< Zaburi 54 >
1 Kwa mwimbishaji. Na ala za nyuzi za uimbaji. Utenzi wa Daudi. Wakati Wazifu walimwendea Sauli na kumjulisha, “Je, Daudi hajifichi miongoni mwetu?” Ee Mungu uniokoe kwa jina lako, unifanyie hukumu kwa uwezo wako.
സംഗീതസംവിധായകന്. തന്ത്രിനാദത്തോടെ. ദാവീദിന്റെ ഒരു ധ്യാനസങ്കീർത്തനം. സീഫ്യർ ചെന്നു ശൗലിനോട്: “ദാവീദ് ഞങ്ങളുടെ അടുക്കൽ ഒളിച്ചിരിക്കുന്നു” എന്നു പറഞ്ഞപ്പോൾ ചമച്ചതു. ദൈവമേ, അവിടത്തെ നാമംനിമിത്തം എന്നെ രക്ഷിക്കണമേ; അവിടത്തെ ശക്തിയാൽ എനിക്കു നീതി നടത്തിത്തരണമേ.
2 Ee Mungu, sikia maombi yangu, usikilize maneno ya kinywa changu.
ദൈവമേ, എന്റെ പ്രാർഥന കേൾക്കണമേ; എന്റെ അധരങ്ങളിൽനിന്ന് പുറപ്പെടുന്ന വാക്കുകൾ ശ്രദ്ധിക്കണമേ.
3 Wageni wananishambulia, watu wakatili wanayatafuta maisha yangu, watu wasiomjali Mungu.
അപരിചിതർ എന്നെ ആക്രമിക്കുന്നു; അനുകമ്പയില്ലാത്തവർ എന്നെ വധിക്കാൻ ശ്രമിക്കുന്നു— അവർക്ക് ദൈവത്തെപ്പറ്റി ചിന്തയില്ല. (സേലാ)
4 Hakika Mungu ni msaada wangu, Bwana ndiye anayenitegemeza.
ദൈവം എന്റെ സഹായകനാകുന്നു, നിശ്ചയം; കർത്താവാണ് എന്റെ ജീവൻ നിലനിർത്തുന്നത്.
5 Mabaya na yawarudie wale wanaonisingizia, kwa uaminifu wako uwaangamize.
എന്നെ ദുഷിക്കുന്നവരുടെ ദുഷ്ടത അവരുടെമേൽത്തന്നെ വരട്ടെ; അങ്ങയുടെ വിശ്വസ്തതയാൽ അവരെ നശിപ്പിച്ചുകളയണമേ.
6 Nitakutolea dhabihu za hiari; Ee Bwana, nitalisifu jina lako kwa kuwa ni vyema.
ഞാൻ അങ്ങേക്കൊരു സ്വമേധായാഗം അർപ്പിക്കും; യഹോവേ, തിരുനാമത്തെ ഞാൻ വാഴ്ത്തും, അതു നല്ലതല്ലോ.
7 Kwa maana ameniokoa katika shida zangu zote, na macho yangu yamewatazama adui zangu kwa ushindi.
അവിടന്ന് എന്നെ എന്റെ എല്ലാ കഷ്ടതകളിൽനിന്നും വിടുവിച്ചിരിക്കുന്നു, ശത്രുക്കളുടെ പരാജയം എന്റെ കണ്ണുകൾക്കൊരു വിജയോത്സവമായിരിക്കും.