< Luke 18 >
1 A lu tre ni tre ni bawu nitu duba ta bre Irji chachu nda na tie suu na.
൧മടുത്തുപോകാതെ എപ്പോഴും പ്രാർത്ഥിക്കേണം എന്നതിന് യേശു അവരോട് ഒരു ഉപമ പറഞ്ഞത്:
2 A hla ndi “Ni gbu ri, ndji wu han tre njanji ri a he wandi ana tie sissri Irji na, dana toh ndji ngame ni nfutu na.
൨ദൈവത്തെ ഭയവും മനുഷ്യനെ ബഹുമാനവുമില്ലാത്ത ഒരു ന്യായാധിപൻ ഒരു പട്ടണത്തിൽ ഉണ്ടായിരുന്നു.
3 Niki, iwari wu s'ro ri ason ni gbu'a ngame. A ta hi ni ndji wu han tre njanji chachu nda bre ndi, “Zome kpa ikrji mu niwo bi yo me ni shishi.
൩ആ പട്ടണത്തിൽ ഒരു വിധവയുംഉണ്ടായിരുന്നു. അവൾ ന്യായാധിപന്റെ അടുക്കൽ ചെന്നു: എന്റെ എതിരാളിയിൽനിന്ന് നീതി ലഭിക്കുവാൻ എന്നെ സഹായിക്കേണമേ എന്നു പറഞ്ഞു.
4 A ban nton gbaa me ndana son zo na. A son ni vi ntor ri nda rhimre kikima, nda hla ni tuma ndi, “Mina ti sissri Irji na, nina ya ndji ni nfutu ngame na.
൪അവനു കുറെ സമയത്തേക്ക് അവളെ സഹായിക്കുവാൻ മനസ്സില്ലായിരുന്നു; പിന്നെ അവൻ: എനിക്ക് ദൈവത്തെ ഭയവും മനുഷ്യനെ പേടിയുമില്ല
5 Nitu du iwayi na nne iya ni ye bre ma chachu na, Mi zo u kpa njanji ikrji ma nduna lo me kpa ni yema na.
൫എങ്കിലും വിധവ എന്നെ അസഹ്യപ്പെടുത്തുന്നതുകൊണ്ട് അവൾക്ക് നീതി ലഭിക്കാൻ സഹായിക്കും; അല്ലെങ്കിൽ അവൾ വീണ്ടും വന്നു എന്നെ ശല്യപ്പെടുത്തും എന്നു ഉള്ളുകൊണ്ട് പറഞ്ഞു.
6 I Bachi a tre ndi “wo tre andi ndji wa ana han tre njanji na a hla.
൬കർത്താവ് തുടർന്ന് ശിഷ്യന്മാരോട്: അനീതിയുള്ള ന്യായാധിപൻ പറഞ്ഞത് എന്തെന്ന് ശ്രദ്ധിക്കുക.
7 Zizan Irji ngame na nji njanji ye ni bi wa a chu ba, ndani yi yo'u chachu ni Irji mba ni chu na? Ani tie sesren ye gbagbla ni ba?
൭ആകയാൽ ദൈവം രാവും പകലും തന്നോട് നിലവിളിക്കുന്ന തന്റെ തിരഞ്ഞെടുക്കപ്പെട്ട ജനങ്ങളോട് ദീർഘക്ഷമ കാണിക്കുകയും നീതി നടത്തി കൊടുക്കുകയും ചെയ്യും;
8 Mi hla yiwu ndi, ani ye ni njanji ni bawu gbagbla. Nikima vren ndji nita ye, ani ye toh nime ni gbungblu meme?
൮ദൈവം അവർക്ക് വേഗത്തിൽ നീതി നടത്തി കൊടുക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു. എന്നാൽ മനുഷ്യപുത്രൻ വരുമ്പോൾ അവൻ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ എന്നു പറഞ്ഞു.
9 Me a lu tre toh choloncho ni bari wandi ba yo suron ni gbengblen mba, ndi ba zren tsatsra ndani ya bari grji tu,
൯തങ്ങൾ നീതിമാന്മാർ എന്നു വിശ്വസിക്കുകയും മറ്റുള്ളവരെ നിന്ദിക്കുകയും ചെയ്യുന്ന ചിലരെക്കുറിച്ച് അവൻ ഇപ്രകാരം ഒരു ഉപമ പറഞ്ഞു:
10 Ndji ha ba hon hi ni tra Irji nda hi bre, iri ana Farasi, i rhima bi kpa iban.
൧൦രണ്ടു മനുഷ്യർ പ്രാർത്ഥിക്കുവാൻ ദൈവാലയത്തിൽ പോയി; ഒരാൾ പരീശൻ, മറ്റെയാൾ ചുങ്കക്കാരൻ.
11 Farasi a lu kri ni zande nda bre ni tuma ndi, 'Irji, mi ngyiri nitu mina he to ndji bari na - bi y'bi, bi lahtre, bi humba, ba bi kpa ban too ndi yi.
൧൧പരീശൻ നിന്നുകൊണ്ടു തന്നോട് തന്നെ: ദൈവമേ, പിടിച്ചുപറിക്കാർ, നീതികെട്ടവർ, വ്യഭിചാരികൾ തുടങ്ങിയ മറ്റ് മനുഷ്യരെപ്പോലെയോ ഈ ചുങ്കക്കാരനെപ്പോലെയോ ഞാൻ അല്ല. അതുകൊണ്ട് ഞാൻ നിന്നെ വാഴ്ത്തുന്നു.
12 Mi zu kpa mu rhi biri nkpu ha ni sati. Mi nu zakka (iri nimi wlon) nitu wawu kpi ndi a ri nime.'
൧൨ആഴ്ചയിൽ രണ്ടുപ്രാവശ്യം ഉപവസിക്കുന്നു; ലഭിക്കുന്നതിൽ ഒക്കെയും ദശാംശംകൊടുത്തുവരുന്നു; എന്നിങ്ങനെ പ്രാർത്ഥിച്ചു.
13 Ndji wu kpa ban'a a kri gbagban nda na nzu shishi hi ni shu mena, wru wo ni san nda tre ndi, “Irji, ya me ni lo suron, ndji wu lahtre.”
൧൩ചുങ്കക്കാരനോ ദൂരത്ത് നിന്നുകൊണ്ടു സ്വർഗ്ഗത്തേക്ക് നോക്കുവാൻപോലും ശ്രമിക്കാതെ മാറത്തടിച്ചു: ദൈവമേ, പാപിയായ എന്നോട് കരുണയുണ്ടാകേണമേ എന്നു പറഞ്ഞു.
14 Mi hla yiwu, igu hi a kma hi kpama ni si suron zan ndi rima'a, nitu ndji wandi a nzu tuma hi shu, ba gbron grji, i wandi a ban tuma grji (nitu ana kpe na) ba nzu hi shu.”
൧൪അവൻ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്ക് പോയി; മറ്റവൻ അങ്ങനെയല്ല. തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
15 Ndji ba basi'a nji mri tsitsa ni du sa wo ni tu mba, i mri koh bi nduma ba to ba nda puaha tre.
൧൫ഒരിക്കൽ ചിലർ യേശു തൊട്ട് അനുഗ്രഹിക്കുന്നതിനായി ശിശുക്കളെ അവന്റെ അടുക്കൽ കൊണ്ടുവന്നു; ശിഷ്യന്മാർ അത് കണ്ടു അവരെ ശാസിച്ചു.
16 I Yesu a yo ba ye ni kpama nda tre ndi, “Du mri bi tsitsa ba ye nime, na zu ba na. Ikoh Irji ni shulu a wu biwa ba he to mba.
൧൬എന്നാൽ യേശു ശിശുക്കളെ തന്റെ അരികത്ത് വിളിച്ചു: പൈതങ്ങളെ എന്റെ അടുക്കൽ വരുവാൻ അനുവദിക്ക; അവരെ തടയരുത്; ദൈവരാജ്യം ഇങ്ങനെയുള്ളവരുടേത് ആകുന്നു.
17 Tre njanji, ndji wa na kpa ikoh Irji to mri bi tsitsa na, ana ri mi na.
൧൭ദൈവരാജ്യത്തെ ശിശു എന്നപോലെ കൈക്കൊള്ളാത്തവൻ ആരും ഒരുനാളും അതിൽ പ്രവേശിക്കയില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
18 I chu mba ri a mye ndi, “Ticha ndindi, mi tie ngye ri ni kpa ko Irji?” (aiōnios )
൧൮ഒരു പ്രമാണി അവനോട്:”നല്ല ഗുരോ, നിത്യജീവൻ ലഭിക്കേണ്ടതിനു ഞാൻ എന്ത് ചെയ്യേണം?” എന്നു ചോദിച്ചു. (aiōnios )
19 Yesu a hal wu ndi, “Nitu ngye wu yome ndji ndindi? Ndrjo na ndindi na se Irji kankle ma.
൧൯അതിന് യേശു: എന്നെ നല്ലവൻ എന്നു പറയുന്നത് എന്ത്? ദൈവം അല്ലാതെ നല്ലവൻ മറ്റാരും ഇല്ല.
20 Bi toh doka Irji na tie nka na, na wu ndji na, na y'bi na, na nu sheda che na, wo tre time mba yime.”
൨൦വ്യഭിചാരം ചെയ്യരുത്; കൊല ചെയ്യരുത്; മോഷ്ടിക്കരുത്; കള്ളസാക്ഷ്യം പറയരുത്; നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിയ്ക്ക എന്നീ കല്പനകളെ നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു.
21 Ichu a tre ndi “Mi zi hu kpi bi mba wawuu rhi ni nzemu.”
൨൧”ഇവ ഒക്കെയും ഞാൻ ചെറുപ്പംമുതൽ പാലിക്കുന്നുണ്ട്” എന്നു അവൻ പറഞ്ഞു.
22 Yesu a woo nda tre ndi ikpe riri rhi don, hi le ni kpi wandi wu he niwu ni gah ni bi ya, i wu he ni lada ni shulu, ni ye huma.”
൨൨ഇതു കേട്ടിട്ടു യേശു: ഇനി ഒരു കുറവ് നിനക്കുണ്ട്; നിനക്കുള്ളതൊക്കെയും വിറ്റ് ദരിദ്രർക്ക് കൊടുക്ക; എന്നാൽ സ്വർഗ്ഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും; പിന്നീട് വന്നു എന്നെ അനുഗമിക്കഎന്നു പറഞ്ഞു.
23 Ni wa ichu a wo tre, a loh suron kpukpome, nitu ana ndji wu wo.
൨൩എന്നാൽ അവൻ ധനവാനായത് കൊണ്ടു ഇതു കേട്ടിട്ടു അതിദുഃഖിതനായിത്തീർന്നു.
24 Ni wa Yesu a toh kma ti gbon me ni lo suron (gbugbu chiche tre vunvu ni Greek ba sa tu tre ndi a kma ta lo suron/ama gbugbu bari bana he ni lan kima na), a tre ndi, “Ani he ni du du ndi wu wo du rhi ni koh Irji.
൨൪യേശു അവനെ കണ്ടിട്ട്: സമ്പത്തുള്ളവർ ദൈവരാജ്യത്തിൽ കടക്കുന്നതു എത്ര പ്രയാസം!
25 A he ni du ni ndi wu wo du ri ni koh Irji, zan du ra kumi ri zu ni shishi n'ro.”
൨൫ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനേക്കാൾ ഒട്ടകം സൂചിക്കുഴയിലൂടെകടക്കുന്നതു എളുപ്പം എന്നു പറഞ്ഞു.
26 Bi wa basi'a wa'a ba tre ndji. “I nha ni nawo?”
൨൬ഇതു കേട്ടവർ:”എന്നാൽ രക്ഷപെടുവാൻ ആർക്ക് കഴിയും?” എന്നു പറഞ്ഞു.
27 Yesu a sa ndi “Ikpi wa ba he ni iya tie ni ndji bana he ni iya ni Irji na.”
൨൭അതിന് അവൻ: മനുഷ്യരാൽ അസാദ്ധ്യമായത് ദൈവത്താൽ സാദ്ധ്യമാകുന്നു എന്നു പറഞ്ഞു.
28 Bitrus ngame a tre ndi, “Toh, ki bri wawu kpi mbu ndi hu.”
൨൮”ഇതാ, ഞങ്ങൾ സ്വന്തമായത് വിട്ടു നിന്നെ അനുഗമിച്ചിരിക്കുന്നു” എന്നു പത്രൊസ് പറഞ്ഞു.
29 Yesu a kma tre ni ba ndi “Njanji, mi hla yiwu, ba ndji wa a don ikoh ma, ko wama, ko mri vayi ma, ko ba ti ma, ko ni mri ma nitu ikoh Irji,
൨൯യേശു അവരോട്: ദൈവരാജ്യം നിമിത്തം വീടോ ഭാര്യയെയോ സഹോദരന്മാരെയോ അമ്മയപ്പന്മാരെയോ മക്കളെയോ വിട്ടുകളയുന്നവർക്ക്
30 wandi ana kpa zan zizan na, ni vi ye, i vri rji wu sisenise.” (aiōn , aiōnios )
൩൦ഈ കാലത്തിൽ തന്നെ പല മടങ്ങായും, വരുവാനുള്ള ലോകത്തിൽ നിത്യജീവനെയും പ്രാപിക്കാത്തവൻ ആരും ഇല്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. (aiōn , aiōnios )
31 A yo ndji wlon-don-ha ba ye ni kpama nda hla bawu ndi, “Toh, ki si yi ni Wurushelima, i wawu kpi wa anabawa ba tere nitu Vren Ndji'a ba tie toki.
൩൧അനന്തരം അവൻ തന്റെ പന്ത്രണ്ടു ശിഷ്യരെയും കൂട്ടിക്കൊണ്ട് അവരോട്: ഇതാ നാം യെരൂശലേമിലേക്കു പോകുന്നു; മനുഷ്യപുത്രനെക്കുറിച്ച് പ്രവാചകന്മാർ എഴുതിയിരിക്കുന്നത് എല്ലാം നിവൃത്തിയാകും.
32 Ba banwu nu biwa bana mri Israila na, ba nzau, nda nu shan nda ju nte sru niwu.
൩൨അവനെ ജനതകൾക്ക് ഏല്പിച്ചുകൊടുക്കുകയും അവർ അവനെ പരിഹസിച്ചു അപമാനിച്ചു തുപ്പി തല്ലീട്ട് കൊല്ലുകയും
33 Ba ti tsiwu, ba wuu, i ni vi wu tra ani lunde.”
൩൩മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേൽക്കുകയും ചെയ്യും എന്നു പറഞ്ഞു.
34 Ba na mla to ikpi biyi na, i lan tre ana ri nibawu, niki bana mla toh ikpi wa a tre na.
൩൪അവർക്ക് ഇതു ഒന്നും മനസ്സിലായില്ല; ഈ പറഞ്ഞത് അവർക്ക് വ്യക്തമാകാതിരിക്കാനായി ദൈവം അവർക്ക് അത് മറച്ച് വെച്ചിരുന്നു.
35 Niwa Yesu a ye wiewire ni Yeriko ndji wu infyen ri a son si bre ni nyu nkon,
൩൫അവൻ യെരീഹോവിന് അടുത്തപ്പോൾ വഴിയരികെ ഒരു കുരുടൻ ഭിക്ഷ യാചിച്ചുകൊണ്ട് ഇരുന്നിരുന്നു.
36 ni wo kpaa ndji basi zren ni zu whiwhre niwu, a mye ka ngye si zren.
൩൬പുരുഷാരം കടന്നുപോകുന്ന ശബ്ദം കേട്ടു: ഇതെന്താണ് എന്നു അവൻ ചോദിച്ചു.
37 Ba hla wu ndi Yesu wu Nazarat-akasi hi.
൩൭നസറായനായ യേശു കടന്നുപോകുന്നു എന്നു അവർ അവനോട് അറിയിച്ചു.
38 Ndji wu infyen a yra gro nda hla ndi, “Yesu Vren Dawuda, ya me ni lo suron.”
൩൮അപ്പോൾ അവൻ:”യേശുവേ, ദാവീദുപുത്രാ, എന്നോട് കരുണ തോന്നേണമേ” എന്നു നിലവിളിച്ചു.
39 Bi wa bisi'a zren ni ko shishi ba puatre ni ndji wu infyen nda hla niwu du son gbangbi. A kama nda si kpa gro ndi, “Vren Dawuda, ya me ni lo suron.”
൩൯ആൾക്കൂട്ടത്തിൻ്റെ മുന്നിൽ നടക്കുന്നവർ അവനെ മിണ്ടാതിരിക്കുവാൻ ശാസിച്ചു; അവനോ:”ദാവീദുപുത്രാ, എന്നോട് കരുണ തോന്നേണമേ” എന്നു കൂടുതൽ ഉച്ചത്തിൽ നിലവിളിച്ചു.
40 Yesu a kri kpenme nda nu tre du ba ji igu'a ye niwu. Niwa ndji wu infyen a ye whiwhre, Yesu a mye ndi,
൪൦യേശു അവിടെനിന്നു, അവനെ തന്റെ അടുക്കൽ കൊണ്ടുവരുവാൻ കല്പിച്ചു.
41 “Wu son du mi ti ngye ni wu?” A tre ndi, “Bachi, mi son toh ni shishi mu.”
൪൧അവൻ അടുക്കെ വന്നപ്പോൾ: ഞാൻ നിനക്കു എന്ത് ചെയ്യേണം? എന്നു ചോദിച്ചു.”കർത്താവേ, എനിക്ക് കാഴ്ച കിട്ടേണം” എന്നു അവൻ പറഞ്ഞു.
42 Yesu a hla niwu ndi, “Kpa toh ni shishi me, kpanyime me a nu si kpa.
൪൨യേശു അവനോട്: കാഴ്ച പ്രാപിക്ക; നിന്റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു എന്നു പറഞ്ഞു.
43 Hari, a toh ni shishima nda hu si yo ise ni nzu nde Irji.
൪൩പെട്ടെന്ന് തന്നെ അവൻ കാഴ്ച പ്രാപിച്ചു ദൈവത്തെ മഹത്വീകരിച്ചുംകൊണ്ട് അവനെ അനുഗമിച്ചു; ജനം എല്ലാം ഇതു കണ്ടിട്ട് ദൈവത്തിന് പുകഴ്ച കൊടുത്തു.