< Исая 20 >

1 В годината, в която Тартан дойде в Азот, когато го изпрати асирийският цар Саргон, та воюва против Азот и го превзе,
അശ്ശൂർ രാജാവായ സർഗ്ഗോന്റെ കല്പനപ്രകാരം സേനാപതി അസ്തോദിലേക്കു ചെന്ന് അശ്ദോദിനോടു യുദ്ധം ചെയ്ത് അതിനെ പിടിച്ച വർഷം,
2 в същото време Господ говори чрез Амосовия син Исаия, като каза: Иди, разпаши вретището от кръста си, и изуй обущата си от нозете. И той направи така и ходеше гол и бос.
ആ കാലത്തുതന്നെ, യഹോവ ആമോസിന്റെ മകനായ യെശയ്യാവിനോട്: “നീ ചെന്നു നിന്റെ അരയിൽനിന്നു ചാക്കുവസ്ത്രം അഴിച്ചുവച്ചു കാലിൽനിന്ന് ചെരിപ്പും ഊരിക്കളയുക” എന്നു കല്പിച്ചു; അവൻ അങ്ങനെ ചെയ്തു നഗ്നനായും ചെരിപ്പിടാതെയും നടന്നു.
3 Тогава рече Господ: Както слугата Ми Исаия е ходил гол и бос три години за знамение и предвещание против Египет и против Етиопия,
പിന്നെ യഹോവ അരുളിച്ചെയ്തത്; “എന്റെ ദാസനായ യെശയ്യാവ് ഈജിപ്റ്റിനും കൂശിനും അടയാളവും അത്ഭുതവും ആയി മൂന്നു വർഷം നഗ്നനായും ചെരിപ്പിടാതെയും നടന്നതുപോലെ,
4 така асирийският цар ще отведе египтяните в плен и етиопяните в заточение, млади и стари, голи и боси, и с голи задници за срам на Египет.
അശ്ശൂർ രാജാവ് ഈജിപ്റ്റിൽനിന്നുള്ള ബദ്ധന്മാരെയും കൂശിൽനിന്നുള്ള പ്രവാസികളെയും ആബാലവൃദ്ധം മിസ്രയീമിന്റെ ലജ്ജയ്ക്കായിട്ടു നഗ്നന്മാരും ചെരിപ്പിടാത്തവരും ആസനം മറയ്ക്കാത്തവരും ആയി പിടിച്ചു കൊണ്ടുപോകും.
5 Тогава те ще се ужасяват и засрамят за Етиопия упованието си, и за Египет хваленето си.
അങ്ങനെ അവർ അവരുടെ പ്രത്യാശയായിരുന്ന കൂശും അവരുടെ പുകഴ്ചയായിരുന്ന ഈജിപ്റ്റുംനിമിത്തം ഭ്രമിച്ചു ലജ്ജിക്കും.
6 И в оня ден жители на тая крайбрежна страна ще кажат: Ето, такова е упованието ни, към което прибегнахме за помощ за да се избавим от асирийския цар! а ние как ще се избавим?
ഈ കടല്ക്കരയിലെ നിവാസികൾ അന്ന്: ‘അശ്ശൂർരാജാവിന്റെ കൈയിൽനിന്നു വിടുവിക്കപ്പെടുവാൻ സഹായത്തിനായി നാം ഓടിച്ചെന്നിരുന്ന നമ്മുടെ പ്രത്യാശ ഇങ്ങനെ ആയല്ലോ; ഇനി നാം എങ്ങനെ രക്ഷപ്പെടും’ എന്നു പറയും”.

< Исая 20 >