< రాజులు~ మొదటి~ గ్రంథము 14 >
1 ౧ అదే రోజుల్లో యరొబాము కొడుకు అబీయాకు జబ్బు చేసింది.
അക്കാലത്ത് യൊരോബെയാമിന്റെ മകനായ അബീയാവ് രോഗിയായിത്തീർന്നു.
2 ౨ యరొబాము తన భార్యతో ఇలా అన్నాడు. “నీవు లేచి యరొబాము భార్యవని ఎవరికీ తెలియకుండా మారువేషం వేసుకుని షిలోహు వెళ్ళు. ఈ ప్రజల మీద నేను రాజునవుతానని నాకు చెప్పిన ప్రవక్త అహీయా అక్కడున్నాడు.
യൊരോബെയാം തന്റെ ഭാര്യയോടു പറഞ്ഞു: “നീ യൊരോബെയാമിന്റെ ഭാര്യയാണെന്നു തിരിച്ചറിയാത്തവിധം വേഷംമാറി ശീലോവിലേക്കു പോകുക. ഈ ജനത്തിനു ഞാൻ രാജാവായിത്തീരുമെന്ന് എന്നോടു പ്രവചിച്ച അഹീയാപ്രവാചകൻ അവിടെയുണ്ട്.
3 ౩ కాబట్టి నీవు పది రొట్టెలూ కొన్ని తీపి రొట్టెలు, ఒక సీసా నిండా తేనె తీసుకుని అతని దగ్గరికి వెళ్ళు. అబ్బాయికి ఏమవుతుందో అతడు నీకు చెబుతాడు.”
പത്ത് അപ്പവും കുറെ അടയും ഒരു ഭരണി തേനും എടുത്തുകൊണ്ട് അദ്ദേഹത്തിന്റെ അടുക്കൽ ചെല്ലുക. കുട്ടിക്ക് എന്തു സംഭവിക്കുമെന്ന് അദ്ദേഹം നിന്നോടു പറയും.”
4 ౪ యరొబాము భార్య అలానే చేసింది. ఆమె షిలోహులోని అహీయా ఇంటికి వెళ్ళింది. ముసలితనం వలన అహీయా కళ్ళు కనిపించడం లేదు.
യൊരോബെയാം പറഞ്ഞതെല്ലാം അദ്ദേഹത്തിന്റെ ഭാര്യ ചെയ്തു. അവൾ ശീലോവിൽ അഹീയാവിന്റെ ഭവനത്തിൽ ചെന്നു. വാർധക്യംമൂലം അദ്ദേഹത്തിന്റെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു.
5 ౫ యెహోవా అహీయాతో “యరొబాము కొడుకు జబ్బుగా ఉన్నాడు కాబట్టి అతని గురించి నీ దగ్గర సలహా కోసం యరొబాము భార్య వస్తూ ఉంది. ఆమె మారువేషం వేసుకుని మరొక స్త్రీలాగా నటిస్తుంది. నేను నీకు చెప్పేది నీవు ఆమెతో చెప్పాలి” అన్నాడు.
എന്നാൽ, യഹോവ അഹീയാവിനോട്: “യൊരോബെയാമിന്റെ ഭാര്യ തന്റെ മകനെക്കുറിച്ചു ചോദിക്കാൻ വരുന്നുണ്ട്; അവൻ രോഗിയായിരിക്കുന്നു. നീ ഇന്നിന്നവിധം അവളോടു സംസാരിക്കണം. ഇവിടെ വന്നെത്തുമ്പോൾ അവൾ മറ്റൊരു സ്ത്രീയായി നടിക്കും” എന്ന് അരുളിച്ചെയ്തിരുന്നു.
6 ౬ గుమ్మం గుండా ఆమె వస్తున్న కాలి చప్పుడు విని అహీయా ఆమెతో ఇలా అన్నాడు. “యరొబాము భార్యా, లోపలికి రా! నీవు వేషం వేసుకుని రావడం ఎందుకు? కఠినమైన మాటలు నీకు చెప్పాలని దేవుడు నాకు చెప్పాడు.
അതിനാൽ, അവളുടെ കാലൊച്ച വാതിൽക്കൽ കേട്ടപ്പോൾത്തന്നെ അഹീയാവു പറഞ്ഞു: “യൊരോബെയാമിന്റെ ഭാര്യേ, അകത്തുവരിക! ഈ നാട്യം എന്തിന്? അശുഭവാർത്തകൾ നിന്നെ അറിയിക്കാൻ ഞാൻ നിയുക്തനായിരിക്കുന്നു.
7 ౭ నీవు వెళ్లి యరొబాముతో ఇలా చెప్పు, ఇశ్రాయేలీయుల దేవుడు యెహోవా చెప్పేదేమిటంటే, ‘నేను నిన్ను ప్రజల్లో నుంచి హెచ్చించి నా ఇశ్రాయేలు ప్రజల మీద నిన్ను అధికారిగా నియమించాను.
ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു എന്നു നീ ചെന്ന് യൊരോബെയാമിനോടു പറയുക: ‘ഞാൻ ജനമധ്യത്തിൽനിന്നു നിന്നെ ഉയർത്തി; എന്റെ ജനമായ ഇസ്രായേലിന് ഭരണാധിപനായി നിയമിച്ചു.
8 ౮ దావీదు వంశం నుంచి రాజ్యాన్ని తీసి నీకిచ్చాను. అయినా నీవు నా సేవకుడైన దావీదు చేసినట్టు చేయలేదు. అతడు హృదయపూర్వకంగా నన్ను అనుసరించి, నా ఆజ్ఞలు గైకొని నా దృష్టికి ఏది అనుకూలమో దాన్ని మాత్రమే చేశాడు.
ഞാൻ ദാവീദിന്റെ ഗൃഹത്തിൽനിന്ന് രാജ്യം വേർപെടുത്തി നിനക്കു തന്നു. എന്നാൽ, എന്റെ ദാസനായ ദാവീദിനെപ്പോലെ നീ എന്റെ ദൃഷ്ടിയിൽ നീതിയായുള്ളതുമാത്രം പ്രവർത്തിച്ച് പൂർണഹൃദയത്തോടെ എന്നെ അനുഗമിക്കുകയോ എന്റെ കൽപ്പനകൾ പാലിക്കുകയോ ചെയ്തിട്ടില്ല.
9 ౯ దానికి బదులు నీవు నీకు ముందున్న వారందరికంటే ఎక్కువ దుర్మార్గం చేశావు. నన్ను పూర్తిగా వదిలేశావు. నీ కోసం ఇతర దేవుళ్ళను చేయించుకున్నావు, పోత విగ్రహాలను పెట్టించుకుని నాకు కోపం పుట్టించావు.
നിനക്കു മുമ്പുണ്ടായിരുന്ന ആരെക്കാളും അധികം ദുഷ്ടത നീ പ്രവർത്തിച്ചു; എന്നെ കോപിപ്പിക്കുംവിധം നീ സ്വയം അന്യദേവന്മാരെയും വിഗ്രഹങ്ങളെയും വാർത്തുണ്ടാക്കി; അങ്ങനെ നീ എന്നെ പൂർണമായും തിരസ്കരിച്ചു.
10 ౧౦ కాబట్టి నీ కుటుంబం మీదకు నేను కీడు రప్పిస్తాను. ఇశ్రాయేలు వారిలో చిన్నవారనీ పెద్దవారనీ తేడా లేకుండా చెత్తనంతా పూర్తిగా కాల్చినట్టు మగపిల్లలందరినీ నిర్మూలం చేస్తాను.
“‘അതിനാൽ, ഞാൻ യൊരോബെയാമിന്റെ കുടുംബത്തിന്മേൽ അനർഥംവരുത്തും. യൊരോബെയാമിന്റെ സന്തതികളായി ഇസ്രായേലിലുള്ള അവസാനത്തെ പുരുഷപ്രജയെവരെ—അടിമയോ സ്വതന്ത്രനോ ആകട്ടെ—ഞാൻ ഛേദിച്ചുകളയും. ഒരുവൻ ചപ്പുചവറുകൂമ്പാരം കത്തിച്ചുകളയുംപോലെ ഞാൻ യൊരോബെയാമിന്റെ രാജവംശത്തെ നിശ്ശേഷം ദഹിപ്പിച്ചുകളയും.
11 ౧౧ పట్టణంలో చనిపోయే నీ కుటుంబానికి చెందిన వారిని కుక్కలు తింటాయి. బయట పొలంలో చనిపోయే వారిని రాబందులు తింటాయి. ఈ మాటలు చెప్పేది, యెహోవానైన నేనే.’
യൊരോബെയാമിന്റെ സന്തതികളിൽ നഗരത്തിൽവെച്ചു മരിക്കുന്നവരെ നായ്ക്കൾ തിന്നും; നാട്ടിൻപുറത്തുവെച്ചു മരിക്കുന്നവർ ആകാശത്തിലെ പറവകൾക്കു ഭക്ഷണമായിത്തീരും. യഹോവ അത് അരുളിച്ചെയ്തിരിക്കുന്നു!’
12 ౧౨ కాబట్టి నీవు లేచి నీ ఇంటికి వెళ్ళు, నీవు పట్టణంలో అడుగుపెట్టగానే నీ బిడ్డ చనిపోతాడు.
“അതിനാൽ, നീ വീട്ടിലേക്കു മടങ്ങിപ്പോകുക. നീ നഗരത്തിൽ കാൽ ചവിട്ടുമ്പോൾ ബാലൻ മരിക്കും.
13 ౧౩ అతని కోసం ఇశ్రాయేలు వారంతా దుఃఖిస్తూ అతన్ని సమాధి చేస్తారు. ఇతన్ని మాత్రమే సమాధి చేస్తారు, ఎందుకంటే యరొబాము వంశంలో ఇతడొక్కడిలోనే ఇశ్రాయేలీయుల దేవుడు యెహోవాకు కొంచెం మంచి కనిపించింది.
എല്ലാ ഇസ്രായേലും അവനെക്കുറിച്ചു വിലപിക്കും. അവർ അവനെ സംസ്കരിക്കും. യൊരോബെയാമിന്റെ സന്തതികളിൽ കല്ലറയിൽ സംസ്കരിക്കപ്പെടുന്ന ഒരേയൊരാൾ അവനായിരിക്കും. കാരണം, ഇസ്രായേലിന്റെ ദൈവമായ യഹോവ യൊരോബെയാമിന്റെ കുടുംബത്തിൽ എന്തെങ്കിലും പ്രസാദകരമായത് കണ്ടിട്ടുള്ളത് അവനിൽമാത്രമാണ്.
14 ౧౪ అంతేకాక యెహోవా ఇశ్రాయేలు వారి మీద ఒక రాజును నియమించబోతున్నాడు. ఆ రోజునే అతడు యరొబాము వంశాన్ని నాశనం చేస్తాడు. ఇదే ఆ రోజు.
“എല്ലാറ്റിലുമുപരി, യഹോവ ഇസ്രായേലിൽ ഒരു രാജാവിനെ ഉയർത്തും; അദ്ദേഹം യൊരോബെയാമിന്റെ കുടുംബത്തെ നശിപ്പിച്ചുകളയും. ഇതാണ് ആ ദിവസം. അതേ, ഇപ്പോൾത്തന്നെ.
15 ౧౫ ఇశ్రాయేలువారు అషేరా దేవతా స్తంభాలను నిలబెట్టి యెహోవాకు కోపం పుట్టించారు, కాబట్టి నీళ్ళల్లో రెల్లు ఊగుతున్నట్టు యెహోవా ఇశ్రాయేలు వారిని ఊపేస్తాడు. వారి పూర్వీకులకు తాను ఇచ్చిన ఈ మంచి దేశంలో నుండి వారిని ఊడబెరికి, వారిని యూఫ్రటీసు నది అవతలకు చెదరగొడతాడు.
ഇസ്രായേൽ അശേരാപ്രതിഷ്ഠകൾ നിർമിച്ച് യഹോവയെ കോപിപ്പിച്ചതിനാൽ അവർ വെള്ളത്തിൽ ഇളകുന്ന ഞാങ്ങണപോലെ ആയിത്തീരത്തക്കവണ്ണം യഹോവ അവരെ പ്രഹരിക്കും; അവരുടെ പൂർവികർക്ക് അവിടന്നു നൽകിയ ഈ നല്ല ദേശത്തുനിന്നും യഹോവ അവരെ പിഴുതെടുത്ത് യൂഫ്രട്ടീസ് നദിക്കപ്പുറത്തേക്ക് ചിതറിച്ചുകളയുകയും ചെയ്യും.
16 ౧౬ తానే పాపం చేసి ఇశ్రాయేలువారు పాపం చేయడానికి కారణమైన యరొబాము పాపాలను బట్టి ఆయన ఇశ్రాయేలు వారిని శిక్షించబోతున్నాడు.”
യൊരോബെയാം സ്വയം പ്രവർത്തിച്ചതും അദ്ദേഹം ഇസ്രായേലിനെക്കൊണ്ടു പ്രവർത്തിപ്പിച്ചതുമായ പാപങ്ങൾനിമിത്തം യഹോവ ഇസ്രായേലിനെ ഉപേക്ഷിച്ചുകളയും.”
17 ౧౭ అప్పుడు యరొబాము భార్య లేచి, తిర్సా పట్టణానికి వెళ్లిపోయింది. ఆమె వాకిట్లో అడుగు పెట్టడంతోనే ఆమె కొడుకు చనిపోయాడు.
പിന്നെ, യൊരോബെയാമിന്റെ ഭാര്യ യാത്രതിരിച്ച് തിർസ്സയിലെത്തി. അവൾ അരമനയുടെ വാതിൽപ്പടിയിൽ എത്തിയപ്പോൾ ബാലൻ മരിച്ചു.
18 ౧౮ యెహోవా తన సేవకుడు అహీయా ప్రవక్త ద్వారా చెప్పినట్టు ఇశ్రాయేలు వారంతా అతన్ని సమాధి చేసి అతని కోసం దుఖించారు.
യഹോവ തന്റെ ദാസനായ അഹീയാപ്രവാചകൻ മുഖാന്തരം കൽപ്പിച്ചതുപോലെ അവർ അവനെ സംസ്കരിച്ചു; സകല ഇസ്രായേലും അവനുവേണ്ടി വിലപിച്ചു.
19 ౧౯ యరొబాము గురించిన ఇతర విషయాలను, అతడు చేసిన యుద్ధాలను గురించి, పరిపాలన గురించి ఇశ్రాయేలు రాజుల చరిత్ర గ్రంథంలో రాసి ఉన్నాయి.
യൊരോബെയാമിന്റെ ഭരണകാലത്തെ ഇതര സംഭവങ്ങൾ, അദ്ദേഹം നടത്തിയ യുദ്ധങ്ങൾ, ഭരണനിർവഹണം തുടങ്ങിയവയെല്ലാം ഇസ്രായേൽരാജാക്കന്മാരുടെയും ചരിത്രാഖ്യാനഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു.
20 ౨౦ యరొబాము 22 ఏళ్ళు పాలించాడు. అతడు చనిపోయినప్పుడు అతన్ని పూర్వీకుల సరసన పాతిపెట్టారు. అతని స్థానంలో అతని కొడుకు నాదాబు రాజయ్యాడు.
യൊരോബെയാം ഇരുപത്തിരണ്ടു വർഷം രാജ്യം ഭരിച്ചു; അതിനുശേഷം, അദ്ദേഹം നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു. അദ്ദേഹത്തിന്റെ മകനായ നാദാബ് അദ്ദേഹത്തിനുപകരം രാജാവായി സ്ഥാനമേറ്റു ഭരണംനടത്തി.
21 ౨౧ యూదాదేశంలో సొలొమోను కొడుకు రెహబాము పాలించాడు. రెహబాము 41 ఏళ్ల వయస్సులో పరిపాలించడం మొదలెట్టాడు. తన పేరు నిలపడానికి ఇశ్రాయేలీయుల గోత్రాలన్నిటిలో నుండి యెహోవా కోరుకున్న యెరూషలేము అనే పట్టణంలో అతడు 17 ఏళ్ళు పాలించాడు. అతని తల్లి అమ్మోనీయురాలు, ఆమె పేరు నయమా.
ഈ സമയം ശലോമോന്റെ മകനായ രെഹബെയാം യെഹൂദ്യയിൽ രാജാവായിരുന്നു. രാജാവായപ്പോൾ അദ്ദേഹത്തിനു നാൽപ്പത്തൊന്നുവയസ്സായിരുന്നു. തന്റെ നാമം സ്ഥാപിക്കുന്നതിന് ഇസ്രായേലിന്റെ സകലഗോത്രങ്ങളിൽനിന്നും യഹോവ തെരഞ്ഞെടുത്ത ജെറുശലേംനഗരത്തിൽ അദ്ദേഹം പതിനേഴുവർഷം ഭരണംനടത്തി. അദ്ദേഹത്തിന്റെ അമ്മയുടെ പേര് നയമാ എന്നായിരുന്നു. അവൾ ഒരു അമ്മോന്യസ്ത്രീ ആയിരുന്നു.
22 ౨౨ యూదావారు యెహోవా దృష్టిలో చెడ్డగా ప్రవర్తించారు. తమ పూర్వీకులకంటే ఎక్కువ పాపం చేస్తూ ఆయనకు రోషం పుట్టించారు.
യെഹൂദാജനവും യഹോവയുടെ ദൃഷ്ടിയിൽ തിന്മ പ്രവർത്തിച്ചു. അവർ ചെയ്ത പാപങ്ങൾമൂലം തങ്ങളുടെ പൂർവികരെക്കാൾ അധികമായി അവർ യഹോവയെ കോപിപ്പിച്ചു.
23 ౨౩ వాళ్ళు ఎత్తయిన ప్రతి కొండ మీదా పచ్చని ప్రతి చెట్టు కిందా పూజా స్థలాలను కట్టి, విగ్రహాలు నిలిపి, అషేరా దేవతాస్తంభాలను ఉంచారు.
അവർ, ഉയർന്ന ഓരോ മലയിലും പന്തലിച്ച ഓരോ ഇലതൂർന്ന മരത്തിന്റെ ചുവട്ടിലും തങ്ങൾക്കുവേണ്ടി ക്ഷേത്രങ്ങൾ, ആചാരസ്തൂപങ്ങൾ, അശേരാപ്രതിഷ്ഠകൾ എന്നിവ സ്ഥാപിച്ചു.
24 ౨౪ యూదా దేశంలో దేవస్థానాలకు అనుబంధంగా మగ వ్యభిచారులు కూడా ఉన్నారు. ఇశ్రాయేలీయుల ఎదుట నిలవకుండా యెహోవా వెళ్లగొట్టిన ప్రజలు చేసే నీచమైన పనులను యూదావారు కూడా చేస్తూ వచ్చారు.
ക്ഷേത്രങ്ങൾ ആസ്ഥാനമാക്കി പുരുഷവേശ്യകളും ദേശത്തുണ്ടായിരുന്നു; യഹോവ ഇസ്രായേലിന്റെ മുമ്പിൽനിന്ന് ഓടിച്ചുകളഞ്ഞ അന്യരാഷ്ട്രങ്ങളുടെ സകലവിധ മ്ലേച്ഛതകളും അവർ അനുവർത്തിച്ചു.
25 ౨౫ రెహబాము రాజు పాలిస్తున్న ఐదో సంవత్సరంలో ఐగుప్తు రాజు షీషకు యెరూషలేముపై దండెత్తాడు.
രെഹബെയാം രാജാവിന്റെ ഭരണത്തിന്റെ അഞ്ചാംവർഷത്തിൽ ഈജിപ്റ്റിലെ രാജാവായ ശീശക്ക് ജെറുശലേമിനെ ആക്രമിച്ചു.
26 ౨౬ యెహోవా మందిరపు ఖజనాలోని వస్తువులు, రాజభవనపు ఖజనాలోని వస్తువులు, అన్నిటినీ దోచుకుపోయాడు. సొలొమోను చేయించిన బంగారపు డాళ్లను కూడా అతడు దోచుకుపోయాడు.
യഹോവയുടെ ആലയത്തിലെയും രാജകൊട്ടാരത്തിലെയും അമൂല്യവസ്തുക്കളെല്ലാം കവർന്നുകൊണ്ടുപോയി. ശലോമോൻ പണികഴിപ്പിച്ചിരുന്ന സ്വർണപ്പരിചകൾ സഹിതം സകലതും അദ്ദേഹം അപഹരിച്ചു.
27 ౨౭ రెహబాము రాజు వీటికి బదులు ఇత్తడి డాళ్లను చేయించి, రాజభవనాన్ని కాపలా కాసే రక్షకభటుల నాయకునికి అప్పచెప్పాడు.
അതിനാൽ, അവയുടെ സ്ഥാനത്തുവെക്കുന്നതിന് രെഹബെയാംരാജാവ് വെങ്കലംകൊണ്ടു പരിചകളുണ്ടാക്കി അവ കൊട്ടാരകവാടത്തിന്റെ കാവൽക്കാരുടെ അധിപതികളെ ഏൽപ്പിച്ചു.
28 ౨౮ రాజు యెహోవా మందిరానికి వెళ్ళే ప్రతిసారీ భటులు వాటిని మోసుకు పోయేవారు. తరువాత వాటిని భద్రమైన గదిలో ఉంచేవారు.
രാജാവു യഹോവയുടെ ആലയത്തിലേക്കു പോകുമ്പോഴെല്ലാം അംഗരക്ഷകർ ആ പരിചകൾ ധരിക്കും; അതിനുശേഷം അവർ അവ കാവൽമുറിയിൽ തിരികെ വെക്കും.
29 ౨౯ రెహబాము గురించిన ఇతర విషయాలు, అతడు చేసినదంతా యూదారాజుల చరిత్ర గ్రంథంలో రాసి వుంది.
രെഹബെയാമിന്റെ ഭരണകാലത്തെ മറ്റുസംഭവങ്ങളും തന്റെ സകലപ്രവർത്തനങ്ങളും യെഹൂദാരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ?
30 ౩౦ బ్రతికినంత కాలం రెహబాముకూ యరొబాముకూ మధ్య యుద్ధం జరుగుతూ ఉంది.
രെഹബെയാമും യൊരോബെയാമുംതമ്മിൽ നിരന്തരം യുദ്ധം നടന്നുകൊണ്ടിരുന്നു.
31 ౩౧ రెహబాము చనిపోయినప్పుడు దావీదు నగరంలోని అతని పూర్వీకుల సమాధిలో అతన్ని పాతిపెట్టారు. అతని తల్లి నయమా అమ్మోనీయురాలు. అతని కొడుకు అబీయా అతని స్థానంలో రాజయ్యాడు.
രെഹബെയാം നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; അദ്ദേഹത്തെ ദാവീദിന്റെ നഗരത്തിൽ അടക്കംചെയ്തു. അദ്ദേഹത്തിന്റെ അമ്മയുടെ പേര് നയമാ എന്നായിരുന്നു. അവൾ ഒരു അമ്മോന്യസ്ത്രീ ആയിരുന്നു. അദ്ദേഹത്തിന്റെ പുത്രനായ അബീയാം പിതാവിനു പകരം രാജാവായി.