< Gadili Asi 16 >
1 Isala: ili fi huluane da Ilimi soge yolesili, logoga asi. Ilia da Idibidi yolesili oubi aduna logoga asi. Eso ba: amo oubi ganodini, ilia da wadela: i hafoga: i soge amo Sini amoga doaga: i. La: di da Ilimi amola la: di da Sainai. Sini soge da mogoa dialu.
ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടതിന്റെ രണ്ടാംമാസം പതിനഞ്ചാംദിവസം ഇസ്രായേല്യസമൂഹം ഒന്നാകെ ഏലീമിൽനിന്ന് പുറപ്പെട്ട്, ഏലീമിനും സീനായിക്കും ഇടയ്ക്കു സ്ഥിതിചെയ്യുന്ന സീൻമരുഭൂമിയിൽ എത്തി.
2 Amogai, wadela: i soge amoga, ilia da Mousese amola Elane elama sia: ga gegene egai.
മരുഭൂമിയിൽവെച്ചു ജനസമൂഹം മോശയ്ക്കും അഹരോനും എതിരേ പിറുപിറുത്തു.
3 Ilia da elama amane sia: i, “Hina Gode da nini huluane Idibidi soge ganodini medole legemu da defea galu. Amogai ninia da fili, hu amola ha: i manu eno, ninia hanai amo defele manusa: dawa: i galu. Be alia da nini amo wadela: i hafoga: i soge amoga ha: ga bogoma: ne oule misi dagoi.”
ഇസ്രായേൽമക്കൾ അവരോടു പറഞ്ഞു: “ഞങ്ങൾ ഈജിപ്റ്റിൽവെച്ച് യഹോവയുടെ കൈയാൽ മരിച്ചുപോയിരുന്നെങ്കിൽ എത്ര നന്നായിരുന്നു! അവിടെ ഞങ്ങൾ മാംസക്കലങ്ങൾക്കുചുറ്റും ഇരുന്ന് മതിയാകുംവരെ ഭക്ഷണം കഴിച്ചുവന്നു. എന്നാൽ നിങ്ങൾ, ഈ ജനസമൂഹത്തെ മുഴുവനും പട്ടിണിയിട്ടു കൊല്ലുന്നതിന്, ഈ മരുഭൂമിയിലേക്കു കൊണ്ടുവന്നിരിക്കുന്നു.”
4 Hina Gode da Mousesema amane sia: i, “Na da wali agoane hamomu. Ha: i manu da gibu agoane muagado dilima sanasimu. Dunu da eso huluane ilia amo esoga nasu defele ha: i manu lidimusa: masunu. Amasea, Na da ilia hou ado ba: mu. Ilia da Na sia: nabawane hamoma: bela: ?
അപ്പോൾ യഹോവ മോശയോട് അരുളിച്ചെയ്തു: “ഞാൻ നിങ്ങൾക്കുവേണ്ടി ആകാശത്തുനിന്ന് അപ്പം വർഷിക്കും. ജനം ഓരോ ദിവസവും പുറത്തേക്കുചെന്ന് അന്നത്തേക്കുള്ളതു ശേഖരിച്ചുകൊള്ളണം. അവർ എന്റെ ന്യായപ്രമാണം അനുസരിക്കുമോ ഇല്ലയോ എന്നു പരീക്ഷിക്കേണ്ടതിനുതന്നെ.
5 Eso gafe amoga, ilia da eso aduna defele ha: i manu diasuga gaguli misa: ma.”
ആറാംദിവസം അവർ അകത്തുകൊണ്ടുവരുന്നതു പാകംചെയ്യണം; അതു മറ്റു ദിവസങ്ങളിൽ ശേഖരിക്കുന്നതിന്റെ ഇരട്ടി ആയിരിക്കും.”
6 Amaiba: le, Mousese amola Elane da Isala: ili dunu huluane ilima amane sia: i, “Wali daeya dilia Hina Gode da dili Idibidi sogega fisili masa: ne asunasili, guiguda: oule misi, amo dilia da noga: le dawa: mu.
അതനുസരിച്ച് മോശയും അഹരോനും എല്ലാ ഇസ്രായേല്യരോടുമായി പറഞ്ഞു, “നിങ്ങളെ ഈജിപ്റ്റിൽനിന്ന് വിടുവിച്ചുകൊണ്ടു വന്നതു യഹോവതന്നെ എന്നു സന്ധ്യക്കു നിങ്ങൾ മനസ്സിലാക്കും;
7 Hahabe dilia da Hina Gode Ea hadigi sinenemigi bagade ba: mu. E da dilia Ema sia: ga egasu nabi dagoi. Dafawane! Amo egasu da Godema sia: ga gegesu. Ania da Ea sia: nabawane hamosu fawane.”
രാവിലെ നിങ്ങൾ യഹോവയുടെ മഹത്ത്വം കാണും. കാരണം, തനിക്കു വിരോധമായുള്ള നിങ്ങളുടെ പിറുപിറുപ്പ് അവിടന്നു കേട്ടിരിക്കുന്നു. നിങ്ങൾ ഞങ്ങൾക്കെതിരേ പിറുപിറുക്കാൻ ഞങ്ങൾ എന്താണ് ചെയ്തത്?”
8 Amalalu, Mousese da amane sia: i, “Hina Gode da daeya hu dilima imunu amola hahabe agi dilia hanai defele amo dilima imunu. Bai E da dilia Ema egasu nabi dagoi. Dilia da anima sia: ga gegesea, dilia da dafawane Hina Gode Ema fawane sia: ga gegesa.”
മോശ പിന്നെയും പറഞ്ഞു: “നിങ്ങൾക്കു സന്ധ്യക്കു ഭക്ഷിക്കാൻ ഇറച്ചിയും രാവിലെ മതിയാകുംവരെ അപ്പവും യഹോവ തരും. അവിടന്നാണ് അങ്ങനെ ചെയ്യുന്നതെന്ന് അപ്പോൾ നിങ്ങൾ അറിയും; തനിക്കെതിരേയുള്ള നിങ്ങളുടെ പിറുപിറുപ്പ് അവിടന്നു കേട്ടിരിക്കുന്നു. ഞങ്ങൾ എന്തുള്ളൂ? നിങ്ങൾ പിറുപിറുത്തുകൊണ്ടിരിക്കുന്നതു ഞങ്ങളുടെനേരേ അല്ല, യഹോവയുടെ നേരേയാണ്.”
9 Mousese da Elanema amane sia: i, “Isala: ili dunu fi huluane misa: ne amola Gode ba: ma: ne leloma: ne sia: ma. Bai E da ilia egasu nabi dagoi.”
പിന്നെ മോശ അഹരോനോടു പറഞ്ഞു, “‘യഹോവയുടെ സന്നിധിയിലേക്കു വരിക, അവിടന്നു നിങ്ങളുടെ പിറുപിറുപ്പു കേട്ടിരിക്കുന്നു’ എന്ന് സകല ഇസ്രായേല്യസമൂഹത്തോടും പറയുക.”
10 Elane da Isala: ili dunu fi huluane ilima sia: noba, ilia da delegili wadela: i soge amoga ba: le, hedolowane Hina Gode Ea hadigi sinenemigi baligili bagadedafa mumobi ganodini dialebe ba: i.
അഹരോൻ മുഴുവൻ ഇസ്രായേല്യസമൂഹത്തോടും സംസാരിച്ചുകൊണ്ടിരുന്നപ്പോൾ അവർ മരുഭൂമിയിലേക്കു നോക്കി, അവിടെ യഹോവയുടെ തേജസ്സ് മേഘത്തിൽ പ്രത്യക്ഷപ്പെട്ടു.
11 Hina Gode da Mousesema amane sia: i,
യഹോവ മോശയോട് അരുളിച്ചെയ്തു,
12 “Na da Isala: ili dunu ilia egasu nabi dagoi. Ilia da daeya hu manu ba: mu amola hahabe agi ilia sadimusa: defele ba: mu, amo ilima adoma. Amasea, ilia da Na da ilia Hina Gode, amo dawa: mu.”
“ഞാൻ ഇസ്രായേല്യരുടെ പിറുപിറുപ്പ് കേട്ടിരിക്കുന്നു. നീ അവരോടു പറയുക, ‘നിങ്ങൾ സന്ധ്യാസമയത്ത് മാംസം ഭക്ഷിക്കുകയും പ്രഭാതത്തിൽ അപ്പം തിന്നു തൃപ്തരാകുകയും ചെയ്യും. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു എന്ന് അപ്പോൾ നിങ്ങൾ അറിയും.’”
13 Daeya, sio fi ilia dio ‘gowa: ili’ amo wa: i bagadewane da misini amola ilia abula moilai dedeboi dagoi. Amola hahabe oubi baiya agoane ilia esalebe sogega sa: i dagoi ba: i.
അന്നു സന്ധ്യയായപ്പോൾ കാടകൾ വന്നു പാളയത്തെ മൂടി. പ്രഭാതമായപ്പോൾ പാളയത്തിനുചുറ്റും മഞ്ഞിന്റെ ഒരു പാളി കാണപ്പെട്ടു.
14 Oubi baiya da esoga hafoga: loba, liligi amo da sua: agi fonobahadi amo osoboga dialebe ba: i. Amo liligi da asaboi mugene o gagoma fage agoane ba: i.
മഞ്ഞു മാറിയപ്പോൾ മരുഭൂമിയിൽ, ചെതുമ്പലുകൾപോലെയുള്ള നേർത്ത ഒരു വസ്തു, ഉറച്ച മഞ്ഞുകഷണങ്ങൾക്കു തുല്യമായി നിലത്ത് എല്ലായിടത്തും കാണപ്പെട്ടു.
15 Isala: ili dunu da amo ba: loba, amo ea hou hame dawa: beba: le, amane gilisili sia: dasu, “Goe adila: ?” (‘ma: na’ dawa: loma: ne da “Goe adila: ?”) Mousese da ilima bu adole i, “Amo da ha: i manu Hina Gode da dilima i dagoi.
അതുകണ്ടിട്ട് ഇസ്രായേല്യർ പരസ്പരം, “ഇത് എന്താണ്” എന്നു ചോദിച്ചു. അവർക്ക് അതെന്താണെന്ന് അറിഞ്ഞുകൂടായിരുന്നു. മോശ അവരോടു പറഞ്ഞു, “ഇതു നിങ്ങൾക്കു ഭക്ഷണമായി യഹോവ തന്നിരിക്കുന്ന അപ്പം ആകുന്നു.
16 Hina Gode da agoane sia: sa. Dili da dili manu defele amo liligi lidima. Dunu amola uda amola mano afae afae ofodo fonobahadi (‘lida’ aduna defei agoane) amo defele lama: mu.”
‘ഓരോരുത്തരും തനിക്ക് ആവശ്യമുള്ളത്രയും ശേഖരിച്ചുകൊള്ളണം. കൂടാരത്തിലുള്ള നിങ്ങളുടെ ആളുകൾക്ക് ഓരോരുത്തർക്കും ഓരോ ഓമെർവീതം എടുത്തുകൊള്ളണം’ എന്ന് യഹോവ കൽപ്പിച്ചിരിക്കുന്നു.”
17 Isala: ili dunu da Mousese ea sia: defele hamoi. Oda da bagade lidi, oda da fonobahadi lidi.
തങ്ങളോടു പറഞ്ഞിരുന്നതുപോലെ ഇസ്രായേല്യർ ചെയ്തു; ചിലർ കൂടുതലും ചിലർ കുറച്ചും ശേഖരിച്ചു.
18 Be lidi liligi ea defei ba: loba, dunu da bagade lidi da baligili lai dagoi hame ba: i amola nowa da fonobahadi lidi amo ea lai da defele ba: i dagoi. Dunu huluane da e sadima: ne lai dagoi ba: i.
അത് അവർ ഓമെർകൊണ്ട് അളന്നപ്പോൾ, കൂടുതൽ ശേഖരിച്ചവർക്കു കൂടുതലോ കുറച്ചു ശേഖരിച്ചവർക്കു കുറവോ കണ്ടില്ല. ഓരോരുത്തരും അവരവർക്ക് ആവശ്യമുള്ളത്രയും ശേഖരിച്ചു.
19 Mousese da ilima amane sia: i, “Amo ha: i manu aya manusa: mae ligisima.”
മോശ അവരോട്, “ആരും അതിൽനിന്ന് രാവിലെവരെ മിച്ചം വെച്ചേക്കരുത്” എന്നു പറഞ്ഞു.
20 Be oda da Mousese ea sia: mae nabawane, ha: i manu mogili aya manusa: ligisi. Be aya hahabe amo da dasaiba: le gaha bagade nabi amola ifidi amoga nabai ba: i. Amo ba: beba: le, Mousese da ilima ougi galu.
എങ്കിലും അവരിൽ ചിലർ മോശ പറഞ്ഞതു കൂട്ടാക്കിയില്ല; അതിൽ ഒരു അംശം രാവിലെവരെ സൂക്ഷിച്ചുവെച്ചു. എന്നാൽ അതു പുഴുവരിച്ചു നാറി. മോശ അവരോടു കോപിച്ചു.
21 Hahabe huluane, dunu huluane da e sadima: ne, ‘ma: na’ lidi dagoi. Amola eso da gia: noba, hame lidi liligi osoboga dialu da daeane ebelei ba: i.
ഓരോ ദിവസവും ഓരോരുത്തരും തനിക്ക് ആവശ്യമുള്ളേടത്തോളം ശേഖരിക്കും; വെയിൽ മൂക്കുമ്പോൾ അത് ഉരുകിപ്പോകും.
22 Eso gafe amoga ilia da eso aduna moma: ne defele dunu afae afae da ofodo fonobahadi aduna lidi (‘lida’ biyadu agoane). Isala: ili asigilai ouligisu ilia da Mousesema amo hou adola misi.
ആറാംദിവസം അവർ ഇരട്ടി ശേഖരിച്ചു—അതായത്, ഒരാൾക്ക് രണ്ട് ഓമെർ. സമൂഹത്തിലെ നേതാക്കന്മാർ വന്ന് ഇക്കാര്യം മോശയോട് അറിയിച്ചു.
23 Amola e da ilima amane sia: i, “Hina Gode da amane sia: sa, ‘Aya eso fesu eso da Ema dawa: ma: ne helefisu eso ganumu.’ Wali eso dilia hanaiga ha: i manu gobema amola gia: ma. Ha: i manu hame mai diala amo aya manusa: ligisima.”
അദ്ദേഹം അവരോടു പറഞ്ഞു, “യഹോവ കൽപ്പിച്ചിരിക്കുന്നത് ഇതാണ്: ‘നാളെ വിശ്രമത്തിനുള്ള ദിവസവും യഹോവയ്ക്കു വിശുദ്ധ ശബ്ബത്തുദിനവും ആയിരിക്കണം. ആകയാൽ, നിങ്ങൾ ചുടാൻ ആഗ്രഹിക്കുന്നതു ചുടുകയും പുഴുങ്ങാൻ ആഗ്രഹിക്കുന്നതു പുഴുങ്ങുകയും വേണം. ശേഷിക്കുന്നത് രാവിലെവരെ സൂക്ഷിച്ചുവെച്ചേക്കണം.’”
24 Ilia da Mousese ea sia: defele hamoi. Ha: i manu hame mai dialu ilia da aya manusa: ligisi. Amo da hame dasai amola ifidi da amoga hame sa: i.
അങ്ങനെ അവർ മോശ കൽപ്പിച്ചതുപോലെ അതു രാവിലെവരെ സൂക്ഷിച്ചു. അതിൽനിന്ന് ദുർഗന്ധം വമിച്ചതുമില്ല; പുഴുത്തതുമില്ല.
25 Mousese da amane sia: i, “Amo ha: i manu wali wega moma. Bai wali da Sa: bade eso, amo helefisu eso Hina Godema dawa: ma: ne hamoi. Dilia diasu gadili ha: i manu hame ba: mu.
മോശ പറഞ്ഞു, “ഈ ദിവസം യഹോവയ്ക്കു ശബ്ബത്താകുകയാൽ അത് ഇന്നു തിന്നുകൊള്ളണം. ഇന്നു നിങ്ങൾ നിലത്ത് അതു കാണുകയില്ല.
26 Dilia da eso gafeyale gala amoga ha: i manu lidima. Be eso fesu amoga, amo da helefisu eso, amola dilia da ha: i manu hame ba: mu.”
ആറുദിവസം നിങ്ങൾക്ക് അതു ശേഖരിക്കാം, എന്നാൽ ശബ്ബത്തായ ഏഴാംദിവസം അത് ഉണ്ടായിരിക്കുകയില്ല.”
27 Be eso fesu amoga, dunu mogili da gadili ha: i manu hogola asi. Be amo ilia hame ba: i.
എന്നിരുന്നാലും, ചില ആളുകൾ ഏഴാംദിവസം അതു ശേഖരിക്കാൻ പുറത്തേക്കുപോയി. എന്നാൽ അവർ ഒന്നും കണ്ടെത്തിയില്ല.
28 Amalalu, Hina Gode da Mousesema amane sia: i, “Isala: ili fi da habogala gasa fi hou fisili Na sia: noga: le nabima: bela: ?
അപ്പോൾ യഹോവ മോശയോട് അരുളിച്ചെയ്തു, “എത്രകാലം നിങ്ങൾ എന്റെ കൽപ്പനകളും നിർദേശങ്ങളും അനുസരിക്കാതിരിക്കും?
29 Mae gogolema! Na, Hina Gode, da dilima helefisu eso i dagoi. Amaiba: le, Na da eso gafeyale amoga mae fisili dilima ha: i manu eso adunaga moma: ne defele dilima imunu. Dunu huluanedafa da eso fesu amoga hi diasu mae fisili, helefima: ne esaloma: mu.
യഹോവ നിങ്ങൾക്കു ശബ്ബത്തു തന്നിരിക്കുന്നെന്ന് ഓർക്കുക; അതുകൊണ്ടാണ് അവിടന്ന് ആറാംദിവസം നിങ്ങൾക്ക് രണ്ടു ദിവസത്തേക്കുള്ള അപ്പം തരുന്നത്. ഏഴാംദിവസം ഓരോരുത്തരും അവരവരുടെ സ്ഥലത്തുതന്നെ ഉണ്ടായിരിക്കണം. ആരും പുറത്തേക്കു പോകരുത്.”
30 Amaiba: le, Isala: ili dunu da eso fesu amoga hawa: hame hamosu.
അങ്ങനെ, ജനം ഏഴാംദിവസം വിശ്രമിച്ചു.
31 Isala: ili dunu da amo ha: i manu ‘ma: na’ dio asuli. E da fage ahea: ya: i fonobahadi agoane ba: i. Ea gamini nasu da agi gobei amola agime hano gilisi agoane ba: i.
ഇസ്രായേൽമക്കൾ അതിനു മന്ന എന്നു പേരിട്ടു. അതു വെളുത്ത്, കൊത്തമല്ലിയരിപോലെയുള്ളതും തേൻചേർത്തുണ്ടാക്കിയ കനംകുറഞ്ഞ ദോശയുടെ രുചിയുള്ളതും ആയിരുന്നു.
32 Mousese da amane sia: i, “Hina Gode da ninima amane sia: i, ‘Ma: na’ mogili diligaga fi ba: ma: ne la: didili ligisima. Ilia ha: i manu amo Hina Gode da dilia Idibidi sogega gadili oule asili, wadela: i soge amoga dilia moma: ne i, amo ilia ba: mu da defea.”
മോശ പറഞ്ഞു, “യഹോവ ഇങ്ങനെ കൽപ്പിച്ചിരിക്കുന്നു: ഞാൻ നിങ്ങളെ ഈജിപ്റ്റിൽനിന്ന് വിടുവിച്ചുകൊണ്ടുവന്നപ്പോൾ, ‘മരുഭൂമിയിൽ നിങ്ങൾക്കു ഭക്ഷിക്കാൻ നൽകിയ അപ്പം വരുംതലമുറകൾക്കു കാണാൻ കഴിയേണ്ടതിന്, അവർക്കായി അതിൽ ഒരു ഓമെർ എടുത്തു സൂക്ഷിച്ചുവെക്കുക.’”
33 Amalalu, Mousese da Elanema amane sia: i, “Di ofodo agoai osoboga hamoi ‘lida’ aduna defei agoane amo lale, ‘ma: na’ amo ganodini salima. Amalalu, Hina Gode ba: ma: ne noga: le ligisima. Amasea, fa: no ninigaga fi da amo liligi ba: mu.”
മോശ അഹരോനോട്, “ഒരു പാത്രമെടുത്ത് അതിൽ ഒരു ഓമെർ മന്ന ഇടണം. പിന്നെ അത്, വരാനുള്ള തലമുറകൾക്കായി യഹോവയുടെമുമ്പാകെ സൂക്ഷിച്ചുവെക്കണം” എന്നു പറഞ്ഞു.
34 Hina Gode da Mousesema sia: i amo defele, Elane da amo lale, dialoma: ne Gode Ea Gousa: su Sema Gagili ea ba: le gaidiga ligisi.
യഹോവ മോശയോടു കൽപ്പിച്ചതുപോലെ അഹരോൻ ഉടമ്പടിയുടെ പലകയുടെമുമ്പാകെ മന്നാ സൂക്ഷിച്ചുവെച്ചു.
35 Isala: ili dunu da ode 40 eno amoga ‘ma: na’ nasu. Amogainini ilia Ga: ina: ne sogega doaga: le esalu.
ഇസ്രായേല്യർ, ജനവാസമുള്ള ദേശത്ത് എത്തുന്നതുവരെ, നാൽപ്പതുവർഷം മന്ന ഭക്ഷിച്ചു; കനാന്റെ അതിരിൽ എത്തുന്നതുവരെ അവർ മന്ന ഭക്ഷിക്കുകയുണ്ടായി.
36 (Amo esoga, hafoga: i sema defei ilegei da 20 ‘lida’ agoane ba: i.)
ഒരു ഓമെർ ഒരു ഏഫായുടെ പത്തിലൊന്നാണ്.