< Idisu 26 >

1 Olo bagade da hedofai galu, Hina Gode da Mousese amola Elia: isa (Elane egefe) ilima amane sia: i,
ബാധകഴിഞ്ഞ് യഹോവ മോശെയോടും പുരോഹിതനായ അഹരോന്റെ മകൻ എലെയാസാരിനോടും:
2 “Isala: ili fi ganodini, sosogo fi huluane, dunu amo da ode20doaga: i amola baligi, amola dadi gagui hou hamomu defele ba: sea, amo huluane idili dedema.”
“യിസ്രായേൽ മക്കളുടെ സർവ്വസഭയെയും ഇരുപത് വയസ്സുമുതൽ മുകളിലേക്ക് യുദ്ധത്തിന് പ്രാപ്തിയുള്ള എല്ലാവരെയും ഗോത്രംഗോത്രമായി എണ്ണി സംഖ്യ എടുക്കുവിൻ” എന്ന് കല്പിച്ചു.
3 Mousese amola Elia: isa da Hina Gode Ea hamoma: ne sia: i nababeba: le, dunu da lalelegele, ode 20 doaga: i amola baligi amo huluane gagadomusa: , wele sia: i. Ilia da Moua: be umi soge Yodane Hano gusu bega: gilisi. Yeligou moilai bai bagade da hano na: iyadodili ba: i. Isala: ili dunu amo da Idibidi soge fisili, ga misi, da agoane: -
അങ്ങനെ മോശെയും പുരോഹിതനായ എലെയാസാരും യെരിഹോവിന്റെ സമീപത്ത് യോർദ്ദാനരികെയുള്ള മോവാബ് സമഭൂമിയിൽവച്ച് അവരോട്:
4
“യഹോവ മോശെയോടും ഈജിപ്തിൽനിന്ന് പുറപ്പെട്ട യിസ്രായേൽമക്കളോടും കല്പിച്ചതുപോലെ ഇരുപത് വയസ്സുമുതൽ മുകളിലേക്ക് ഉള്ളവരുടെ സംഖ്യ എടുക്കുവിൻ” എന്ന് പറഞ്ഞു.
5 Liubene fi (Liubene da Ya: igobe ea mano magobo). Liubene ea sosogo fi da Ha: inoge, Pa: liu, Heselone amola Gami.
യിസ്രായേലിന്റെ ആദ്യജാതൻ രൂബേൻ; രൂബേന്റെ പുത്രന്മാർ: ഹനോക്കിൽനിന്ന് ഹനോക്ക്യകുടുംബം; പല്ലൂവിൽനിന്ന് പല്ലൂവ്യകുടുംബം;
6
ഹെസ്രോനിൽനിന്ന് ഹെസ്രോന്യകുടുംബം; കർമ്മിയിൽനിന്ന് കർമ്മ്യകുടുംബം.
7 Amo fi dunu idi da 43,730 dunu agoane.
ഇവയാകുന്നു രൂബേന്യകുടുംബങ്ങൾ; അവരിൽ എണ്ണപ്പെട്ടവർ നാല്പത്തി മൂവായിരത്തി എഴുനൂറ്റിമുപ്പത് പേർ.
8 Pa: liu egaga fi da Ilaia: be, ea mano Nemiuele, Da: ida: ne amola Abaila: me (Isala: ili dunu fi da Da: ida: ne amola Abaila: me ilegei. Ilia da Goula ea fa: no bobogesu dunu gilisili, Hina Godema odoga: i.
പല്ലൂവിന്റെ പുത്രന്മാർ: എലീയാബ്.
9
എലീയാബിന്റെ പുത്രന്മാർ: നെമൂവേൽ, ദാഥാൻ, അബീരാം. യഹോവയ്ക്ക് വിരോധമായി കലഹിച്ചപ്പോൾ കോരഹിന്റെ കൂട്ടത്തിൽ മോശെക്കും അഹരോനും വിരോധമായി കലഹിച്ച സംഘപ്രമാണിമാരായ ദാഥാനും അബീരാമും ഇവർ തന്നെ;
10 Osobo da ea lafi dagale gale, ili mogosali dagoi. Lalu da dunu 250 medole legeiya, ilia amola Goula amola ema fa: no bobogesu dunu huluane da bogogia: i. Ilima doaga: i hou da Isala: ili dunu huluane ilima sisasu agoane galu.
൧൦ഭൂമി വായ് തുറന്ന് അവരെയും കോരഹിനെയും വിഴുങ്ങിക്കളയുകയും തീ ഇരുനൂറ്റമ്പത് പേരെ ദഹിപ്പിക്കുകയും ചെയ്ത സമയം ആ കൂട്ടം മരിച്ചു; അവർ ഒരു അടയാളമായിത്തീർന്നു.
11 Be Goula egefelali da hame medole legei ba: i.)
൧൧എന്നാൽ കോരഹിന്റെ പുത്രന്മാർ മരിച്ചില്ല.
12 Simione fi. Amo fi ea sosogo fi da Nemiuele, Ya: imine, Ya: igini, Sela amola Sia: iale.
൧൨ശിമെയോന്റെ പുത്രന്മാർ കുടുംബംകുടുംബമായി ഇവരാണ്: നെമൂവേലിൽനിന്ന് നെമൂവേല്യകുടുംബം; യാമീനിൽനിന്ന് യാമീന്യകുടുംബം; യാഖീനിൽനിന്ന് യാഖീന്യകുടുംബം;
൧൩സേരഹിൽനിന്ന് സേരഹ്യകുടുംബം; ശൌവൂലിൽനിന്ന് ശൌവൂല്യകുടുംബം.
14 Amo fi ilia idi da 22,200 dunu agoane.
൧൪ശിമെയോന്യകുടുംബങ്ങളായ ഇവർ ഇരുപത്തി രണ്ടായിരത്തി ഇരുനൂറ് പേർ.
15 Ga: de fi. Amo fi ea sosogo fi da Sifone, Ha: gai, Siounai, Osinai, Ilai, A:ilode amola Alilai.
൧൫ഗാദിന്റെ പുത്രന്മാർ കുടുംബംകുടുംബമായി ഇവരാണ്: സെഫോനിൽനിന്ന് സെഫോന്യകുടുംബം; ഹഗ്ഗിയിൽനിന്ന് ഹഗ്ഗീയകുടുംബം; ശൂനിയിൽനിന്ന് ശൂനീയകുടുംബം;
൧൬ഒസ്നിയിൽനിന്ന് ഒസ്നീയകുടുംബം; ഏരിയിൽനിന്ന് ഏര്യകുടുംബം;
൧൭അരോദിൽനിന്ന് അരോദ്യകുടുംബം; അരേലിയിൽനിന്ന് അരേല്യകുടുംബം.
18 Amo fi dunu ilia idi da 40,500 agoane.
൧൮അവരിൽ എണ്ണപ്പെട്ടവരായി ഗാദ് പുത്രന്മാരുടെ കുടുംബങ്ങളായ ഇവർ നാല്പതിനായിരത്തി അഞ്ഞൂറ് പേർ.
19 Yuda fi. Amo fi ea sosogo fi da Sila, Bilese, Sela, Heselone amola Ha: imale. (Yuda egefe aduna amo E amola Ouna: ne da musa: Ga: ina: ne sogega bogoi.)
൧൯യെഹൂദയുടെ പുത്രന്മാർ ഏരും ഓനാനും ആയിരുന്നു; ഏരും ഒനാനും കനാൻദേശത്തുവച്ച് മരിച്ചുപോയി.
൨൦യെഹൂദയുടെ പുത്രന്മാർ കുടുംബംകുടുംബമായി ഇവരാണ്: ശേലയിൽനിന്ന് ശേലാന്യകുടുംബം; പേരെസിൽനിന്ന് പേരെസ്യകുടുംബം; സേരെഹിൽനിന്ന് സേരെഹ്യകുടുംബം.
൨൧പേരെസിന്റെ പുത്രന്മാർ: ഹെസ്രോനിൽനിന്ന് ഹെസ്രോന്യകുടുംബം; ഹാമൂലിൽനിന്ന് ഹാമൂല്യകുടുംബം.
22 Amo fi dunu ilia idi da dunu 76,500 agoane ba: i.
൨൨അവരിൽ എണ്ണപ്പെട്ടവരായി യെഹൂദാകുടുംബങ്ങളായ ഇവർ എഴുപത്തി ആറായിരത്തി അഞ്ഞൂറ് പേർ.
23 Isaga fi. Amo fi ea sosogo fi da Doula, Biua, Ya: isiabe amola Similone.
൨൩യിസ്സാഖാരിന്റെ പുത്രന്മാർ കുടുംബംകുടുംബമായി ഇവരാണ്: തോലാവിൽ നിന്ന് തോലാവ്യകുടുംബം; പൂവയിൽനിന്ന് പൂവ്യകുടുംബം;
൨൪യാശൂബിൽനിന്ന് യാശൂബ്യകുടുംബം; ശിമ്രോനിൽനിന്ന് ശിമ്രോന്യകുടുംബം.
25 Amo fi dunu ilia idi da 64,300 agoane ba: i.
൨൫അവരിൽ എണ്ണപ്പെട്ടവരായി യിസ്സാഖാർകുടുംബങ്ങളായ ഇവർ അറുപത്തിനാലായിരത്തിമുന്നൂറ് പേർ.
26 Sebiulane fi. Amo ea sosogo fi da Silede, Ilone amola Yaliele.
൨൬സെബൂലൂന്റെ പുത്രന്മാർ കുടുംബംകുടുംബമായി ഇവരാണ്: സേരെദിൽനിന്ന് സേരെദ്യകുടുംബം; ഏലോനിൽനിന്ന് ഏലോന്യകുടുംബം; യഹ്ലേലിൽനിന്ന് യഹ്ലേല്യകുടുംബം.
27 Amo fi dunu ilia idi da 60,500 agoane ba: i.
൨൭അവരിൽ എണ്ണപ്പെട്ടവരായി സെബൂലൂന്യകുടുംബങ്ങളായ ഇവർ അറുപതിനായിരത്തി അഞ്ഞൂറ് പേർ.
28 Yousefe ea fi. Egefe aduna da Ma: na: se amola Ifala: ime.
൨൮യോസേഫിന്റെ പുത്രന്മാർ കുടുംബംകുടുംബമായി ഇവരാണ്: മനശ്ശെയും എഫ്രയീമും.
29 Ma: na: se fi. Ma: na: se egefe Ma: ige amo egefe da Gilia: de. Gilia: de egaga sosogo fi da agoane galu.
൨൯മനശ്ശെയുടെ പുത്രന്മാർ: മാഖീരിൽനിന്ന് മാഖീര്യകുടുംബം; മാഖീരിന്റെ പുത്രൻ ഗിലെയാദ്; ഗിലെയാദിൽനിന്ന് ഗിലെയാദ്യകുടുംബം.
30 Aiesa, Hilege, A:saliele, Siegeme, Siemaida amola Hife.
൩൦ഗിലെയാദിന്റെ പുത്രന്മാർ ഇവരാണ്: ഈയേസെരിൽ നിന്ന് ഈയേസെര്യകുടുംബം; ഹേലെക്കിൽനിന്ന് ഹേലെക്ക്യകുടുംബം.
൩൧അസ്രീയേലിൽനിന്ന് അസ്രീയേല്യകുടുംബം; ശേഖെമിൽനിന്ന് ശേഖെമ്യകുടുംബം;
൩൨ശെമീദാവിൽനിന്ന് ശെമീദാവ്യകുടുംബം; ഹേഫെരിൽനിന്ന് ഹേഫെര്യകുടുംബം.
33 Hife egefe Siloufiha: de da egefe hame galu- be idiwi fawane galu. Ilia dio da Mala, Nowa, Hogola, Miliga amola Desa.
൩൩ഹേഫെരിന്റെ മകനായ ശെലോഫെഹാദിന് പുത്രിമാർ അല്ലാതെ പുത്രന്മാർ ഉണ്ടായിരുന്നില്ല; സെലോഫഹാദിന്റെ പുത്രിമാർ മഹ്ലാ, നോവാ, ഹോഗ്ല, മിൽക്കാ, തിർസാ എന്നിവരായിരുന്നു.
34 Amo fi huluane ilia idi da 52,700 dunu agoane ba: i.
൩൪അവരിൽ എണ്ണപ്പെട്ടവരായി മനശ്ശെകുടുംബങ്ങളായ ഇവർ അമ്പത്തി രണ്ടായിരത്തി എഴുനൂറ് പേർ.
35 Ifala: ime fi. Amo fi ea sosogo fi da Sioudila, Biga amola Da: iha: ne.
൩൫എഫ്രയീമിന്റെ പുത്രന്മാർ കുടുംബംകുടുംബമായി ഇവരാണ്: ശൂഥേലഹിൽനിന്ന് ശൂഥേലഹ്യകുടുംബം; ബേഖെരിൽനിന്ന് ബേഖെര്യകുടുംബം; തഹനിൽനിന്ന് തഹന്യകുടുംബം,
36 Sioudila ea egaga sosogo fi da Ila: ne.
൩൬ശൂഥേലഹിന്റെ പുത്രന്മാർ ഇവരാണ്: ഏരാനിൽനിന്ന് ഏരാന്യകടുംബം.
37 Ifala: ime sosogo fi huluane ilia idi da 32,500 agoane ba: i. Ma: na: se amola Ifala: ime fi huluane da Yousefe egaga fi.
൩൭അവരിൽ എണ്ണപ്പെട്ടവരായി എഫ്രയീമ്യകുടുംബങ്ങളായ ഇവർ മുപ്പത്തിരണ്ടായിരത്തി അഞ്ഞൂറ് പേർ. ഇവർ കുടുംബംകുടുംബമായി യോസേഫിന്റെ പുത്രന്മാർ.
38 Bediamini fi. Amo fi ea sosogo fi da Bila, A:siebele, Ahailame, Siefufa: me, Hiufa: me, Ade amola Na: ima: ne. Ade amola Na: ima: ne da Bila egaga fi.
൩൮ബെന്യാമീന്റെ പുത്രന്മാർ കുടുംബംകുടുംബമായി ഇവരാണ്: ബേലയിൽനിന്ന് ബേലാവ്യകുടുംബം; അശ്ബേലിൽനിന്ന് അസ്ബേല്യകുടുംബം; അഹീരാമിൽനിന്ന് അഹീരാമ്യകുടുംബം;
൩൯ശെഫൂമിൽനിന്ന് ശെഫൂമ്യകുടുംബം; ഹൂഫാമിൽനിന്ന് ഹൂഫാമ്യകുടുംബം.
൪൦ബേലിയുടെ പുത്രന്മാർ അർദ്ദും നാമാനും ആയിരുന്നു; അർദ്ദിൽനിന്ന് അർദ്ദ്യകുടുംബം; നാമാനിൽനിന്ന് നാമാന്യകുടുംബം.
41 Amo fi ilia idi da 64,400 agoane ba: i.
൪൧ഇവർ കുടുംബംകുടുംബമായി ബെന്യാമീന്റെ പുത്രന്മാർ; അവരിൽ എണ്ണപ്പെട്ടവർ നാല്പത്തി അയ്യായിരത്തി അറുനൂറ് പേർ.
42 Da: ne fi. Ea sosogo fi afae da Hiusimi.
൪൨ദാന്റെ പുത്രന്മാർ കുടുംബംകുടുംബമായി ഇവരാണ്: ശൂഹാമിൽനിന്ന് ശൂഹാമ്യ കുടുംബം; ഇവർ കുടുംബംകുടുംബമായി ദാന്യകുടുംബങ്ങൾ ആകുന്നു.
43 Amo fi ea idi da 64,000 agoane.
൪൩ശൂഹാമ്യകുടുംബങ്ങളിൽ എണ്ണപ്പെട്ടവർ എല്ലാംകൂടി അറുപത്തിനാലായിരത്തിനാനൂറ് പേർ.
44 A: sie fi. Amo ea sosogo fi da Imina, Isifi, Bilaia, Hibe amola Ma: lagiele.
൪൪ആശേരിന്റെ പുത്രന്മാർ കുടുംബംകുടുംബമായി ഇവരാണ്: യിമ്നയിൽനിന്ന് യിമ്നീയകുടുംബം; യിശ്വയിൽനിന്ന് യിശ്വീയ കുടുംബം; ബെരീയാവിൽനിന്ന് ബെരീയാവ്യകുടുംബം.
45 Hibe amola Ma: lagiele fi da Bilaia egaga fi galu.
൪൫ബെരീയാവിന്റെ പുത്രന്മാരുടെ കുടുംബംങ്ങൾ ആരെന്നാൽ: ഹേബെരിൽനിന്ന് ഹേബെര്യകുടുംബം; മല്ക്കീയേലിൽനിന്ന് മൽക്കീയേല്യകുടുംബം.
46 Amola A: sie da idiwi afae galu. Ea dio amo da Sila.
൪൬ആശേരിന്റെ പുത്രിക്ക് സാറാ എന്ന് പേർ.
47 Amo fi ilia idi da 53,400 dunu agoane ba: i.
൪൭ഇവർ ആശേർപുത്രന്മാരുടെ കുടുംബങ്ങൾ. അവരിൽ എണ്ണപ്പെട്ടവർ അമ്പത്തിമൂവായിരത്തിനാനൂറ് പേർ.
48 Na: fadalai fi. Amo fi ea sosogo fi da Yasiele, Giunai, Yisa amola Sileme.
൪൮നഫ്താലിയുടെ പുത്രന്മാർ കുടുംബംകുടുംബമായി ഇവരാണ്: യഹ്സേലിൽനിന്ന് യഹ്സേല്യകുടുംബം; ഗൂനിയിൽനിന്ന് ഗൂന്യകുടുംബം;
൪൯യേസെരിൽനിന്ന് യേസെര്യകുടുംബം. ശില്ലേമിൽനിന്ന് ശില്ലോമ്യകുടുംബം.
50 Amo fi ilia idi da 45,400 dunu agoane ba: i.
൫൦ഇവർ കുടുംബംകുടുംബമായി നഫ്താലികുടുംബങ്ങൾ ആകുന്നു; അവരിൽ എണ്ണപ്പെട്ടവർ നാല്പത്തയ്യായിരത്തിനാനൂറ് പേർ.
51 Isala: ili dunu huluane gilisili idi da 601,730 agoane.
൫൧യിസ്രായേൽ മക്കളിൽ എണ്ണപ്പെട്ട ഇവർ ആറുലക്ഷത്തി ഓരായിരത്തി എഴുനൂറ്റിമുപ്പത് പേർ.
52 Hina Gode da Mousesema amane sia: i,
൫൨പിന്നെ യഹോവ മോശെയോട് അരുളിച്ചെയ്തത്:
53 “Soge fifili, Isala: ili dunu ilia idi defele ilima ima.
൫൩ഇവർക്ക് അംഗസംഖ്യ അനുസരിച്ച് ദേശത്തെ അവകാശമായി വിഭാഗിച്ച് കൊടുക്കണം.
54 Ululuasu hedesu amoga soge fifima. Fi bagade ilima soge fifi bagade ima. Amola fi fonobahadi ilima soge fifi fonobahadi ima.”
൫൪അംഗങ്ങൾ ഏറെയുള്ളവർക്ക് അവകാശം ഏറെയും കുറവുള്ളവർക്ക് അവകാശം കുറച്ചും കൊടുക്കണം; ഓരോരുത്തന് അവനവന്റെ അംഗസംഖ്യ അനുസരിച്ച് അവകാശം കൊടുക്കണം.
൫൫ദേശത്തെ ചീട്ടിട്ട് വിഭാഗിക്കണം; അതത് പിതൃഗോത്രത്തിന്റെ പേരിനൊത്തവണ്ണം അവർക്ക് അവകാശം ലഭിക്കണം.
൫൬അംഗങ്ങൾ ഏറെയുള്ളവർക്കും കുറവുള്ളവർക്കും അവകാശം ചീട്ടിട്ട് വിഭാഗിക്കണം.
57 Lifai fi ea sosogo fi da Gesione, Gouha: de amola Milalai.
൫൭ലേവ്യരിൽ എണ്ണപ്പെട്ടവർ കുടുംബംകുടുംബമായി ഇവരാണ്: ഗേർശോനിൽനിന്ന് ഗേർശോന്യകുടുംബം; കെഹാത്തിൽനിന്ന് കെഹാത്യകുടുംബം; മെരാരിയിൽനിന്ന് മെരാര്യകുടുംബം.
58 Iligaga fi da sosogo fi fonobahadi amo Libini, Hibalone, Malai, Miusiai amola Goula. Gouha: de egefe da A: mala: me.
൫൮ലേവ്യകുടുംബങ്ങൾ ഇതാണ്: ലിബ്നീയകുടുംബം; ഹെബ്രോന്യകുടുംബം; മഹ്ലിയകുടുംബം; മൂശ്യകുടുംബം; കോരഹ്യകുടുംബം. കെഹാത്തിന്റെ പുത്രൻ അമ്രാം.
59 A: mala: me da Lifai idiwi Yogebede (e da Idibidi sogega lalelegei) amo lai. Yogebede da A: mala: me ema dunu mano aduna amo Elane, Mousese amola uda mano afae amo Milia: me lai.
൫൯അമ്രാമിന്റെ ഭാര്യയ്ക്ക് യോഖേബെദ് എന്ന് പേർ; അവൾ ഈജിപ്റ്റിൽവെച്ച് ലേവിക്ക് ജനിച്ച മകൾ; അവൾ അമ്രാമിന് അഹരോനെയും മോശെയെയും അവരുടെ സഹോദരിയായ മിര്യാമിനെയും പ്രസവിച്ചു.
60 Elane da egefe biyaduyale galu. Ilia da Na: ida: be, Abaihu, Elia: isa amola Idama.
൬൦അഹരോന് നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവർ ജനിച്ചു.
61 Na: ida: be amola Abaihu da hadigi hamedei lalu amo Hina Godema imunusa: dawa: beba: le, bogoi dagoi.
൬൧എന്നാൽ നാദാബും അബീഹൂവും യഹോവയുടെ സന്നിധിയിൽ അന്യാഗ്നി കത്തിച്ചതിനാൽ മരിച്ചുപോയി.
62 Lifai fi dunu da oubi afae lalelegei amola amo baligi, ilia idi da 23,000 agoane. Ilia da eno Isala: ili dunuma gilisili hame dedei - hisu dedei. Bai ilia da Isala: ili soge ganodini liligi afae ilima hame i galu.
൬൨ഒരു മാസം പ്രായംമുതൽ മുകളിലേക്ക് അവരിൽ എണ്ണപ്പെട്ട പുരുഷന്മാർ ആകെ ഇരുപത്തിമൂവായിരംപേർ; യിസ്രായേൽ മക്കളുടെ ഇടയിൽ അവർക്ക് അവകാശം കൊടുക്കായ്കകൊണ്ട് അവരെ യിസ്രായേൽ മക്കളുടെ കൂട്ടത്തിൽ എണ്ണിയില്ല.
63 Mousese amola Elia: isa da Moua: be umi Yodane Hano bega: Yeligou moilai bai bagade amoga na: iyadodili diala, amo ganodini Isala: ili dunu huluane dedene ba: loba, ilia da amo fi dunu huluane dedei dagoi.
൬൩യെരിഹോവിന്റെ സമീപത്ത് യോർദ്ദാനരികെ മോവാബ് സമഭൂമിയിൽവച്ച് യിസ്രായേൽ മക്കളെ എണ്ണിയപ്പോൾ മോശെയും പുരോഹിതനായ എലെയാസാരും എണ്ണിയവർ ഇവർ തന്നെ.
64 Mousese amola Elane da musa: Sainai Hafoga: i Sogega Isala: ili dunu huluane dedei. Be wali dedena sa: i amo ganodini, musa: dedei dunu afae esalebe hame ba: i.
൬൪എന്നാൽ മോശെയും അഹരോൻ പുരോഹിതനും സീനായിമരുഭൂമിയിൽവച്ച് യിസ്രായേൽ മക്കളെ എണ്ണിയപ്പോൾ എണ്ണത്തിൽ ഉൾപ്പെട്ട ആരും ഇവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നില്ല.
65 Bai Hina Gode da ilia huluane da wadela: i hafoga: i soge ganodini bogogia: ima: ne sia: i dagoi. Amola, Ea sia: i defele, ilia da huluane bogogia: i. Ga: ilebe (Yifane egefe) amola Yosiua (Nane egefe), ela fawane esalebe ba: i.
൬൫‘അവർ മരുഭൂമിയിൽവച്ച് മരിച്ചുപോകും’ എന്ന് യഹോവ അവരെക്കുറിച്ച് അരുളിച്ചെയ്തിരുന്നു. യെഫുന്നെയുടെ മകൻ കാലേബും നൂന്റെ മകൻ യോശുവയും ഒഴികെ അവരിൽ ഒരുത്തനും ശേഷിച്ചില്ല.

< Idisu 26 >