< मार्क 1 >

1 देवना पोऱ्या येशु ख्रिस्तनी सुवार्तानी हाई सुरवात शे.
ദൈവപുത്രനായ യേശുക്രിസ്തുവിന്റെ സുവിശേഷം ഇവിടെ ആരംഭിക്കുന്നു:
2 यशया संदेष्टानी लिखेल शे की, “देव बोलना, ‘मी मना दूतले तुना पहिले धाडसु तो तुनी वाट तयार करी.’
“ഞാൻ നിനക്ക് മുമ്പായി എന്റെ ദൂതനെ അയയ്ക്കുന്നു; അവൻ നിന്റെ വഴി ഒരുക്കും.
3 जंगलमा घोषणा करनारानी वाणी अशी व्हयनी की, ‘प्रभुना मार्ग तयार करा; त्यानी वाट नीट करा तसच हाई व्हयनं!’”
കർത്താവിന്റെ വഴി ഒരുക്കുവിൻ, അവന്റെ പാത നിരപ്പാക്കുവിൻ എന്നു മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദം” എന്നിങ്ങനെ യെശയ്യാപ്രവാചകന്റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെ
4 “पापसपाईन फिरा अनी बाप्तिस्मा करी ल्या,” असा प्रचार करत बाप्तिस्मा करनारा योहान जंगलमा प्रकट व्हयना.
യോഹന്നാൻ വന്നു മരുഭൂമിയിൽ സ്നാനം കഴിപ്പിച്ചും പാപമോചനത്തിനായുള്ള മാനസാന്തരസ്നാനം പ്രസംഗിച്ചുംകൊണ്ടിരുന്നു.
5 तवय यरूशलेम शहर अनी यहूदीयाना प्रदेश मधला सर्व लोके त्यानाकडे येवाले लागनात, त्याना प्रचार ऐकीन त्यासनी पाप कबुल करात अनी योहान कडतीन यार्देन नदीमा बाप्तिस्मा करी लिधा.
അവന്റെ അടുക്കൽ യെഹൂദ്യദേശം ഒക്കെയും യെരൂശലേമ്യർ എല്ലാവരും വന്നു തങ്ങളുടെ പാപങ്ങളെ ഏറ്റുപറഞ്ഞ് യോർദ്ദാൻ നദിയിൽ അവനാൽ സ്നാനം ഏറ്റു.
6 योहान उंटसना केससपाईन बनाडेल कपडा घाले, कंबरले कातडाना पट्टा बांधे अनी तो रानमध अनं टोळ खाये.
യോഹന്നാനോ ഒട്ടകരോമംകൊണ്ടുള്ള ഉടുപ്പും അരയിൽ തോൽ വാറും ധരിച്ചും വെട്ടുക്കിളിയും കാട്ടുതേനും ഭക്ഷിച്ചും പോന്നു.
7 तो त्याना प्रचारमा अस सांगे, “मना नंतर एकजण असा ई राहिना तो मनापेक्षा इतला सामर्थ्यशाली राही की, वाकीसन त्याना पायमधला जोडानी दोरी सोडानी पण मनी लायकी नही.
“എന്നിലും ബലമേറിയവൻ എന്റെ പിന്നാലെ വരുന്നു; അവന്റെ ചെരിപ്പിന്റെ വാറ് കുനിഞ്ഞഴിക്കുവാൻ ഞാൻ യോഗ്യനല്ല.
8 मी तर तुमले पाणीघाई बाप्तिस्मा देयल शे; पण तो तुमले पवित्र आत्माघाई बाप्तिस्मा दि.”
ഞാൻ നിങ്ങളെ വെള്ളത്തിൽ സ്നാനം കഴിപ്പിക്കുന്നു; അവനോ നിങ്ങളെ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും” എന്നു അവൻ പ്രസംഗിച്ചു.
9 त्या दिनसमा येशुनी गालील प्रदेशमा नासरेथ गावतीन ईसन योहान कडतीन यार्देन नदीमा बाप्तिस्मा करी लिधा.
ആ കാലത്ത് യേശു ഗലീലയിലെ നസറെത്തിൽ നിന്നു വന്നു യോഹന്നാനാൽ യോർദ്ദാനിൽ സ്നാനം ഏറ്റു.
10 येशु पाणीमाईन वर येस नही येस तोच स्वर्ग उघडेल शे अनं पवित्र आत्मा कबुतरना मायक त्यानावर उतरी राहीना अस त्यानी दखं;
൧൦വെള്ളത്തിൽ നിന്നു കയറിയ ഉടനെ ആകാശം പിളരുന്നതും ആത്മാവ് പ്രാവുപോലെ തന്റെമേൽ വരുന്നതും കണ്ട്.
11 तवय लगेच स्वर्गमाईन अशी वाणी व्हयनी की, “तु मना पोऱ्या, माले परमप्रिय शे, तुनावर मी भलताच खूश शे.”
൧൧നീ എന്റെ പ്രിയപുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽനിന്നു ഒരു ശബ്ദവും ഉണ്ടായി.
12 मंग पवित्र आत्मा त्याले लगेच जंगलमा लई गया;
൧൨ആത്മാവ് ഉടനെ അവനെ മരുഭൂമിയിലേക്ക് പോകുവാൻ നിര്‍ബ്ബന്ധിച്ചു.
13 तो जंगलमा चाळीस दिन राहीना, त्यानासंगे जंगलना जनावरस शिवाय कोणी बी नव्हतं, तठे सैताननी येशुनी परिक्षा लिधी. त्यानंतर देवदूत ईसन त्यानी सेवा कराले लागनात.
൧൩അവിടെ അവൻ സാത്താനാൽ പരീക്ഷിക്കപ്പെട്ടു, നാല്പതു ദിവസം മരുഭൂമിയിൽ കാട്ടുമൃഗങ്ങളോടുകൂടെ ആയിരുന്നു; ദൂതന്മാർ അവനെ ശുശ്രൂഷിച്ചു പോന്നു.
14 मंग हेरोद राजानी योहानले कैदखानामा टाकानंतर, येशु गालीलमा देवना राज्यनी सुवार्ता सांगी राहींता.
൧൪എന്നാൽ യോഹന്നാൻ തടവിൽ ആയശേഷം യേശു ഗലീലയിൽ ചെന്ന് ദൈവത്തിന്റെ സുവിശേഷം പ്രസംഗിച്ചു:
15 अनं बोली राहींता, “येळ पुरी व्हई जायल शे, देवनं राज्य जोडे येल शे! म्हणीसन पापसपाईन फिरा अनी सांगेल सुवार्तावर ईश्वास ठेवा!”
൧൫“കാലം തികഞ്ഞു, ദൈവരാജ്യം സമീപിച്ചിരിക്കുന്നു; മാനസാന്തരപ്പെട്ട് സുവിശേഷത്തിൽ വിശ്വസിപ്പിൻ” എന്നു പറഞ്ഞു.
16 मंग येशु गालील समुद्रना काठवरतीन जाई राहींता, तवय त्यानी शिमोन अनी त्याना भाऊ आंद्रिया, या मासा धरनारा भाऊसले समुद्रमा जाळं टाकतांना दखं.
൧൬അവൻ ഗലീലക്കടല്പുറത്ത് നടക്കുമ്പോൾ ശിമോനും അവന്റെ സഹോദരനായ അന്ത്രെയാസും കടലിൽ വല വീശുന്നത് കണ്ട്; അവർ മീൻ പിടിക്കുന്നവർ ആയിരുന്നു.
17 येशुनी त्यासले सांगं, “मनामांगे या म्हणजे, लोकसले देवना राज्यमा कसं लयतस, हाई मी तुमले शिकाडसु.”
൧൭യേശു അവരോട്: “എന്നെ അനുഗമിക്കുവിൻ; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” എന്നു പറഞ്ഞു.
18 मंग त्यासनी लगेच जाळं तठेच टाकं अनी त्या त्याना मांगे निंघनात.
൧൮ഉടനെ അവർ വല വിട്ടു അവനെ അനുഗമിച്ചു.
19 मंग तठेन थोडा पुढे जावानंतर येशुनी जब्दीना पोऱ्या याकोब अनं योहान ह्या दोन्ही भाऊसले नावमा जाळं सवारतांना दखं.
൧൯യേശു അവിടെനിന്നു അല്പം മുന്നോട്ടു ചെന്നപ്പോൾ സെബെദിയുടെ മകനായ യാക്കോബും അവന്റെ സഹോദരനായ യോഹന്നാനും പടകിൽ ഇരുന്നു വല നന്നാക്കുന്നത് കണ്ട്.
20 लगेच त्यानी त्या दोन्ही भाऊसले बलायं तवय त्यासनी त्यासना बाप जब्दीले त्याना मजुरससंगे नावले सोडीसन त्या येशुना मांगे निंघी गयात.
൨൦അവൻ ഉടനെ അവരെയും വിളിച്ചു; അവർ തങ്ങളുടെ അപ്പനായ സെബെദിയെ കൂലിക്കാരോടുകൂടെ പടകിൽ വിട്ടു അവനെ അനുഗമിച്ചു.
21 मंग येशु अनी त्याना शिष्य कफर्णहुम गावले गयात लगेच त्यानी शब्बाथ दिनले यहूदी लोकसना सभास्थानमा जाईसन प्रचार करा.
൨൧അവർ കഫർന്നഹൂമിലേക്ക് പോയി; ശബ്ബത്ത് ദിവസത്തിൽ അവൻ പള്ളിയിൽ ചെന്ന് ഉപദേശിച്ചു.
22 त्याना प्रचार ऐकीन लोके थक्क व्हई गयात कारण तो शास्त्री लोकेसनामायक बोली नही राहींता, तो तर पुरा अधिकार त्यालेच शे असा प्रचार करी राहींता.
൨൨അവന്റെ ഉപദേശത്തിങ്കൽ അവർ വിസ്മയിച്ചു; അവൻ ശാസ്ത്രിമാരെപ്പോലെയല്ല, അധികാരമുള്ളവനായിട്ടത്രേ അവരെ ഉപദേശിച്ചത്.
23 तवय तठेच सभास्थानमा दुष्ट आत्मा लागेल माणुस व्हता तो वरडना,
൨൩അവരുടെ പള്ളിയിൽ അശുദ്ധാത്മാവുള്ള ഒരു മനുഷ്യൻ ഉണ്ടായിരുന്നു; അവൻ നിലവിളിച്ച്:
24 अनी बोलना, “हे येशु नासरेथकर, तुना आमना काय संबंध? तु आमना नाश कराले येल शे का? तु कोण शे, हाई माले चांगलच माहित शे, तु देवना पवित्र माणुस शे.”
൨൪“നസറായനായ യേശുവേ, ഞങ്ങൾക്കും നിനക്കും തമ്മിൽ എന്ത്? ഞങ്ങളെ നശിപ്പിപ്പാൻ വന്നുവോ? നീ ആർ എന്നു ഞാൻ അറിയുന്നു; ദൈവത്തിന്റെ പരിശുദ്ധൻ തന്നേ” എന്നു പറഞ്ഞു.
25 येशुनी त्या दुष्ट आत्माले धमकाडीन सांगं, “चुप ऱ्हाय अनी यानामातीन निंघी जाय!”
൨൫യേശു അതിനെ ശാസിച്ചു: മിണ്ടരുത്; അവനെ വിട്ടുപോ എന്നു പറഞ്ഞു.
26 तवय तो दुष्ट आत्मा जोरमा वरडाले लागना अनी त्या माणुसले पिळीसन त्यामातीन निंघी गया.
൨൬അപ്പോൾ അശുദ്ധാത്മാവ് അവനെ തള്ളിയിട്ട് ഇഴച്ച്, ഉറക്കെ നിലവിളിച്ചു അവനെ വിട്ടുപോയി.
27 हाई दखीसन सर्व लोके चमकाई गयात अनी त्या एकमेकसले ईचारू लागणात, “हाई काय शे? हाई काय नवं शिक्षण? तो दुष्ट आत्मासले पण अधिकारतीन आज्ञा देस अनं त्या त्यानं ऐकतस बी!”
൨൭എല്ലാവരും ആശ്ചര്യപ്പെട്ട്: “ഇതെന്ത്? അധികാരത്തോടെയുള്ള ഒരു പുതിയ ഉപദേശം! അവൻ അശുദ്ധാത്മാക്കളോടുപോലും കല്പിക്കുന്നു; അവ അവനെ അനുസരിക്കുകയും ചെയ്യുന്നു” എന്നു പറഞ്ഞു തമ്മിൽ വാദിച്ചുകൊണ്ടിരുന്നു.
28 येशुनी किर्ती हाई लगेच गालील प्रदेशना चारीमेर वारानामायक पसरनी.
൨൮അവന്റെ ശ്രുതി വേഗത്തിൽ ഗലീല നാടെങ്ങും പരന്നു.
29 मंग येशु सभास्थानमातीन निंघीसन लगेच याकोब अनी योहान यासनासंगे शिमोन अनं आंद्रिया यासना घर गया.
൨൯അവർ പള്ളിയിൽ നിന്നു ഇറങ്ങിയ ഉടനെ യാക്കോബും യോഹന്നാനുമായി ശിമോന്റെയും അന്ത്രെയാസിന്റെയും വീട്ടിൽ വന്നു.
30 शिमोननी सासु तापमा ती खाटवर झोपेल व्हती तिनाबद्दल लगेच त्यासनी येशुले सांगं.
൩൦അവിടെ ശിമോന്റെ അമ്മാവിയമ്മ പനിപിടിച്ച് കിടന്നിരുന്നു; അവർ ഉടനെ അവളെക്കുറിച്ച് അവനോട് പറഞ്ഞു.
31 तवय येशु तिनाजोडे गया, त्यानी हात धरीन तिले ऊठाडं, लगेच तिना ताप निंघी गया अनं ती त्यासनी सेवा कराले लागनी.
൩൧അവൻ അടുത്തുചെന്ന് അവളെ കൈക്കു പിടിച്ച് എഴുന്നേല്പിച്ചു; പനി അവളെ വിട്ടുമാറി, അവൾ അവരെ ശുശ്രൂഷിച്ചു.
32 संध्याकाय व्हयनी तवय लोके आजारी अनी दुष्ट आत्मा लागेलसले येशुकडे लई वनात.
൩൨വൈകുന്നേരം സൂര്യൻ അസ്തമിച്ചശേഷം അവർ സകലവിധ ദീനക്കാരെയും ഭൂതഗ്രസ്തരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു.
33 अनी शहरना सर्व लोकसनी दारजोडे गर्दी करी.
൩൩പട്ടണം ഒക്കെയും വാതിൽക്കൽ വന്നു കൂടിയിരുന്നു.
34 तवय येगयेगळा आजार व्हयेल लोकसले त्यानी बरं करं. बराच भूत लागेलसले चांगलं करं अनं तो दुष्ट आत्मा लागेलसले बोलु दि नही राहींता, कारण तो कोण शे, हाई त्यासले माहित व्हतं.
൩൪നാനാവ്യാധികളാൽ വലഞ്ഞിരുന്ന അനേകരെ അവൻ സൌഖ്യമാക്കി, അനേകം ഭൂതങ്ങളെയും പുറത്താക്കി; ഭൂതങ്ങൾ അവനെ അറിയുകകൊണ്ട് അവയെ സംസാരിപ്പാൻ അവൻ സമ്മതിച്ചില്ല.
35 मंग येशु पहाटमा ऊठीसन घरना बाहेर निंघना अनं गावना बाहेर एकांतमा गया अनी त्यानी तठे प्रार्थना करी.
൩൫അവൻ അതികാലത്ത്, ഇരുട്ടുള്ളപ്പോൾതന്നെ എഴുന്നേറ്റ് പുറപ്പെട്ടു ഒരു നിർജ്ജനസ്ഥലത്ത് ചെന്ന് പ്രാർത്ഥിച്ചു.
36 तवय शिमोन अनं त्याना सोबतना त्याले शोधाले गयात.
൩൬ശിമോനും കൂടെയുള്ളവരും അവനെ അന്വേഷിച്ചു ചെന്ന്,
37 तो त्यासले सापडना तवय त्या त्याले बोलनात, “सर्व लोके तुमले शोधी राहीनात.”
൩൭അവനെ കണ്ടപ്പോൾ: “എല്ലാവരും നിന്നെ അന്വേഷിക്കുന്നു” എന്നു പറഞ്ഞു.
38 मंग येशु त्यासले बोलना, “चला आपण जोडेना गावसमा जाऊ म्हणजे माले तठे प्रचार करता ई, कारण त्यानाकरताच मी येल शे, हाऊच मना उद्देश शे.”
൩൮അവൻ അവരോട്: “ഞാൻ ചുറ്റുമുള്ള ഗ്രാമങ്ങളിലും പ്രസംഗിക്കേണ്ടതിന് നാം അവിടേക്ക് പോക; ഇതിനായിട്ടല്ലോ ഞാൻ പുറപ്പെട്ടു വന്നിരിക്കുന്നത്” എന്നു പറഞ്ഞു.
39 असाच तो पुरा गालील प्रदेशना यहूदी लोकसना सभास्थानमा प्रचार करत फिरना अनी बराच लोकसमाईन दुष्ट आत्मासले काढं.
൩൯അങ്ങനെ അവൻ ഗലീലയിൽ ഒക്കെയും അവരുടെ പള്ളികളിൽ ചെന്ന് പ്രസംഗിക്കുകയും ഭൂതങ്ങളെ പുറത്താക്കുകയും ചെയ്തു.
40 तवय एक कुष्टरोगी त्यानाकडे वना अनी त्याना समोर पाया पडीन त्यानी त्याले अशी ईनंती करीसन बोलना, “तुनी ईच्छा व्हई, तर तु माले शुध्द कर.”
൪൦ഒരു കുഷ്ഠരോഗി അവന്റെ അടുക്കൽ വന്നു മുട്ടുകുത്തി: “നിനക്ക് മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും” എന്നു അപേക്ഷിച്ചു.
41 तवय येशुले त्यानी किव वनी अनी त्यानी त्याना हात धरीसन सांगं, “मनी ईच्छा शे, तु शुध्द व्हई जाय.”
൪൧യേശു മനസ്സലിഞ്ഞ് കൈ നീട്ടി അവനെ തൊട്ടു:
42 अनी लगेच त्यानं कुष्ट निंघी गयं अनं तो शुध्द व्हई गया
൪൨“മനസ്സുണ്ട്, ശുദ്ധമാക” എന്നു പറഞ്ഞു. ഉടനെ കുഷ്ഠം അവനെ വിട്ടുമാറി അവന് ശുദ്ധിവന്നു.
43 मंग येशुनी त्याले ताकीद दिसन लगेच धाडी दिधं.
൪൩യേശു അവനെ കർശനമായി താക്കീത് ചെയ്തു:
44 अनी सांगं की, “दख कोणलेच काही सांगु नको. तर तु स्वतः जाईसन याजकले दखाड, तुना कुष्टरोग निंघी गया, अनी शुध्द व्हवानंतर जे अर्पण मोशेनी देवानं ठराई देयल शे; ते अर्पण कर म्हणजे याजकले खरं पटी.”
൪൪“നോക്കൂ, ആരോടും ഒന്നും പറയരുത്; എന്നാൽ ചെന്ന് പുരോഹിതന് നിന്നെത്തന്നെ കാണിച്ചു, നിന്റെ ശുദ്ധീകരണത്തിന് വേണ്ടി മോശെ കല്പിച്ചത് അവർക്ക് സാക്ഷ്യത്തിനായി അർപ്പിക്ക” എന്നു പറഞ്ഞു അവനെ വിട്ടയച്ചു.
45 पण बाहेर जाईसन त्यानी सर्व लोकसले सांगं, त्यामुये येशुनी इतली प्रसिध्दी व्हयनी की, त्याले शहरमा मोकळं फिरानं कठीण व्हई गयं, म्हणीन तो एकांतमा ऱ्हावाले गया, तरी पण चारीबाजुतीन लोके त्यानाकडे ईज राहींतात.
൪൫അവനോ പുറപ്പെട്ടു ഈ കാര്യം അനേകരോട് ഘോഷിക്കുവാനും വളരെ പ്രചരിപ്പിക്കുവാനും തുടങ്ങി; തന്മൂലം യേശുവിനു പരസ്യമായി പട്ടണത്തിൽ കടക്കുവാൻ കഴിയായ്കകൊണ്ട് അവൻ പുറത്തു നിർജ്ജനസ്ഥലങ്ങളിൽ പാർത്തു; എല്ലായിടത്തുനിന്നും ആളുകൾ അവന്റെ അടുക്കൽ വന്നുകൂടി.

< मार्क 1 >