< Ndu Manzaniba 15 >
1 Indji bari ba grji rji ni Judiya ye ni Antioch nda ye bla tsro ni mri vayi ba ndi, “Bi tina duba han mbru ni yiwu hu njo tre Musa na, bina kpa chuchuwo na.
൧ചിലർ യെഹൂദ്യയിൽനിന്ന് വന്നു: “നിങ്ങൾ മോശെ കല്പിച്ച ആചാരം അനുസരിച്ചു പരിച്ഛേദന ഏൽക്കാഞ്ഞാൽ രക്ഷ പ്രാപിക്കുവാൻ കഴിയുകയില്ല” എന്നു സഹോദരന്മാരെ ഉപദേശിച്ചു.
2 Kpeyi a vu tu Bulus mba Barnaba zon ti nkan nda duba kri senyu ni ba. Niki, Bulus mba Barnaba, baba bari ni mi mba, ba chuba ndi duba hon hi ni Urushelima nda yi son ni ba manzani baba bi ninkon ba nitu duba tu tre'a.
൨പൗലൊസിനും ബർന്നബാസിനും അവരോട് ശക്തമായ വാദവും തർക്കവും ഉണ്ടായിട്ട് പൗലൊസും ബർന്നബാസും അവരിൽ മറ്റുചിലരും ഈ തർക്കസംഗതിയെപ്പറ്റി യെരൂശലേമിൽ അപ്പൊസ്തലന്മാരുടെയും മൂപ്പന്മാരുടെയും അടുക്കൽ പോകേണം എന്നു നിശ്ചയിച്ചു.
3 Nitu ki, niwa ekklisiya a ton ba'a, ba zren zu ni Phoenicia mba Samaria, nda si bwu bla sran sron wa bi kora'a ba kpa'a. Ba nji ngyiri kpukpome ye ni mri vayi ba.
൩സഭ അവരെ യാത്ര അയച്ചിട്ട് അവർ ഫൊയ്നിക്ക്യയിലും ശമര്യയിലും കൂടി കടന്ന് ജനതകളുടെ മാനസാന്തരവിവരം അറിയിച്ച് സഹോദരന്മാർക്കു മഹാസന്തോഷം ഉളവാക്കി.
4 Niwa ba ye rini Urushelima, ekklisiya mba manzaniba baba bi ninkon ba ba kpaba ni wo ha, i baka vu kpi wa Irji a ti bawu'a bla ni bawu.
൪അവർ യെരൂശലേമിൽ എത്തിയപ്പോൾ സഭയും അപ്പൊസ്തലന്മാരും മൂപ്പന്മാരും അവരെ കൈക്കൊണ്ടു; ദൈവം തങ്ങളോടുകൂടെ ഇരുന്ന് ചെയ്തതൊക്കെയും പൗലോസും ബർന്നബാസും അവരെ അറിയിച്ചു.
5 Ama ndji bari, ni mi biwa ba kpanyeme'a, wa bahe ni mi grji bi Pharisee, ba lu kri nda tre ndi, “Ani kpe wuti ni duba vu ba han mbru nda yo tre gbangban ni bawu duba hu tre doka Musa.”
൫എന്നാൽ പരീശപക്ഷത്തിൽനിന്ന് വിശ്വസിച്ചവർ ചിലർ എഴുന്നേറ്റ് “അവരെ പരിച്ഛേദന കഴിപ്പിക്കുകയും മോശെയുടെ ന്യായപ്രമാണം ആചരിപ്പാൻ കല്പിക്കുകയും വേണം” എന്നു പറഞ്ഞു.
6 Niki manzaniba baba bi ninkon ba ba zontu ki nitu duba mla kpeyi yato.
൬ഈ വിഷയങ്ങളെക്കുറിച്ച് ചിന്തിപ്പാനായി അപ്പൊസ്തലന്മാരും മൂപ്പന്മാരും വന്നുകൂടി.
7 Hu gon sen nyu ni kpamba, Bitrus a lu kri nda tre niba ndi, mri vayi, bito ndi, ni nton ndindi wa aka hi ye'a, Irji a chu ni mi mbi, nitu ni nyu mu, Bi kora ba duba wo lantre wu tre ndindi'a, nda kpanyeme.
൭വളരെ വാഗ്വാദം ഉണ്ടായശേഷം പത്രൊസ് എഴുന്നേറ്റ് അവരോട് പറഞ്ഞത്: “സഹോദരന്മാരേ, കുറെനാൾ മുമ്പെ ദൈവം നിങ്ങളുടെ നടുവിൽവച്ച് ഞാൻ മുഖാന്തരം ജനതകൾ സുവിശേഷവചനം കേട്ടു വിശ്വസിക്കേണം എന്നു ദൈവം നിശ്ചയിച്ചത് നിങ്ങൾ അറിയുന്നുവല്ലോ.
8 Irji, wa ato dri'a a mla bla ni bawu niwa a nuba Ruhu Tsatsra, toh waa ati nitawu;
൮ഹൃദയങ്ങളെ അറിയുന്ന ദൈവം നമ്മിൽ പകർന്നതുപോലെ വിശ്വാസത്താൽ അവർക്കും പരിശുദ്ധാത്മാവിനെ കൊടുത്തുകൊണ്ട് സാക്ഷിനിന്ന്
9 ndana chuta ti nkan ni ba na, niwa a vu sron mba se ni toh kri gbangban.
൯അവരുടെ ഹൃദയങ്ങളെയും ശുദ്ധീകരിച്ചതിനാൽ നമുക്കും അവർക്കും തമ്മിൽ ഒരു വ്യത്യാസവും വെച്ചിട്ടില്ല എന്നു തെളിയിച്ചുവല്ലോ.
10 Zizan nitu ki, ahi ngye duyi ni tsra Irji, niwa bi klo ilo wu ya nitu nkanto wu bi hu'a wa ba timbu, ni kita kina mla to ba nji na'a?
൧൦ആകയാൽ നാമോ നമ്മുടെ പിതാക്കന്മാരോ വഹിക്കേണ്ടിയിരുന്നിട്ടില്ലാത്ത നുകം ശിഷ്യന്മാരുടെ കഴുത്തിൽ വയ്ക്കുവാൻ ഇപ്പോൾ ദൈവത്തെ പരീക്ഷിക്കുന്നത് എന്ത്?
11 Ama ki kpanyeme ndi ki kpachuwo nitu ya ndindi wu Bachi Yesu, na baba me.”
൧൧കർത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതുപോലെ അവരും വിശ്വസിക്കുന്നു.”
12 Kpaandji ba wawu ba ki ni gbangbi niwa ba si sren ton ni ndu wu bwu ya mba wu kanyu yo ni w'ho wa Barnaba mba Bulus ba vu si bla nitu wa Irji a ti ndu ni mi Bi kora'a, zuni wo mba.
൧൨ജനസമൂഹം എല്ലാം മിണ്ടാതെ ബർന്നബാസും പൗലൊസും ദൈവം തങ്ങളെക്കൊണ്ട് ജനതകളുടെ ഇടയിൽ ചെയ്യിച്ച അടയാളങ്ങളും അത്ഭുതങ്ങളും എല്ലാം വിവരിക്കുന്നത് കേട്ടുകൊണ്ടിരുന്നു.
13 Hu gon wa ba tre kle'a, Yakubu a saa nda ni tre ndi, “Mri vayi, yo ton ndi wome.
൧൩അവർ പറഞ്ഞു നിർത്തിയശേഷം യാക്കോബ് ഉത്തരം പറഞ്ഞ് തുടങ്ങിയത് “സഹോദരന്മാരേ, എന്റെ വാക്ക് ശ്രദ്ധിച്ചു കൊൾവിൻ;
14 Siman a hla yiwu niwa Irji ni ya ndindi ma ni mumla azo bi kora'a nitu du ban rhi ni ba, ndji wu ndema.
൧൪“ദൈവം കൃപയാൽ ജാതികളിൽനിന്ന് തന്റെ നാമത്തിനായി ഒരു ജനത്തെ എടുത്തുകൊൾവാൻ ആദ്യമായി കടാക്ഷിച്ചത് ശിമോൻ വിവരിച്ചുവല്ലോ.
15 Lantre ba anabawa a kpanyme ni kii, na wa ba nha'a.
൧൫ഇതിനോട് പ്രവാചകന്മാരുടെ വാക്യങ്ങളും ഒക്കുന്നു:
16 Hu gon kpi biyi, mi k'ma ye, mba miye mme ngari, ko wu zontu ni Irji wu Dauda, wa a zilhe ye; Mi nzu sazi, ni du wron meme ma du k'ma ye to ana he,
൧൬‘അതിനുശേഷം ഞാൻ മടങ്ങിവരികയും, ദാവീദിന്റെ വീണുപോയ കൂടാരത്തെ വീണ്ടും പണിയും; അതിന്റെ ശൂന്യമായ ശേഷിപ്പുകളിൽ നിന്ന് വീണ്ടും പണിത് അതിനെ നിവർത്തും;
17 ni du mbru ndji wa ba don'a, duba wato Bachi, baba wawu bi kora wa ba yo ba ni ndemu.'
൧൭മനുഷ്യരിൽ അവശേഷിക്കുന്നവരും എന്റെ നാമം വിളിച്ചിരിക്കുന്ന സകലജാതികളും കർത്താവിനെ അന്വേഷിക്കും എന്നു
18 Ikpe yi yi Bachi a tre ndi, A nhati kpi biyi wa bato rhi ni sen'a? / Nk'ma vunvu wu Greek bi sen wa ba he ni tu tre wandi a nkan / Ikpe yiyi wa Bachi a tre, ni tuma yi, ba toh wawu kpi wa ba ti nisen. (aiōn )
൧൮പൂർവ്വകാലം മുതൽക്കേ കർത്താവ് അരുളിച്ചെയ്യുന്നു’ എന്നു എഴുതിയിരിക്കുന്നുവല്ലോ. (aiōn )
19 Nitu kima, mi ban zi ndi kina ti ba ya na, baba bi kora wa ba k'ma ye ni Irji.
൧൯ആകയാൽ ജാതികളിൽനിന്ന് ദൈവത്തിങ്കലേക്ക് തിരിയുന്നവരെ നാം അസഹ്യപ്പെടുത്താതെ
20 Ama ki nhahi ni bawu ndi a tre wa s tsra, duba chukpa mba ti nkan ni kpa ti meme gunki, wrhuni hu mba mba ni nn'ma wa ba wuu ba ndwuto, mba rhini iyi.
൨൦അവർ വിഗ്രഹങ്ങൾക്ക് അർപ്പിച്ചതും, പരസംഗം, ശ്വാസംമുട്ടിച്ചത്തത്, രക്തത്തോട് കൂടെയുള്ളവയും വർജ്ജിച്ചിരിപ്പാൻ നാം അവർക്ക് എഴുതേണം എന്നു ഞാൻ അഭിപ്രായപ്പെടുന്നു.
21 Nitu Musa, ba d'buhla ni gbu nkankan, rhini k'ba bi sen, a ye ni zizan wa basi bla nimi Synagogue chachu ni vi Sabbath.”
൨൧മോശെയുടെ ന്യായപ്രമാണം ശബ്ബത്തുതോറും പള്ളികളിൽ വായിച്ചുവരുന്നതിനാൽ പൂർവ്വകാലം മുതൽ പട്ടണം തോറും അത് പ്രസംഗിക്കുന്നവർ ഉണ്ടല്ലോ.
22 Niki a bi ya ni manzaniba baba bi ninkon ba, mba ekklisiya wawu, duba chu Juda wa ba yo ndi Barsabbas, mba Sila, wa bana bi ninkon wu bi vayi ba, nda ton ba hi ni Antioch baba Bulus mba BArnaba.
൨൨അപ്പോൾ തങ്ങളിൽ ചില പുരുഷന്മാരെ തിരഞ്ഞെടുത്ത് പൗലൊസിനോടും ബർന്നബാസിനോടുംകൂടെ അന്ത്യൊക്യയിലേക്ക് അയയ്ക്കേണം എന്നു അപ്പൊസ്തലന്മാരും മൂപ്പന്മാരും സർവ്വസഭയും നിർണ്ണയിച്ചു, നേതൃത്വ നിരയിൽ നിന്നും ബർശബാസ് എന്ന യൂദയെയും ശീലാസിനെയും നിയോഗിച്ചു.
23 Nha zuni wo mba, “Rhini manzani baba bi ninkon ba, mri vayi mbi, hini mri vayi bi kora nimi Antioch, Syria mba Cilicia ki chi yi!
൨൩അവരുടെ കൈവശം എഴുതി അയച്ചതെന്തെന്നാൽ: അപ്പൊസ്തലന്മാരും മൂപ്പന്മാരും നിങ്ങളുടെ സഹോദരന്മാരും ആയവരും, അന്ത്യൊക്യയിലും സിറിയയിലും കിലിക്യയിലും ജാതികളിൽനിന്ന് ചേർന്നുവന്നിട്ടുള്ളവരും ആയ സഹോദരന്മാർക്ക് വന്ദനം.
24 Nitu ki wo ndi ndji bari ba rhunita hama ni kpanyime mbu, nda ka si chonyi ni lan tre wa a kpa sron mbi ti meme'a.
൨൪ഞങ്ങൾ കല്പന കൊടുക്കാതെ ചിലർ ഞങ്ങളുടെ ഇടയിൽനിന്ന് പുറപ്പെട്ടു നിങ്ങളെ വാക്കുകളാൽ അസ്വസ്ഥമാക്കുകയും നിങ്ങളുടെ ഹൃദയങ്ങളെ കലക്കിക്കളഞ്ഞു എന്നും കേട്ടതുകൊണ്ട്
25 A bi ya nitawu, wa ki k'ma sron mbu yo ni bubu riri, ndi chu ndji biyi wa ki tonba ye ni yi baba mri vayi bi mlason mbu, Barnaba mba Bulus,
൨൫നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിനുവേണ്ടി പ്രാണത്യാഗം ചെയ്തവരായ ചില പുരുഷന്മാരെ ഞങ്ങൾ തിരഞ്ഞെടുത്ത് അവരെ നമ്മുടെ
26 ndji biwa ba ban tu yo ni nkon qu nitu nde wu Bachi Yesu Kristi.
൨൬പ്രിയ ബർന്നബാസോടും പൗലൊസോടും കൂടെ നിങ്ങളുടെ അടുക്കൽ അയയ്ക്കേണം എന്നു ഞങ്ങൾ ഒരുമനപ്പെട്ട് നിശ്ചയിച്ചു.
27 Nitu ki, ki ton Juda mba Sila, Wa ba vu bla ni yiwu, kpi biyi ngame ni lantre mba.
൨൭ആകയാൽ ഞങ്ങൾ യൂദയെയും ശീലാസിനെയും അയച്ചിരിക്കുന്നു; അവർ വാമൊഴിയായും ഇതുതന്നെ അറിയിക്കും.
28 Nitu a ya bi ni Ruhu Tsatsra mba ni tawu, du kina la ban ndu ya sa nha nitu mbi zan wa a he toki ye:
൨൮താഴെപ്പറയുന്ന കാര്യങ്ങൾ ഒഴികെ മറ്റൊന്നും അടിച്ചേൽപ്പിച്ച് നിങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന് പരിശുദ്ധാത്മാവിനും ഞങ്ങൾക്കും തോന്നിയിരിക്കുന്നു:
29 ndi du yi chuwo rjuni kpi wa ba ton ni brji, ni iyi, kpi wa ba wuu ni ndwu to, mba rhini latre wamba ko lilon. Bita chu kpambi wru ni kpi biyi, zren ni bi yiwu. gbuchu.
൨൯വിഗ്രഹങ്ങൾക്ക് അർപ്പിച്ചതും, പരസംഗം, ശ്വാസംമുട്ടിച്ചത്തത്, രക്തത്തോട് കൂടെയുള്ളവയും വർജ്ജിക്കുന്നത് ആവശ്യം എന്നല്ലാതെ അധികമായ ഭാരം ഒന്നും നിങ്ങളുടെമേൽ ചുമത്തരുത് എന്നു പരിശുദ്ധാത്മാവിനും ഞങ്ങൾക്കും തോന്നിയിരിക്കുന്നു. ഇവ വിട്ടുമാറി സൂക്ഷിച്ചാൽ നന്ന്; ശുഭമായിരിപ്പിൻ.
30 Niki, niwa ba kle nda yo ba ninkon, ba zren grji hi ni Antioch, hu gon wa ba vu gbu ndji ba zontu zi bubu riri, ba ka vunvu wa ba nha bawu nuba.
൩൦അങ്ങനെ അവർ വിടവാങ്ങി അന്ത്യൊക്യയിൽ ചെന്നു ജനസമൂഹത്തെ കൂട്ടിവരുത്തി ലേഖനം കൊടുത്തു.
31 Niwa ba bwu bla, ba ta kpe nitu nron tre wa ba kpa'a.
൩൧അവർ അത് വായിച്ചപ്പോൾ, അതിനാലുള്ള പ്രോത്സാഹനം നിമിത്തം സന്തോഷിച്ചു.
32 Juda mba Sila, wa bana anabawa ngame, nronba mri vayi ba ni lan tre gbugbuwu nda zoba kri gbangban.
൩൨യൂദയും ശീലാസും പ്രവാചകന്മാർ ആകകൊണ്ട് പല വചനങ്ങളാലും സഹോദരന്മാരെ പ്രബോധിപ്പിച്ച് ഉറപ്പിച്ചു.
33 Hu gon wa ba fon ki niki, ba tru ba hi ni si sran rhini mri vayi ba hi ni biwa bana ton ba'a.
൩൩കുറേനാൾ താമസിച്ചശേഷം സഹോദരന്മാർ അവരെ അയച്ചവരുടെ അടുക്കലേക്ക് സമാധാനത്തോടെ പറഞ്ഞയച്ചു.
34 Vunvu wu bi zan, bi son bana he ni nklan 34 na (Ya Ndu Man.15:40). Ama a toh bi du Sila du k'ma son niki.
൩൪
35 Ama Bulus mba Barnaba ba kii ni Antioch ndani tsro nda ni bla (baba gbugbu bari) lan tre wu Bachi.
൩൫എന്നാൽ പൗലൊസും ബർന്നബാസും അന്ത്യൊക്യയിൽ തന്നെ പാർത്തു. അവർ മറ്റു പലരോടുംകൂടി കർത്താവിന്റെ വചനം ഉപദേശിച്ചും സുവിശേഷിച്ചും കൊണ്ടിരുന്നു.
36 Hu gon vi bari, Bulus a hla ni Barnaba, “Ki k'ma hi zizan ni ki hi tsri ni mri vayi bi gbu wa kina ka d'bu hla lantre Bachi, niki toh ka ba heni ha.”
൩൬കുറേനാൾ കഴിഞ്ഞിട്ട് പൗലൊസ് ബർന്നബാസിനോട്: “നാം കർത്താവിന്റെ വചനം അറിയിച്ച പട്ടണം തോറും പിന്നെയും ചെന്നു സഹോദരന്മാർ ക്രിസ്തുവിൽ എങ്ങനെയിരിക്കുന്നു എന്നു അന്വേഷിക്കുക” എന്നു പറഞ്ഞു.
37 Barnaba a son ban Yohana wa ba yondi Markus, nji nha.
൩൭മർക്കൊസ് എന്ന യോഹന്നാനെയും കൂട്ടിക്കൊണ്ട് പോകുവാൻ ബർന്നബാസ് ഇച്ഛിച്ചു.
38 Ama Bulus a rhimren ndi ana bi du ba ban Markus na, waa ana kaa ba don ni Pamphylia nda na la huba ni ndu'a na.
൩൮പൗലൊസോ പംഫുല്യയിൽനിന്ന് തങ്ങളെ വിട്ട് പ്രവർത്തനങ്ങളിൽ തുടരാതെ പോയവനെ കൂട്ടിക്കൊണ്ട് പോകുന്നത് യോഗ്യമല്ല എന്നു നിരൂപിച്ചു.
39 Niki, kikle sen nyu a gaaba nda du ba hu nkon nkankan ni kpamba, i Barnaba a ban Markus hu ni kpama, nda dran rju hi ni Cyprus.
൩൯അങ്ങനെ അവർ തമ്മിൽ ഉഗ്രവാദമുണ്ടായിട്ട് വേർപിരിഞ്ഞു, ബർന്നബാസ് മർക്കൊസിനെ കൂട്ടി കപ്പൽ കയറി കുപ്രൊസ് ദ്വീപിലേക്ക് പോയി.
40 Ama Bulus a chu Sila nda rju kunkon hi, hu wa mri vayi ba ba vu ba sru ni nji ndindi wu Bachi.
൪൦പൗലൊസോ ശീലാസിനെ തിരഞ്ഞെടുത്ത് സഹോദരന്മാരുടെ പ്രാർത്ഥനയാൽ കർത്താവിന്റെ കൃപയിൽ ഭരമേല്പിക്കപ്പെട്ടിട്ട് യാത്ര പുറപ്പെട്ടു.
41 Mle a zren zu ni Syria mba Cilicia ndani gbre kri gbangban ni ekklisiya ba.
൪൧സിറിയ കിലിക്യ ദേശങ്ങളിൽക്കൂടി സഞ്ചരിച്ച് സഭകളെ ഉറപ്പിച്ചു പോന്നു.