< Genesis 34 >
1 Karon si Dina, nga anak ni Lea kang Jacob, migawas aron makigkita sa mga batan-ong babaye niadtong yutaa.
യാക്കോബിനു ലേയാ പ്രസവിച്ച മകളായ ദീനാ ആ നാട്ടിലെ യുവതികളെ സന്ദർശിക്കാൻ ഇറങ്ങിത്തിരിച്ചു.
2 Si Siquem nga anak nga lalaki ni Hamor nga Hibitihanon, ang prinsipe sa maong dapit, nakakita kang Dina, gibira niya siya, gipanamastamasan ug gidulog niya.
ദേശത്തെ ഭരണാധികാരിയും ഹിവ്യനായ ഹാമോരിന്റെ മകനുമായ ശേഖേം അവളെ കണ്ടു; അവൻ അവളെ പിടിച്ചുകൊണ്ടുപോയി അവളുമായി കിടക്കപങ്കിട്ടു; അവളെ മാനഭംഗപ്പെടുത്തി.
3 Naibog siya kang Dina, ang anak nga babaye ni Jacob. Nahigugma siya sa batan-ong babaye ug malumo siya nga nakigsulti kaniya.
അവന്റെ ഹൃദയം യാക്കോബിന്റെ മകളായ ദീനായിലേക്ക് ആകർഷിക്കപ്പെട്ടു; അവൻ ആ പെൺകുട്ടിയെ സ്നേഹിക്കുകയും അവളോട് ആർദ്രമായി സംസാരിക്കുകയും ചെയ്തു.
4 Nakigsulti si Siquem kang Hamor nga iyang amahan, nga nag-ingon, “Kuhaa kining batan-ong babaye alang kanako aron mamahimo ko siyang asawa.”
“ഈ പെൺകുട്ടിയെ എനിക്കു ഭാര്യയായി എടുക്കണം,” ശേഖേം തന്റെ പിതാവായ ഹാമോരിനോട് അപേക്ഷിച്ചു.
5 Karon nadungog ni Jacob nga gihugawan niya si Dina nga iyang anak nga babaye. Ang iyang mga anak nga lalaki atua pa sa uma uban sa mga kahayopan, busa si Jacob nagpabiling hilom hangtod nga miabot sila.
തന്റെ പുത്രിയായ ദീനായെ ശേഖേം മാനഭംഗപ്പെടുത്തി എന്നവിവരം യാക്കോബ് കേട്ടു; ആ സമയം അദ്ദേഹത്തിന്റെ പുത്രന്മാർ കന്നുകാലികളുമായി വയലിൽ ആയിരുന്നു; അവർ വീട്ടിൽ എത്തുന്നതുവരെ യാക്കോബ് മൗനംപാലിച്ചു.
6 Miadto si Hamor nga amahan ni Siquem ngadto kang Jacob aron makigsulti kaniya.
ഈ സമയം ശേഖേമിന്റെ പിതാവായ ഹാമോർ യാക്കോബിനോടു സംസാരിക്കാൻ അദ്ദേഹത്തിന്റെ അടുക്കൽ ചെന്നു.
7 Miabot ang mga anak nga lalaki ni Jacob gikan sa uma sa dihang nadungog nila ang panghitabo. Nasakitan ang mga tawo. Nasuko sila pag-ayo tungod kay iya mang gipakaulawan ang Israel pinaagi sa pagpugos niya sa iyang kaugalingon ngadto sa anak nga babaye ni Jacob, tungod kay kadto nga butang dili unta angay nga mahitabo.
അതിനിടയ്ക്ക് വിവരം അറിഞ്ഞയുടൻ യാക്കോബിന്റെ പുത്രന്മാർ വയലിൽനിന്ന് തിരിച്ചെത്തി. ശേഖേം യാക്കോബിന്റെ പുത്രിയോടൊപ്പം കിടക്കപങ്കിട്ട് അരുതാത്തതു ചെയ്ത്, ഇസ്രായേലിൽ വഷളത്തം പ്രവർത്തിച്ചതുകൊണ്ട് അവർ കോപവും ക്രോധവും നിറഞ്ഞവരായിത്തീർന്നു.
8 Nakigsulti si Hamor kanila nga nag-ingon, “Ang akong anak nga lalaki nga si Siquem nahigugma sa imong anak nga babaye. Palihog ihatag siya ngadto kaniya ingon nga iyang asawa.
എന്നാൽ ഹാമോർ അവരോടു പറഞ്ഞു: “നിങ്ങളുടെ പുത്രിയിലേക്ക് എന്റെ പുത്രനായ ശേഖേമിന്റെ ഹൃദയം ആകൃഷ്ടമായിരിക്കുന്നു. ദയവുചെയ്ത് അവളെ അവനു ഭാര്യയായി കൊടുക്കണം.
9 Pakigminyo kanamo, ihatag kanamo ang inyong mga anak nga babaye, ug kuhaa usab ninyo ang among mga anak nga babaye alang kaninyo.
നിങ്ങൾ ഞങ്ങളുമായി മിശ്രവിവാഹബന്ധത്തിൽ ഏർപ്പെട്ടാലും! നിങ്ങളുടെ പുത്രിമാരെ ഞങ്ങൾക്കു തരികയും ഞങ്ങളുടെ പുത്രിമാരെ നിങ്ങൾക്ക് എടുക്കുകയും ചെയ്യാം.
10 Makapuyo kamo uban kanamo, ug ang kayutaan abli alang kaninyo aron inyong kapuy-an ug makabaligya ug makapalit kamo, ug makapanag-iya ug mga kabtangan.”
ഞങ്ങളോടൊപ്പം പാർക്കുക. ദേശം നിങ്ങളുടെ മുന്നിൽ തുറന്നുകിടക്കുന്നു; അതിൽ താമസിച്ച്, തൊഴിൽചെയ്ത് സ്വത്തു സമ്പാദിക്കുക.”
11 Miingon si Siquem ngadto sa amahan ni Dina ug sa iyang mga igsoong lalaki, “Makakaplag unta ako ug pabor diha kaninyo, ug bisan unsa ang inyong pangayoon kanako akong ihatag.
പിന്നെ ശേഖേം ദീനായുടെ പിതാവിനോടും സഹോദരന്മാരോടുമായി പറഞ്ഞു: “നിങ്ങൾക്ക് എന്നോടു പ്രീതിയുണ്ടാകണം, നിങ്ങൾ ചോദിക്കുന്നതെന്തും ഞാൻ തരാം.
12 Pangayo kanako ug dakong kantidad sa bugay ug ang buot ninyong gasa, ug ihatag ko ang bisan unsa nga inyong isulti kanako, apan ihatag kanako ang dalagang babaye ingon nga asawa.”
സ്ത്രീധനമായോ വിവാഹസമ്മാനമായോ എത്ര അധികം നിങ്ങൾ ആവശ്യപ്പെട്ടാലും ഞാൻ നിങ്ങൾക്കു തന്നുകൊള്ളാം. പെൺകുട്ടിയെ എനിക്കു ഭാര്യയായി തന്നാൽമാത്രംമതി.”
13 Malimbongong mitubag ang mga anak nga lalaki ni Jacob kang Siquem ug kang Hamor nga iyang amahan, tungod kay gihugawan man ni Siquem si Dina nga ilang igsoong babaye.
തങ്ങളുടെ സഹോദരിയായ ദീനായെ മാനഭംഗപ്പെടുത്തിയതുകൊണ്ട് യാക്കോബിന്റെ പുത്രന്മാർ ശേഖേമിനോടും അവന്റെ പിതാവായ ഹാമോരിനോടും മറുപടി പറഞ്ഞത് കാപട്യത്തോടെ ആയിരുന്നു.
14 Miingon sila kanila, “Dili namo mahimo kining butanga, nga ihatag ang among igsoong babaye sa mga dili tinuli; kay makauulaw kana kanamo.
അവർ അവരോടു പറഞ്ഞു: “അങ്ങനെ ഒരു കാര്യം ചെയ്യാൻ ഞങ്ങൾക്കു സാധ്യമല്ല. പരിച്ഛേദനം ഏൽക്കാത്ത ഒരു വ്യക്തിക്ക് ഞങ്ങളുടെ സഹോദരിയെ നൽകാൻ ഞങ്ങൾ തയ്യാറല്ല; ഞങ്ങൾക്ക് അതു അപമാനമാണ്;
15 Mouyon lamang kami kaninyo sa usa ka kondisyon: kung magpatuli kamo sama kanamo, ug magpatuli usab ang matag lalaki diha kaninyo.
ഒരേയൊരു വ്യവസ്ഥയിൽ ഞങ്ങൾ സമ്മതിക്കാം, അതായത്, നിങ്ങളുടെ സകലപുരുഷന്മാരും ഞങ്ങളെപ്പോലെ പരിച്ഛേദനം ഏൽക്കണം.
16 Unya ihatag namo kaninyo ang among mga anak nga babaye, ug among kuhaon ang inyong mga anak nga babaye alang kanamo, ug mopuyo kami uban kaninyo ug mahimong usa ka katawhan.
അപ്പോൾ ഞങ്ങളുടെ പുത്രിമാരെ നിങ്ങൾക്കു തരികയും നിങ്ങളുടെ പുത്രിമാരെ ഞങ്ങൾക്കായി സ്വീകരിക്കുകയും ചെയ്യാം. ഞങ്ങൾ നിങ്ങളോടൊപ്പം താമസിച്ച് ഒരു ജനമായിത്തീരാം.
17 Apan kung dili kamo maminaw kanamo ug magpatuli, nan kuhaon namo ang among igsoong babaye ug mobiya kami.”
എന്നാൽ, നിങ്ങൾ പരിച്ഛേദനം ഏൽക്കാൻ വിസമ്മതിക്കുന്നപക്ഷം ഞങ്ങൾ ഞങ്ങളുടെ സഹോദരിയെയും കൂട്ടിക്കൊണ്ട് ഇവിടെനിന്നു പോകും.”
18 Ang ilang mga pulong nakapahimuot kang Hamor ug sa iyang anak nga lalaki nga si Siquem.
അവരുടെ ഈ നിർദേശം ഹാമോരിനും അദ്ദേഹത്തിന്റെ പുത്രനായ ശേഖേമിനും നല്ലതെന്നു തോന്നി.
19 Wala langana sa batan-ong lalaki ang pagbuhat sa ilang giingon, tungod kay nakagusto man siya sa anak nga babaye ni Jacob, ug tungod kay siya ang pinakatinahod nga tawo sa tibuok panimalay sa iyang amahan.
തന്റെ പിതൃഭവനത്തിലുള്ള എല്ലാവരെക്കാളും ഏറെ ആദരിക്കപ്പെട്ടിരുന്ന ആ ചെറുപ്പക്കാരൻ, യാക്കോബിന്റെ പുത്രിയെ അതിയായി ആഗ്രഹിച്ചിരുന്നതുകൊണ്ട്, അവർ പറഞ്ഞതനുസരിച്ച് ഉടൻതന്നെ പ്രവർത്തിച്ചു.
20 Miadto si Hamor ug si Siquem nga iyang anak nga lalaki sa ganghaan sa ilang siyudad ug nakigsulti sa mga kalalakin-an sa siyudad, nga nag-ingon,
ഹാമോരും അദ്ദേഹത്തിന്റെ പുത്രനായ ശേഖേമും നഗരകവാടത്തിൽ ചെന്നു പട്ടണത്തിലെ പുരുഷന്മാരോടു സംസാരിച്ചു:
21 “Kalinaw ang gidala niining mga tawhana kanato, busa tugoti sila nga mopuyo sa yuta ug makabaligya ug makapamalit dinhi, tinuod, ang yuta dako ra alang kanila. Kuhaon nato ang ilang mga anak nga babaye ingon nga mga asawa, ug ihatag nato kanila ang atong mga anak nga babaye.
“ഈ പുരുഷന്മാർ നമ്മുടെ സുഹൃത്തുക്കളാണ്,” അവർ പറഞ്ഞു. “ഇവർ നമ്മുടെ ദേശത്തു താമസിക്കുകയും തൊഴിൽ ചെയ്യുകയുംചെയ്യട്ടെ. നമ്മുടെ ദേശത്ത് ഇവർക്കു വേണ്ടുവോളം സ്ഥലമുണ്ട്. നമുക്ക് അവരുടെ പുത്രിമാരെയും അവർക്കു നമ്മുടെ പുത്രിമാരെയും വിവാഹംചെയ്യാം.
22 Niini lamang nga kondisyon mouyon kining mga tawhana nga mopuyo uban kanato ug mamahimong usa ka katawhan: kung ang tanang lalaki kanato magpatuli, sama nga sila mga tinuli.
എന്നാൽ അവരെപ്പോലെതന്നെ നമ്മുടെ പുരുഷന്മാരും പരിച്ഛേദനം ഏൽക്കണം എന്ന വ്യവസ്ഥ പാലിച്ചാൽമാത്രമേ അവർ നമ്മോടുചേർന്ന് ഒരേ ജനമായി ജീവിക്കാൻ സമ്മതിക്കുകയുള്ളൂ.
23 Dili ba maangkon man nato ang ilang kahayopan ug mga gipanag-iyang mga butang—ug ang tanan nilang kahayopan? Maong mouyon kita kanila, ug mopuyo sila uban kanato.”
അവരുടെ കന്നുകാലികളും അവരുടെ സ്വത്തും അവർക്കുള്ള മറ്റെല്ലാ മൃഗങ്ങളും നമ്മുടേതായിത്തീരുകയില്ലയോ? ആകയാൽ അവർ പറയുന്നതു നമുക്കു സമ്മതിക്കാം; അവർ നമ്മുടെ ഇടയിൽ സ്ഥിരതാമസമാക്കിക്കൊള്ളും.”
24 Ang tanang kalalakin-an sa siyudad naminaw kang Hamor ug Siquem, nga anak niyang lalaki. Ang tanang lalaki nagpatuli.
നഗരകവാടത്തിൽനിന്ന് പുറത്തേക്കുപോയ സകലപുരുഷന്മാരും ഹാമോരിന്റെയും അദ്ദേഹത്തിന്റെ പുത്രനായ ശേഖേമിന്റെയും നിർദേശം സമ്മതിച്ചു; നഗരത്തിലെ സകലപുരുഷന്മാരും പരിച്ഛേദനം ഏറ്റു.
25 Sa ikatulo nga adlaw, samtang hubag pa ang ilang mga samad, ang duha ka mga anak nga lalaki ni Jacob, si Simeon ug Levi, nga mga igsoong lalaki ni Dina, ang kada usa kanila nagdala ug espada ug miadto sa maong siyudad, ug gipamatay ang tanang mga lalaki.
മൂന്നുദിവസത്തിനുശേഷം, അവർ എല്ലാവരും വേദനയോടെ ഇരിക്കുമ്പോൾ യാക്കോബിന്റെ പുത്രന്മാരിൽ രണ്ടുപേർ—ദീനായുടെ സഹോദരന്മാരായ ശിമെയോനും ലേവിയും—തങ്ങളുടെ വാളുമായിച്ചെന്ന്, നിർഭയമായിരുന്ന നഗരത്തെ ആക്രമിച്ച് സകലപുരുഷന്മാരെയും കൊന്നുകളഞ്ഞു.
26 Gipatay nila si Hamor ug Siquem, nga anak niyang lalaki, pinaagi sa sulab sa ilang espada. Gikuha nila si Dina gikan sa panimalay ni Siquem ug mibiya.
അവർ ഹാമോരിനെയും അദ്ദേഹത്തിന്റെ പുത്രനായ ശേഖേമിനെയും വാളിനിരയാക്കി; ശേഖേമിന്റെ വീട്ടിൽനിന്ന് ദീനായെ മോചിപ്പിച്ചു കൊണ്ടുപോന്നു.
27 Ang ubang mga anak nga lalaki ni Jacob miadto sa mga patayng lawas ug nangawat sa siyudad, tungod kay gihugawan man sa katawhan ang ilang igsoong babaye.
പിന്നെ യാക്കോബിന്റെ പുത്രന്മാർ കൊല്ലപ്പെട്ടവരുടെ ഇടയിൽ ചെന്ന്, തങ്ങളുടെ സഹോദരിയെ കളങ്കപ്പെടുത്തിയവരുടെ നഗരം കൊള്ളയടിച്ചു.
28 Gikuha nila ang mga panon sa mga karnero, ang ilang mga baka, ug mga asno, ug ang tanang mga butang nga anaa sa siyudad, anaa sa mga uma ug lakip
അവരുടെ ആട്ടിൻപറ്റങ്ങളെയും കന്നുകാലികളെയും കഴുതകളെയും നഗരത്തിലും വയലിലും ഉണ്ടായിരുന്ന സകലവസ്തുക്കളെയും അവർ കൊള്ളയടിച്ചു.
29 ang tanan nilang mga kabtangan. Gipangdakop nila ang kabataan ug ang ilang mga asawa. Gipangkuha nila bisan ang tanang butang nga anaa sulod sa mga panimalay.
അവരുടെ സർവസമ്പത്തും എടുത്ത്; അവരുടെ സ്ത്രീകളെയും കുട്ടികളെയും പിടിച്ചുകൊണ്ട് പോകുകയും ചെയ്തു; അങ്ങനെ വീടുകളിൽ ഉണ്ടായിരുന്ന സകലതും അവർ കൊള്ളയടിച്ചു.
30 Miingon si Jacob kang Simeon ug Levi, “Gidad-an ninyo ako ug kasamok, aron manimaho ako sa mga lumulupyo niining yutaa, ang Canaanhon ug ang Perisihanon. Diyutay lamang ang akong gidaghanon. Kung magtigom sila batok kanako ug moataki, malaglag gayod ako, ako ug ang akong panimalay.”
അപ്പോൾ യാക്കോബ് ശിമെയോനോടും ലേവിയോടും പറഞ്ഞു: “ഈ ദേശവാസികളായ കനാന്യരുടെയും പെരിസ്യരുടെയും ഇടയിൽ നിങ്ങൾ എന്നെ നാറ്റിച്ച് എനിക്ക് ഉപദ്രവം വരുത്തിയിരിക്കുന്നു. നമ്മൾ എണ്ണത്തിൽ കുറവുള്ളവരാണ്; അവർ എനിക്കെതിരേ സംഘടിച്ച് എന്നെ ആക്രമിച്ചാൽ ഞാനും എന്റെ കുടുംബവും നശിച്ചുപോകും.”
31 Apan miingon si Simeon ug Levi, “Angay bang isipon ni Siquem nga ang among igsoong babaye daw sama sa babayeng bayaran?”
എന്നാൽ അവർ പ്രത്യുത്തരമായി: “അവൻ ഞങ്ങളുടെ സഹോദരിയോട് ഒരു ഗണികയോടെന്നപോലെ പെരുമാറണമായിരുന്നോ?” എന്നു ചോദിച്ചു.