< Числа 22 >
1 Подир това израилтяните отпътуваха и разположиха стан на моавските полета оттатък Иордан, срещу Ерихон.
൧യിസ്രായേൽ മക്കൾ യാത്ര പുറപ്പെട്ട് യെരിഹോവിന്റെ സമീപത്ത് യോർദ്ദാനക്കരെ മോവാബ് സമഭൂമിയിൽ പാളയമിറങ്ങി.
2 А Валак Сепфоровият син видя всичко що стори Израил на аморейците.
൨യിസ്രായേൽ അമോര്യരോട് ചെയ്തതെല്ലാം സിപ്പോരിന്റെ മകനായ ബാലാക്ക് അറിഞ്ഞ്.
3 И Моав се уплаши много от людете, защото бяха многочислени; и Моав се обезпокояваше поради израилтяните.
൩ജനം വളരെയധികം ആയിരുന്നതുകൊണ്ട് മോവാബ് ഏറ്റവും ഭയപ്പെട്ടു; യിസ്രായേൽ മക്കൾ നിമിത്തം മോവാബ് പരിഭ്രമിച്ചു.
4 И Моав рече на мадиамските старейшини: Сега това множество ще пояде всичко около нас, както говедо пояжда полската трева. И Валак Сепфоровият син, който в това време беше цар на моавците,
൪മോവാബ് മിദ്യാന്യമൂപ്പന്മാരോട്: “കാള വയലിലെ പുല്ല് നക്കിക്കളയുന്നതുപോലെ ഈ കൂട്ടം നമ്മുടെ ചുറ്റുമുള്ള എല്ലാവരെയും നക്കിക്കളയും” എന്ന് പറഞ്ഞു. അക്കാലത്ത് മോവാബ്‌രാജാവ് സിപ്പോരിന്റെ മകനായ ബാലാക്ക് ആയിരുന്നു.
5 изпрати посланици до Валаама Веоровия син във Фатур, който е при реката Евфрат, в земята на ония, които бяха людете му, за да го повикат като му кажат: Ето, народ излезе из Египет; ето, покриват лицето на земята, и са разположени срещу мене;
൫അവൻ ബെയോരിന്റെ മകനായ ബിലെയാമിനെ വിളിക്കുവാൻ, നദീതീരത്തുള്ള അവന്റെ സ്വന്തജാതിക്കാരുടെ ദേശമായ പെഥോരിലേക്ക് ദൂതന്മാരെ അയച്ചു: “ഒരു ജനം ഈജിപ്റ്റിൽ നിന്ന് പുറപ്പെട്ടുവന്ന് ഭൂതലത്തെ മൂടിയിരിക്കുന്നു; അവർ എനിക്കെതിരെ വസിക്കുന്നു.
6 Ела сега, прочее, моля ти се, прокълни ми тия люде, защото са по-силни от мене, негли бих могъл да преодолея, та да ги поразим, и да мога да ги изпъдя из земята; понеже зная, че оня, когото ти благословиш, е благословен, а когото прокълнеш е проклет.
൬നീ വന്ന് എനിക്കുവേണ്ടി ഈ ജനത്തെ ശപിക്കണമേ; അവർ എന്നെക്കാൾ ഏറ്റവും ബലവാന്മാർ ആയിരിക്കുകയാൽ ഒരുപക്ഷേ അവരെ തോല്പിച്ച് ദേശത്തുനിന്ന് ഓടിച്ചുകളയുവാൻ എനിക്ക് കഴിവുണ്ടാകുമായിരിക്കും; ‘നീ അനുഗ്രഹിക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ, നീ ശപിക്കുന്നവൻ ശപിക്കപ്പെട്ടവൻ’ എന്ന് ഞാൻ അറിയുന്നു” എന്ന് പറയിച്ചു.
7 И тъй, моавските старейшини и мадиамските старейшини отидоха, с възнаграждение в ръце за врачуването; и, като дойдоха при Валаама, казаха му Валаковите думи.
൭മോവാബിലേയും മിദ്യാനിലേയും മൂപ്പന്മാർ ഒന്നിച്ച് കയ്യിൽ പ്രശ്നദക്ഷിണയുമായി ബിലെയാമിന്റെ അടുക്കൽ ചെന്ന് ബാലാക്കിന്റെ വാക്കുകൾ അവനോട് പറഞ്ഞു.
8 А той им рече: Пренощувайте тука, и ще ви дам отговор, според каквото ми каже Господ. И така моавските първенци останаха у Валаама.
൮അവൻ അവരോട്: “ഇന്ന് രാത്രി ഇവിടെ പാർക്കുവിൻ; യഹോവ എന്നോട് അരുളിച്ചെയ്യുന്നതുപോലെ ഞാൻ നിങ്ങളോട് ഉത്തരം പറയാം” എന്ന് പറഞ്ഞു. മോവാബ്യപ്രഭുക്കന്മാർ ബിലെയാമിനോടുകൂടി താമസിച്ചു.
9 И Бог дойде при Валаама и рече: Какви са тия човеци у тебе?
൯ദൈവം ബിലെയാമിന്റെ അടുക്കൽ വന്നു: “നിന്നോടുകൂടെയുള്ള ഈ മനുഷ്യർ ആരാകുന്നു” എന്ന് ചോദിച്ചു.
10 И Валаам рече на Бога: Валак Сепфоровият син, цар на моавците, ги е пратил до мене да кажат:
൧൦ബിലെയാം ദൈവത്തോട്: “ഒരു ജനം ഈജിപ്റ്റിൽ നിന്ന് പുറപ്പെട്ടുവന്ന് ഭൂതലത്തെ മൂടിയിരിക്കുന്നു; നീ വന്ന് എനിക്കുവേണ്ടി അവരെ ശപിക്കണം.
11 Ето, людете, които излязоха из Египет, покриват лицето на земята; дойди сега, прокълни ми ги, негли бих могъл да се бия с тях и да ги изпъдя.
൧൧പക്ഷേ അവരോട് യുദ്ധം ചെയ്ത് അവരെ ഓടിച്ചുകളയുവാൻ എനിക്ക് കഴിയും എന്നിങ്ങനെ മോവാബ്‌രാജാവ്, സിപ്പോരിന്റെ മകനായ ബാലാക്ക്, എന്റെ അടുക്കൽ പറഞ്ഞയച്ചിരിക്കുന്നു” എന്ന് പറഞ്ഞു.
12 А Бог рече на Валаама: Да не отидеш с тях, нито да прокълнеш людете, защото са благословени.
൧൨ദൈവം ബിലെയാമിനോട്: “നീ അവരോടുകൂടി പോകരുത്; ആ ജനത്തെ ശപിക്കുകയും അരുത്; അവർ അനുഗ്രഹിക്കപ്പെട്ടവർ ആകുന്നു” എന്ന് കല്പിച്ചു.
13 И тъй, Валаам, като стана сутринта, каза на Валаковите първенци: Идете в земята си, защото Господ отказа да ме пусне да дойда с вас.
൧൩ബിലെയാം രാവിലെ എഴുന്നേറ്റ് ബാലാക്കിന്റെ പ്രഭുക്കന്മാരോട്: “നിങ്ങളുടെ ദേശത്തേക്ക് പോകുവിൻ; നിങ്ങളോടുകൂടി പോരുവാൻ യഹോവ എനിക്ക് അനുവാദം തരുന്നില്ല” എന്ന് പറഞ്ഞു.
14 Тогава моавските първенци станаха та дойдоха при Валака и рекоха: Валаам отказа да дойде с нас.
൧൪മോവാബ്യപ്രഭുക്കന്മാർ പുറപ്പെട്ട് ബാലാക്കിന്റെ അടുക്കൽ ചെന്ന്; “ബിലെയാമിന് ഞങ്ങളോടുകൂടി വരുവാൻ മനസ്സില്ല” എന്ന് പറഞ്ഞു.
15 А Валак пак изпрати първенци, по-много и по-почтени от ония.
൧൫ബാലാക്ക് വീണ്ടും അവരെക്കാൾ മാന്യരായ അധികം പ്രഭുക്കന്മാരെ അയച്ചു.
16 И те, като дойдоха при Валаама, му казаха: Така казва Валак Сепфоровият син: Моля ти се, нищо да те не спре да не дойдеш до мене;
൧൬അവർ ബിലെയാമിന്റെ അടുക്കൽവന്ന് അവനോട്: “എന്റെ അടുക്കൽ വരുന്നതിന് തടസ്സം ഒന്നും പറയരുതേ.
17 защото ще те въздигна до голяма почит, и ще сторя все що би ми рекъл; прочее, дойди, моля, прокълни ми тия люде.
൧൭ഞാൻ നിന്നെ ഏറ്റവും ബഹുമാനിക്കും; നീ എന്നോട് പറയുന്നതെല്ലാം ഞാൻ ചെയ്യാം; എനിക്കുവേണ്ടി വന്ന് ഈ ജനത്തെ ശപിക്കണമേ എന്ന് സിപ്പോരിന്റെ മകനായ ബാലാക്ക് പറയുന്നു” എന്ന് പറഞ്ഞു.
18 А Валаам отговори на Валаковите слуги, казвайки: Ако би ми дал Валак и къщата си пълна със сребро и злато, аз не мога да престъпя думата на Господа моя Бог, да направя по-малко или повече.
൧൮ബിലെയാം ബാലാക്കിന്റെ ഭൃത്യന്മാരോട്: “ബാലാക്ക് തന്റെ കൊട്ടാരത്തിലുള്ള മുഴുവൻ വെള്ളിയും പൊന്നും എനിക്ക് തന്നാലും എന്റെ ദൈവമായ യഹോവയുടെ കല്പന ലംഘിച്ച് കൂടുതലോ കുറവോ ചെയ്യുവാൻ എനിക്ക് കഴിയുന്നതല്ല.
19 За това, моля, пренощувайте и вие тука, за да се науча какво още ще ми каже Господ.
൧൯ആകയാൽ യഹോവ ഇനിയും എന്നോട് എന്ത് അരുളിച്ചെയ്യും എന്ന് ഞാൻ അറിയട്ടെ; നിങ്ങളും ഈ രാത്രി ഇവിടെ പാർക്കുവിൻ” എന്ന് ഉത്തരം പറഞ്ഞു.
20 И Бог дойде при Валаама през нощта, та му рече: Щом са дошли човеците да те повикат, стани иди с тях; но само онова, което ти река, него да направиш.
൨൦രാത്രിയിൽ ദൈവം ബിലെയാമിന്റെ അടുക്കൽവന്ന്: “ഇവർ നിന്നെ വിളിക്കുവാൻ വന്നിരിക്കുന്നുവെങ്കിൽ അവരോടുകൂടി പോകുക; എന്നാൽ ഞാൻ നിന്നോട് കല്പിക്കുന്ന കാര്യം മാത്രം ചെയ്യുക” എന്ന് കല്പിച്ചു.
21 За това, Валаам стана на сутринта, оседла ослицата си, и отиде с моавските първенци.
൨൧ബിലെയാം രാവിലെ എഴുന്നേറ്റ് കഴുതയ്ക്ക് കോപ്പിട്ട് മോവാബ്യപ്രഭുക്കന്മാരോടുകൂടി പോയി.
22 Но Божият гняв пламна за гдето отиде; и ангел Господен застана на пътя пред Валаама, за да му се възпротиви; (а той яздеше на ослицата си, и двамата му слуги бяха с него).
൨൨അവൻ പോകുന്നതുകൊണ്ട് ദൈവത്തിന്റെ കോപം ജ്വലിച്ചു; യഹോവയുടെ ദൂതൻ വഴിയിൽ അവന് എതിരാളിയായി നിന്നു; അവൻ കഴുതപ്പുറത്ത് കയറി യാത്ര ചെയ്യുകയായിരുന്നു; അവന്റെ രണ്ട് ബാല്യക്കാരും കൂടെ ഉണ്ടായിരുന്നു.
23 И понеже ослицата видя, че ангелът Господен стоеше на пътя с гол нож в ръка, ослицата се отби от пътя и отиваше към полето; а Валаам удари ослицата, за да я оправи в пътя.
൨൩യഹോവയുടെ ദൂതൻ വാൾ ഊരിപ്പിടിച്ചുകൊണ്ട് വഴിയിൽ നില്ക്കുന്നത് കഴുത കണ്ട് വഴിയിൽനിന്ന് മാറി വയലിലേക്ക് പോയി; കഴുതയെ വഴിയിലേക്ക് തിരിക്കുന്നതിന് ബിലെയാം അതിനെ അടിച്ചു.
24 Тогава ангелът Господен застана на един нисък път между лозята, дето имаше преграда отсам и преграда оттам край пътя.
൨൪പിന്നെ യഹോവയുടെ ദൂതൻ ഇരുവശവും മതിലുള്ള മുന്തിരിത്തോട്ടങ്ങളുടെ ഇടയിലെ ഒരു ഇടുങ്ങിയ വഴിയിൽനിന്നു.
25 И понеже ослицата видя ангела Господен, облегна се към зида и притисна Валаамовата нога до зида; и той я удари пак.
൨൫കഴുത യഹോവയുടെ ദൂതനെ കണ്ടപ്പോൾ മതിലിനരികിൽ ഒതുങ്ങി ബിലെയാമിന്റെ കാൽ മതിലിനോട് ചേർത്ത് ഞെരുക്കി; അവൻ അതിനെ വീണ്ടും അടിച്ചു.
26 После ангелът Господен отиде още напред и застана на едно тясно място, гдето нямаше къде да си отбие ни надясно ни наляво.
൨൬പിന്നെ യഹോവയുടെ ദൂതൻ മുമ്പോട്ടു ചെന്ന് ഇടത്തോട്ടും വലത്തോട്ടും മാറുവാൻ വഴിയില്ലാത്ത ഒരു ഇടുങ്ങിയ സ്ഥലത്ത് നിന്നു.
27 И понеже ослицата видя ангела Господен, тя падна под Валаама; а Валаам се разлюти и удари ослицата с тоягата си.
൨൭യഹോവയുടെ ദൂതനെ കണ്ടപ്പോൾ കഴുത ബിലെയാമിന്റെ കീഴിൽ കിടന്നു; ബിലെയാമിന്റെ കോപം ജ്വലിച്ചു; അവൻ കഴുതയെ വടികൊണ്ട് അടിച്ചു.
28 Тогава Господ отвори устата на ослицата, и тя рече на Валаама: Що съм ти сторила та ме биеш вече три пъти?
൨൮അപ്പോൾ യഹോവ കഴുതയുടെ വായ് തുറന്നു; അത് ബിലെയാമിനോട്: “നീ എന്നെ ഈ മൂന്ന് പ്രാവശ്യം അടിക്കുവാൻ ഞാൻ നിന്നോട് എന്ത് ചെയ്തു” എന്ന് ചോദിച്ചു.
29 А Валаам рече на ослицата: Защо се подигна с мене. Ах, да имах нож в ръката си! сега бих те заклал.
൨൯ബിലെയാം കഴുതയോട്: “നീ എന്നെ കളിയാക്കിയതുകൊണ്ടത്രേ; എന്റെ കയ്യിൽ ഒരു വാൾ ഉണ്ടായിരുന്നുവെങ്കിൽ ഞാൻ ഇപ്പോൾതന്നെ നിന്നെ കൊന്നുകളയുമായിരുന്നു” എന്ന് പറഞ്ഞു.
30 И ослицата рече на Валаама: Не съм ли аз твоята ослица, на която си яздил през целия си живот до днес? Имала ли съм навик друг път да ти правя така? А той рече: Не.
൩൦കഴുത ബിലെയാമിനോട്: “ഞാൻ നിന്റെ കഴുതയല്ലയോ? ഇത്രയും കാലം എന്റെ പുറത്തല്ലയോ നീ കയറി നടന്നത്? ഞാൻ എപ്പോഴെങ്കിലും ഇങ്ങനെ നിന്നോട് പെരുമാറിയിട്ടുണ്ടോ?” എന്ന് ചോദിച്ചു; “ഇല്ല” എന്ന് അവൻ പറഞ്ഞു.
31 Тогава Господ отвори очите на Валаама, и той видя ангела Господен стоящ на пътя с гол нож в ръката си; и преклони глава и падна на лицето си.
൩൧അപ്പോൾ യഹോവ ബിലെയാമിന്റെ കണ്ണ് തുറന്നു; യഹോവയുടെ ദൂതൻ വാളൂരിപ്പിടിച്ചുകൊണ്ട് നില്ക്കുന്നത് അവൻ കണ്ട് സാഷ്ടാംഗം വീണ് നമസ്കരിച്ചു. യഹോവയുടെ ദൂതൻ അവനോട്:
32 И ангелът Господен му каза: Ти защо би ослицата си вече три пъти? Ето, аз излязох да ти се съпротивя, защото пътят ти не е прав пред мене;
൩൨“ഈ മൂന്ന് പ്രാവശ്യം നീ കഴുതയെ അടിച്ചത് എന്ത്? ഇതാ, ഞാൻ നിനക്ക് എതിരാളിയായി പുറപ്പെട്ടിരിക്കുന്നു: ‘നിന്റെ വഴി നാശകരം’ എന്ന് ഞാൻ കാണുന്നു.
33 и ослицата ме видя и се отби от мене, ето, три пъти; ако да не бе се отбила от мене, до сега да съм те убил, а нея да съм оставил жива.
൩൩കഴുത എന്നെ കണ്ട് ഈ മൂന്ന് പ്രാവശ്യം എന്റെ മുമ്പിൽനിന്ന് മാറിപ്പോയി; അത് മാറിപ്പോയിരുന്നില്ലെങ്കിൽ ഞാൻ ഇപ്പോൾതന്നെ നിന്നെ കൊന്നുകളയുകയും അതിനെ ജീവനോടെ രക്ഷിക്കുകയും ചെയ്യുമായിരുന്നു” എന്ന് പറഞ്ഞു.
34 Тогава Валаам рече на ангела Господен: Съгреших, защото не знаех, че ти стоеше на пътя против мене; и сега, ако това не ти е угодно, аз ще се върна.
൩൪ബിലെയാം യഹോവയുടെ ദൂതനോട്: “ഞാൻ പാപം ചെയ്തിരിക്കുന്നു: അങ്ങ് എനിക്ക് എതിരായി വഴിയിൽനിന്നിരുന്നു എന്ന് ഞാൻ അറിഞ്ഞില്ല; ഇത് അങ്ങേക്ക് അനിഷ്ടമാണെങ്കിൽ ഞാൻ മടങ്ങിപ്പൊയ്ക്കൊള്ളാം” എന്ന് പറഞ്ഞു.
35 А ангелът Господен рече на Валаама: Иди с човеците; но само словото, което ти кажа, него да говориш. И тъй, Валаам отиде с Валаковите първенци.
൩൫യഹോവയുടെ ദൂതൻ ബിലെയാമിനോട്: “ഇവരോടുകൂടെ പോകുക; എങ്കിലും ഞാൻ നിന്നോട് കല്പിക്കുന്ന വചനം മാത്രം പറയുക” എന്ന് പറഞ്ഞു; ബിലെയാം ബാലാക്കിന്റെ പ്രഭുക്കന്മാരോടുകൂടി പോകുകയും ചെയ്തു.
36 А като чу Валак, че иде Валаам, излезе да го посрещне до един моавски град разположен там, гдето Арнон е границата, в най-далечната част на границата.
൩൬ബിലെയാം വരുന്നു എന്ന് ബാലാക്ക് കേട്ടപ്പോൾ അർന്നോൻതീരത്ത് ദേശത്തിന്റെ അതിർത്തിയിലുള്ള ഈർമോവാബ് വരെ അവനെ എതിരേറ്റു ചെന്നു.
37 Тогава Валак рече на Валаама: Не пратих ли до тебе усърдно да те повикат? Защо не дойде при мене? Не мога ли да те въздигна до почит?
൩൭ബാലാക്ക് ബിലെയാമിനോട്: “ഞാൻ നിന്നെ വിളിക്കുവാൻ ആളയച്ചില്ലയോ? നീ വരാതിരുന്നത് എന്ത്? നിന്നെ ബഹുമാനിക്കുവാൻ എനിക്ക് കഴിയുകയില്ലയോ” എന്ന് പറഞ്ഞതിന് ബിലെയാം ബാലാക്കിനോട്:
38 А Валаам рече на Валака: Ето, дойдох при тебе; но имам ли сега власт да говоря нещо? Каквато дума тури Бог в устата ми, нея ще говоря.
൩൮“ഞാൻ വന്നിരിക്കുന്നുവല്ലോ; എന്നാൽ എന്തെങ്കിലും പറയുവാൻ എനിക്ക് കഴിയുമോ? ദൈവം എന്റെ നാവിന്മേൽ ആക്കിത്തരുന്ന വചനമേ ഞാൻ പ്രസ്താവിക്കുകയുള്ളു” എന്ന് പറഞ്ഞു.
39 И Валаам отиде с Валака, и дойдоха в Кириатузот.
൩൯അങ്ങനെ ബിലെയാം ബാലാക്കിനോടുകൂടി പോയി; അവർ കിര്യത്ത് - ഹൂസോത്തിൽ എത്തി.
40 И Валак жертвува говеда и овци, и изпрати от тях и на Валаама и на първенците, които бяха с него,
൪൦ബാലാക്ക് കാളകളെയും ആടുകളെയും അറുത്ത് ബിലെയാമിനും അവനോടുകൂടിയുള്ള പ്രഭുക്കന്മാർക്കും കൊടുത്തയച്ചു.
41 А на сутринта Валак взе Валаама и го заведе на високите Ваалови места от гдето, той видя людете до крайната им част.
൪൧പിറ്റെന്നാൾ ബാലാക്ക് ബിലെയാമിനെ ബാമോത്ത്-ബാലിലേക്ക് കൂട്ടിക്കൊണ്ടുപോയി; അവിടെനിന്ന് അവൻ ജനത്തിന്റെ ഒരു അറ്റം കണ്ടു.