< Езекил 35 >
1 При това, Господното слово дойде към мене и рече:
൧യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:
2 Сине човешки, насочи лицето си против хълма Сиир, и пророкувай против него, като му речеш:
൨“മനുഷ്യപുത്രാ, നീ സെയീർപർവ്വതത്തിനു നേരെ മുഖംതിരിച്ച് അതിനെക്കുറിച്ച് പ്രവചിച്ച് അതിനോട് പറയേണ്ടത്:
3 Така казва Господ Иеова: Ето, хълме Сиир, Аз съм против тебе; ще простра ръката Си против тебе, и ще те обърна в опустошение и ще бъдеш за учудване.
൩‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “സെയീർപർവ്വതമേ, ഞാൻ നിനക്ക് വിരോധമായിരിക്കുന്നു; ഞാൻ നിന്റെനേരെ കൈ നീട്ടി നിന്നെ പാഴും ശൂന്യവുമാക്കും.
4 Ще разоря градовете ти, и ти ще запустееш; и ще познаеш, че Аз съм Господ.
൪ഞാൻ നിന്റെ പട്ടണങ്ങളെ ശൂന്യമാക്കും; നീ പാഴായിത്തീരും; ഞാൻ യഹോവയെന്ന് നീ അറിയും.
5 Понеже си хранил непрекъсната омраза, и си предал израилтяните в силата на меча във времето на бедствието им, когато беззаконието им е стигнало до края си;
൫നീ പുരാതനശത്രുത്വം പുലർത്തി, യിസ്രായേൽ മക്കളുടെ അകൃത്യത്തിന്റെ അന്ത്യശിക്ഷാകാലമായ അവരുടെ ആപത്തുകാലത്ത്, അവരെ വാളിന് ഏല്പിച്ചുവല്ലോ.
6 затова, заклевам се в живота Си, казва Господ Иеова, ще те предам на кръв, и кръв ще те преследва; понеже не си намразил кръвта, то кръв ще те преследва.
൬അതുകൊണ്ട്: എന്നാണ, ഞാൻ നിന്നെ രക്തച്ചൊരിച്ചിലിന് ഏല്പിക്കുകയും രക്തം നിന്നെ പിന്തുടരുകയും ചെയ്യും; രക്തം നീ വെറുക്കാതിരുന്നതുകൊണ്ട്, രക്തം നിന്നെ പിന്തുടരും എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
7 Така ще направя хълма Сиир да бъде за учудване и да запустее; и ще изтребя от него и оня, който минава, и оня, който се връща.
൭അങ്ങനെ ഞാൻ സെയീർപർവ്വതത്തെ പാഴും ശൂന്യവുമാക്കി, അതിൽക്കൂടി കടന്നുപോകുന്നവരെ അതിൽ നിന്നു ഛേദിച്ചുകളയും.
8 Ще напълня планините му с убитите му; по хълмовете ти, по долините ти, и по всичките ти реки ще паднат убитите от нож.
൮ഞാൻ അതിന്റെ മലകളെ നിഹതന്മാരെക്കൊണ്ടു നിറയ്ക്കും; നിന്റെ കുന്നുകളിലും താഴ്വരകളിലും നിന്റെ സകലനദികളിലും വാളാൽ നിഹതന്മാരായവർ വീഴും.
9 Ще обърна на вечно опустошение, и градовете ти няма да се населят; и ще познаете, че Аз съм Господ.
൯ഞാൻ നിന്നെ ശാശ്വതശൂന്യങ്ങളാക്കും; നിന്റെ പട്ടണങ്ങൾ നിവാസികൾ ഇല്ലാതെയിരിക്കും; ഞാൻ യഹോവ എന്ന് നിങ്ങൾ അറിയും.
10 Понеже си рекъл: Тия два народа и тия две страни ще бъдат мои, и ние ще ги владеем, ако и да е бил Господ там,
൧൦യഹോവ അവിടെ ഉണ്ടായിരിക്കുമ്പോൾ: ‘ഈ ജനതകൾ രണ്ടും ഈ ദേശങ്ങൾ രണ്ടും എനിക്കുള്ളവയാകും; ഞങ്ങൾ അത് കൈവശമാക്കും’ എന്ന് നീ പറഞ്ഞതുകൊണ്ട്
11 затова, заклевам се в живота Си, казва Господ Иеова, ще постъпя според гнева и според завистта, която си показал поради омразата си към тях; и ще им се бъда познат, когато те съдя.
൧൧എന്നാണ, നീ അവരോടു നിന്റെ വിദ്വേഷം ഹേതുവായി കാണിച്ചിരിക്കുന്ന കോപത്തിനും അസൂയയ്ക്കും ഒത്തവിധം ഞാനും പ്രവർത്തിക്കും; ഞാൻ നിനക്ക് ന്യായം വിധിക്കുമ്പോൾ ഞാൻ അവരുടെ ഇടയിൽ എന്നെത്തന്നെ വെളിപ്പെടുത്തും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
12 И ти ще познаеш, че Аз Господ чух всичките хули, които си произнесъл против Израилевите планини, като си рекъл: Те запустяха; нам са дадени за храна.
൧൨“‘യിസ്രായേൽപർവ്വതങ്ങൾ ശൂന്യമായിരിക്കുന്നു; അവ ഞങ്ങൾക്ക് ഇരയായി നല്കപ്പെട്ടിരിക്കുന്നു’ എന്നിങ്ങനെ അവയെക്കുറിച്ച് നീ പറഞ്ഞിരിക്കുന്ന ദൂഷണങ്ങൾ എല്ലാം യഹോവയായ ഞാൻ കേട്ടിരിക്കുന്നു എന്ന് നീ അറിയും.
13 И с устата си говорихте високомерно против Мене, и казахте много думи против Мене; аз чух.
൧൩നിങ്ങൾ വായ്കൊണ്ട് എന്റെ നേരെ വമ്പുപറഞ്ഞ് എനിക്ക് വിരോധമായി നിങ്ങളുടെ വാക്കുകളെ വർദ്ധിപ്പിച്ചു; ഞാൻ അത് കേട്ടിരിക്കുന്നു”.
14 Така казва Господ Иеова: Когато се весели целият свят, Аз ще те направя пуст.
൧൪യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “സർവ്വഭൂമിയും സന്തോഷിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ നിന്നെ ശൂന്യമാക്കും.
15 Както си се развеселил за дето запустя наследството на Израилевия дом, така направя на тебе; ще запустееш, хълме Сиир, и целият Едом, да! целият; и ще познаят, че Аз съм Господ.
൧൫യിസ്രായേൽ ഗൃഹത്തിന്റെ അവകാശം ശൂന്യമായതിൽ നീ സന്തോഷിച്ചുവല്ലോ; ഞാൻ നിന്നോടും അതുപോലെ ചെയ്യും; സെയീർപർവ്വതവും എല്ലാ ഏദോമുമായുള്ളവയേ, നീ ശൂന്യമായിത്തീരും; ഞാൻ യഹോവയെന്ന് അവർ അറിയും”.