< Aisaia 38 >

1 Amo esoga agoane, hina bagade Hesigaia da olole, gadenenewane bogoi. Balofede dunu Aisaia (A: imose egefe) da ema ba: la asili, ema amane sia: i, “Hina Gode da dima dia hou amola liligi hahamoma: ne sia: sa. Bai di da hame uhimu. Di bogoma: ne momagema.”
അക്കാലത്ത് ഹിസ്കീയാവിനു മരിക്കത്തക്ക രോഗം പിടിച്ചു; ആമോസിന്റെ മകനായ യെശയ്യാപ്രവാചകൻ അവന്റെ അടുക്കൽവന്ന് അവനോട്: “നിന്റെ ഗൃഹകാര്യം ക്രമത്തിലാക്കുക; നീ മരിച്ചുപോകും; സൗഖ്യമാവുകയില്ല” എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.
2 Hesigaia da ea odagi dobea amoga delegili, amane sia: ne gadoi,
അപ്പോൾ ഹിസ്കീയാവ് മുഖം ചുവരിന്റെ നേരെ തിരിച്ചു യഹോവയോടു പ്രാർത്ഥിച്ചു:
3 “Hina Gode! Dawa: ma! Na da mae fisili, Dia hawa: hamosu hamonanu. Na da Dia hanai hamoma: ne, eso huluane hawa: hamomusa: dawa: i.” Amalalu, e da se nabawane ha: giwane dinanu.
“അയ്യോ, യഹോവേ, ഞാൻ വിശ്വസ്തതയോടും ഏകാഗ്രഹൃദയത്തോടും കൂടി തിരുമുമ്പിൽ നടന്നു നിനക്ക് പ്രസാദമായുള്ളതു ചെയ്തിരിക്കുന്നു എന്ന് ഓർക്കണമേ” എന്നു പറഞ്ഞു; ഹിസ്കീയാവ് ഏറ്റവും കരഞ്ഞു.
4 Amalalu, Hina Gode da Aisaia amoma,
എന്നാൽ യെശയ്യാവിനു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:
5 e da Hesigaia amoma bu masa: ne, amola ema agoane sia: ma: ne sia: i, “Na, Hina Godedafa, dia musa: ada Da: ibidi ea Gode, Na da dia sia: ne gadosu nabi, amola dia disu si hano ba: i dagoi. Di da ode eno 15 agoane bu esaloma: ne, Na da logo doasimu.
“നീ ചെന്നു ഹിസ്കീയാവോടു പറയേണ്ടത്: ‘നിന്റെ പിതാവായ ദാവീദിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്റെ പ്രാർത്ഥന കേട്ടു നിന്റെ കണ്ണുനീർ കണ്ടിരിക്കുന്നു. ഞാൻ നിന്റെ ആയുസ്സിനോടു പതിനഞ്ചു വർഷം കൂട്ടും.
6 Asilia hina bagade da di amola Yelusalemega mae hasanasima: ne, Na da gaga: mu, amola gaga: lalumu.”
ഞാൻ നിന്നെയും ഈ നഗരത്തെയും അശ്ശൂർരാജാവിന്റെ കൈയിൽനിന്നു വിടുവിക്കും; ഈ നഗരത്തെ ഞാൻ കാത്തുരക്ഷിക്കും’”.
7 Aisaia da Hesigaiama bu adole i, (Hesigaia da Aisaia 38:22 amo ganodini adole ba: i) “Hina Gode da Ea sia: i da dafawaneyale olelema: ne, dima dawa: digisu hahamomu, agoane,
യഹോവ, അവിടുന്ന് അരുളിച്ചെയ്ത ഈ കാര്യം നിവർത്തിക്കും എന്നുള്ളതിനു യഹോവയുടെ പക്കൽനിന്ന് ഇതു നിനക്ക് ഒരു അടയാളം ആകും.
8 hina bagade A: iha: se ea fa: gu gagui, amoga eso baba ea ba: su da delegili, fa: gu bubulufai nabuane amoga buhagimu.” Amola eso ea baba da bu delegili, fa: gu bubulufai nabuane bu sinidigi.
“ആഹാസിന്റെ ഘടികാരത്തിൽ സൂര്യഗതി അനുസരിച്ച് ഇറങ്ങിപ്പോയിരിക്കുന്ന നിഴലിനെ ഞാൻ പത്തു പടി പിന്നോക്കം തിരിയുമാറാക്കും;” ഇങ്ങനെ സൂര്യൻ ഘടികാരത്തിൽ ഇറങ്ങിപ്പോയിരുന്ന പത്തു പടി തിരിഞ്ഞുപോന്നു.
9 Hesigaia ea oloi da uhini, amo nodosu gesami hea: su dedei,
യെഹൂദാ രാജാവായ ഹിസ്കീയാവിന്നു രോഗം ബാധിച്ചിട്ടു അത് മാറി സുഖമായ ശേഷം അവൻ എഴുതിയത്:
10 “Na da na esalebe eso amoga, bogoi sogebi amoga masusa: dawa: i galu. Na da na esalebe defei, defele esalumu hame dawa: i. (Sheol h7585)
൧൦“എന്റെ ആയുസ്സിൻ മദ്ധ്യാഹ്നത്തിൽ ഞാൻ പാതാളവാതിലകം പൂകേണ്ടിവരുന്നു; എന്റെ വർഷങ്ങളുടെ ശേഷിപ്പും എനിക്കില്ലാതെ പോയി” എന്നു ഞാൻ പറഞ്ഞു. (Sheol h7585)
11 Na da osobo bagadega (dunu esalebe ilia soge), Hina Gode amola esalebe dunu bu hame ba: musa: dawa: i galu.
൧൧“ഞാൻ യഹോവയെ, ജീവനുള്ളവരുടെ ദേശത്തുവച്ചു യഹോവയെ കാണുകയില്ല; ഞാൻ ഭൂവാസികളുടെ ഇടയിൽവച്ച് ഇനി മനുഷ്യനെ കാണുകയില്ല” എന്നു ഞാൻ പറഞ്ഞു.
12 Na esalusu da hedofai dagoi ba: i. Abula diasu mugului amola abula amo da amunisu amoga hedofai, na esalusu da amo defele hedofai dagoi ba: i. Gode da na esalusu dagomusa: , na da dawa: i dagoi.
൧൨“എന്റെ ജീവിതകാലയളവു നീങ്ങി ഒരു ഇടയക്കൂടാരം പോലെ എന്നെവിട്ടു പോയിരിക്കുന്നു; നെയ്ത്തുകാരൻ തുണി ചുരുട്ടുംപോലെ ഞാൻ എന്റെ ജീവനെ ചുരുട്ടിവയ്ക്കുന്നു; അങ്ങ് എന്നെ തറിയിൽനിന്ന് അറുത്തുകളയുന്നു; ഒരു രാപകൽ കഴിയുംമുമ്പ് അങ്ങ് എനിക്ക് അന്തം വരുത്തുന്നു.
13 Na da se bagade, laione wa: me da na gasa huluane filalu defele, amo nababeba: le, gasia dinanu. Gode da na esalusu dagolesima: bela: le, na da dawa: i dagoi.
൧൩പ്രഭാതംവരെ ഞാൻ എന്നെത്തന്നെ അടക്കിക്കൊണ്ടിരുന്നു; അവനോ സിംഹംപോലെ എന്റെ അസ്ഥികളെ എല്ലാം തകർത്തുകളയുന്നു; ഒരു രാപകൽ കഴിയുംമുമ്പ് നീ എനിക്ക് അന്തം വരുത്തുന്നു.
14 Na sia: da gasa hame agoai nabi. Na da “dafe” sio defele gogonomasu. Na da Hebene amoga ba: le gadolalebeba: le, na si da helei bagade nabi. Hina Gode! Amo bidi hamosu amoga na gaga: ma!
൧൪മീവൽപക്ഷിയോ കൊക്കോ എന്നപോലെ ഞാൻ ചിലച്ചു; ഞാൻ പ്രാവുപോലെ കുറുകി എന്റെ കണ്ണ് ഉയരത്തിലേക്കു നോക്കി ക്ഷീണിച്ചിരിക്കുന്നു; യഹോവേ ഞാൻ ഞെരുങ്ങിയിരിക്കുന്നു; അങ്ങ് എനിക്ക് ഇട നില്‍ക്കണമേ.
15 Na da adi sia: ma: bela: ? Hina Gode da amo hou hamoi. Na dogo ganodini se naba. Na da golamu hamedei agoane ba: su.
൧൫ഞാൻ എന്ത് പറയേണ്ടു? അവിടുന്ന് എന്നോട് അരുളിച്ചെയ്തു, അവിടുന്ന് തന്നെ നിവർത്തിച്ചും ഇരിക്കുന്നു; എന്റെ മനോവ്യസനം ഹേതുവായി ഞാൻ എന്റെ കാലമെല്ലാം സാവധാനത്തോടെ നടക്കും.
16 Hina Gode! Na da Dima hawa: hamoma: ne fawane esalumu. Na oloi uhinisima! Na esaloma: ne, Dia logo fodoma! Uhinisima!
൧൬കർത്താവേ, അതിനാൽ മനുഷ്യർ ജീവിക്കുന്നു; എന്റെ ജീവനും കേവലം അതിലത്രേ; അങ്ങനെ അങ്ങ് എന്നെ സൗഖ്യമാക്കി എന്റെ ജീവനെ രക്ഷിക്കും.
17 Na da: i diosu da sinidigili, olofosu ba: mu. Di da na bidi hamosu huluane mae ba: ma: ne, gaga: sa. Di da na wadela: i hou huluane gogolema: ne olofosa.
൧൭സമാധാനത്തിനായി എനിക്ക് അത്യന്തം കൈപ്പായതു ഭവിച്ചു; എങ്കിലും അങ്ങ് എന്റെ സകലപാപങ്ങളെയും അങ്ങയുടെ പുറകിൽ എറിഞ്ഞുകളഞ്ഞതുകൊണ്ട് എന്റെ പ്രാണനെ നാശകുഴിയിൽനിന്നു സ്നേഹത്തോടെ രക്ഷിച്ചിരിക്കുന്നു.
18 Dunu ilia da bogoi sogebi amoga Dima nodomusa: hame dawa: Bogoi dunu da Dia mae fisili moloidafa hou amo dafawaneyale dawa: ma: ne hame dawa: (Sheol h7585)
൧൮പാതാളം അങ്ങയെ സ്തുതിക്കുന്നില്ല; മരണം അങ്ങയെ വാഴ്ത്തുന്നില്ല; കുഴിയിൽ ഇറങ്ങുന്നവർ അങ്ങയുടെ വിശ്വസ്തതയെ പ്രത്യാശിക്കുന്നതുമില്ല. (Sheol h7585)
19 Esalebe dunu, ilia fawane da na waha Dima nodosu defele, Dima nodone sia: ne gadosu dawa: Osobo bagade eda ilia da ilia mano ilima Dia mae fisili fidisu hou olelesa.
൧൯ഞാൻ ഇന്ന് ചെയ്യുന്നതുപോലെ ജീവനുള്ളവൻ, ജീവനുള്ളവൻ മാത്രം അങ്ങയെ സ്തുതിക്കും; അപ്പൻ മക്കളോടു അങ്ങയുടെ വിശ്വസ്തതയെ അറിയിക്കും.
20 Hina Gode! Di da na uhinisi dagoi. Ninia da sani baidama dumu amola Dima nodoma: ne gesami hea: mu. Ninia da Dia Debolo Diasu ganodini, eso huluane ninia esalea, Dima nodone gesami hea: mu.”
൨൦യഹോവ എന്നെ രക്ഷിക്കുവാൻ ഒരുങ്ങിയിരിക്കുന്നു; അതുകൊണ്ട് ഞങ്ങൾ ജീവപര്യന്തം യഹോവയുടെ ആലയത്തിൽ തന്ത്രിനാദത്തോടെ എന്റെ ഗീതങ്ങളെ പാടും”.
21 Aisaia da hina bagade Hesigaiama e da figi goudane, manoma hamoi amo ea dului amoga legelalu, e da uhini dagoi ba: ma: ne sia: i.
൨൧എന്നാൽ അവനു സൗഖ്യം വരേണ്ടതിന് അത്തിപ്പഴക്കട്ട കൊണ്ടുവന്നു പരുവിന്മേൽ പുരട്ടുവാൻ യെശയ്യാവ് പറഞ്ഞിരുന്നു.
22 Amola hina bagade da musa: ema amane adole ba: i, “Na da Debolo Diasuga heda: mu defele ba: musa: , Hina Gode da adi dawa: digisu hahamosu olelema: bela: ?” (Aisaia 38:7 ba: ma)
൨൨“ഞാൻ യഹോവയുടെ ആലയത്തിൽ കയറിച്ചെല്ലും എന്നതിന് അടയാളം എന്ത്?” എന്നു ഹിസ്കീയാവ് ചോദിച്ചിരുന്നു.

< Aisaia 38 >