< Zəbur 132 >
1 Ziyarət nəğməsi. Ya Rəbb, Davudu, Çəkdiyi bütün əzabları,
൧ആരോഹണഗീതം. യഹോവേ, ദാവീദിനെയും അവന്റെ സകലകഷ്ടതയെയും ഓർക്കണമേ.
2 Rəbbə etdiyi andı, Yaqubun qüdrətli Allahına etdiyi əhdi yada sal.
൨അവൻ യഹോവയോടു സത്യംചെയ്ത് യാക്കോബിന്റെ വല്ലഭന് നേർന്നത് എന്തെന്നാൽ:
3 O dedi: «Öz evimdə yaşamaram, Yatağımda yatmaram,
൩“യഹോവയ്ക്ക് ഒരു സ്ഥലം, യാക്കോബിന്റെ സര്‍വ്വശക്തനായ ദൈവത്തിനു ഒരു നിവാസം കണ്ടെത്തുംവരെ
4 Gözümə yuxu getməz, Gözlərimi yummaram
൪ഞാൻ എന്റെ കൂടാര വീട്ടിൽ കടക്കുകയില്ല; എന്റെ ശയ്യമേൽ കയറി കിടക്കുകയുമില്ല.
5 Rəbbə layiq bir yer, Yaqubun qüdrətli Allahına bir məskən tapana qədər».
൫ഞാൻ എന്റെ കണ്ണിന് ഉറക്കവും എന്റെ കൺപോളയ്ക്ക് മയക്കവും കൊടുക്കുകയില്ല”.
6 Əhd sandığının Efratada olduğunu eşitdik, Onu Yaar tarlalarında tapdıq.
൬നാം എഫ്രാത്തയിൽ അതിനെക്കുറിച്ച് കേട്ട് വനപ്രദേശത്ത് അത് കണ്ടെത്തിയല്ലോ.
7 Dedik: «Gəlin, Onun məkanına gedək, Kətilində səcdə edək».
൭നാം ദൈവത്തിന്റെ തിരുനിവാസത്തിലേക്കു ചെന്ന് അവിടുത്തെ പാദപീഠത്തിൽ നമസ്കരിക്കുക.
8 Ya Rəbb, qüvvənin rəmzi olan sandığınla birgə İstirahət edəcəyin yerə qalx.
൮യഹോവേ, അങ്ങയുടെ ബലത്തിന്റെ പെട്ടകവുമായി അങ്ങയുടെ വിശ്രാമത്തിലേക്ക് എഴുന്നള്ളണമേ.
9 Kahinlərin həqiqətə bürünsün, Möminlərin Səni mədh etsin.
൯അങ്ങയുടെ പുരോഹിതന്മാർ നീതി ധരിക്കുകയും അങ്ങയുടെ ഭക്തന്മാർ ഘോഷിച്ചുല്ലസിക്കുകയും ചെയ്യട്ടെ.
10 Qulun Davudun xatirinə Məsh etdiyindən üz döndərmə.
൧൦അങ്ങയുടെ ദാസനായ ദാവീദിനെ ഓർത്ത് അങ്ങയുടെ അഭിഷിക്തന്റെ മുഖത്തെ തിരസ്ക്കരിക്കരുതേ.
11 Rəbb Davuda sədaqətlə and içdi, Bu andından dönməz: «Belindən gələn oğullarından birini Səndən sonra taxtında oturdacağam.
൧൧“ഞാൻ നിന്റെ ഉദരഫലത്തെ നിന്റെ സിംഹാസനത്തിൽ ഇരുത്തും;
12 Əgər övladların əhdimə, Onlara öyrədəcəyim göstərişlərə əməl edərlərsə, Onların oğulları da Sonsuza qədər sənin taxtında oturacaq».
൧൨നിന്റെ മക്കൾ എന്റെ നിയമവും ഞാൻ അവർക്ക് ഉപദേശിച്ച സാക്ഷ്യവും പ്രമാണിക്കുമെങ്കിൽ അവരുടെ മക്കളും എന്നേക്കും നിന്റെ സിംഹാസനത്തിൽ ഇരിക്കും” എന്ന് യഹോവ ദാവീദിനോട് ആണയിട്ട് സത്യം; കർത്താവ് അതിൽനിന്ന് മാറുകയില്ല.
13 Çünki Rəbb Sionu seçdi, Orada Öz məskənini salmaq istədi.
൧൩യഹോവ സീയോനെ തിരഞ്ഞെടുക്കുകയും അതിനെ തന്റെ വാസസ്ഥലമായി ഇച്ഛിക്കുകയും ചെയ്തു.
14 Dedi: «Bura əbədi olaraq istirahət edəcəyim yerdir, İstəyirəm ki, burada məskən salım.
൧൪“അത് എന്നേക്കും എന്റെ വിശ്രാമം ആകുന്നു; ഞാൻ അതിനെ ഇച്ഛിച്ചിരിക്കുകയാൽ ഞാൻ അവിടെ വസിക്കും;
15 Bu yerə bol ruzi-bərəkət verəcəyəm, Buradakı fəqirlərə doyunca ərzaq verəcəyəm.
൧൫അതിലെ ആഹാരം ഞാൻ സമൃദ്ധിയായി അനുഗ്രഹിക്കും; അതിലെ ദരിദ്രന്മാർക്ക് അപ്പംകൊണ്ട് തൃപ്തി വരുത്തും.
16 Kahinlərini zəfərə bürüyəcəyəm, Möminləri sevinclə mədh oxuyacaq.
൧൬അതിലെ പുരോഹിതന്മാരെ രക്ഷ ധരിപ്പിക്കും; അതിലെ ഭക്തന്മാർ ഘോഷിച്ചുല്ലസിക്കും.
17 Burada Davud sülaləsindən güclü hökmdar yetirəcəyəm, Məsh etdiyim üçün bir çıraq hazır etmişəm.
൧൭അവിടെ ഞാൻ ദാവീദിന് ഒരു കൊമ്പ് മുളപ്പിക്കും; എന്റെ അഭിഷിക്തന് ഒരു ദീപം ഒരുക്കിയിട്ടുമുണ്ട്.
18 Düşmənlərini xəcalətə salacağam, Lakin onun tacı nur saçacaq».
൧൮ഞാൻ അവന്റെ ശത്രുക്കളെ ലജ്ജ ധരിപ്പിക്കും; അവന്റെ തലയിലോ കിരീടം ശോഭിക്കും”.