+ Matiyu 1 >

1 Vuvu u Yesu Kristi ivren Dauda, ivren u Ibrahim.
അബ്രാഹാമിന്‍റെ പുത്രനായ ദാവീദിന്‍റെ പുത്രനായി ജനിച്ച യേശുക്രിസ്തുവിന്‍റെ വംശാവലി:
2 Ibrahim a ngrji Ishaku, Ishaku ka ngrji Yakubu, u Yakubu a ngrji Yahuda ni ba mrli vayi ma.
അബ്രാഹാം യിസ്ഹാക്കിന്‍റെ പിതാവായിരുന്നു; യിസ്ഹാക്ക് യാക്കോബിന്‍റെ പിതാവായിരുന്നു; യാക്കോബ് യെഹൂദയുടേയും അവന്‍റെ സഹോദരന്മാരുടെയും പിതാവായിരുന്നു;
3 Yahuda a ngrji Perez mba Zerah ngrji u Tamar, Perez ngrji Hezron, u Hezron ngrji Ram.
യെഹൂദാ പാരെസിനെയും സാരഹിനേയും താമാറിൽ ജനിപ്പിച്ചു; പാരെസ് ഹെസ്രോന്‍റെ പിതാവായിരുന്നു; ഹെസ്രോൻ ആരാമിൻ്റെ പിതാവായിരുന്നു;
4 Ram ngrji Amminadah, Amminadah ngrji Nahshon, u Nahshon ngrji Salmon.
ആരാം അമ്മീനാദാബിന്‍റെ പിതാവായിരുന്നു; അമ്മീനാദാബ് നഹശോനെ ജനിപ്പിച്ചു; നഹശോൻ ശല്മോനെ ജനിപ്പിച്ചു;
5 Salmon ngrji Boaz ngrji Rahab, Baoz ngrji Obadiya ngrji u Rautha, Obadiya ngrji Jesse.
ശല്മോൻ രാഹാബിൽ ബോവസിനെ ജനിപ്പിച്ചു; ബോവസ് രൂത്തിൽ ഓബേദിനെ ജനിപ്പിച്ചു; ഓബേദ് യിശ്ശായിയുടെ പിതാവായിരുന്നു;
6 U Jesse ngrji ichu Dauda. Ichu Dauda ngrji Suleman wa iyima ana wa Uraya
യിശ്ശായി ദാവീദ്‌രാജാവിന്‍റെ പിതാവായിരുന്നു; ദാവീദ് ഊരീയാവിന്‍റെ ഭാര്യയായിരുന്നവളിൽ ശലോമോനെ ജനിപ്പിച്ചു;
7 Suleman a nu ngrji Rehoboam, Rehoboam a ngrji Abijah u Abijah ngrji Asa.
ശലോമോൻ രെഹബ്യാമിൻ്റെ പിതാവായിരുന്നു; രെഹബ്യാം അഹീയാവിന്‍റെ പിതാവായിരുന്നു; അബീയാവ് ആസായുടെ പിതാവായിരുന്നു;
8 Asa ngrji Jehoshafat, Jehoshafat ngrji Joram, Joram ngrji Uzziya.
ആസാ യെഹോശാഫാത്തിന്‍റെ പിതാവായിരുന്നു; യെഹോശാഫാത്ത് യോരാമിന്‍റെ പിതാവായിരുന്നു; യോരാം ഉസ്സീയാവിന്‍റെ പിതാവായിരുന്നു;
9 Uzziya ngrji Jotham, Jotham ngrji Ahaz u Ahaz ngrji Hezekaya.
ഉസ്സീയാവ് യോഥാമിന്‍റെ പിതാവായിരുന്നു; യോഥാം ആഹാസിന്‍റെ പിതാവായിരുന്നു; ആഹാസ് ഹിസ്കീയാവിന്‍റെ പിതാവായിരുന്നു;
10 Hazekaya a ngrji Manaseh, Manaseh a ngrji Amon u Amon ngrji Yosiya.
൧൦ഹിസ്കീയാവ് മനശ്ശെയുടെ പിതാവായിരുന്നു; മനശ്ശെ ആമോസിന്‍റെ പിതാവായിരുന്നു; ആമോസ് യോശീയാവിന്‍റെ പിതാവായിരുന്നു;
11 Yosiya ngrji Yekoniya ni mrli vayi ma wiere me ni nton wa ba vu ba hi ni Babila.
൧൧യോശീയാവ് യെഖൊന്യാവെയും അവന്‍റെ സഹോദരന്മാരെയും ബാബേൽപ്രവാസകാലത്ത് ജനിപ്പിച്ചു.
12 U wa ba nji ye Babila, Yekoniya ngrji Shealtiel u Shealtiel ngrji Yerubabel.
൧൨ബാബേൽപ്രവാസത്തിനുശേഷം യെഖൊന്യാവ് ശെയല്തീയേലിന്‍റെ പിതാവായിരുന്നു; ശെയല്തീയേൽ സെരുബ്ബാബേലിന്‍റെ പിതാവായിരുന്നു;
13 Yerubabel ngrji Abuid, Abuid ngrji Eliakim, u Eliakim ngrji Azor.
൧൩സെരുബ്ബാബേൽ അബീഹൂദിൻ്റെ പിതാവായിരുന്നു; അബീഹൂദ് എല്യാക്കീമിൻ്റെ പിതാവായിരുന്നു; എല്യാക്കീം ആസോരിൻ്റെ പിതാവായിരുന്നു.
14 Azor ngrji Zadok, Zadok ngrji Achim u Achim ngrji Eliud.
൧൪ആസോർ സാദോക്കിന്‍റെ പിതാവായിരുന്നു; സാദോക്ക് ആഖീമിൻ്റെ പിതാവായിരുന്നു; ആഖീം എലീഹൂദിൻ്റെ പിതാവായിരുന്നു;
15 Eliud ngrji Eleazer, Eleazer
൧൫എലീഹൂദ് എലീയാസരിൻ്റെ പിതാവായിരുന്നു; എലീയാസർ മത്ഥാൻ്റെ പിതാവായിരുന്നു; മത്ഥാൻ യാക്കോബിന്‍റെ പിതാവായിരുന്നു.
16 ngrji Matthan, u Matthan ngrji Yakubu. U Yakubu ngrji Yusufu illon Maryamu wa a ngrji Yesu wa ba yo'u din Kristi.
൧൬യാക്കോബ് മറിയയുടെ ഭർത്താവായ യോസേഫിന്‍റെ പിതാവായിരുന്നു. മറിയയിൽ നിന്നു ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു.
17 To inzan ba wawu rji ni Ibrahim hi Dauda ba wlon don zia, rji ni Dauda hi ntton wa ba vu hi ni Babila bahi izan zia, u rji ni ni ntton u wa bahe ni Babila hi ni ye Kristi ba nzan wlon don zia.
൧൭ഇങ്ങനെ തലമുറകൾ ആകെ അബ്രാഹാം മുതൽ ദാവീദ്‌വരെ പതിനാലും ദാവീദുമുതൽ ബാബേൽപ്രവാസത്തോളം പതിനാലും ബാബേൽ പ്രവാസം മുതൽ ക്രിസ്തുവിനോളം പതിനാലും ആകുന്നു.
18 Ingrji Yesu Kristi ahe towa: wa ba nna yima Maryamu ni Yusufu gben ntton wa baka gran kpa, u nne Ruhu tsatsar ye riwu.
൧൮എന്നാൽ യേശുക്രിസ്തുവിന്‍റെ ജനനം ഇപ്രകാരം ആയിരുന്നു. അവന്‍റെ അമ്മയായ മറിയ യോസഫിന് വിവാഹം നിശ്ചയിക്കപ്പെട്ടശേഷം അവർ കൂടി യോജിക്കും മുമ്പെ പരിശുദ്ധാത്മാവിനാൽ ഗർഭംധരിച്ചു എന്നു മനസ്സിലാക്കി.
19 U Yusufu illon ma indi u klu Rji, nda na son nno shan na, a cu sron ma rju ni gran nda kama ni wu niyay'bi (aboye)
൧൯അവളുടെ ഭർത്താവായ യോസേഫ് നീതിമാനായിരുന്നതുകൊണ്ടും അവളെ പരസ്യമായി കളങ്കപ്പെടുത്തുവാൻ അവനു മനസ്സില്ലാത്തതു കൊണ്ടും അവളുമായുള്ള വിവഹനിശ്ചയം രഹസ്യമായി അവസാനിപ്പിക്കുവാൻ തീരുമാനിച്ചു.
20 Amma, asi tamre towa, u malaika Baci ka ye niwu ni rah nda tre, “Yusufu, ivren Dauda, na klu sisri ban wame Maryamu na, don ikpie a wrji anne ma, a u Ruhu tsatsar.
൨൦ഇങ്ങനെ ചിന്തിച്ചിരിക്കുമ്പോൾ കർത്താവിന്‍റെ ദൂതൻ അവനു സ്വപ്നത്തിൽ പ്രത്യക്ഷനായി: “ദാവീദിന്‍റെ മകനായ യോസഫേ, മറിയയെ ഭാര്യയായി സ്വീകരിക്കുന്ന കാര്യത്തിൽ നീ ഭയപ്പെടേണ്ടാ; അവളിൽ ഉല്പാദിതമായത് പരിശുദ്ധാത്മാവിനാൽ ആകുന്നു.
21 Ani ngrji vrenlon wa u yowu ndi Yesu, don ani kpa ndi ma cuwo ni gbugbu latre mba.
൨൧അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്‍റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിക്കുവാനായി വന്നിരിക്കുന്നതുകൊണ്ട് നീ അവന്‍റെ പേര് യേശു എന്നു വിളിക്കേണം” എന്നു പറഞ്ഞു.
22 To, ahe to yi don ndu tre Baci he na wa a hla din.
൨൨“കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവനു ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള ഇമ്മാനുവേൽ എന്നു പേർ വിളിക്കും”
23 “To mba, vivren wa ri wa ana to lillona ani ye he nne nda ngrji vrenlon wa ba yo wa ndi Imanuwal” wa hi riri ni “Irji he nita”
൨൩കർത്താവ് പ്രവാചകൻമുഖാന്തരം അരുളിച്ചെയ്ത കാര്യങ്ങൾ ഇപ്രകാരം നിവർത്തിയായി.
24 U Yusufu, gbla sh'me ni nah tie ikpie wa Malaika hla niwu nda hi ka ban wa-a hi ni kpama.
൨൪യോസേഫ് ഉറക്കം ഉണർന്നു. കർത്താവിന്‍റെ ദൂതൻ കല്പിച്ചതുപോലെ ചെയ്തു, തന്‍റെ ഭാര്യയായി അവളെ സ്വീകരിച്ചു.
25 Ana rlihe toh wa-a sai wa a ngrji vren ma u mumla. Ayo nde ma di Yesu.
൨൫എന്നിരുന്നാലും, മകനെ പ്രസവിക്കുംവരെ അവൻ അവളുമായി ശാരീരികമായി ബന്ധപ്പെട്ടിരുന്നില്ല. മകന് അവൻ യേശു എന്നു പേർ വിളിച്ചു.

+ Matiyu 1 >