< Ða-ni-ên 2 >
1 Năm thứ hai triều Nê-bu-cát-nết-sa, vua thấy một giấc mộng khiến cho tinh thần bối rối và mất ngủ.
നെബൂഖദ്നേസരിന്റെ ഭരണത്തിന്റെ രണ്ടാംവർഷത്തിൽ അദ്ദേഹം ഒരു സ്വപ്നംകണ്ടു. അദ്ദേഹത്തിന്റെ മനസ്സ് അസ്വസ്ഥമായി; അദ്ദേഹത്തിന് ഉറങ്ങാൻ കഴിഞ്ഞില്ല.
2 Vua cho gọi các phù thủy, thầy bói, đồng cốt, và nhà chiêm tinh đến bảo họ kể lại giấc mộng cho vua.
അപ്പോൾ രാജാവു സ്വപ്നം തന്നെ അറിയിക്കാൻ ആഭിചാരകരെയും മന്ത്രവാദികളെയും ക്ഷുദ്രക്കാരെയും ജ്യോതിഷികളെയും വിളിക്കാൻ കൽപ്പനകൊടുത്തു. അങ്ങനെ അവർ വന്ന് രാജസന്നിധിയിൽ നിന്നു.
3 Vua bảo họ: “Ta thấy một giấc mộng và tinh thần ta bối rối, muốn biết giấc mộng ấy có nghĩa gì.”
അപ്പോൾ രാജാവ് അവരോട്, “ഞാൻ ഒരു സ്വപ്നംകണ്ടു. അത് എന്നെ വളരെയധികം അസ്വസ്ഥനാക്കുന്നു സ്വപ്നത്തിന്റെ അർഥം എന്താണെന്ന് എനിക്ക് അറിയണം” എന്നു പറഞ്ഞു.
4 Các bói khoa Ba-by-lôn tâu bằng tiếng A-ram: “Hoàng đế vạn tuế! Xin vua thuật giấc mộng, rồi chúng tôi xin giải thích ý nghĩa.”
ജ്യോതിഷികൾ അരാമ്യഭാഷയിൽ രാജാവിനോടു പറഞ്ഞു: “രാജാവു ദീർഘായുസ്സായിരിക്കട്ടെ! സ്വപ്നമെന്തെന്ന് അടിയങ്ങളോടു കൽപ്പിച്ചാലും; ഞങ്ങൾ അതിന്റെ അർഥം വെളിപ്പെടുത്താം.”
5 Vua đáp với các nhà chiêm tinh: “Ta bảo thật, nếu các ngươi không thuật lại và giải thích giấc mộng ấy được, thì các ngươi sẽ bị xé xác từng mảnh và nhà cửa các ngươi sẽ trở thành những đống gạch vụn.
രാജാവ് ജ്യോതിഷികളോട് ഉത്തരം പറഞ്ഞത്: “എന്റെ ദൃഢനിശ്ചയം ഇതാണ്: സ്വപ്നവും അതിന്റെ അർഥവും നിങ്ങൾ എന്നെ അറിയിക്കാത്തപക്ഷം നിങ്ങളുടെ അവയവങ്ങൾ ഓരോന്നായി ഛേദിച്ചു വേർപെടുത്തുകയും നിങ്ങളുടെ വീട് കൽക്കൂമ്പാരമാക്കുകയും ചെയ്യും.
6 Còn ai thuật đúng giấc mộng và giải thích được, ta sẽ cho nhiều tặng phẩm quý giá và được phong chức tước. Các ngươi hãy thuật cho ta nghe giấc mộng đó và giải thích ngay!”
എന്നാൽ സ്വപ്നവും അർഥവും നിങ്ങൾ എന്നെ അറിയിക്കുമെങ്കിൽ, നിങ്ങൾക്കു സമ്മാനങ്ങളും പ്രതിഫലവും വലിയ ബഹുമതിയും ലഭിക്കും. അതിനാൽ സ്വപ്നവും അതിന്റെ അർഥവും എന്നെ അറിയിക്കുക,” എന്നായിരുന്നു.
7 Họ lại van xin: “Xin vua thuật giấc mộng trước, rồi chúng tôi mới giải nghĩa được.”
അവർ ഒരിക്കൽക്കൂടി രാജാവിനോട് ഉത്തരം പറഞ്ഞു: “രാജാവ് സ്വപ്നം അടിയങ്ങളെ അറിയിച്ചാലും; അർഥം ഞങ്ങൾ വെളിപ്പെടുത്താം.”
8 Vua nói: “Ta biết các ngươi chỉ khéo tìm cách trì hoãn thời gian. Vì các ngươi biết ta đã quả quyết:
രാജാവ് ഉത്തരം പറഞ്ഞു: “എന്റെ കൽപ്പന മാറ്റം വരുത്താൻ കഴിയാത്തതെന്നറിഞ്ഞിട്ടും നിങ്ങൾ സമയം നീട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയാണ്.
9 Nếu các ngươi không thuật đúng giấc mộng của ta, thì ta chỉ còn một hình phạt dành cho các ngươi. Trước nay các ngươi đã toa rập với nhau thêu dệt đủ những lối bàn mộng dối trá để chờ xem sự việc xảy ra thế nào rồi dựa vào đó mà bịa chuyện. Vì vậy, trước hết các ngươi phải thuật cho ta giấc mộng đó, ta sẽ biết ngay là các ngươi có giải được hay không.”
നിങ്ങൾ സ്വപ്നം എന്നെ അറിയിക്കുന്നില്ലെങ്കിൽ നിങ്ങൾക്കുള്ള വിധി ഒന്നുമാത്രം. ഞാൻ എന്റെ മനസ്സു മാറ്റുന്നതുവരെ എന്നോടു വ്യാജവും വഷളത്തവും പറയാൻ നിങ്ങൾ ഒത്തുചേർന്നിരിക്കുന്നു. അതിനാൽ നിങ്ങൾക്ക് അർഥം പറയാൻ കഴിയുമോ എന്ന് എനിക്ക് അറിയേണ്ടതിന് ആദ്യം സ്വപ്നം എന്തെന്നു നിങ്ങൾ എന്നോടു പറയുക.”
10 Giới bói khoa Canh-đê thưa: “Không một ai trên đời có khả năng làm điều vua đòi hỏi. Không có bậc vua chúa nào hoặc lãnh tụ của nước nào lại đòi hỏi các phù thủy, thầy bói, đồng cốt và nhà chiêm tinh làm một việc như thế.
ജ്യോതിഷികൾ രാജാവിനോട് ഉത്തരം പറഞ്ഞത്: “ഭൂമിയിലുള്ള മഹാനും ശക്തനുമായ ഒരു രാജാവും ഇപ്രകാരമൊരു കാര്യം ഏതെങ്കിലും ആഭിചാരകനോടോ മന്ത്രവാദിയോടോ ജ്യോത്സ്യനോടോ നാളിതുവരെ ചോദിച്ചിട്ടില്ല. ഈ കാര്യം രാജാവിനെ അറിയിക്കാൻ കഴിവുള്ള യാതൊരു മനുഷ്യനും ഭൂമിയിൽ ഇല്ല.
11 Việc vua đòi thật hy hữu, không một người trần nào có thể thực hiện. Họa chăng chỉ có các vị thần linh mới làm nổi!”
തന്നെയുമല്ല, രാജാവ് ആവശ്യപ്പെടുന്ന കാര്യം വളരെ പ്രയാസമുള്ളതാണ്. ദേവതകൾ ഒഴികെ, ഈ കാര്യം രാജാവിനെ അറിയിക്കാൻ കഴിവുള്ള ആരുംതന്നെയില്ല. ദേവതകൾ മനുഷ്യരുടെ ഇടയിൽ ജീവിക്കുന്നവരുമല്ലല്ലോ,” എന്നായിരുന്നു.
12 Vua nổi giận khi nghe những điều này nên ra lệnh xử tử tất cả các học giả bói khoa Ba-by-lôn.
ഇതു കേട്ടപ്പോൾ രാജാവ് അത്യന്തം കുപിതനായി. ബാബേലിലെ എല്ലാ ജ്ഞാനികളെയും നശിപ്പിക്കാൻ അദ്ദേഹം കൽപ്പനകൊടുത്തു.
13 Lệnh vua truyền xuống, người ta lập tức bắt giam các học giả, lại tầm nã Đa-ni-ên và ba người bạn để xử tử luôn một thể.
അങ്ങനെ സകലജ്ഞാനികളെയും കൊന്നുകളയാനുള്ള കൽപ്പന രാജസന്നിധിയിൽനിന്ന് പുറപ്പെട്ടു. ദാനീയേലിനെയും സ്നേഹിതന്മാരെയുംകൂടെ കൊല്ലുന്നതിന് അവർ ഉദ്യോഗസ്ഥരെ അയച്ചു.
14 Khi A-ri-ốc, chỉ huy vệ quân, sắp ra tay hành quyết giới học giả bói khoa Ba-by-lôn thì Đa-ni-ên khôn khéo giãi bày hoàn cảnh với ông ta.
അങ്ങനെ ബാബേലിലെ ജ്ഞാനികളെയെല്ലാം കൊല്ലുന്നതിനു രാജാവിന്റെ സൈന്യാധിപനായ അര്യോക്ക് പുറപ്പെട്ടു. അദ്ദേഹത്തോട് ദാനീയേൽ ബുദ്ധിയോടും വിവേകത്തോടും ഉത്തരം പറഞ്ഞു.
15 Đa-ni-ên hỏi A-ri-ốc: “Tại sao vua ra lệnh xử tử chúng tôi khẩn cấp như thế?” A-ri-ốc thuật cho Đa-ni-ên nghe đầu đuôi câu chuyện.
രാജാവിന്റെ സൈന്യാധിപനായ അര്യോക്കിനോട് ദാനീയേൽ ചോദിച്ചു: “രാജാവ് ഇത്ര കഠിനമായ ഈ കൽപ്പന പുറപ്പെടുവിക്കാൻ സംഗതിയെന്ത്?” അപ്പോൾ അര്യോക്ക് ദാനീയേലിനോട് കാര്യം വിശദീകരിച്ചു.
16 Đa-ni-ên lập tức vào chầu vua, xin vua cho mình một thời gian nữa để có thể giải mộng cho vua.
ഉടൻതന്നെ രാജസന്നിധിയിൽച്ചെന്ന് സ്വപ്നവ്യാഖ്യാനം രാജാവിനെ അറിയിക്കേണ്ടതിനു തനിക്കു സമയം നൽകണമെന്ന് ദാനീയേൽ അപേക്ഷിച്ചു.
17 Đa-ni-ên về nhà riêng, trình bày vấn đề cho các bạn Ha-na-nia, Mi-sa-ên, và A-xa-ria,
പിന്നീട്, ദാനീയേൽ ഭവനത്തിലെത്തി തന്റെ സ്നേഹിതന്മാരായ ഹനന്യാവ്, മീശായേൽ, അസര്യാവ് എന്നിവരോട് കാര്യം വിവരിച്ചുകേൾപ്പിച്ചു.
18 và yêu cầu họ khẩn nguyện nài xin Đức Chúa Trời trên trời tỏ lòng thương xót, tiết lộ điều huyền nhiệm này để Đa-ni-ên và các bạn khỏi chết oan uổng với các học giả bói khoa Ba-by-lôn.
അദ്ദേഹം അവരോട്, ബാബേലിലെ ജ്ഞാനികളായ മറ്റു പുരുഷന്മാരോടൊപ്പം വധിക്കപ്പെടാതിരിക്കേണ്ടതിന് ഈ രഹസ്യത്തെ സംബന്ധിച്ച് സ്വർഗത്തിലെ ദൈവത്തിന്റെ കാരുണ്യം തങ്ങൾക്കു ലഭിക്കേണ്ടതിന് അപേക്ഷിക്കാൻ ഉദ്ബോധിപ്പിച്ചു.
19 Chúa nhậm lời, cho Đa-ni-ên biết giấc mộng của vua Ba-by-lôn trong một khải tượng ban đêm. Đa-ni-ên nức lòng tôn ngợi Đức Chúa Trời trên trời:
ആ രാത്രിയിൽ ഒരു ദർശനത്തിൽ ദാനീയേലിന് ആ രഹസ്യം വെളിപ്പെട്ടു. അപ്പോൾ ദാനീയേൽ സ്വർഗത്തിലെ ദൈവത്തെ ഇപ്രകാരം സ്തുതിച്ചു.
20 “Đáng ngợi tôn Danh Đức Chúa Trời đời đời mãi mãi, vì khôn ngoan và sức mạnh đều thuộc về Ngài!
അദ്ദേഹം: “ദൈവത്തിന്റെ നാമം എന്നെന്നേക്കും വാഴ്ത്തപ്പെടട്ടെ; ജ്ഞാനവും ശക്തിയും അവിടത്തേക്കുള്ളത്.
21 Chúa thay đổi thời kỳ, mùa tiết; Chúa phế lập các vua và lãnh tụ các nước. Chúa ban sự khôn ngoan cho người tìm kiếm Chúa và tỏ tri thức cho người có trí hiểu.
അവിടന്നു കാലങ്ങളെയും സമയങ്ങളെയും മാറ്റുന്നു; അവിടന്നു രാജാക്കന്മാരെ നീക്കംചെയ്യുകയും ഉറപ്പിക്കുകയും ചെയ്യുന്നു. അവിടന്നു ജ്ഞാനികൾക്കു ജ്ഞാനവും വിവേകികൾക്കു വിവേകവും നൽകുന്നു.
22 Chúa tiết lộ những điều sâu xa, huyền nhiệm. Chúa thấy suốt cõi tối tăm dày đặc, và Chúa là Nguồn Sáng muôn đời.
അവിടന്ന് അഗാധവും നിഗൂഢവുമായ കാര്യങ്ങൾ വെളിപ്പെടുത്തുന്നു; ഇരുട്ടിൽ മറഞ്ഞിരിക്കുന്നത് അവിടന്ന് അറിയുന്നു, വെളിച്ചം അവിടത്തോടൊപ്പം വസിക്കുന്നു.
23 Thưa Chúa, là Đức Chúa Trời của tổ phụ con, con cảm tạ và ngợi tôn Chúa vì Ngài đã ban cho con đủ khôn ngoan và nghị lực, và tiết lộ cho con biết điều con cầu xin, tức là giấc mộng bí mật của nhà vua.”
എന്റെ പിതാക്കന്മാരുടെ ദൈവമേ, അവിടന്ന് എനിക്കു ജ്ഞാനവും ശക്തിയും നൽകിയിരിക്കുകയാൽ ഞാൻ അവിടത്തെ വാഴ്ത്തുന്നു. ഞങ്ങൾ അവിടത്തോട് അപേക്ഷിച്ച കാര്യം അവിടന്ന് എന്നെ അറിയിച്ചിരിക്കുന്നു, രാജാവിന്റെ സ്വപ്നത്തെക്കുറിച്ച് അവിടന്നു ഞങ്ങൾക്ക് വെളിപ്പെടുത്തിയിരിക്കുന്നു.”
24 Đa-ni-ên đến nhà A-ri-ốc, người vua đã chỉ định hành quyết các học giả Ba-by-lôn, thưa rằng: “Xin đừng xử tử các học giả Ba-by-lôn vội. Hãy đưa tôi vào triều, tôi sẽ trình bày giấc mộng và ý nghĩa đầy đủ cho vua.”
പിന്നീട്, ദാനീയേൽ ബാബേലിലെ ജ്ഞാനികളെ നശിപ്പിക്കാൻ രാജാവു നിയോഗിച്ചിരുന്ന അര്യോക്കിന്റെ അടുക്കൽ ചെന്നു. അദ്ദേഹത്തോട്: “ബാബേലിലെ ജ്ഞാനികളെ വധിക്കരുത്. എന്നെ രാജസന്നിധിയിലേക്കു കൊണ്ടുപോകുക; ഞാൻ രാജാവിനു സ്വപ്നത്തിന്റെ പൊരുൾ വ്യാഖ്യാനിച്ചുകൊടുക്കാം” എന്നു പറഞ്ഞു.
25 A-ri-ốc lập tức đưa Đa-ni-ên vào chầu vua, và báo: “Muôn tâu, tôi đã tìm được một tên tù Giu-đa, nó sẽ tâu trình cho vua ý nghĩa giấc mộng đó.”
അര്യോക്ക് തിടുക്കത്തിൽ ദാനീയേലിനെ രാജസന്നിധിയിലെത്തിച്ചിട്ട് രാജാവിനോട്: “രാജാവിനു സ്വപ്നം വ്യാഖ്യാനിച്ചുനൽകാൻ കഴിവുള്ള ഒരുവനെ ഞാൻ യെഹൂദാപ്രവാസികളിൽ കണ്ടെത്തിയിരിക്കുന്നു” എന്നു പറഞ്ഞു.
26 Vua Nê-bu-cát-nết-sa hỏi Đa-ni-ên, tức là Bên-tơ-sát-xa: “Nhà ngươi thật có khả năng kể lại cho ta giấc mộng ta đã thấy và giải thích ý nghĩa không?”
രാജാവ് ബേൽത്ത്ശസ്സർ എന്നു പേരുള്ള ദാനീയേലിനോട്: “ഞാൻ കണ്ട സ്വപ്നവും അതിന്റെ അർഥവും വെളിപ്പെടുത്താൻ നിനക്കു കഴിയുമോ?” എന്നു ചോദിച്ചു.
27 Đa-ni-ên đáp: “Vua đòi phải thuật lại giấc mộng bí mật mà các học giả, thuật sĩ, nhà chiêm tinh, và giáo sư khoa học huyền bí đã không tài nào biết được.
ദാനീയേൽ രാജാവിനോട് ഇപ്രകാരം ഉത്തരം പറഞ്ഞു: “രാജാവു ചോദിച്ച ഈ രഹസ്യം തിരുമനസ്സിനെ അറിയിക്കാൻ ജ്ഞാനികൾക്കോ മന്ത്രവാദികൾക്കോ ആഭിചാരകന്മാർക്കോ ദേവപ്രശ്നംവെക്കുന്നവർക്കോ കഴിയുകയില്ല.
28 Nhưng Đức Chúa Trời trên trời có quyền năng mạc khải các huyền nhiệm. Ngài đã cho vua Nê-bu-cát-nết-sa biết những việc tương lai trong ngày tận thế. Đây là giấc mộng và khải tượng vua đã thấy trên giường ngủ.
എന്നാൽ രഹസ്യങ്ങൾ വെളിപ്പെടുത്തുന്ന ഒരു ദൈവം സ്വർഗത്തിലുണ്ട്. ഭാവിയിൽ സംഭവിക്കേണ്ടത് അവിടന്ന് നെബൂഖദ്നേസർ രാജാവിനു വെളിപ്പെടുത്തിയിരിക്കുന്നു. പള്ളിമെത്തയിലായിരുന്നപ്പോൾ കണ്ട സ്വപ്നവും തിരുമനസ്സിൽ ഉണ്ടായ ദർശനങ്ങളും ഇവയാണ്:
29 Khi vua ngự trên giường, vua suy nghĩ về các diễn biến tương lai. Đấng mạc khải các huyền nhiệm tỏ cho vua biết việc tương lai.
“രാജാവേ, പള്ളിമെത്തയിൽ ആയിരുന്നപ്പോൾ ഭാവിയിൽ എന്തു സംഭവിക്കും എന്നുള്ള ചിന്ത തിരുമനസ്സിലുണ്ടായി. രഹസ്യങ്ങൾ വെളിപ്പെടുത്തുന്നവൻ അത് അങ്ങയെ അറിയിച്ചുമിരിക്കുന്നു.
30 Về phần tôi, Đức Chúa Trời tiết lộ huyền nhiệm này cho tôi, không phải vì tôi khôn ngoan hơn người, nhưng mục đích để trình bày nghĩa giấc mộng cho vua và giúp vua thấu triệt các tư tưởng thầm kín của mình.
ജീവനോടിരിക്കുന്ന ഏതെങ്കിലും മനുഷ്യനെക്കാൾ അധികം ജ്ഞാനം എന്നിൽ ഉള്ളതുകൊണ്ടല്ല, പിന്നെയോ, രാജാവിനോട് അർഥം ബോധിപ്പിക്കേണ്ടതിനും അങ്ങയുടെ മനസ്സിലുണ്ടായ ചിന്തകൾ അങ്ങ് ഗ്രഹിക്കുന്നതിനുംവേണ്ടിയാണ് ഈ രഹസ്യം എനിക്കു വെളിപ്പെട്ടിരിക്കുന്നത്.
31 Vua thấy một pho tượng vĩ đại. Pho tượng ấy đứng trước mặt vua, rực rỡ hào quang, nhưng hình thù thật dễ sợ.
“രാജാവേ, അങ്ങു നോക്കിയപ്പോൾ അങ്ങയുടെ മുമ്പിലായി ഒരു വലിയ പ്രതിമ—അത്യധികം വലുപ്പമുള്ളതും ശോഭയോടെ തിളങ്ങുന്നതും കാഴ്ചയിൽ ഭയാനകവുമായ ഒരു പ്രതിമ—കാണപ്പെട്ടു.
32 Đầu tượng bằng vàng ròng, ngực và cánh tay bằng bạc, bụng và đùi bằng đồng,
പ്രതിമയുടെ തല തങ്കനിർമിതമായിരുന്നു. അതിന്റെ നെഞ്ചും കൈകളും വെള്ളികൊണ്ടും വയറും തുടകളും വെങ്കലംകൊണ്ടും
33 ống chân bằng sắt, bàn chân bằng sắt trộn đất sét.
കാലുകൾ ഇരുമ്പുകൊണ്ടും അതിന്റെ പാദങ്ങൾ ഭാഗികമായി ഇരുമ്പുകൊണ്ടും ഭാഗികമായി കളിമണ്ണുകൊണ്ടും ആയിരുന്നു.
34 Vua nhìn chăm pho tượng ấy cho đến khi một Tảng Đá siêu nhiên đập vào bàn chân tượng bằng sắt trộn đất sét, làm cho tượng đổ nát tan tành.
അങ്ങ് നോക്കിക്കൊണ്ടിരിക്കെ, മനുഷ്യന്റെ കൈകൾകൊണ്ടല്ലാതെ രൂപപ്പെടുത്തിയ ഒരു പാറ അടർന്നുവന്നു പ്രതിമയുടെ ഇരുമ്പും കളിമണ്ണുംകൊണ്ടുള്ള കാൽ ഇടിച്ചുതകർത്തുകളഞ്ഞു.
35 Sắt, đất sét, đồng, bạc, và vàng đều bị nghiền nát cả và biến thành như trấu trong sân đạp lúa mùa hè, bị trận gió đùa đi mất tăm. Tảng Đá đã đập vỡ pho tượng biến thành một ngọn núi lớn, đầy dẫy khắp địa cầu.
അപ്പോൾ ഇരുമ്പും കളിമണ്ണും വെങ്കലവും വെള്ളിയും സ്വർണവും എല്ലാം ഒരുപോലെ തകർന്നു തരിപ്പണമായി; അതു വേനൽക്കാലത്തു മെതിക്കളത്തിലെ പതിരുപോലെ ആയിത്തീർന്നു. ഒന്നും ശേഷിപ്പിക്കാതെ കാറ്റ് അവയെ പറപ്പിച്ചുകളഞ്ഞു. പ്രതിമയെ ഇടിച്ച കല്ലോ, ഒരു വലിയ പർവതമായിത്തീർന്ന് ഭൂമിയിലെല്ലാം നിറഞ്ഞു.
36 Đó là giấc mộng vua đã thấy. Đây, tôi xin trình bày ý nghĩa:
“ഇതായിരുന്നു സ്വപ്നം. ഇനി ഞങ്ങൾ രാജാവിനോട് സ്വപ്നത്തിന്റെ പൊരുൾ വിവരിക്കാം.
37 Vua là vua của các vua! Chúa trên trời đã ban cho vua đế quốc, uy quyền, lực lượng, và danh dự.
രാജാവേ, അങ്ങ് രാജാധിരാജൻതന്നെ. സ്വർഗസ്ഥനായ ദൈവം അങ്ങേക്ക് ആധിപത്യവും ശക്തിയും ബലവും മഹത്ത്വവും നൽകിയിരിക്കുന്നു;
38 Chúa đã cho vua quyền cai trị loài người, cả đến các loài điểu, thú, côn trùng. Vậy, vua là cái đầu bằng vàng.
മനുഷ്യവർഗത്തെയും വയലിലെ മൃഗങ്ങളെയും ആകാശത്തിലെ പറവകളെയും അവിടന്ന് അങ്ങയുടെ കരങ്ങളിൽ ഏൽപ്പിച്ചിരിക്കുന്നു. അവയ്ക്കെല്ലാം അവിടന്ന് അങ്ങയെ ഭരണാധികാരിയാക്കിയിരിക്കുന്നു. സ്വർണംകൊണ്ടുള്ള തല അങ്ങുതന്നെ.
39 Một đế quốc sẽ nổi lên thay thế vua, nhưng kém hơn vua; nhưng rồi đến lúc sẽ nhường chỗ cho đế quốc thứ ba cai trị thế giới, đó là đế quốc bằng đồng.
“അങ്ങേക്കുശേഷം അങ്ങയുടേതിനെക്കാൾ താണ മറ്റൊരു രാജത്വം ഉയർന്നുവരും. അടുത്തതായി വെങ്കലംകൊണ്ടുള്ള മൂന്നാമതൊരു രാജത്വം ഭൂമിയെ മുഴുവൻ ഭരിക്കും.
40 Đế quốc thứ tư mạnh như sắt. Như sắt thường đập vỡ, nghiền nát các vật khác, nước này sẽ đánh tan và nghiền nát các nước lân bang.
പിന്നീടുള്ള നാലാമത്തെ രാജത്വം ഇരുമ്പുപോലെ ശക്തമായിരിക്കും—ഇരുമ്പ് സകലതിനെയും തകർത്തു നശിപ്പിക്കുന്നല്ലോ—ഇരുമ്പു സകലതിനെയും തകർത്തുകളയുന്നതുപോലെ അത് എല്ലാറ്റിനെയും തകർത്തു തരിപ്പണമാക്കും.
41 Như vua đã thấy rằng bàn chân và ngón chân nửa làm bằng đất sét thợ gốm, nửa bằng sắt, đế quốc này vì thế sẽ bị phân chia làm nhiều nước, nhưng vẫn còn sức mạnh của sắt như vua đã thấy sắt trộn đất sét.
കാലും കാൽവിരലുകളും, ഭാഗികമായി കളിമണ്ണും ഭാഗികമായി ഇരുമ്പുമായി, അങ്ങു കണ്ടതുപോലെ അത് ഒരു വിഭജിതരാജത്വം ആയിരിക്കും. എന്നാൽ ഇരുമ്പും കളിമണ്ണും ഇടകലർന്നുകണ്ടതുപോലെ അതിൽ ഇരുമ്പിന്റെ ശക്തി കുറെ ഉണ്ടായിരിക്കും.
42 Các ngón chân bằng sắt trộn đất sét thế nào, thì các nước này cũng nửa mạnh nửa dòn như thế ấy, nên dễ bị sụp đổ.
കാൽവിരലുകൾ പകുതി ഇരുമ്പും പകുതി കളിമണ്ണും ആയിരുന്നതുപോലെ ആ രാജത്വം ഭാഗികമായി ശക്തവും ഭാഗികമായി ദുർബലവും ആയിരിക്കും.
43 Sự kiện sắt trộn với đất sét còn có nghĩa là các nước ấy sẽ cố gắng tăng cường liên minh bằng cách cưới gả với nhau, nhưng rồi cũng thất bại vì sắt không bao giờ trộn với đất sét được.
അതിൽ ഇരുമ്പു കേവലം കളിമണ്ണിനോടു കലർന്നിരുന്നതുപോലെ അവർ വിവാഹബന്ധത്തിലൂടെ പരസ്പരം ഇടകലർന്നിരിക്കും. എങ്കിലും ഇരുമ്പു കളിമണ്ണിനോടു ചേരാത്തതുപോലെ അവർതമ്മിലും ചേർച്ചയുണ്ടാകുകയില്ല.
44 Trong đời các vua và lãnh tụ sau cùng đó, Đức Chúa Trời trên trời sẽ thiết lập vương quốc là nước đời đời không bao giờ sụp đổ, hoặc bại trận. Vương quốc Chúa sẽ đánh tan và tiêu diệt các đế quốc và quốc gia trên thế giới. Vương quốc ấy sẽ trường tồn bất diệt.
“ആ രാജാക്കന്മാരുടെ കാലത്ത് സ്വർഗത്തിലെ ദൈവം ഒരിക്കലും നശിക്കാത്ത ഒരു രാജ്യം സ്ഥാപിക്കും. ആ രാജ്യം മറ്റൊരു ജനതയ്ക്ക് ഏൽപ്പിക്കപ്പെടുകയില്ല. അത് ഈ സകലരാജ്യങ്ങളെയും തകർത്തു നശിപ്പിക്കും. എന്നാൽ ആ രാജ്യം എന്നേക്കും നിലനിൽക്കും.
45 Đó là ý nghĩa của Tảng Đá siêu nhiên không do bàn tay người đục ra. Tảng Đá vô địch đã nghiền nát sắt, đồng, đất sét, bạc, và vàng. Đức Chúa Trời Vĩ Đại đã tiết lộ cho vua biết tương lai. Tôi thuật giấc mộng này đúng y sự thật thế nào thì lời giải thích cũng hoàn toàn chính xác thể ấy!”
പർവതത്തിൽനിന്ന് മനുഷ്യന്റെ കരസ്പർശം കൂടാതെ പൊട്ടിച്ചെടുത്ത ഒരു കല്ലു വന്ന് ഇരുമ്പിനെയും വെങ്കലത്തെയും കളിമണ്ണിനെയും വെള്ളിയെയും സ്വർണത്തെയും തകർത്തുകളഞ്ഞതായി അങ്ങു കണ്ട ദർശനത്തിന്റെ അർഥം ഇതാണ്: “ഭാവിയിൽ സംഭവിക്കാനുള്ളത് വലിയവനായ ദൈവം അങ്ങയെ അറിയിച്ചിരിക്കുന്നു. സ്വപ്നം യാഥാർഥ്യവും അതിന്റെ വ്യാഖ്യാനം വിശ്വാസയോഗ്യവുമാണ്.”
46 Vua Nê-bu-cát-nết-sa nghe xong sấp mặt xuống đất, lạy Đa-ni-ên. Vua ra lệnh dâng lễ vật và đốt trầm trước mặt Đa-ni-ên.
അപ്പോൾ നെബൂഖദ്നേസർ രാജാവു സാഷ്ടാംഗം വീണ് ദാനീയേലിനെ നമസ്കരിച്ചു. അദ്ദേഹത്തിന് ഒരു വഴിപാടും സൗരഭ്യധൂപവും അർപ്പിക്കാൻ കൽപ്പനകൊടുത്തു.
47 Vua nói với Đa-ni-ên: “Thần của ngươi thật là Thần của các thần, Chúa Tể của các vua, Đấng có thẩm quyền tiết lộ những huyền nhiệm! Chỉ nhờ Thần ấy, ngươi mới biết và trình bày được huyền nhiệm này.”
രാജാവു ദാനീയേലിനോട് ഉത്തരം പറഞ്ഞത്: “ഈ രഹസ്യം വെളിപ്പെടുത്താൻ നിനക്കു കഴിഞ്ഞതുകൊണ്ട് നിന്റെ ദൈവം ദേവാധിദൈവവും രാജാധികർത്താവും രഹസ്യങ്ങൾ വെളിപ്പെടുത്തുന്നവനും ആകുന്നു.”
48 Vua thăng chức cho Đa-ni-ên và ban tặng nhiều phẩm vật rất giá trị. Vua cử Đa-ni-ên cai trị toàn Ba-by-lôn và thủ lãnh hội đoàn các học giả.
അതിനുശേഷം രാജാവ് ദാനീയേലിനെ ഉന്നതസ്ഥാനത്തേക്ക് ഉയർത്തുകയും അദ്ദേഹത്തിനു ധാരാളം സമ്മാനങ്ങൾ നൽകുകയും ചെയ്തു. രാജാവ് അദ്ദേഹത്തെ ബാബേൽ പ്രവിശ്യ മുഴുവന്റെയും ഭരണാധിപനാക്കുകയും ബാബേലിലെ എല്ലാ ജ്ഞാനികൾക്കും മേലധികാരിയാക്കുകയും ചെയ്തു.
49 Hơn thế nữa, theo lời thỉnh cầu của Đa-ni-ên, vua bổ nhiệm Sa-đơ-rắc, Mê-sác, và A-bết-nê-gô cùng cai quản trong tỉnh Ba-by-lôn; còn Đa-ni-ên phục vụ tại triều đình.
മാത്രമല്ല, ദാനീയേലിന്റെ അപേക്ഷപ്രകാരം രാജാവ് ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവിനെയും ബാബേൽ പ്രവിശ്യയുടെ ഭരണകാര്യങ്ങൾക്കു മേൽവിചാരകരാക്കി; ദാനീയേലോ, രാജകൊട്ടാരത്തിൽ താമസിച്ചു.