടായി.
17 Busa ilang gipangutana ang buta nga tawo pag-usab, “Unsa may ikasulti nimo mahitungod kaniya sukad nga iyang gibuka ang imong mga mata?” Ang tawo nga buta miingon, “Siya usa ka propeta.”
൧൭അവർ പിന്നെയും കുരുടനോട്: നിന്റെ കണ്ണ് തുറന്നതുകൊണ്ട് നീ അവനെക്കുറിച്ച് എന്ത് പറയുന്നു എന്നു ചോദിച്ചതിന്: അവൻ ഒരു പ്രവാചകൻ ആകുന്നു എന്നു അവൻ പറഞ്ഞു.
18 Karon ang mga Judio wala gihapon motuo mahitungod kaniya nga siya buta ug siya karon makakita na hangtod nga ilang gipatawag ang iyang ginikanan niadtong tawo nga makakita na.
൧൮കാഴ്ച പ്രാപിച്ചവന്റെ മാതാപിതാക്കളെ വിളിച്ചു ചോദിക്കുവോളം അവൻ കുരുടനായിരുന്നു എന്നും കാഴ്ച പ്രാപിച്ചു എന്നും യെഹൂദന്മാർ വിശ്വസിച്ചില്ല.
19 Ilang gipangutana ang ginikanan, “Mao ba kini ang inyong anak nga giingon nga natawong buta? Giunsa nganong nakakita naman siya karon?”
൧൯കുരുടനായി ജനിച്ചു എന്നു നിങ്ങൾ പറയുന്ന നിങ്ങളുടെ മകൻ ഇവൻ തന്നെയോ? എന്നാൽ അവന് ഇപ്പോൾ കണ്ണ് കാണുന്നത് എങ്ങനെ എന്നു അവർ അവരോട് ചോദിച്ചു.
20 Busa ang iyang ginikanan mitubag kanila, “Nasayod kami nga amo kining anak ug siya buta sukad pa sa iyang pagkatawo.
൨൦അതിന് അവന്റെ മാതാപിതാക്കൾ: ഇവൻ ഞങ്ങളുടെ മകൻ എന്നും കുരുടനായി ജനിച്ചവൻ എന്നും ഞങ്ങൾക്കു അറിയാം.
21 Giunsa niya pagkakita karon, wala kami masayod, ug kung kinsa ang mipabuka sa iyang mga mata, wala kami masayod. Pangutan-a siya, siya hamtong na. Siya makatubag na alang sa iyang kaugalingon.”
൨൧എന്നാൽ അവന് ഇപ്പോൾ കണ്ണ് കാണുന്നത് എങ്ങനെ എന്നും അവന്റെ കണ്ണ് ആർ തുറന്നു എന്നും ഞങ്ങൾ അറിയുന്നില്ല; അവനോട് ചോദിപ്പിൻ; അവന് പ്രായം ഉണ്ടല്ലോ; അവൻ തന്നേ പറയും എന്നു ഉത്തരം പറഞ്ഞു.
22 Gisulti kini sa iyang mga ginikanan, tungod kay nahadlok man sila sa mga Judio. Kay ang mga Judio nagkauyon nang daan nga kung si bisan kinsa ang moingon nga siya ang Cristo, siya mahimo nang pagawason sa sinagoga.
൨൨യെഹൂദന്മാരെ ഭയപ്പെടുകകൊണ്ടത്രേ അവന്റെ മാതാപിതാക്കൾ ഇങ്ങനെ പറഞ്ഞത്; യേശുവിനെ ക്രിസ്തു എന്നു ഏറ്റുപറയുന്നവരെ പള്ളിയിൽനിന്ന് പുറത്താക്കേണം എന്നു യെഹൂദന്മാർ തമ്മിൽ പറഞ്ഞൊത്തിരുന്നു
23 Tungod niini, ang iyang mga ginikanan miingon, “Siya hamtong na, pangutan-a siya.”
൨൩അതുകൊണ്ടാണ് അവന്റെ മാതാപിതാക്കൾ അവന് പ്രായം ഉണ്ടല്ലോ; അവനോട് ചോദിപ്പിൻ എന്നു പറഞ്ഞത്.
24 Busa sa ikaduha nga higayon ilang gitawag pag-usab ang tawo nga buta ug giingnan siya, “Ihatag ang himaya sa Dios. Nasayod kami nga kining tawhana makasasala.”
൨൪കുരുടനായിരുന്ന മനുഷ്യനെ അവർ രണ്ടാമതും വിളിച്ചു അവനോട്: ദൈവത്തിന് മഹത്വം കൊടുക്ക; ആ മനുഷ്യൻ ഒരു പാപി എന്നു ഞങ്ങൾ അറിയുന്നു എന്നു പറഞ്ഞു.
25 Unya ang maong tawo mitubag, “Wala ako masayod kung makasasala siya. Usa lang ka butang ang akong nasayran: Buta ako, ug karon makakita na.”
൨൫അതിന് അവൻ: അവൻ പാപിയോ അല്ലയോ എന്നു ഞാൻ അറിയുന്നില്ല; ഒന്ന് അറിയുന്നു; ഞാൻ കുരുടനായിരുന്നു, ഇപ്പോൾ കണ്ണ് കാണുന്നു എന്നു ഉത്തരം പറഞ്ഞു.
26 Unya sila miingon kaniya, “Unsa ang iyang gibuhat kanimo? Giunsa niya pagbuka sa imong mga mata?”
൨൬അവർ അവനോട്: അവൻ നിനക്ക് എന്ത് ചെയ്തു? നിന്റെ കണ്ണ് എങ്ങനെ തുറന്നു എന്നു ചോദിച്ചു.
27 Siya mitubag, “Gisultihan ko na kamo, ug wala kamo maminaw! Nganong buot pa man ninyo nga madungog kini pag-usab? Kamo dili ba buot nga mahimo niyang mga disipulo, dili ba?
൨൭അതിന് അവൻ: ഞാൻ നിങ്ങളോടു പറഞ്ഞുവല്ലോ; നിങ്ങൾ ശ്രദ്ധിച്ചില്ല; വീണ്ടും കേൾക്കുവാൻ ഇച്ഛിക്കുന്നത് എന്ത്? നിങ്ങൾക്കും അവന്റെ ശിഷ്യന്മാർ ആകുവാൻ ആഗ്രഹമുണ്ടോ എന്നു ഉത്തരം പറഞ്ഞു.
28 Ug ilang giinsulto siya sa pag-ingon, “Ikaw ang iyang disipulo, apan kami mga disipulo ni Moises.
൨൮അപ്പോൾ അവർ അവനെ ശകാരിച്ചു: നീ അവന്റെ ശിഷ്യൻ; ഞങ്ങൾ മോശെയുടെ ശിഷ്യന്മാർ.
29 Nasayod kami nga ang Dios misulti kang Moises, apan wala kami masayod kung kining usa asa naggikan.”
൨൯മോശെയോടു ദൈവം സംസാരിച്ചു എന്നു ഞങ്ങൾ അറിയുന്നു; എന്നാൽ ഈ മനുഷ്യൻ എവിടെനിന്ന് എന്നു ഞങ്ങൾ അറിയുന്നില്ല എന്നു പറഞ്ഞു.
30 Ang tawo mitubag ug miingon kanila. “Kini talagsaon, nga wala kamo masayod kung asa siya naggikan, apan iyang gibuka ang akong mga mata.
൩൦ആ മനുഷ്യൻ അവരോട്: എന്റെ കണ്ണ് തുറന്നിട്ടും അവൻ എവിടെനിന്ന് എന്നു നിങ്ങൾ അറിയാത്തത് ആശ്ചര്യമായ കാര്യമാണ്.
31 Nasayod kami nga ang Dios dili maminaw sa mga makakasala, apan kung ang matag-usa masimbahon ug kanunay motuman sa iyang gisugo, siya maminaw kaniya.
൩൧പാപികളുടെ പ്രാർത്ഥന ദൈവം കേൾക്കുന്നില്ല എന്നും ദൈവഭക്തനായിരുന്നു അവന്റെ ഇഷ്ടം ചെയ്യുന്നവന്റെ പ്രാർത്ഥന കേൾക്കുന്നു എന്നും നാം അറിയുന്നു.
32 Sukad sa sinugdanan sa kalibotan wala pa gayoy nadungog nga adunay nakapabuka sa mga mata sa tawo nga buta sukad sa iyang pagkatawo. (aiōn )
൩൨കുരുടനായി പിറന്നവന്റെ കണ്ണ് ആരെങ്കിലും തുറന്നപ്രകാരം ലോകം ഉണ്ടായതുമുതൽ കേട്ടിട്ടില്ല. (aiōn )
33 Kung kining tawhana dili pa gikan sa Dios, wala gayod siyay mahimo.”
൩൩ഈ മനുഷ്യൻ ദൈവത്തിന്റെ അടുക്കൽനിന്ന് വന്നവൻ അല്ലെങ്കിൽ അവന് ഒന്നും ചെയ്‌വാൻ കഴിയുകയില്ല എന്നു ഉത്തരം പറഞ്ഞു.
34 Sila mitubag ug miingon kaniya, “Ikaw hingpit nga natawo sa kasal-anan, ug ikaw nagtudlo kanamo?” Unya ila siyang gipagawas palayo.
൩൪അവർ അവനോട്: നീ മുഴുവനും പാപത്തിൽ പിറന്നവൻ; ഇപ്പോൾ നീ ഞങ്ങളെ ഉപദേശിക്കുന്നുവോ എന്നു പറഞ്ഞു അവനെ പള്ളിയിൽനിന്ന് പുറത്താക്കിക്കളഞ്ഞു.
35 Si Jesus nakabalita nga ila siyang gihinginlan pagawas sa sinagoga. Nakaplagan niya siya ug giingnan, “Mituo ka ba sa Anak sa Tawo?”
൩൫അവനെ പള്ളിയിൽനിന്ന് പുറത്താക്കി എന്നു യേശു കേട്ട്; അവനെ കണ്ടപ്പോൾ: നീ ദൈവപുത്രനിൽ വിശ്വസിക്കുന്നുവോ എന്നു ചോദിച്ചു.
36 Siya mitubag ug miingon, “Kinsa man siya Ginoo, aron nga ako motuo kaniya?”
൩൬അതിന് അവൻ: യജമാനനേ, അവൻ ആരാകുന്നു? ഞാൻ അവനിൽ വിശ്വസിക്കാം എന്നു ഉത്തരം പറഞ്ഞു.
37 Si Jesus miingon kaniya, “Ikaw nakakita na kaniya, ug siya mao ang nakigsulti uban kanimo.”
൩൭യേശു അവനോട്: നീ അവനെ കണ്ടിരിക്കുന്നു; നിന്നോട് സംസാരിക്കുന്നവൻ തന്നേ അവൻ എന്നു പറഞ്ഞു.
38 Ang tawo miingon, “Ginoo, mituo ako “ug siya misimba kaniya.
൩൮അപ്പോൾ അവൻ: ‘കർത്താവേ, ഞാൻ വിശ്വസിക്കുന്നു’ എന്നു പറഞ്ഞു അവനെ നമസ്കരിച്ചു.
39 Si Jesus miingon, “Alang sa paghukom ako miabot niining kalibotana aron ang kadtong dili makakita mahimong makakita ug kadtong makakita mahimong buta.”
൩൯കാണാത്തവർ കാണ്മാനും കാണുന്നവർ കുരുടർ ആകുവാനും ഇങ്ങനെ ന്യായവിധിയ്ക്കായി ഞാൻ ഇഹലോകത്തിൽ വന്നു എന്നു യേശു പറഞ്ഞു.
40 Ang pipila sa mga Pariseo nga anaa didto uban kaniya nakadungog niining mga butanga ug nangutana kaniya, “Kami ba usab mga buta?”
൪൦അവനോടുകൂടെയുള്ള ചില പരീശന്മാർ ഇതു കേട്ടിട്ട്: ഞങ്ങളും കുരുടരോ എന്നു ചോദിച്ചു.
41 Si Jesus miingon kanila, “Kung kamo buta, kamo unta wala nay sala, apan karon kamo nag-ingon, 'Kami nakakita; busa ang inyong sala magpabilin.
൪൧യേശു അവരോട്: നിങ്ങൾ കുരുടർ ആയിരുന്നു എങ്കിൽ നിങ്ങൾക്ക് പാപം ഉണ്ടാകുമായിരുന്നില്ല; എന്നാൽ: ഞങ്ങൾ കാണുന്നു എന്നു നിങ്ങൾ പറയുന്നതുകൊണ്ട് നിങ്ങളുടെ പാപം നിലനില്ക്കുന്നു എന്നു പറഞ്ഞു.