< Apocalipsis 10 >

1 Y Vi otro ángel poderoso que descendía del cielo, envuelto en una nube; y un arco de luz de colores rodeaba su cabeza, y su rostro era como el sol, y sus pies como pilares de fuego;
അപ്പോൾ മേഘം ധരിച്ചുകൊണ്ട് ബലവാനായ മറ്റൊരു ദൂതൻ സ്വർഗ്ഗത്തിൽനിന്നും ഇറങ്ങി വരുന്നത് ഞാൻ കണ്ട്. അവന്റെ തലയ്ക്ക് മീതെ ഒരു മഴവില്ലും ഉണ്ടായിരുന്നു. അവന്റെ മുഖം സൂര്യനെപ്പോലെയും അവന്റെ പാദങ്ങൾ തീത്തൂണുകൾപോലെയും ആയിരുന്നു.
2 Y tenía en su mano un librito abierto; y él puso su pie derecho sobre el mar, y el izquierdo sobre la tierra;
അവൻ കയ്യിൽ തുറന്നിരുന്ന ഒരു ചെറിയ ചുരുൾ പിടിച്ചിരുന്നു. അവൻ വലത്തെ കാൽ സമുദ്രത്തിന്മേലും ഇടത്തെ കാൽ ഭൂമിമേലും വെച്ച്.
3 Y dio un gran clamor, como él rugir de un león; y al sonido de su clamor, las voces de los siete truenos sonaron.
പിന്നെ അവൻ സിംഹത്തിന്റെ ഗർജ്ജനം പോലെ അത്യുച്ചത്തിൽ ആർത്തു പറഞ്ഞു; ആർത്തപ്പോൾ ഏഴ് ഇടികളും നാദം മുഴക്കി.
4 Y cuando los siete truenos habían pronunciado sus voces, yo estaba a punto de poner sus palabras; y una voz del cielo vino a mis oídos, que decía: Guarden en secreto las cosas que los siete truenos dijeron, y no las pongan por escrito.
ഏഴ് ഇടികളും നാദം മുഴക്കിയപ്പോൾ, ഞാൻ എഴുതുവാൻ തുനിഞ്ഞു; എന്നാൽ ഏഴ് ഇടിമുഴക്കങ്ങൾ പറഞ്ഞത്, ഒന്നും എഴുതാതെ മുദ്രയിട്ട് സൂക്ഷിക്കുന്നു എന്ന് പറയുന്ന ഒരു ശബ്ദം സ്വർഗ്ഗത്തിൽനിന്ന് ഞാൻ കേട്ട്.
5 Y el ángel que vi, tomando su posición sobre el mar y sobre la tierra, levantó su mano derecha al cielo,
പിന്നെ സമുദ്രത്തിന്മേലും ഭൂമിമേലും നില്ക്കുന്നവനായി ഞാൻ കണ്ട ദൂതൻ വലത്തെ കൈ ആകാശത്തേക്ക് ഉയർത്തി:
6 Y tomó juramento de parte del que vive por los siglos de los siglos, quien hizo el cielo y las cosas en él y la tierra y las cosas en ella, y el mar y las cosas en ella, que no habría más espera. (aiōn g165)
‘ഇനി കാലം ഉണ്ടാകയില്ല’ എന്ന് എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും, ആകാശത്തെയും അതിലുള്ള സർവ്വത്തിനേയും ഭൂമിയേയും അതിലുള്ള സർവ്വത്തിനേയും സമുദ്രത്തേയും അതിലുള്ള സർവ്വത്തിനേയും സ്രഷ്ടിച്ചവനെ ചൊല്ലി സത്യംചെയ്തു. (aiōn g165)
7 Cuando llegue el momentos de que él séptimo ángel, comience a tocar su trompeta, entonces se completará el secreto de Dios, del cual dio las buenas nuevas a sus siervos los profetas.
എന്നാൽ ഏഴാം ദൂതന്റെ ശബ്ദം ഉണ്ടാകുന്ന കാലത്ത്, അവൻ കാഹളം ഊതുവാൻ തുടങ്ങുമ്പോൾ തന്നെ, ദൈവം തന്റെ ദാസരായ പ്രവാചകന്മാരോട് അരുളിച്ചെയ്ത പ്രകാരം ദൈവിക മർമ്മത്തിനു പൂർത്തിയുണ്ടാകും.
8 Y la voz que salía del cielo, decía: Ve, toma el libro que está abierto en la mano del ángel que tiene su lugar en el mar y en la tierra.
ഞാൻ സ്വർഗ്ഗത്തിൽനിന്നു കേട്ട ശബ്ദം പിന്നെയും എന്നോട്: “പോകുക, സമുദ്രത്തിന്മേലും ഭൂമിമേലും നില്ക്കുന്ന ദൂതന്റെ കയ്യിലുള്ള തുറന്നിരിക്കുന്ന ചെറിയ ചുരുൾ എടുക്കുക.” എന്ന് പറഞ്ഞു.
9 Y fui al ángel, y le dije: Dame el librito. Y él me dijo: ponlo en tu boca; y te amargará el estómago, pero en tu boca será dulce como la miel.
പിന്നെ ഞാൻ ദൂതന്റെ അടുക്കൽ ചെന്ന് ചെറിയ ചുരുൾ എനിക്ക് തരിക എന്ന് പറഞ്ഞു. അവൻ എന്നോട്: ചുരുൾ എടുത്തു തിന്നുക; അത് നിന്റെ വയറ്റിൽ കയ്പായിരിക്കും എങ്കിലും നിന്റെ വായിൽ അത് തേൻപോലെ മധുരിക്കും എന്നു പറഞ്ഞു.
10 Y tomé el librito de la mano del ángel e hice como él dijo; y era dulce como la miel en mi boca; y cuando lo tomé, mi estómago se amargó.
൧൦ഞാൻ ദൂതന്റെ കയ്യിൽ നിന്നു ചെറിയ ചുരുൾ എടുത്തു തിന്നു; അത് എന്റെ വായിൽ തേൻപോലെ മധുരമായിരുന്നു; എന്നാൽ ഞാൻ അത് തിന്ന ഉടനെ എന്റെ വയറു കയ്പായി.
11 Y me dijeron: Has de decir de nuevo lo que vendrá en el futuro a los pueblos, las naciones, las lenguas y los reyes.
൧൧അപ്പോൾ ആ ദൂതന്‍ എന്നോട്: നീ ഇനിയും അനേകം വംശങ്ങളുടേയും ജാതികളുടേയും ഭാഷകളുടേയും രാജാക്കന്മാരുടേയും മുമ്പാകെ പ്രവചിക്കേണം എന്നു പറഞ്ഞു.

< Apocalipsis 10 >