< Ezequiel 24 >
1 Miabot kanako ang pulong ni Yahweh sa ika-siyam nga tuig, sa ika-napulo nga bulan, ug sa ika-napulo nga adlaw sa mao nga bulan, nga nag-ingon,
൧ബാബിലോന്യ പ്രവാസത്തിന്റെ ഒമ്പതാം ആണ്ട് പത്താം മാസം, പത്താം തീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത് എന്തെന്നാൽ:
2 “Anak sa tawo, isulat ang ngalan niining adlawa, niining maong adlawa, tungod kay karong adlawa gipalibotan sa hari sa Babilonia ang Jerusalem.
൨“മനുഷ്യപുത്രാ, ഈ തീയതി ഇന്നത്തെ തീയതി തന്നെ, എഴുതിവയ്ക്കുക; ഇന്നുതന്നെ ബാബേൽരാജാവ് യെരൂശലേമിനെ ആക്രമിച്ചിരിക്കുന്നു.
3 Busa pagsulti ug panultihon batok niining masinupakon nga panimalay, usa ka sambingay. Sultihi sila, 'Miingon si Yahweh nga Ginoo niini: Itak-ang ang kaldero. Itak-ang kini ug bubo-i kini ug tubig.
൩നീ മത്സരഗൃഹത്തോട് ഒരു ഉപമ പ്രസ്താവിച്ചു പറയേണ്ടത്: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ ഒരു കുട്ടകം അടുപ്പത്തു വച്ച് അതിൽ വെള്ളം ഒഴിക്കുക.
4 Pagkuha ug pipila ka karne sulod niini, matag maayo nga bahin—paa ug abaga— ug pun-a kini sa pinakamaayo nga mga bukog.
൪മാംസക്കഷണങ്ങൾ, തുട, കൈക്കുറക് മുതലായ നല്ല കഷണങ്ങളെല്ലാം തന്നെ എടുത്ത് അതിൽ ഇടുക; ഉത്തമമായ അസ്ഥിക്കഷണങ്ങൾകൊണ്ട് അത് നിറയ്ക്കുക.
5 Ihawa ang labing maayo sa panon sa mananap ug isugnod sa ilalom niini ang mga bukog. Pabukala kini ug lutoa ang mga bukog niini.
൫ആട്ടിൻകൂട്ടത്തിൽനിന്ന് വിശേഷമായതിനെ പിടിച്ചുകൊണ്ടുവന്ന്, അതിന്റെ കീഴിൽ വിറകടുക്കി അതിനെ നല്ലവണ്ണം പുഴുങ്ങുക; അതിന്റെ അസ്ഥികൾ അതിനകത്ത് കിടന്ന് വേകട്ടെ”.
6 Busa miingon niini si Yahweh nga Ginoo: Pagkaalaot sa siyudad sa dugo, ang kaldero nga gitaya na ug dili na mawala pa kana nga taya. Isa-isaha kini pagkuha, apan ayaw pagripa alang niini.
൬അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “അകത്ത് ക്ലാവുള്ളതും ക്ലാവു വിട്ടുപോകാത്തതുമായ കുട്ടകത്തിന്, രക്തപാതകമുള്ള നഗരത്തിനു തന്നെ, അയ്യോ കഷ്ടം! അതിനെ കഷണംകഷണമായി പുറത്തെടുക്കുക; ചീട്ട് അതിന്മേൽ വീണിട്ടില്ല.
7 Tungod kay ang iyang dugo anaa sa iyang taliwala. Gipahimutang niya kini sa hamis nga bato; wala niya kini gibubo sa yuta diin kini matabonan sa abog,
൭അവൾ ചൊരിഞ്ഞിരിക്കുന്ന രക്തം അവളുടെ മദ്ധ്യത്തിൽ ഉണ്ട്; അവൾ അത് വെറും പാറമേലാകുന്നു ചൊരിഞ്ഞത്; മണ്ണുകൊണ്ടു മൂടത്തക്കവിധം അവൾ അത് നിലത്ത് ഒഴിച്ചില്ല.
8 busa nagdala kini ug kaligutgot ngadto sa hingpit nga panimalos. Gibutang ko ang iyang dugo ngadto sa hamis nga bato aron nga dili kini matabonan.
൮ക്രോധം വരുത്തേണ്ടതിനും പ്രതികാരം ചെയ്യേണ്ടതിനും ഞാൻ, അവൾ ചൊരിഞ്ഞ രക്തം മൂടിപ്പോകാതവണ്ണം അതിനെ വെറും പാറമേൽ തന്നെ നിർത്തിയിരിക്കുന്നു”.
9 Busa, nagsulti niini si Yahweh nga Ginoo: Pagkaalaot sa siyudad sa dugo. Padak-on ko usab ang tinapok nga sugnod.
൯അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “രക്തപാതകങ്ങളുടെ നഗരത്തിന് അയ്യോ കഷ്ടം! ഞാൻ വിറകുകൂമ്പാരം വലുതാക്കും.
10 Dapoga ang mga sugnod ug paghaling. Lutoa pag-ayo ang karne ug isagol ang mga lamas ug paiga ang mga bukog.
൧൦വിറകു കൂട്ടുക; തീ കത്തിക്കുക; മാംസം വേകട്ടെ; ചാറു കുറുകട്ടെ; അസ്ഥികൾ വെന്തുപോകട്ടെ.
11 Unya itak-ang ang kaldero diha sa baga, aron mainit ug masunog ang bronsi, aron matunaw ang kahugaw nga anaa niini, ug mawala ang taya.'
൧൧അതിന്റെ താമ്രം കാഞ്ഞു വെന്തുപോകേണ്ടതിനും, അതിന്റെ കറ അതിൽ ഉരുകി അതിന്റെ ക്ലാവു ഇല്ലാതെയാകേണ്ടതിനും അതിലെ വസ്തുക്കൾ നീക്കം ചെയ്ത്, അത് കനലിന്മേൽ വെക്കുക.
12 Gikapoy siya tungod sa iyang paghago, apan wala natangtang diha kaniya ang taya pinaagi sa kalayo.
൧൨അവൾ അദ്ധ്വാനംകൊണ്ടു തളർന്നുപോയി; അവളുടെ കനത്ത ക്ലാവ് അവളെ വിട്ടുപോകുന്നില്ല. അവളുടെ ക്ലാവ് തീയിലും വിട്ടുപോകുന്നില്ല.
13 Ang imong makauulaw nga binuhatan mao ang imong pagkahugaw, tungod kay gihinloan ko na ikaw, apan nagpakahugaw ka gihapon. Wala ka gihapon nakalingkawas gikan sa imong pagkahugaw hangtod nga ipahimutang ko diha kanimo ang akong kaligutgot.
൧൩നിന്റെ മലിനമായ ദുർന്നടപ്പുനിമിത്തം ഞാൻ നിന്നെ ശുദ്ധീകരിച്ചിട്ടും നീ ശുദ്ധമാകാത്തതിനാൽ, ഞാൻ എന്റെ ക്രോധം നിന്റെമേൽ തീർക്കുവോളം ഇനി നിന്റെ മലിനത നീങ്ങി നീ ശുദ്ധയായിത്തീരുകയില്ല.
14 Ako, si Yahweh, ang namulong niini, ug buhaton ko kini. Dili ako mohunong ni magpahulay gikan niini. Sama sa imong binuhatan, ug sa imong mga buluhaton, hukman ka gayod nila! —mao kini ang gipamulong ni Yahweh nga Ginoo.”
൧൪യഹോവയായ ഞാൻ അത് അരുളിച്ചെയ്തിരിക്കുന്നു; അത് സംഭവിക്കും; ഞാൻ അത് അനുഷ്ഠിക്കും; ഞാൻ പിന്മാറുകയില്ല, ആദരിക്കുകയില്ല, സഹതപിക്കുകയുമില്ല, നിന്റെ നടപ്പിനും ക്രിയകൾക്കും തക്കവിധം അവർ നിന്നെ ന്യായംവിധിക്കും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
15 Unya miabot kanako ang pulong ni Yahweh nga nag-igon,
൧൫യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:
16 “Anak sa tawo! Tan-awa, kuhaon ko gikan kanimo ang gikahimut-an sa imong mga mata inubanan sa hampak, apan kinahanglan nga dili ka magbangotan o ni maghilak, ug kinahanglan nga dili motulo ang imong luha.
൧൬“മനുഷ്യപുത്രാ, ഞാൻ നിന്റെ കണ്ണിന്റെ ആനന്ദമായവളെ ഒറ്റ അടിയാൽ തന്നെ നിന്നിൽനിന്ന് എടുത്തുകളയും; നീ വിലപിക്കുകയോ കരയുകയോ കണ്ണുനീർ വാർക്കുകയോ ചെയ്യരുത്.
17 Kinahanglan mag-agulo ka sa hilom. Ayaw paghaya ug minatay. Pagpurong ug sul-oba ang imong mga sandalyas, apan ayaw taboni ang imong bangas o mokaon ug tinapay sa kalalakin-an nga nagbangotan tungod sa pagkamatay sa ilang mga asawa.”
൧൭നീ മൗനമായി നെടുവീർപ്പിട്ടുകൊള്ളുക; മരിച്ചവൾക്കുവേണ്ടി വിലാപം കഴിക്കരുത്; തലയ്ക്കു തലപ്പാവു കെട്ടി കാലിന് ചെരിപ്പിടുക; അധരം മൂടരുത്; മറ്റുള്ളവർ കൊടുത്തയയ്ക്കുന്ന അപ്പം തിന്നുകയും അരുത്”.
18 Busa nakigsulti ako sa katawhan sa pagkabuntag, ug namatay ang akong asawa pagkagabii. Pagkabuntag gibuhat ko ang gisugo kanako.
൧൮അങ്ങനെ ഞാൻ രാവിലെ ജനത്തോടു സംസാരിച്ചു; വൈകുന്നേരത്ത് എന്റെ ഭാര്യ മരിച്ചു; എന്നോട് കല്പിച്ചതുപോലെ ഞാൻ പിറ്റെ ദിവസം രാവിലെ ചെയ്തു.
19 Nangutana ang katawhan kanako, “Dili mo ba kami sultihan kung unsa ang pasabot niining mga butanga, ang mga butang nga imong gibuhat?”
൧൯അപ്പോൾ ജനം എന്നോട്: “നീ ഈ ചെയ്യുന്നതിന്റെ അർത്ഥം എന്ത്? ഞങ്ങൾക്കു പറഞ്ഞുതരുകയില്ലയോ” എന്ന് ചോദിച്ചു.
20 Busa gisultihan ko sila, “Miabot kanako ang pulong ni Yahweh nga nag-ingon,
൨൦അതിന് ഞാൻ അവരോട് ഉത്തരം പറഞ്ഞത്: “യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത് എന്തെന്നാൽ:
21 'Sultihi ang panimalay sa Israel, nag-ingon niini si Yahweh nga Ginoo: Tan-awa! Panamastamasan ko ang akong balaang dapit— ang garbo sa inyong gahom, ang gikahimut-an sa inyong mga mata, ug ang gitinguha sa inyong kalag, ug malaglag pinaagi sa espada ang nangabiyaan ninyo nga anak nga mga lalaki ug anak nga mga babaye.
൨൧നീ യിസ്രായേൽ ഗൃഹത്തോട് പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ഗർവ്വത്തോടെ അഭിമാനിക്കുന്നതും നിങ്ങളുടെ കണ്ണിന്റെ ആനന്ദവും നിങ്ങളുടെ ഹൃദയത്തിന്റെ വാഞ്ഛയും ആയിരിക്കുന്ന എന്റെ വിശുദ്ധമന്ദിരത്തെ ഞാൻ അശുദ്ധമാക്കും; നിങ്ങൾ വിട്ടിട്ടുപോകുന്ന നിങ്ങളുടെ പുത്രന്മാരും പുത്രിമാരും വാൾകൊണ്ടു വീഴും.
22 Unya buhaton ninyo ang tukmang butang sama sa akong gibuhat: Dili ninyo tabonan ang inyong bangas, ni mokaon sa tinapay sa nagbangotan nga kalalakin-an!
൨൨ഞാൻ ചെയ്തതുപോലെ നിങ്ങളും അന്ന് ചെയ്യും; നിങ്ങൾ അധരം മൂടാതെയും മറ്റുള്ളവർ കൊടുത്തയയ്ക്കുന്ന അപ്പം തിന്നാതെയും ഇരിക്കും.
23 Hinuon magpurong kamo, ug magsuot ug sandalyas; dili na kamo magbangotan o maghilak, tungod kay malanay kamo sa inyong mga kasal-anan, ug mag-agulo ang matag-usa ka tawo alang sa iyang igsoon nga lalaki.
൨൩നിങ്ങളുടെ തലപ്പാവു തലയിലും ചെരിപ്പ് കാലിലും ഇരിക്കും; നിങ്ങൾ വിലപിക്കുകയോ കരയുകയോ ചെയ്യാതെ നിങ്ങളുടെ അകൃത്യങ്ങളിൽ തന്നെ ക്ഷയിച്ച്, തമ്മിൽതമ്മിൽ നോക്കി ഞരങ്ങും.
24 Busa mahimong timailhan si Ezekiel alang kaninyo, buhaton usab ninyo sa umaabot ang tanan niyang gibuhat. Unya masayran ninyo nga ako ang Ginoo nga si Yahweh!”'
൨൪ഇങ്ങനെ യെഹെസ്കേൽ നിങ്ങൾക്ക് ഒരടയാളം ആയിരിക്കും; അവൻ ചെയ്തതുപോലെ എല്ലാം നിങ്ങളും ചെയ്യും; അത് സംഭവിക്കുമ്പോൾ ഞാൻ യഹോവയായ കർത്താവ് എന്നു നിങ്ങൾ അറിയും”.
25 Apan ikaw, anak sa tawo, sa adlaw nga dakpon ko ang ilang templo, nga mao ang ilang kalipay, ang ilang garbo, ug ang ilang nakita ug gitinguha—ug sa dihang kuhaon ko kanila ang ilang anak nga mga lalaki ug anak nga mga babaye—
൨൫“മനുഷ്യപുത്രാ, അവരുടെ ശരണവും അവരുടെ മഹത്ത്വമുള്ള സന്തോഷവും അവരുടെ കണ്ണിന്റെ ആനന്ദവും അവരുടെ ഹൃദയവാഞ്ഛയും ആയിരിക്കുന്നതിനെയും അവരുടെ പുത്രന്മാരെയും പുത്രിമാരെയും ഞാൻ അവരിൽനിന്ന് എടുത്തുകളയുന്ന നാളിൽ,
26 nianang adlawa, moabot diha kaninyo ang binihag nga nakaikyas aron sa paghatag kaninyo sa mga balita!
൨൬ആ നാളിൽ തന്നെ, രക്ഷപെട്ടുപോകുന്ന ഒരുത്തൻ നിന്റെ അടുക്കൽവന്ന് വസ്തുത നിന്നെ പറഞ്ഞു കേൾപ്പിക്കും;
27 Nianang adlawa maabli ang inyong baba ug makigsulti kamo nianang nakaikyas nga binihag—dili na kamo magpakahilom pa. Mahimo kamong timailhan alang kanila aron nga masayran nila nga ako si Yahweh.”
൨൭രക്ഷപെട്ടുപോകുന്നവനോടു സംസാരിക്കുവാൻ അന്ന് നിന്റെ വായ് തുറക്കും; നീ ഇനി മൗനമായിരിക്കാതെ സംസാരിക്കും; അങ്ങനെ നീ അവർക്ക് ഒരു അടയാളമായിരിക്കും; ഞാൻ യഹോവ എന്ന് അവർ അറിയും”.