< Sáng Thế 36 >

1 Đây là dòng dõi của Ê-sau (tức Ê-đôm):
ഏദോം എന്ന ഏശാവിനെ സംബന്ധിച്ച വിവരണം ഇതാണ്:
2 Ê-sau cưới ba vợ, đều là người Ca-na-an: A-đa, con gái của Ê-lôn người Hê-tít; Ô-hô-li-ba-ma, con gái của A-na, cháu của Xi-bê-ôn, người Hê-vi;
ഏശാവ് രണ്ട് കനാന്യസ്ത്രീകളെ വിവാഹംചെയ്തു: ഹിത്യനായ ഏലോന്റെ പുത്രി ആദായും അനായുടെ പുത്രിയും ഹിവ്യനായ സിബെയോന്റെ കൊച്ചുമകളുമായ ഒഹൊലീബാമയുമാണവർ.
3 và Bách-mát, con gái của Ích-ma-ên, em của Nê-ba-giốt.
കൂടാതെ, യിശ്മായേലിന്റെ മകളും നെബായോത്തിന്റെ സഹോദരിയുമായ ബാസമത്തിനെയും ഭാര്യയായി സ്വീകരിച്ചു.
4 A-đa sinh Ê-li-pha cho Ê-sau. Bách-mát sinh Rê-u-ên.
ആദാ ഏശാവിന് എലീഫാസിനെയും ബാസമത്ത് രെയൂവേലിനെയും
5 Ô-hô-li-ba-ma sinh Giê-úc, Gia-lam, và Cô-ra. Tất cả con trai của Ê-sau ấy đều sinh tại xứ Ca-na-an.
ഒഹൊലീബാമ യെയൂശ്, യലാം, കോരഹ് എന്നിവരെയും പ്രസവിച്ചു. ഇവരാണ് ഏശാവിനു കനാനിൽവെച്ചു ജനിച്ച പുത്രന്മാർ.
6 Ê-sau đưa vợ con, gia nhân, cùng đem các bầy súc vật—tất cả tài sản gây dựng tại xứ Ca-na-an—cách xa gia đình Gia-cốp,
ഏശാവു തന്റെ ഭാര്യമാരെയും പുത്രന്മാരെയും പുത്രിമാരെയും കുടുംബത്തിലുള്ള സകല അംഗങ്ങളെയും ആടുമാടുകളെയും തനിക്കുള്ള മറ്റു മൃഗങ്ങളെയും കനാനിൽവെച്ചു സമ്പാദിച്ച സകലവസ്തുക്കളും കൂട്ടിക്കൊണ്ട് തന്റെ സഹോദരനായ യാക്കോബിന്റെ അടുക്കൽനിന്ന് കുറച്ച് അകലെയുള്ള ഒരു ദേശത്തേക്കു യാത്രയായി.
7 vì cả hai anh em đều có quá nhiều tài sản nên không thể sống chung được nữa; và xứ họ đang cư ngụ cũng không cung ứng nỗi các nhu cầu của hai gia đình đông đúc ấy.
അവർക്ക് ഒരുമിച്ചു ജീവിക്കാൻ സാധ്യമല്ലാത്തവിധം അത്യധികമായ സ്വത്തുക്കൾ ഉണ്ടായിരുന്നു; അവരുടെ ആടുമാടുകൾനിമിത്തം, അവർ ജീവിച്ചിരുന്ന ദേശത്തിന് അവരെ പോറ്റാൻ കഴിയാതെയായി.
8 Vậy, Ê-sau (tức là Ê-đôm) ở trên núi Sê-i-rơ.
അതുകൊണ്ട് ഏദോം എന്നു പേരുള്ള ഏശാവ് മലമ്പ്രദേശമായ സേയീരിൽ താമസം ഉറപ്പിച്ചു.
9 Đây là hậu tự của Ê-sau, tức là người Ê-đôm, sinh tại núi Sê-i-rơ:
മലമ്പ്രദേശമായ സേയീരിലെ ഏദോമ്യരുടെ പിതാവായ ഏശാവിന്റെ വംശപാരമ്പര്യം ഇതാണ്.
10 Các con trai Ê-sau: Ê-li-pha con trai của A-đa; và Rê-u-ên con trai của Bách-mát.
ഏശാവിന്റെ പുത്രന്മാരുടെ പേരുകൾ: ഏശാവിന്റെ ഭാര്യയായ ആദായുടെ മകൻ എലീഫാസ്; മറ്റൊരു ഭാര്യയായ ബാസമത്തിന്റെ മകനായ രെയൂവേൽ.
11 Con trai của Ê-li-pha là Thê-man, Ô-ma, Xê-phô, Ga-tam, và Kê-na.
എലീഫാസിന്റെ പുത്രന്മാർ: തേമാൻ, ഓമാർ, സെഫോ, ഗഥാം, കെനസ്.
12 Thim-na, vợ lẽ của Ê-li-pha sinh A-ma-léc. Đó là các cháu của A-đa, vợ Ê-sau.
ഏശാവിന്റെ മകനായ എലീഫാസിന് തിമ്ന എന്നു പേരുള്ള ഒരു വെപ്പാട്ടി ഉണ്ടായിരുന്നു; അവൾ എലീഫാസിന് അമാലേക്കിനെ പ്രസവിച്ചു. ഇവരായിരുന്നു ഏശാവിന്റെ ഭാര്യയായ ആദായുടെ പൗത്രന്മാർ.
13 Gia tộc Rê-u-ên, con trai của Bách-mát gồm có Na-hát, Xê-rách, Sam-ma, và Mích-xa. Ấy là các cháu của Bách-mát, cũng là vợ Ê-sau.
രെയൂവേലിന്റെ പുത്രന്മാർ: നഹത്ത്, സേരഹ്, ശമ്മാ, മിസ്സാ. ഇവരായിരുന്നു ഏശാവിന്റെ ഭാര്യയായ ബാസമത്തിന്റെ പൗത്രന്മാർ.
14 Ê-sau cũng còn những người con trai sinh bởi Ô-hô-li-ba-ma, vợ của Ê-sau, con gái A-na, cháu ngoại Xi-bê-ôn. Tên của các con là Giê-úc, Gia-lam, và Cô-ra.
ഏശാവിന്റെ ഭാര്യയും സിബെയോന്റെ കൊച്ചുമകളും അനായുടെ മകളുമായ ഒഹൊലീബാമ ഏശാവിനു പ്രസവിച്ച പുത്രന്മാർ: യെയൂശ്, യലാം, കോരഹ്.
15 Đây là các cháu nội của Ê-sau trở thành đại tộc trưởng: Các đại tộc là hậu tự của Ê-li-pha, con trưởng nam của Ê-sau và A-đa: Đại tộc Thê-man, đại tộc Ô-ma, đại tộc Xê-phô, đại tộc Kê-na,
ഏശാവിന്റെ പിൻഗാമികളിൽ പ്രധാനികൾ ഇവരാണ്: ഏശാവിന്റെ ആദ്യജാതനായ എലീഫാസിന്റെ പുത്രന്മാർ: പ്രധാനികളായ തേമാൻ, ഓമാർ, സെഫോ, കെനസ്,
16 đại tộc Cô-ra, đại tộc Ga-tam, và đại tộc A-ma-léc.
കോരഹ്, ഗത്ഥാം, അമാലേക്ക്. ഏദോമിൽവെച്ച് എലീഫാസിൽനിന്ന് ഉത്ഭവിച്ച പ്രധാനികൾ ഇവരായിരുന്നു; ഇവർ ആദായുടെ പൗത്രന്മാരാണ്.
17 Các đại tộc do Rê-u-ên, thứ nam của Ê-sau và Bách-mát, sinh ra trong xứ Ca-na-an: Đại tộc Na-hát, đại tộc Xê-rách, đại tộc Sam-ma, và đại tộc Mích-xa.
ഏശാവിന്റെ മകനായ രെയൂവേലിന്റെ പുത്രന്മാർ: പ്രധാനികളായ നഹത്ത്, സേരഹ്, ശമ്മാ, മിസ്സാ. ഏദോമിൽവെച്ച് രെയൂവേലിൽനിന്ന് ഉത്ഭവിച്ച പ്രധാനികൾ ഇവരാകുന്നു. ഇവർ ഏശാവിന്റെ ഭാര്യയായ ബാസമത്തിന്റെ പൗത്രന്മാരാണ്.
18 Các đại tộc thuộc dòng thứ ba, là các con trai của Ê-sau và Ô-hô-li-ba-ma, con gái A-na: Đại tộc Giê-úc, đại tộc Gia-lam, và đại tộc Cô-ra.
ഏശാവിന്റെ ഭാര്യയായ ഒഹൊലീബാമയുടെ പുത്രന്മാർ: പ്രധാനികളായ യെയൂശ്, യലാം, കോരഹ്, ഏശാവിന്റെ ഭാര്യയും അനായുടെ മകളുമായ ഒഹൊലീബാമയിൽനിന്നു ജനിച്ച പ്രധാനികൾ ഇവരത്രേ.
19 Ấy là các con trai của Ê-sau, tức là Ê-đôm, và đó là các đại tộc của họ.
ഏദോം എന്ന ഏശാവിന്റെ പുത്രന്മാർ ഇവരാകുന്നു; അവരുടെ പ്രധാനികളും ഇവരാണ്.
20 Các sắc tộc bản xứ, là hậu tự của Sê-i-rơ, người Hô-rít gồm Lô-than, Sô-banh, Xi-bê-ôn, A-na,
ഹോര്യനായ സേയീരിന്റെ പുത്രന്മാരായി ആ പ്രദേശത്തു ജീവിച്ചിരുന്നവർ ഇവരാകുന്നു: ലോതാൻ, ശോബാൽ, സിബെയോൻ, അനാ,
21 Đi-sôn, Ét-xe, và Đi-san. Đó là các con trai của Sê-i-rơ, trưởng gia tộc người Hô-rít, trong đất Ê-đôm.
ദീശോൻ, ഏസെർ, ദീശാൻ. ഏദോമിലെ സേയീരിന്റെ പുത്രന്മാരായ ഇവർ ഹോര്യരുടെ പ്രധാനികൾ ആകുന്നു.
22 Con của Lô-than là Hô-ri và Hê-man. Em gái của Lô-than là Thim-na.
ലോതാന്റെ പുത്രന്മാർ: ഹോരി, ഹോമാം; തിമ്നാ ലോതാന്റെ സഹോദരി ആയിരുന്നു.
23 Con của Sô-banh là Anh-van, Ma-na-hát, Ê-banh, Sê-phô, và Ô-nam.
ശോബാലിന്റെ പുത്രന്മാർ: അല്വാൻ, മനഹത്ത്, ഏബാൽ, ശെഫോ, ഓനാം.
24 Con của Xi-bê-ôn là Ai-gia và A-na. (Cậu này đã tìm thấy các suối nước nóng giữa hoang mạc trong lúc chăn lừa cho cha mình.)
സിബെയോന്റെ പുത്രന്മാർ: അയ്യാ, അനാ. തന്റെ പിതാവായ സിബെയോന്റെ കഴുതകളെ മേയിക്കുമ്പോൾ മരുഭൂമിയിൽ ചൂടുള്ള നീരുറവകൾ കണ്ടെത്തിയത് ഇതേ അനാ ആയിരുന്നു.
25 Con của A-na là Đi-sôn và Ô-hô-li-ba-ma.
അനാവിന്റെ മക്കൾ: മകൻ ദീശോനും മകൾ ഒഹൊലീബാമയും.
26 Con của Đi-sôn là Hem-đan, Ếch-ban, Ích-ran, và Kê-ran.
ദീശോന്റെ പുത്രന്മാർ: ഹെമ്ദാൻ, എശ്ബാൻ, യിത്രാൻ, കെരാൻ.
27 Con của Ét-xe là Binh-han, Xa-van, và A-can.
ഏസെരിന്റെ പുത്രന്മാർ: ബിൽഹാൻ, സാവാൻ, അക്കാൻ.
28 Con của Đi-san là U-xơ và A-ran.
ദീശോന്റെ പുത്രന്മാർ: ഊസ്, അരാൻ.
29 Còn đây là các trưởng tộc người Hô-rít: Lô-than, Sô-banh, Xi-bê-ôn, A-na,
ഹോര്യപ്രധാനികൾ ഇവരായിരുന്നു: ലോതാൻ, ശോബാൽ, സിബെയോൻ, അനാ,
30 Đi-sôn, Ét-xe, Đi-san. Đó là các trưởng tộc của người Hô-rít, ở tại xứ Sê-i-rơ.
ദീശോൻ, ഏസെർ, ദീശാൻ. ഇവർ സേയീർദേശത്ത് തങ്ങളുടെ വിഭാഗങ്ങൾ അനുസരിച്ച് ഹോര്യപ്രധാനികൾ ആയിരുന്നു.
31 Đây là tên các vua đã cai trị xứ Ê-đôm, trước thời vương quốc Ít-ra-ên được thành lập:
ഇസ്രായേലിൽ രാജഭരണം വരുന്നതിനുമുമ്പ് ഏദോമിൽ ഭരണം നടത്തിയിരുന്ന രാജാക്കന്മാർ ഇവരാണ്:
32 Bê-la, con Bê-ô, đặt ngai vua tại thủ đô Đin-ha-ba.
ബെയോരിന്റെ മകനായ ബേല ഏദോമിലെ രാജാവായി. അദ്ദേഹത്തിന്റെ നഗരത്തിനു ദിൻഹാബാഹ് എന്നു പേരുണ്ടായി.
33 Sau khi Bê-la chết, Giô-báp, con Xê-rách, người Bốt-ra lên kế vị.
ബേലയുടെ മരണശേഷം ബൊസ്രാക്കാരനായ സേരഹിന്റെ മകൻ യോബാബ് രാജാവിന്റെ അനന്തരാവകാശിയായിത്തീർന്നു.
34 Sau khi Giô-báp chết, Hu-sam, người Thê-man lên kế vị.
യോബാബിന്റെ മരണശേഷം തേമാന്യരുടെ ദേശത്തുനിന്നുള്ള ഹൂശാം രാജാവായി.
35 Sau khi Hu-sam chết, Ha-đát, con Bê-đa lên kế vị. Vua này là người chỉ huy quân đội đánh bại quân Ma-đi-an tại xứ Mô-áp và dời đô về A-vít.
ഹൂശാമിന്റെ മരണശേഷം ബേദാദിന്റെ മകനും മോവാബുദേശത്തുവെച്ച് മിദ്യാനെ തോൽപ്പിച്ചവനുമായ ഹദദ് രാജാവായി. അദ്ദേഹത്തിന്റെ നഗരത്തിന് അവീത്ത് എന്നു പേരായി.
36 Sau khi Ha-đát chết, Sam-la, ở xứ Ma-rê-ca lên kế vị.
ഹദദിന്റെ മരണശേഷം മസ്രേക്കക്കാരനായ സമ്ളാ അദ്ദേഹത്തിനുപകരം രാജാവായി.
37 Sau khi Sam-la chết, Sau-lơ, ở xứ Rê-hô-bốt, gần Sông Cái lên kế vị.
സമ്ളാ മരിച്ചപ്പോൾ നദീതീരത്തുള്ള രെഹോബോത്തിലെ നിവാസിയായ ശാവൂൽ രാജാവായി.
38 Sau khi Sau-lơ chết, Ba-anh Ha-nan, con Ách-bô lên kế vị.
ശാവൂലിന്റെ മരണശേഷം അക്ബോരിന്റെ മകനായ ബാൽ-ഹാനാൻ രാജാവായി.
39 Sau khi Ba-anh Ha-nan chết, Ha-đát lên kế vị. Tên thành người là Ba-u; hoàng hậu là Mê-hê-ta-bê-ên, con Mát-rết, cháu Mê-sa-háp.
അക്ബോരിന്റെ മകനായ ബാൽ-ഹാനാൻ മരിച്ചശേഷം ഹദദ് രാജാവായി. അദ്ദേഹത്തിന്റെ നഗരത്തിനു പാവൂ എന്നു പേരിട്ടു. അദ്ദേഹത്തിന്റെ ഭാര്യയുടെ പേര് മെഹേതബേൽ എന്നായിരുന്നു; അവൾ മേ-സാഹാബിന്റെ മകളായ മത്രേദിന്റെ മകൾ ആയിരുന്നു.
40 Đây là tên các đại tộc của Ê-sau và xứ họ ở, được gọi theo tên từng đại tộc: Thim-na, Anh-va, Giê-hết,
ഏശാവിൽനിന്ന് ഉത്ഭവിച്ച പ്രഭുക്കന്മാരുടെ വംശങ്ങളും പ്രദേശങ്ങളും അനുസരിച്ചുള്ള പേരുകൾ ഇവയാകുന്നു: തിമ്നാ, അല്വാ, യെഥേത്ത്,
41 Ô-hô-li-ba-ma, Ê-la, Phi-nôn,
ഒഹൊലീബാമാ, ഏലാ, പീനോൻ,
42 Kê-na, Thê-man, Míp-xa,
കെനസ്, തേമാൻ, മിബ്സാർ,
43 Mác-đi-ên, và Y-ram. Tất cả các đại tộc ấy đều là dòng dõi của Ê-sau, tổ phụ của người Ê-đôm.
മഗ്ദീയേൽ, ഈരാം. തങ്ങൾ കൈവശപ്പെടുത്തിയ ദേശത്ത്, തങ്ങളുടെ വാസസ്ഥലങ്ങളുടെ അടിസ്ഥാനത്തിൽ ഇവരായിരുന്നു ഏദോമ്യപ്രഭുക്കന്മാർ. ഏശാവുതന്നെ ആയിരുന്നു ഏദോമ്യരുടെ പിതാവ്.

< Sáng Thế 36 >