< Nehemías 11 >
1 Y los gobernantes del pueblo vivían en Jerusalén, el resto del pueblo seleccionó, por decisión fortuita, uno de cada diez para vivir en Jerusalén, el pueblo santo; Los otros nueve para ir a los otros pueblos.
൧ജനത്തിന്റെ പ്രഭുക്കന്മാർ യെരൂശലേമിൽ പാർത്തു; ശേഷം ജനം പത്തുപേരിൽ ഒരാൾ വീതം വിശുദ്ധനഗരമായ യെരൂശലേമിൽ പാർക്കേണ്ടതിന് കൊണ്ടുവരുവാനും ഒമ്പത് പേരെ മറ്റ് പട്ടണങ്ങളിൽ പാർപ്പിപ്പാനുമായി ചീട്ടിട്ടു.
2 Y el pueblo dio una bendición a todos los hombres que se ofrecían libremente a ocupar sus lugares en Jerusalén.
൨എന്നാൽ യെരൂശലേമിൽ വസിക്കുവാൻ സ്വമേധയാ സമ്മതിച്ച എല്ലാവരെയും ജനം അനുഗ്രഹിച്ചു.
3 Estos son los jefes de las provincias del país que vivían en Jerusalén; pero en las ciudades de Judá todos vivían de su herencia en las ciudades, es decir, Israel, los sacerdotes, los levitas, los Servidores del templo y los hijos de los siervos de Salomón.
൩യെരൂശലേമിൽ പാർത്ത സംസ്ഥാനത്തലവന്മാർ ഇവരാകുന്നു: യെഹൂദാ നഗരങ്ങളിൽ യിസ്രായേല്യരും പുരോഹിതന്മാരും ലേവ്യരും ദൈവാലയദാസന്മാരും ശലോമോന്റെ ദാസന്മാരുടെ മക്കളും ഓരോരുത്തൻ താന്താന്റെ പട്ടണത്തിലും അവകാശത്തിലും പാർത്തു.
4 Y en Jerusalén vivían algunos de los hijos de Judá y de Benjamín. De los hijos de Judá: Ataias, hijo de Uzías, hijo de Zacarías, hijo de Amarías, hijo de Sefatías, hijo de Mahalaleel, de los hijos de Fares;
൪യെരൂശലേമിൽ ചില യെഹൂദ്യരും ബെന്യാമീന്യരും പാർത്തു. യെഹൂദ്യർ ആരെല്ലാമെന്നാൽ: പേരെസിന്റെ പുത്രന്മാരിൽ മഹലലേലിന്റെ മകനായ അമര്യാവിന്റെ മകനായ സെഖര്യാവിന്റെ മകനായ ഉസ്സീയാവിന്റെ മകൻ അഥായാവും
5 Y Maasías, hijo de Baruc, hijo de Col-hoze, hijo de Hazaías, hijo de Adaías, hijo de Joiarib, hijo de Zacarías, hijo de Siloni.
൫ശീലോന്യന്റെ മകനായ സെഖര്യാവിന്റെ മകനായ യോയാരീബിന്റെ മകനായ അദായാവിന്റെ മകനായ ഹസായാവിന്റെ മകനായ കൊൽഹോസെയുടെ മകനായ ബാരൂക്കിന്റെ മകൻ മയസേയാവും തന്നേ.
6 Todos los hijos de Fares que vivían en Jerusalén eran cuatrocientos sesenta y ocho hombres valientes.
൬യെരൂശലേമിൽ പാർത്ത പേരെസിന്റെ മക്കൾ ആകെ നാനൂറ്റി അറുപത്തി എട്ട് പരാക്രമശാലികൾ.
7 Y estos son los hijos de Benjamín: Salú, el hijo de Mesulam, el hijo de Joed, el hijo de Pedaias, el hijo de Colaias, el hijo de Maasias, el hijo de Itiel, el hijo de Jesaias.
൭ബെന്യാമീന്യർ ആരെല്ലാമെന്നാൽ: മെശുല്ലാമിന്റെ മകൻ സല്ലൂ; മെശുല്ലാം യോവേദിന്റെ മകൻ; യോവേദ് പെദായാവിന്റെ മകൻ; പെദായാവ് കോലായാവിന്റെ മകൻ; കോലായാവ് മയസേയാവിന്റെ മകൻ; മയസേയാവ് ഇഥീയേലിന്റെ മകൻ: ഇഥീയേൽ യെശയ്യാവിന്റെ മകൻ;
8 Y después de él, Gabai, Salai, novecientos veintiocho.
൮അവന്റെ ശേഷം ഗബ്ബായി, സല്ലായി; ആകെ തൊള്ളായിരത്തി ഇരുപത്തി എട്ട് പേർ.
9 Y Joel, el hijo de Zicri, fue su supervisor; y Judá, el hijo de Senua, fue segundo sobre la ciudad.
൯സിക്രിയുടെ മകൻ യോവേൽ അവരുടെ പ്രമാണിയും ഹസനൂവയുടെ മകൻ യെഹൂദാ പട്ടണത്തിൽ രണ്ടാമനും ആയിരുന്നു.
10 De los sacerdotes: Jedaías, hijo de Joiarib, Jaquin,
൧൦പുരോഹിതന്മാരിൽ യൊയാരീബിന്റെ മകൻ യെദായാവും യാഖീനും
11 Seraías, hijo de Hilcías, hijo de Mesulam, hijo de Sadoc, hijo de Meraiot, hijo de Ahitob, jefe del templo de Dios.
൧൧അഹീത്തൂബിന്റെ മകനായ മെരായോത്തിന്റെ മകനായ സാദോക്കിന്റെ മകനായ മെശുല്ലാമിന്റെ മകനായ ഹില്ക്കീയാവിന്റെ മകനായി ദൈവാലയപ്രഭുവായ സെരായാവും
12 Y sus hermanos que hicieron el trabajo de la casa, ochocientos veintidós; Y Adaías, hijo de Jeroham, hijo de Pelalias, hijo de Amsi, hijo de Zacarías, hijo de Pasur, hijo de Malquias.
൧൨ആലയത്തിൽ വേല ചെയ്തുവന്ന അവരുടെ സഹോദരന്മാർ എണ്ണൂറ്റി ഇരുപത്തിരണ്ട് പേരും മല്ക്കീയാവിന്റെ മകനായ പശ്ഹൂരിന്റെ മകനായ സെഖര്യാവിന്റെ മകനായ അംസിയുടെ മകനായ പെലല്യാവിന്റെ മകനായ യൊരോഹാമിന്റെ മകൻ ആദായാവും
13 Y sus hermanos, jefes de familias, doscientos cuarenta y dos; Amasai, hijo de Azareel, hijo de Azai, hijo de Mesilemot, hijo de Imer,
൧൩പിതൃഭവനത്തലവന്മാരായ അവന്റെ സഹോദരന്മാർ ഇരുനൂറ്റിനാല്പത്തിരണ്ട് പേരും ഇമ്മേരിന്റെ മകനായ മെശില്ലേമോത്തിന്റെ മകനായ അഹ്സായിയുടെ മകനായ അസരേലിന്റെ മകൻ അമശെസായിയും
14 Y sus hermanos varones de guerra, ciento veintiocho; y su supervisor fue Zabdiel, el hijo de Gedolim.
൧൪അവരുടെ സഹോദരന്മാരായ നൂറ്റി ഇരുപത്തി എട്ട് പരാക്രമശാലികളും; ഇവരുടെ പ്രമാണി ഹഗെദോലീമിന്റെ മകൻ സബ്ദീയേൽ ആയിരുന്നു.
15 Y de los levitas: Semaías, hijo de Hasub, hijo de Azricam, hijo de Hasabías, hijo de Buni.
൧൫ലേവ്യരിൽ: ബൂന്നിയുടെ മകനായ ഹശബ്യാവിന്റെ മകനായ അസ്രീക്കാമിന്റെ മകനായ അശ്ശൂബിന്റെ മകൻ ശെമയ്യാവും
16 Y Sabetai y Jozabad, de los jefes de los levitas, que eran responsables de la obra exterior del templo de Dios;
൧൬ലേവ്യരുടെ തലവന്മാരിൽ ദൈവാലയത്തിന്റെ പുറമെയുള്ള വേലയ്ക്ക് മേൽവിചാരകന്മാരായിരുന്ന ശബ്ബെത്തായിയും യോസാബാദും
17 Y Matanias, el hijo de Micaia, el hijo de Zabdi, el hijo de Asaf, quien tuvo que dar la primera nota del canto de alabanza y acción de gracias, y Bacbuquias, él segundo entre sus hermanos, y Abda, hijo de Samua, hijo de Galal, hijo de Jedutún.
൧൭ആസാഫിന്റെ മകനായ സബ്ദിയുടെ മകനായ മീഖയുടെ മകനായി പ്രാർത്ഥനയിൽ സ്തോത്രം ആരംഭിക്കുന്ന തലവനായ മത്ഥന്യാവും രണ്ടാമൻ അവന്റെ സഹോദരന്മാരിൽ ഒരുവനായ ബക്ക്ബൂക്ക്യാവും യെദൂഥൂന്റെ മകനായ ഗാലാലിന്റെ മകനായ ശമ്മൂവയുടെ മകൻ അബ്ദയും തന്നേ.
18 Todos los levitas en el pueblo santo eran doscientos ochenta y cuatro.
൧൮വിശുദ്ധനഗരത്തിൽ ഉള്ള ലേവ്യർ ആകെ ഇരുനൂറ്റെൺപത്തിനാല് പേർ.
19 Además, los encargados de las puertas, Acub, Talmon y sus hermanos que vigilaban las puertas, eran ciento setenta y dos.
൧൯വാതിൽകാവല്ക്കാരായ അക്കൂബും തല്മോനും വാതിലുകൾക്കരികെ കാക്കുന്ന അവരുടെ സഹോദരന്മാരും നൂറ്റി എഴുപത്തിരണ്ട് പേർ.
20 Y el resto de Israel, de los sacerdotes, los levitas, estaban en todos los pueblos de Judá, cada uno en su heredad.
൨൦ശേഷം യിസ്രായേല്യരും പുരോഹിതന്മാരും ലേവ്യരും യെഹൂദാനഗരങ്ങളിലൊക്കെയും ഓരോരുത്തൻ അവരവരുടെ അവകാശത്തിൽ പാർത്തു.
21 Pero los sirvientes del templo habitaban en Ofel; y Ziha y Gispa estaban sobre los sirvientes del templo.
൨൧ദൈവാലയദാസന്മാരോ ഓഫേലിൽ പാർത്തു; സീഹയും ഗിശ്പയും ദൈവലായദാസന്മാരുടെ പ്രമാണികൾ ആയിരുന്നു.
22 Y el supervisor de los levitas en Jerusalén era Uzi, el hijo de Bani, el hijo de Hasabias, el hijo de Matanias, el hijo de Micaia, de los hijos de Asaf, los creadores de música, que estaban sobre la obra del templo de Dios.
൨൨ദൈവാലയത്തിലെ വേലയ്ക്ക് യെരൂശലേമിൽ ഉണ്ടായിരുന്ന ലേവ്യരുടെ പ്രമാണി ആസാഫ്യരായ സംഗീതക്കാരിൽ ഒരുവനായി മീഖയുടെ മകനായ മത്ഥന്യാവിന്റെ മകനായ ഹശബ്യാവിന്റെ മകനായ ബാനിയുടെ മകൻ ഉസ്സി ആയിരുന്നു.
23 Porque había una orden del rey sobre ellos y una cantidad regular para los creadores de música, para sus necesidades día a día.
൨൩സംഗീതക്കാരെക്കുറിച്ച് രാജാവിന്റെ ഒരു കല്പനയും അവരുടെ നിത്യച്ചെലവിലേയ്ക്ക് ഒരു നിയമവും ഉണ്ടായിരുന്നു.
24 Y Petaias, el hijo de Mesezabeel, de los hijos de Zera, el hijo de Judá, fue el siervo del rey en todo lo relacionado con el pueblo.
൨൪യെഹൂദയുടെ മകനായ സേരെഹിന്റെ പുത്രന്മാരിൽ മെശേസബേലിന്റെ മകനായ പെഥഹ്യാവ് ജനത്തെ സംബന്ധിച്ച എല്ലാകാര്യങ്ങൾക്കും രാജാവിന്റെ കാര്യസ്ഥൻ ആയിരുന്നു.
25 Y para las aldeas con sus campos, algunos de los hombres de Judá vivían en Quiriat-arba y sus aldeas, en Dibón y sus aldeas, y en Jecabseel y sus aldeas.
൨൫ഗ്രാമങ്ങളുടെയും അവയോട് ചേർന്ന വയലുകളുടെയും കാര്യം പറഞ്ഞാലോ: യെഹൂദ്യരിൽ ചിലർ കിര്യത്ത്-അർബയിലും അതിന്റെ ഗ്രാമങ്ങളിലും ദീബോനിലും അതിന്റെ ഗ്രാമങ്ങളിലും യെക്കബ്സയേലിലും അതിന്റെ ഗ്രാമങ്ങളിലും
26 Y en Josué, en Molada, Bet-pelet,
൨൬യേശുവയിലും മോലാദയിലും ബേത്ത്-പേലെതിലും ഹസർ-ശൂവാലിലും
27 Y en Hazar-sual, y en Beer-seba y sus aldeas,
൨൭ബേർ-ശേബയിലും അതിന്റെ ഗ്രാമങ്ങളിലും
28 Y en Siclag, en Mecona y sus aldeas,
൨൮സിക്ലാഗിലും മെഖോനിലും അതിന്റെ ഗ്രാമങ്ങളിലും
29 Y en En-rimon, en Zora, y en Jarmut,
൨൯ഏൻ-രിമ്മോനിലും സോരയിലും യർമൂത്തിലും
30 Zanoa, Adulam y sus aldeas, Laquis y sus campos, Azeca y sus aldeas. Así que vivían desde Beer-seba hasta el valle de Hinom.
൩൦സനോഹയിലും അദുല്ലാമിലും അവയുടെ ഗ്രാമങ്ങളിലും ലാഖീശിലും അതിന്റെ വയലുകളിലും അസേക്കയിലും അതിന്റെ ഗ്രാമങ്ങളിലും പാർത്തു; അവർ ബേർ-ശേബമുതൽ ഹിന്നോം താഴ്വരവരെ പാർത്തു.
31 Y los hijos de Benjamín vivían de Geba, en Micmas, en Aia, y en Bet-el y sus aldeas.
൩൧ബെന്യാമീന്യർ ഗിബമുതൽ മിക്മാശ്‌വരെയും അയ്യയിലും ബേഥേലിലും അവയുടെ ഗ്രാമങ്ങളിലും
32 En Anatot, Nob, Ananias,
൩൨അനാഥോത്തിലും നോബിലും അനന്യാവിലും
൩൩ഹാസോരിലും രാമയിലും ഗിത്ഥായീമിലും
34 Hadid, Seboim, Nebalat,
൩൪ഹാദീദിലും സെബോയീമിലും നെബല്ലാത്തിലും
35 Lod y Ono, el valle de los artífices.
൩൫ലോദിലും ശില്പികളുടെ താഴ്വരയായ ഓനോവിലും പാർത്തു.
36 Y de los levitas, ciertas divisiones en los repartimientos de Judá y de Benjamín.
൩൬യെഹൂദയിൽ ഉണ്ടായിരുന്ന ലേവ്യരുടെ ചില വിഭാഗങ്ങൾ ബെന്യാമീനോട് ചേർന്നിരുന്നു.