< Əyyub 15 >
1 Temanlı Elifaz belə cavab verdi:
൧അതിന് തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞത്:
2 «Müdrik insan boş sözlərlə cavab verərmi? Köksünü şərq küləyi ilə doldurarmı?
൨“ജ്ഞാനിയായവൻ വ്യർത്ഥജ്ഞാനം പ്രസ്താവിക്കുമോ? അവൻ കിഴക്കൻ കാറ്റുകൊണ്ട് വയറുനിറയ്ക്കുമോ?
3 Faydasız sözlərlə, dəyərsiz nitqlərlə Mübahisə etmək olarmı?
൩അവൻ പ്രയോജനമില്ലാത്ത വാക്കുകളാലും ഉപകാരമില്ലാത്ത മൊഴികളാലും തർക്കിക്കുമോ?
4 Amma sən Allah qorxusunu bir kənara qoyursan, Allah hüzurunda düşünməyə mane olursan.
൪നീ ഭക്തി വെടിഞ്ഞ് ദൈവസന്നിധിയിലെ ധ്യാനം മുടക്കിക്കളയുന്നു.
5 Çünki sənin ağzın günahdan dərs alıb, Hiyləgərlərin dili ilə danışırsan.
൫നിന്റെ അകൃത്യം നിന്റെ വായെ പഠിപ്പിക്കുന്നു; ഉപായികളുടെ നാവ് നീ തിരഞ്ഞെടുത്തിരിക്കുന്നു.
6 Səni məhkum edən mən deyiləm, öz dilindir. Dodaqların öz əleyhinə şəhadət edir.
൬ഞാനല്ല, നിന്റെ സ്വന്തവായ് നിന്നെ കുറ്റം വിധിക്കുന്നു; നിന്റെ അധരങ്ങൾ തന്നെ നിന്റെനേരെ സാക്ഷീകരിക്കുന്നു.
7 İlk doğulan insan sənsənmi? Yoxsa dağlardan da əvvəl sən var olmusan?
൭നീയോ ആദ്യം ജനിച്ച മനുഷ്യൻ? പർവ്വതങ്ങൾക്കും മുമ്പ് നീ പിറന്നുവോ?
8 Allahın sirrinəmi qulaq asmısan? Təkcə özünümü müdrik sayırsan?
൮നീ ദൈവത്തിന്റെ ആലോചനസഭയിൽ കൂടിയിട്ടുണ്ടോ? ജ്ഞാനം നിന്റെ അവകാശം ആണോ?
9 Sən nəyi bilirsən ki, biz onu bilmirik? Sənin dərk etdiyin nədir ki, biz onu dərk etmirik?
൯ഞങ്ങൾക്ക് അറിയാത്തതായി നിനക്ക് എന്ത് അറിയാം? ഞങ്ങൾക്ക് മനസ്സിലാകാത്തതായി നീ എന്താണ് ഗ്രഹിച്ചിരിക്കുന്നത്?
10 Bizdə ağsaçlı da, yaşlı da var, Onlar atandan da yaşlı olar.
൧൦ഞങ്ങളുടെ ഇടയിൽ നരച്ചവരും വൃദ്ധന്മാരും ഉണ്ട്; നിന്റെ അപ്പനേക്കാൾ പ്രായം ചെന്നവർ തന്നെ.
11 Sənə Allahın təsəllisi, Söylədiyi xoş sözlər kifayət deyilmi?
൧൧ദൈവത്തിന്റെ ആശ്വാസങ്ങളും സ്വന്തമായി പറഞ്ഞുതരുന്ന വാക്കും നിനക്ക് പോരയോ?
12 Niyə qəlbin səni belə çaşdırır, Gözlərindən od çıxır?
൧൨നിന്റെ ഹൃദയം നിന്നെ പതറിക്കുന്നതെന്ത്? നിന്റെ കണ്ണ് ജ്വലിക്കുന്നതെന്ത്?
13 Niyə Allaha qəzəbini göstərirsən, Dilindən belə sözlər çıxır?
൧൩നീ ദൈവത്തിന്റെ നേരെ തിരിയുകയും നിന്റെ വായിൽനിന്ന് ഇങ്ങനെയുള്ള വാക്കുകൾ പുറപ്പെടുകയും ചെയ്യുന്നു.
14 İnsan, həqiqətən, təmiz ola bilərmi? Qadından doğulan insan saleh ola bilərmi?
൧൪മർത്യൻ ശുദ്ധിമാനായിരിക്കുന്നതെങ്ങനെ? സ്ത്രീ പ്രസവിച്ചവൻ നീതിമാനായിരിക്കുന്നതെങ്ങനെ?
15 Allah müqəddəslərinə belə, etibar etmirsə, Göylər belə, Onun gözündə təmiz deyilsə,
൧൫തന്റെ വിശുദ്ധന്മാരിലും ദൈവത്തിന് വിശ്വാസമില്ലല്ലോ; സ്വർഗ്ഗവും അവിടുത്തെ കണ്ണിന് നിർമ്മലമല്ല.
16 Haqsızlığı su kimi içən, İyrənc, korlanmış insana O etibar edərmi?
൧൬പിന്നെ വെറുപ്പും വഷളത്തവുമുള്ളവനായി വെള്ളംപോലെ അകൃത്യം കുടിക്കുന്ന മനുഷ്യൻ എങ്ങനെ?
17 Dinlə məni, sənə deyim, Gördüyümü bəyan edim –
൧൭ഞാൻ നിന്നെ ഉപദേശിക്കാം, കേട്ടുകൊള്ളുക; ഞാൻ കണ്ടിട്ടുള്ളത് വിവരിച്ചുപറയാം.
18 Hikmətli adamların dediklərini, Atalarından alıb gizlətmədiyi şeyləri.
൧൮ജ്ഞാനികൾ അവരുടെ പിതാക്കന്മാരോട് കേൾക്കുകയും മറച്ചുവയ്ക്കാതെ അറിയിക്കുകയും ചെയ്തതു തന്നേ.
19 O atalar ki ölkə yalnız onlara verilmişdi, Aralarına yadelli girməmişdi.
൧൯അവർക്കുമാത്രമാണല്ലോ ദേശം നല്കിയിരുന്നത്; അന്യൻ അവരുടെ ഇടയിൽ കടക്കുന്നതുമില്ല.
20 Pis insan həyatı boyu əzab çəkir, Zorakı adama ayrılan illərin sayı bilinir.
൨൦ദുഷ്ടൻ ജീവപര്യന്തം അതിവേദനയോടെ ഇരിക്കുന്നു; ഉപദ്രവകാരിക്ക് വച്ചിരിക്കുന്ന ആണ്ടുകൾ തികയുവോളം തന്നെ.
21 Qulağından dəhşətli səslər əskilmir, Dinc oturanda soyğunçular ona hücum edir.
൨൧ഭീകരശബ്ദം അവന്റെ ചെവിയിൽ മുഴങ്ങുന്നു; സുഖമായിരിക്കുമ്പോൾ കവർച്ചക്കാരൻ അവന്റെനേരെ വരുന്നു.
22 İnana bilməz ki, qaranlıqdan qurtara bilər, Onu qılınc gözlər.
൨൨അന്ധകാരത്തിൽനിന്ന് മടങ്ങിവരുമെന്ന് അവൻ വിശ്വസിക്കുന്നില്ല; അവൻ വാളിനിരയാകാൻ നിയമിക്കപ്പെട്ടിരിക്കുന്നു.
23 “Haradadır?” deyib çörək üçün avara gəzər, Qara günlərinin yanında olduğunu bilər.
൨൩അവൻ അപ്പം തെണ്ടിനടക്കുന്നു; ‘അത് എവിടെ കിട്ടും’ എന്ന് ചോദിക്കുന്നു? അന്ധകാരദിവസം തനിക്ക് അടുത്തിരിക്കുന്നു എന്ന് അവൻ അറിയുന്നു.
24 Ağrı və sıxıntı onu qorxudar, Zəfər çalan padşah kimi onu məğlubiyyətə uğradar.
൨൪കഷ്ടവും മനഃപീഡയും അവനെ ഭയപ്പെടുത്തുന്നു; പടക്കൊരുങ്ങിയ രാജാവെന്നപോലെ അവനെ ആക്രമിക്കുന്നു.
25 Çünki Allaha belə, əl uzadıb, Külli-İxtiyara meydan oxuyub.
൨൫അവൻ ദൈവത്തിന് വിരോധമായി കൈ ഉയർത്തി, സർവ്വശക്തനോട് ധിക്കാരം കാട്ടിയതുകൊണ്ടു തന്നെ.
26 Dikbaşlıq edib, dəyirmi sipərini tutub, Allahın üstünə hücum çəkir.
൨൬തന്റെ പരിചകളുടെ തടിച്ച മുഴകളോടുകൂടി അവൻ ശാഠ്യംകാണിച്ച് ദൈവത്തിന്റെ നേരെ പാഞ്ഞുചെല്ലുന്നു.
27 Onun üzü tosqunluqdan şişər, Qarnı nə qədər piyləşər,
൨൭അവൻ തന്റെ മുഖത്തെ മേദസ്സുകൊണ്ട് മൂടുന്നു; തന്റെ അരക്കെട്ടിന് കൊഴുപ്പ് കൂട്ടുന്നു.
28 O, dağılmış şəhərlərdə, Kimsəsiz, yerlə yeksan olan viranələrdə, Aqibəti dağılmaq olan evlərdə yaşayacaq.
൨൮അവൻ ശൂന്യനഗരങ്ങളിലും ആരും പാർക്കാതെ കൽകൂമ്പാരങ്ങളായിത്തീരുവാനുള്ള വീടുകളിലും പാർക്കുന്നു.
29 Varlı olmayacaq, sərvətləri tükənəcək, Malları ölkəni bürüməyəcək.
൨൯അവൻ ധനവാനാകുകയില്ല; അവന്റെ സമ്പത്ത് നിലനില്‍ക്കുകയില്ല; അവരുടെ വിളവ് നിലത്തേക്കു കുലച്ചു മറികയുമില്ല.
30 Qaranlıqdan qurtulmayacaq, Pöhrələrini alov tutacaq, Allahın ağzının nəfəsi ilə yox olacaq.
൩൦ഇരുളിൽനിന്ന് അവൻ അകന്നു പോകുകയില്ല; അഗ്നിജ്വാല അവന്റെ കൊമ്പുകളെ ഉണക്കിക്കളയും; തിരുവായിലെ ശ്വാസംകൊണ്ട് അവൻ കടന്നുപോകും.
31 Qoy boş şeyə güvənərək özünü aldatmasın, Çünki əvəzində nəsibi boşluq olacaq.
൩൧അവൻ വ്യാജത്തിൽ ആശ്രയിക്കരുത്; അത് സ്വയവഞ്ചനയത്രേ; അവന്റെ പ്രതിഫലം വ്യാജം തന്നെ ആയിരിക്കും.
32 İşi vaxtsız bitəcək, Budağı göyərməyəcək.
൩൨അവന്റെ ദിവസം വരുംമുമ്പ് അത് നിവൃത്തിയാകും; അവന്റെ കൊമ്പുകൾ പച്ചയായിരിക്കുകയില്ല.
33 Qorası tökülən üzüm ağacı kimi, Çiçəyi tökülən zeytun ağacı kimi olacaq.
൩൩മുന്തിരിവള്ളിയിൽ നിന്ന് എന്നപോലെ അവന്റെ പക്വമാകാത്ത പഴങ്ങൾ കൊഴിഞ്ഞുവീഴും. ഒലിവുവൃക്ഷംപോലെ പൂ പൊഴിക്കും.
34 Çünki allahsız icma qısır olar, Rüşvətxorların çadırı od tutub yanar.
൩൪അഭക്തന്മാരുടെ കൂട്ടം വന്ധ്യത പ്രാപിക്കും; കൈക്കൂലിയുടെ കൂടാരങ്ങൾ തീയ്ക്കിരയാകും.
35 Onlar bəlaya hamilə olub şər doğar, Bətnləri hiylə ilə dolar».
൩൫അവർ കഷ്ടത്തെ ഗർഭംധരിച്ച് തിന്മയെ പ്രസവിക്കുന്നു; അവരുടെ ഉദരം വഞ്ചനയെ ഉളവാക്കുന്നു.