< যিহোশূয়ের বই 15 >

1 গোষ্ঠী অনুসারে যিহূদা বংশের জন্য বরাদ্দ অংশ নিচের দিকে ইদোমের এলাকা পর্যন্ত, চূড়ান্ত দক্ষিণে সীন মরুভূমি পর্যন্ত বিস্তৃত হল।
യെഹൂദാമക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ ഓഹരി തെക്കെദേശത്തിന്റെ തെക്കെ അറ്റത്തു എദോമിന്റെ അതിരായ സീൻമരുഭൂമിവരെ തന്നേ.
2 তাদের দক্ষিণ সীমানা মরুসাগরের দক্ষিণপ্রান্তে অবস্থিত উপসাগর থেকে শুরু হয়ে,
അവരുടെ തെക്കെ അതിർ ഉപ്പുകടലിന്റെ അറ്റംമുതൽ തെക്കോട്ടു നീണ്ടിരിക്കുന്ന ഇടക്കടൽമുതൽതന്നേ ആയിരുന്നു.
3 বৃশ্চিক-গিরিপথ অতিক্রম করে, সীন পর্যন্ত গিয়ে ও কাদেশ-বর্ণেয়র দক্ষিণে গিয়ে পৌঁছাল। পরে সেই সীমানা হিষ্রোণ পেরিয়ে অদ্দরের দিকে উঠে গেল ও কর্কা পর্যন্ত ঘুরে গেল।
അതു അക്രബ്ബീംകയറ്റത്തിന്നു തെക്കോട്ടു ചെന്നു സീനിലേക്കു കടന്നു കാദേശ് ബർന്നേയയുടെ തെക്കുകൂടി കയറി ഹെസ്രോൻ കടന്നു ആദാരിലേക്കു കയറി കാർക്കയിലേക്കു തിരിഞ്ഞു
4 পরে তা অস্‌মোন হয়ে, মিশরের নির্ঝরিণীতে যুক্ত হয়ে ভূমধ্যসাগরে গিয়ে শেষ হল। এই হল তাদের দক্ষিণ সীমানা।
അസ്മോനിലേക്കു കടന്നു മിസ്രയീംതോടുവരെ ചെല്ലുന്നു; ആ അതിർ സമുദ്രത്തിങ്കൽ അവസാനിക്കുന്നു; ഇതു നിങ്ങളുടെ തെക്കെ അതിർ ആയിരിക്കേണം.
5 পূর্ব সীমানা হল জর্ডনের মোহনা হয়ে মরুসাগর। উত্তর সীমানা জর্ডনের মোহনায় অবস্থিত উপসাগর থেকে শুরু হয়ে,
കിഴക്കെ അതിർ യോർദ്ദാന്റെ അഴിമുഖംവരെ ഉപ്പുകടൽ തന്നേ; വടക്കെ അതിർ യോർദ്ദാന്റെ അഴിമുഖമായ
6 বেথ-হগ্লা পর্যন্ত উঠে গিয়ে বেথ-অরাবার উত্তর দিক ঘেঁসে রূবেণের সন্তান বোহনের পাথর পর্যন্ত পৌঁছাল।
ഇടക്കടൽ തുടങ്ങി ബേത്ത്-ഹൊഗ്ലയിലേക്കു കയറി ബേത്ത്-അരാബയുടെ വടക്കുകൂടി കടന്നു, രൂബേന്റെ മകനായ ബോഹാന്റെ കല്ലുവരെ കയറിച്ചെല്ലുന്നു.
7 সেই সীমানা এরপর আখোর উপত্যকা থেকে দবীর পর্যন্ত উঠে গিয়ে উত্তর দিকে সেই গিল্‌গলে বাঁক নিল, যা সেই গিরিখাতের দক্ষিণে অবস্থিত অদুম্মীম গিরিপথের মুখোমুখি অবস্থিত। তা আরও এগিয়ে ঐন-শেমশের জলাশয়ের গা ঘেঁসে ঐন-রোগেল পর্যন্ত নেমে এল।
പിന്നെ ആ അതിർ ആഖോർതാഴ്‌വരമുതൽ ദെബീരിലേക്കു കയറി വടക്കോട്ടു തോട്ടിന്റെ തെക്കുവശത്തുള്ള അദുമ്മീംകയറ്റത്തിന്നെതിരെയുള്ള ഗില്ഗാലിന്നു ചെന്നു ഏൻ-ശേമെശ് വെള്ളത്തിങ്കലേക്കു കടന്നു ഏൻ-രോഗേലിങ്കൽ അവസാനിക്കുന്നു.
8 পরে তা বিন-হিন্নোম উপত্যকা দিয়ে উঠে যিবূষীয় নগরের (অর্থাৎ, জেরুশালেমের) দক্ষিণ দিকের ঢালে পৌঁছাল। সেখান থেকে তা রফায়ীম উপত্যকার উত্তর প্রান্তে অবস্থিত হিন্নোম উপত্যকার পশ্চিমী পর্বতচূড়ার দিকে উঠে গেল।
പിന്നെ ആ അതിർ ബെൻ-ഹിന്നോംതാഴ്‌വരയിൽകൂടി കയറി യെരൂശലേം എന്ന യെബൂസ്യഗിരിയുടെ തെക്കോട്ടു കടന്നു ഹിന്നോംതാഴ്‌വരയുടെ മുമ്പിൽ പടിഞ്ഞാറോട്ടും രെഫായീംതാഴ്‌വരയുടെ അറ്റത്തു വടക്കോട്ടും ഉള്ള മലയുടെ മുകളിലേക്കു കയറിച്ചെല്ലുന്നു.
9 পর্বতচূড়া থেকে সেই সীমানা নিপ্তোহের জলরাশির উৎসের দিকে এগিয়ে গিয়ে, ইফ্রোণ পর্বতের নগরগুলিতে বের হল এবং বালার (অর্থাৎ, কিরিয়ৎ-যিয়ারীমের) দিকে নেমে গেল।
പിന്നെ ആ അതിർ മലയുടെ മുകളിൽനിന്നു നെപ്തോഹയിലെ നീരുറവിലേക്കു തിരിഞ്ഞു എഫ്രോൻമലയിലെ പട്ടണങ്ങൾവരെ ചെന്നു കിര്യത്ത്-യെയാരീം എന്ന ബാലയിലേക്കു തിരിയുന്നു.
10 পরে তা পশ্চিমদিকে বাঁক নিয়ে বালা থেকে সেয়ীর পর্বতের দিকে গিয়ে, যিয়ারীম পর্বতের (অর্থাৎ, কসালোনের) উত্তরপ্রান্তের ঢাল বেয়ে বেত-শেমশ পর্যন্ত গেল ও তিম্না অতিক্রম করল।
പിന്നെ ആ അതിർ ബാലാമുതൽ പടിഞ്ഞാറോട്ടു സേയീർമലവരെ തിരിഞ്ഞു കെസാലോൻ എന്ന യെയാരീംമലയുടെ പാർശ്വംവരെ വടക്കോട്ടു കടന്നു, ബേത്ത്-ശേമെശിലേക്കു ഇറങ്ങി തിമ്നയിലേക്കു ചെല്ലുന്നു.
11 তা ইক্রোণের উত্তরপ্রান্তের ঢালের দিকে গিয়ে, শিক্করোণের দিকে ফিরল, পরে বালা পর্বত অতিক্রম করে যব্‌নিয়েলে পৌঁছাল। সীমানাটি সমুদ্রে গিয়ে শেষ হল।
പിന്നെ ആ അതിർ വടക്കോട്ടു എക്രോന്റെ പാർശ്വംവരെ ചെന്നു ശിക്രോനിലേക്കു തിരിഞ്ഞു ബാലാമലയിലേക്കു കടന്നു യബ്നേലിൽ ചെന്നു സമുദ്രത്തിങ്കൽ അവസാനിക്കുന്നു.
12 পশ্চিম সীমানা হল ভূমধ্যসাগরের উপকূল এলাকা। গোষ্ঠী অনুসারে এই হল যিহূদা সন্তানদের চারপাশের সীমানা।
പടിഞ്ഞാറെ അതിർ നെടുകെ മഹാസമുദ്രം തന്നേ; ഇതു യെഹൂദാമക്കൾക്കു കുടുംബംകുടുംബമായി കിട്ടിയ അവകാശത്തിന്റെ ചുറ്റുമുള്ള അതിർ.
13 তাঁর প্রতি দত্ত সদাপ্রভুর আদেশানুসারে যিহোশূয় যিফূন্নির ছেলে কালেবকে যিহূদায় একটি অংশ—কিরিয়ৎ-অর্ব, অর্থাৎ, হিব্রোণ দিলেন। (অর্ব ছিলেন অনাকের পূর্বপুরুষ)
യഹോവ യോശുവയോടു കല്പിച്ചതുപോലെ അവൻ യെഫുന്നെയുടെ മകനായ കാലേബിന്നു യെഹൂദാമക്കളുടെ ഇടയിൽ ഓഹരിയായിട്ടു അനാക്കിന്റെ അപ്പനായ അർബ്ബയുടെ പട്ടണമായ ഹെബ്രോൻ കൊടുത്തു.
14 হিব্রোণ থেকে কালেব তিন অনাকীয়কে—অনাকের ছেলে শেশয়, অহীমান ও তল্‌ময়কে তাড়িয়ে দিলেন।
അവിടെനിന്നു കാലേബ് അനാക്കിന്റെ പുത്രന്മാരായ ശേശായി, അഹീമാൻ, തൽമായി എന്നീ മൂന്നു അനാക്യരെ നീക്കിക്കളഞ്ഞു.
15 সেখান থেকে তিনি দবীরে বসবাসকারী লোকদের বিরুদ্ধে কুচকাওয়াজ করে এগিয়ে গেলেন (দবীরের পূর্বতন নাম ছিল কিরিয়ৎ-সেফর)
അവിടെനിന്നു അവൻ ദെബീർനിവാസികളുടെ നേരെ ചെന്നു; ദെബീരിന്റെ പേർ മുമ്പെ കിര്യത്ത്-സേഫെർ എന്നായിരുന്നു.
16 আর কালেব বললেন, “যে ব্যক্তি কিরিয়ৎ-সেফর আক্রমণ করে তা নিয়ন্ত্রণে আনবে, আমি তার সঙ্গে আমার মেয়ে অক্‌ষার বিয়ে দেব।”
കിര്യത്ത്-സേഫെർ ജയിക്കുന്നവന്നു ഞാൻ എന്റെ മകൾ അക്സയെ ഭാര്യയായി കൊടുക്കും എന്നു കാലേബ് പറഞ്ഞു.
17 কালেবের ভাই, কনসের ছেলে অৎনীয়েল সেটি দখল করলেন; অতএব কালেব তাঁর মেয়ে অক্‌ষার সঙ্গে অৎনীয়েলের বিয়ে দিলেন।
കാലേബിന്റെ സഹോദരനായ കെനസിന്റെ മകൻ ഒത്നീയേൽ അതിനെ പിടിച്ചു; അവൻ തന്റെ മകൾ അക്സയെ അവന്നു ഭാര്യയായി കൊടുത്തു.
18 একদিন অক্‌ষা অৎনীয়েলের কাছে এসে তাঁকে প্ররোচিত করলেন যেন তিনি তাঁর বাবার কাছে একটি ক্ষেতজমি চেয়ে নেন। অক্‌ষা তাঁর গাধার পিঠ থেকে নামার পর, কালেব তাঁকে জিজ্ঞাসা করলেন, “আমি তোমার জন্য কী করতে পারি?”
അവൾ വന്നാറെ തന്റെ അപ്പനോടു ഒരു നിലം ചോദിപ്പാൻ അവനെ ഉത്സാഹിപ്പിച്ചു; അവൾ കഴുതപ്പുറത്തുനിന്നു ഇറങ്ങിയപ്പോൾ കാലേബ് അവളോടു: നിനക്കു എന്തുവേണം എന്നു ചോദിച്ചു.
19 তিনি উত্তর দিলেন, “আমার প্রতি বিশেষ এক অনুগ্রহ দেখান। আপনি যেহেতু নেগেভে আমাকে জমি দিয়েছেন, জলের উৎসগুলিও আমাকে দিন।” অতএব কালেব উচ্চতর ও নিম্নতর জলের উৎসগুলি তাঁকে দিলেন।
എനിക്കു ഒരു അനുഗ്രഹം തരേണം; നീ എന്നെ തെക്കെ ദേശത്തേക്കല്ലോ കൊടുത്തിരിക്കുന്നതു; നീരുറവുകളെയുംകൂടെ എനിക്കു തരേണം എന്നു അവൾ ഉത്തരം പറഞ്ഞു അവൻ അവൾക്കു മലയിലും താഴ്‌വരയിലും നീരുറവുകളെ കൊടുത്തു.
20 গোষ্ঠী অনুসারে, এই হল যিহূদা বংশের উত্তরাধিকার:
യെഹൂദാഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശം ഇതത്രേ.
21 ইদোমের সীমানার দিকে নেগেভে অবস্থিত যিহূদা বংশের সর্বদক্ষিণস্থ নগরগুলি হল: কব্‌সীল, এদর, যাগুর,
എദോമിന്റെ അതിർക്കരികെ തെക്കെ അറ്റത്തു യെഹൂദാഗോത്രത്തിന്നുള്ള പട്ടണങ്ങൾ: കെബ്സെയേൽ, ഏദെർ, യാഗൂർ,
22 কীনা, দিমোনা, অদাদা,
കീന, ദിമോന, അദാദ,
23 কেদশ, হাৎসোর, যিৎনন,
കേദെശ്, ഹാസോർ, യിത്നാൻ,
24 সীফ, টেলম, বালোৎ,
സീഫ്, തേലെം, ബയാലോത്ത്,
25 হাৎসোর-হদত্তা, কিরিয়োৎ-হিষ্রোণ (অর্থাৎ, হাৎসোর),
ഹാസോർ, ഹദത്ഥ, കെരീയോത്ത്-ഹാസോർ, എന്ന കെരീയോത്ത്-ഹെസ്രോൻ,
26 অমাম, শমা, মোলাদা,
അമാം, ശെമ, മോലാദ,
27 হৎসর-গদ্দা, হিষ্‌মোন, বেথ-পেলট,
ഹസർ-ഗദ്ദ, ഹെശ്മോൻ, ബേത്ത്-പേലെത്,
28 হৎসর-শূয়াল, বের-শেবা, বিষিয়োথিয়া,
ഹസർ-ശൂവാൽ, ബേർ-ശേബ, ബിസോത്യ,
29 বালা, ইয়ীম, এৎসম,
ബാല, ഇയ്യീം, ഏസെം,
30 ইল্‌তোলদ, কসীল, হর্মা,
എൽതോലദ്, കെസീൽ, ഹോർമ്മ,
31 সিক্লগ, মদ্‌মন্না, সন্‌সন্না,
സിക്ലാഗ്, മദ്മന്ന, സൻസന്ന,
32 লবায়োৎ, শিল্‌হীম, ঐন্ ও রিম্মোণ—মোট উনত্রিশটি নগর ও সেগুলির সন্নিহিত গ্রামগুলি।
ലെബായോത്ത്, ശിൽഹീം, ആയീൻ, രിമ്മോൻ; ഇങ്ങനെ ആകെ ഇരുപത്തൊമ്പതു പട്ടണവും അവയുടെ ഗ്രാമങ്ങളും തന്നേ.
33 পশ্চিমী পর্বতের পাদদেশে: ইষ্টায়োল, সরা, অশ্‌না,
താഴ്‌വീതിയിൽ എസ്തായോൽ, സൊരാ, അശ്ന,
34 সানোহ, ঐন-গন্নীম, তপূহ, ঐনম,
സനോഹ, ഏൻ-ഗന്നീം, തപ്പൂഹ, ഏനാം,
35 যর্মুৎ, অদুল্লম, সোখো, অসেকা,
യർമ്മൂത്ത്, അദുല്ലാം, സോഖോ, അസേക്ക,
36 শারয়িম, অদীথয়িম ও গদেরা—চোদ্দোটি নগর ও সেগুলির সন্নিহিত গ্রামগুলি।
ശാരയീം, അദീഥയീം, ഗെദേരാ, ഗെദെരോഥയീം; ഇങ്ങനെ പതിനാലു പട്ടണവും അവയുടെ ഗ്രാമങ്ങളും;
37 সনান, হদাশা, মিগ্দল্-গাদ,
സെനാൻ, ഹദാശ, മിഗ്ദൽ-ഗാദ്,
38 দিলিয়ন, মিস্‌পী, যক্তেল,
ദിലാൻ, മിസ്പെ, യൊക്തെയേൽ,
39 লাখীশ, বস্কৎ, ইগ্লোন,
ലാഖിശ്, ബൊസ്കത്ത്, എഗ്ലോൻ,
40 কব্বন, লহমম, কিৎলিশ,
കബ്ബോൻ, ലപ്മാസ്, കിത്ത്ളീശ്,
41 গদেরোৎ, বেথ-দাগোন, নয়মা ও মক্কেদা—ষোলোটি নগর ও সেগুলির সন্নিহিত গ্রামগুলি।
ഗെദേരോത്ത്, ബേത്ത്-ദാഗോൻ, നാമ, മക്കേദ; ഇങ്ങനെ പതിനാറു പട്ടണവും അവയുടെ ഗ്രാമങ്ങളും;
42 লিব্‌না, এথর, আশন,
ലിബ്ന, ഏഥെർ, ആശാൻ,
43 যিপ্তহ, অশ্‌না, নৎসীব,
യിപ്താഹ്, അശ്ന, നെസീബ്,
44 কিয়ীলা, অক্‌ষীব ও মারেশা—নয়টি নগর ও সেগুলির সন্নিহিত গ্রামগুলি।
കെയില, അക്ലീബ്, മാരേശ; ഇങ്ങനെ ഒമ്പതു പട്ടണവും അവയുടെ ഗ്രാമങ്ങളും;
45 ইক্রোণ ও তার চারপাশের উপনিবেশ ও গ্রামগুলি;
എക്രോനും അതിന്റെ അധീനനഗരങ്ങളും ഗ്രാമങ്ങളും;
46 ইক্রোণের পশ্চিমদিকে, অস্‌দোদের পার্শ্ববর্তী সব উপনগর, সেই সঙ্গে সেগুলির সন্নিহিত গ্রামগুলি;
എക്രോൻ മുതൽ സമുദ്രംവരെ അസ്തോദിന്നു സമീപത്തുള്ളവ ഒക്കെയും അവയുടെ ഗ്രാമങ്ങളും;
47 অস্‌দোদ ও তার চারপাশের উপনিবেশ ও গ্রামগুলি; এবং গাজা, এবং মিশরের নির্ঝরিণী ও ভূমধ্যসাগরের উপকূল বরাবর গড়ে ওঠা সেটির উপনিবেশ ও গ্রামগুলি।
അസ്തോദും അതിന്റെ അധീനനഗരങ്ങളും ഗ്രാമങ്ങളും ഗസ്സയും, മിസ്രയീംതോടുവരെയുള്ള അതിന്റെ അധീനനഗരങ്ങളും ഗ്രാമങ്ങളും; മഹാസമുദ്രം അതിന്നു നെടുകെ അതിരായിരുന്നു.
48 পার্বত্য প্রদেশে: শামীর, যত্তীর, সোখো,
മലനാട്ടിൽ ശാമീർ, യത്ഥീർ, സോഖോ,
49 দন্না, কিরিয়ৎ-সন্না (অর্থাৎ, দবীর),
ദന്ന, ദെബീർ എന്ന കിര്യത്ത്-സന്ന,
50 অনাব, ইষ্টিমোয়, আনীম,
അനാബ്, എസ്തെമോ, ആനീം,
51 গোশন, হোলোন ও গীলো—এগারোটি নগর ও সেগুলির সন্নিহিত গ্রামগুলি।
ഗോശെൻ, ഹോലോൻ, ഗീലോ; ഇങ്ങനെ പതിനൊന്നുപട്ടണവും അവയുടെ ഗ്രാമങ്ങളും;
52 অরাব, দূমা, ইশিয়ন,
അരാബ്, ദൂമ, എശാൻ,
53 যানীম, বেথ-তপূহ, অফেকা,
യാനീം, ബേത്ത്-തപ്പൂഹ, അഫേക്ക,
54 হুমটা, কিরিয়ৎ-অর্ব (অর্থাৎ, হিব্রোণ) ও সীয়োর—নয়টি নগর ও সেগুলির সন্নিহিত গ্রামগুলি।
ഹുമ്ത, ഹെബ്രോൻ എന്ന കിര്യത്ത്-അർബ്ബ, സീയോർ ഇങ്ങനെ ഒമ്പതു പട്ടണവും അവയുടെ ഗ്രാമങ്ങളും.
55 মায়োন, কর্মিল, সীফ, যুটা,
മാവോൻ, കർമ്മേൽ, സീഫ്, യൂത,
56 যিষ্রিয়েল, যক্‌দিয়াম, সানোহ,
യിസ്രെയേൽ, യോക്ക്ദെയാം, സാനോഹ,
57 কয়িন, গিবিয়া ও তিম্না—দশটি নগর ও সেগুলির সন্নিহিত গ্রামগুলি।
കയീൻ, ഗിബെയ, തിമ്ന; ഇങ്ങനെ പത്തു പട്ടണവും അവയുടെ ഗ്രാമങ്ങളും;
58 হল্‌হূল, বেত-সূর, গদোর,
ഹൽഹൂൽ, ബേത്ത്-സൂർ, ഗെദോർ,
59 মারৎ, বেথ-অনোৎ ও ইল্‌তকোন—ছয়টি নগর ও সেগুলির সন্নিহিত গ্রামগুলি।
മാരാത്ത്, ബേത്ത്-അനോത്ത്, എൽതെക്കോൻ; ഇങ്ങനെ ആറു പട്ടണവും അവയുടെ ഗ്രാമങ്ങളും;
60 কিরিয়ৎ-বাল (অর্থাৎ, কিরিয়ৎ-যিয়ারীম) ও রব্বা—দুটি নগর ও সেগুলির সন্নিহিত গ্রামগুলি।
കിര്യത്ത്-യെയാരീം എന്ന കിര്യത്ത്-ബാൽ, രബ്ബ; ഇങ്ങനെ രണ്ടു പട്ടണവും അവയുടെ ഗ്രാമങ്ങളും;
61 মরুপ্রান্তরে: বেথ-অরাবা, মিদ্দীন, সকাখা,
മരുഭൂമിയിൽ ബേത്ത്-അരാബ, മിദ്ദീൻ, സെഖാഖ,
62 নিব্‌শন, লবণ-নগর ও ঐন-গদী—ছয়টি নগর ও সেগুলির সন্নিহিত গ্রামগুলি।
നിബ്ശാൻ, ഈർ-ഹമേലഹ്, ഏൻ-ഗെദി; ഇങ്ങനെ ആറു പട്ടണവും അവയുടെ ഗ്രാമങ്ങളും.
63 যিহূদা বংশ সেই যিবূষীয়দের অধিকারচ্যুত করতে পারেনি, যারা জেরুশালেমে বসবাস করত; আজও পর্যন্ত সেই যিবূষীয়েরা যিহূদা সন্তানদের সঙ্গেই সেখানে বসবাস করছে।
യെരൂശലേമിൽ പാർത്തിരുന്ന യെബൂസ്യരെയോ യെഹൂദാമക്കൾക്കു നീക്കിക്കളവാൻ കഴിഞ്ഞില്ല; അങ്ങനെ യെബൂസ്യർ ഇന്നുവരെ യെഹൂദാമക്കളോടുകൂടെ യെരൂശലേമിൽ പാർത്തുവരുന്നു.

< যিহোশূয়ের বই 15 >