< Yexesqeel 7 >
1 Oo haddana Eraygii Rabbiga ayaa ii yimid isagoo leh,
യഹോവയുടെ അരുളപ്പാട് ഇപ്രകാരം എനിക്കുണ്ടായി:
2 Wiilka Aadamow, Sayidka Rabbiga ahu wuxuu dalka reer binu Israa'iil ku leeyahay, Waa kaa dhammaadkii, dalka afartiisa geesood dhammaadkii baa gaadhay.
“മനുഷ്യപുത്രാ, ഇസ്രായേൽദേശത്തോട് കർത്താവായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “‘ഇതാ അവസാനം! ദേശത്തിന്റെ നാലു കോണുകളിലും അവസാനം വന്നെത്തിയിരിക്കുന്നു!
3 Dhammaadkii haddeer buu kugu soo degay, oo cadhadaydaan kugu ridi doonaa, oo siday jidadkaagu ahaayeen ayaan kuu xukumi doonaa, oo waxaan kaa abaalmarin doonaa waxyaalihii karaahiyada ahaa oo dhan.
ഇപ്പോൾ അവസാനം നിന്റെമേൽ വന്നെത്തിയിരിക്കുന്നു, ഞാൻ എന്റെ കോപം നിനക്കെതിരേ അഴിച്ചുവിടും. നിന്റെ പെരുമാറ്റത്തിന് അനുസൃതമായി ഞാൻ നിന്നെ ന്യായംവിധിക്കും അറപ്പുളവാക്കുന്ന നിന്റെ സകലപ്രവൃത്തികൾക്കും നിന്നോടു പകരംവീട്ടും.
4 Oo indhahaygu kuuma tudhi doonaan, oo innaba kuuma aan nixi doono, laakiinse siday jidadkaagu ahaayeen ayaan kaa abaalmarin doonaa, oo waxyaalahaaga karaahiyada ahuna way ku dhex oolli doonaan, oo idinkuna waad ogaan doontaan inaan anigu Rabbiga ahay.
എന്റെ കണ്ണ് യാതൊരനുകമ്പയും നിന്നോടു കാണിക്കുകയില്ല; ഒരു ദാക്ഷിണ്യവും നിനക്കു ലഭിക്കുകയില്ല. നിന്റെ പെരുമാറ്റരീതിക്ക് ഒത്തവണ്ണം നിശ്ചയമായും ഞാൻ നിന്നോടു പകരംചെയ്യും, നിന്റെ മ്ലേച്ഛമായ പ്രവൃത്തികളാൽത്തന്നെ. അങ്ങനെ ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും.’
5 Sayidka Rabbiga ahu wuxuu leeyahay, Belaayo! Belaayo gooni ah! Bal fiiriya, way soo socotaaye!
“യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “‘അനർഥം! അനർഥത്തിനു പിറകെ അനർഥം! ഇതാ അതു വരുന്നു!
6 Dhammaad baa yimid, dhammaadkii waa yimid, bal eeg, wuu kugu soo toosayaa, oo haddana waa soo socdaaye!
അവസാനം വന്നെത്തിയിരിക്കുന്നു! അവസാനം വന്നെത്തിയിരിക്കുന്നു! അതു നിന്റെനേരേ ഉണർന്നുവരുന്നു. ഇതാ, അതു വന്നിരിക്കുന്നു!
7 Kan dalka dhex degganow, masiibadaadii waa kuu timid! Wakhtigii waa yimid, oo maalintuna way soo dhow dahay, taasoo ah maalin dhibeed oo aan ahayn dhawaaqa faraxa badan ee buuraha korkooda.
വിനാശം നിന്മേൽ വന്നെത്തിയിരിക്കുന്നു, ഈ ദേശത്തു വസിക്കുന്ന നിന്മേൽത്തന്നെ. സമയം വന്നെത്തിയിരിക്കുന്നു! ആ ദിവസം സമീപമായി! പർവതങ്ങളിൽ ആർപ്പുവിളി കേൾക്കുന്നു; ആനന്ദത്തിന്റെ അല്ലതാനും.
8 Goor dhow baan cadhadayda kugu kor shubi doonaa, oo xanaaqaygaan kugu kor dhammaystiri doonaa, oo siday jidadkaagu ahaayeen ayaan kuu xukumi doonaa, oo waxaan kaa abaalmarin doonaa waxyaalahaagii karaahiyada ahaa oo dhan.
ഇപ്പോൾത്തന്നെ ഞാൻ എന്റെ ക്രോധം നിന്റെമേൽ ചൊരിയും; നിന്നോടുള്ള എന്റെ കോപം ഞാൻ നിറവേറ്റും; നിന്റെ പെരുമാറ്റത്തിന് അനുസൃതമായിത്തന്നെ ഞാൻ നിന്നെ ന്യായംവിധിക്കുകയും നിന്റെ മ്ലേച്ഛതകൾക്കെല്ലാം നിന്നോടു പകരംവീട്ടുകയും ചെയ്യും.
9 Oo indhahaygu kuuma tudhi doonaan, oo innaba kuuma aan nixi doono, oo waxaan kaa abaalmarin doonaa siday jidadkaagu ahaayeen, oo waxyaalahaaga karaahiyada ahuna way ku dhex oolli doonaan, oo idinkuna waad ogaan doontaan inaan anigoo Rabbiga ahu wax idinku dhufto.
എന്റെ കണ്ണ് യാതൊരനുകമ്പയും നിന്നോടു കാണിക്കുകയില്ല; യാതൊരു ദാക്ഷിണ്യവും നിനക്കു ലഭിക്കുകയില്ല. നിന്റെ പെരുമാറ്റരീതിക്കൊത്തവണ്ണം ഞാൻ നിന്നോടു പകരംചെയ്യും, നിന്റെ മ്ലേച്ഛമായ പ്രവൃത്തികളാൽത്തന്നെ. അപ്പോൾ യഹോവയാണ് നിന്നെ ദണ്ഡിപ്പിക്കുന്നതെന്നു നീ അറിയും.
10 Bal maalinta eega, bal eega way imanaysaa, masiibadaadii waa soo baxday, ushii way magooshay, oo kibir waa ubxiyey.
“‘ഇതാ, ആ ദിവസം! ഇതാ, അതു വരുന്നു! നിന്റെ നാശം പുറപ്പെട്ടിരിക്കുന്നു; വടി പൂത്തിരിക്കുന്നു, അഹങ്കാരം തളിർത്തിരിക്കുന്നു!
11 Dulmigii wuxuu u kacay sidii ul shareed. Midkoodna ma hadhi doono badnaantooda iyo maalkooda badan toona, oo looma barooran doono.
അക്രമം എഴുന്നേറ്റിരിക്കുന്നു, ദുഷ്ടരെ ശിക്ഷിക്കുന്നതിനുള്ള ഒരു വടിയായിത്തന്നെ. ആ ജനത്തിൽ ആരുംതന്നെ, ആ ജനസമൂഹത്തിലോ അവരുടെ ധനത്തിലോ മൂല്യവത്തായ ഒന്നും അവശേഷിക്കുകയില്ല.
12 Wakhtigii waa yimid, oo maalintii way soo dhow dahay. Kan wax iibsadaa yuusan waxba rayrayn, kan wax iibiyaana yuusan waxba murugoon, waayo, dadkooda badan oo dhanba cadhaa dul saaran.
സമയം വന്നെത്തിയിരിക്കുന്നു! ആ ദിവസം എത്തിച്ചേർന്നു! വാങ്ങുന്നവർ സന്തോഷിക്കുകയോ വിൽക്കുന്നവർ വിലപിക്കയോ ചെയ്യാതിരിക്കട്ടെ; കാരണം, എന്റെ ക്രോധം ആ മുഴുവൻ ജനസമൂഹത്തിന്മേലും വന്നിരിക്കുന്നു.
13 Waayo, kan wax iibiyey uma uu soo noqon doono wixii uu iibiyey in kastoo uu weli kuwa noolnool ku dhex jiro, waayo, waxyaalihii la tusay waxay ku saabsan yihiin dadkooda badan oo dhan, oo midkoodna innaba sooma noqon doono, xumaanta noloshiisana kuma xoogaysan doono.
വാങ്ങുന്നവരും വിൽക്കുന്നവരും ജീവിച്ചിരിക്കുന്നിടത്തോളം വിറ്റവന് താൻ വിറ്റതു തിരിച്ചുകിട്ടുകയില്ല. അവരുടെ എല്ലാ പുരുഷാരത്തെപ്പറ്റിയുമുള്ള ദർശനം മറിച്ചാകുകയില്ല. അവരുടെ പാപംനിമിത്തം ഒരാളുടെയും ജീവൻ സംരക്ഷിക്കപ്പെടുകയില്ല.
14 Turumbadii bay ku dhufteen, oo wax kastaba way sii diyaariyeen, laakiinse midna dagaalka uma baxo, waayo, dadkooda badan cadhadaydii baa dul saaran.
“‘അവർ കാഹളമൂതി സകലതും സജ്ജമാക്കിയിരിക്കുന്നു; എന്നാൽ ആരുംതന്നെ യുദ്ധത്തിനു പുറപ്പെടുന്നില്ല, കാരണം എന്റെ ക്രോധം ആ സമൂഹം മുഴുവന്റെയുംമേൽ ഇരിക്കുന്നു.
15 Seeftii dibadday joogtaa, oo belaayadii iyo abaartiina gudahay ku jiraan. Kii berrinka joogaa seef buu ku dhiman doonaa, oo kii magaalada joogaana abaar iyo belaayo ayaa baabbi'in doona.
പട്ടണത്തിനുപുറത്ത് വാൾ; അകത്ത് പകർച്ചവ്യാധിയും ക്ഷാമവും. വയലിൽ ഇരിക്കുന്നവർ വാളാൽ മരിക്കും. ക്ഷാമവും പകർച്ചവ്യാധിയും നഗരത്തിലുള്ളവരെ നശിപ്പിച്ചുകളയും.
16 Laakiinse kuwoodii baxsadaa way cayman doonaan, oo waxay joogi doonaan buuraha dushooda sida qoolleyda dooxooyinka iyagoo kulligood barooranaya oo mid kastaaba xumaantiisii aawadeed u ooyaya.
അവരിൽ പലായിതർ രക്ഷപ്പെട്ടാൽത്തന്നെയും പർവതങ്ങളിലേക്ക് ഓടിപ്പോകും. താഴ്വരകളിലെ പ്രാവുകളെപ്പോലെ അവർ എല്ലാവരും വിലപിക്കും, ഓരോരുത്തരുടെയും പാപങ്ങൾമൂലംതന്നെ.
17 Gacmaha oo dhammu way taag gabi doonaan, oo jilbaha oo dhammuna sida biyo oo kale ayay u tabaryaraan doonaan.
എല്ലാ കൈകളും തളരും; എല്ലാ കാലുകളും മൂത്രത്താൽ നനയും.
18 Oo weliba iyagu waxay guntan doonaan dhar joonyad ah, oo naxdin baa liqi doonta, oo wejiyada oo dhammuna way ceeboobi doonaan, oo madaxyada oo dhammuna way xiirnaan doonaan.
അവർ ചാക്കുശീല ധരിക്കും, നടുക്കം അവരെ കീഴടക്കും. എല്ലാ മുഖങ്ങളിലും ലജ്ജ ഉണ്ടായിരിക്കും, എല്ലാ തലയും ക്ഷൗരം ചെയ്യപ്പെടും.
19 Lacagtooda jidadkay ku xoori doonaan, oo dahabkooduna wuxuu noqon doonaa sida wasakh oo kale. Maalinta cadhada Rabbiga lacagtooda iyo dahabkooduba ma ay samatabbixin kari doonaan. Naftooda ma ay dhergin doonaan, oo calooshoodana kama ay buuxin doonaan, maxaa yeelay, kuwaasu waxay ahaayeen dhagaxii turunturada ee xumaantooda.
“‘അവർ തങ്ങളുടെ വെള്ളി തെരുവിൽ എറിഞ്ഞുകളയും, അവരുടെ സ്വർണം മലിനമായ വസ്തുപോലെ പരിഗണിക്കപ്പെടും. യഹോവയുടെ ക്രോധദിവസത്തിൽ അവരുടെ വെള്ളിക്കോ സ്വർണത്തിനോ അവരെ മോചിപ്പിക്കാൻ കഴിയുകയില്ല. വിശപ്പടക്കുന്നതിനോ വയറുനിറയ്ക്കുന്നതിനോ അവർക്കത് ഉപകരിക്കുകയില്ല. അത് അവരെ പാപത്തിലേക്കു വീഴാൻ കാരണമാക്കിയല്ലോ.
20 Quruxdii sharraxaaddiisa kibir bay u beddeleen, oo waxay ka sameeyeen sanamyada waxyaalahoodii karaahiyada ahaa oo la nacay, sidaas daraaddeed waxaan iyaga uga dhigay sida wasakh oo kale.
തങ്ങളുടെ മനോഹരങ്ങളായ ആഭരണങ്ങളിൽ അവർ അഹങ്കരിച്ചു. മ്ലേച്ഛവും നിന്ദ്യവുമായ വിഗ്രഹങ്ങൾ നിർമിക്കുന്നതിനായി അവർ അത് ഉപയോഗിച്ചു. അതിനാൽ അതു ഞാൻ അവർക്ക് ഒരു ഹീനവസ്തുവാക്കിത്തീർക്കും.
21 Oo booli ahaan ayaan shisheeyayaal gacanta ugu gelin doonaa oo sida wax la soo dhacay oo kalena ayaan sharrowyada dunida u siin doonaa, oo iyaguna way nijaasayn doonaan.
അതു ഞാൻ വിദേശികളുടെ കൈയിൽ കൊള്ളയായും ഭൂമിയിലെ ദുഷ്ടർക്കു കവർച്ചയായും കൊടുക്കും, അവർ അതിനെ അശുദ്ധമാക്കും.
22 Oo weliba wejigaygana iyagaan ka sii jeedin doonaa, oo iyana meeshayda qarsoon bay nijaasayn doonaan, oo kuwa wax dhaca ayaa gudaheeda geli doona oo nijaasayn doona.
ആ ജനത്തിൽനിന്നു ഞാൻ മുഖം തിരിച്ചുകളയും, എനിക്കു വിലപ്പെട്ട സ്ഥലത്തെ കൊള്ളക്കാർ അശുദ്ധമാക്കും. അവർ അതിൽ പ്രവേശിക്കുകയും അതിനെ മലിനമാക്കുകയും ചെയ്യും.
23 Silsilad samee, waayo, dalka waxaa ka buuxda gacankudhiiglenimo, oo magaaladana waxaa ka buuxa dulmi.
“‘ദേശം രക്തപാതകംകൊണ്ടും പട്ടണം അക്രമംകൊണ്ടും നിറഞ്ഞിരിക്കുകയാൽ നീ ഒരു ചങ്ങല ഉണ്ടാക്കുക!
24 Sidaas daraaddeed waxaan u keeni doonaa kuwa ugu liita ee quruumaha, oo iyana guryahooda way hantiyi doonaan, oo weliba waxaan joojin doonaa kuwa xoogga badan kibirkooda, oo meelahooda quduuska ahna waa la wada nijaasayn doonaa.
അവരുടെ വീടുകൾ കൈവശമാക്കുന്നതിന് ഞാൻ ജനതകളിൽ അതിദുഷ്ടന്മാരായവരെ വരുത്തും. ബലിഷ്ഠരുടെ അഹങ്കാരം ഞാൻ അവസാനിപ്പിക്കും, അവരുടെ വിശുദ്ധസ്ഥലങ്ങൾ മലിനമായിത്തീരും.
25 Halligaad baa imanaysa, oo iyagu nabad bay doondooni doonaan, laakiinse innaba ma ay jiri doonto.
ഉൾഭയം വരുമ്പോൾ അവർ സമാധാനം അന്വേഷിക്കും; എന്നാൽ അവർ അതു കണ്ടെത്തുകയില്ല.
26 Belaayaba belaayay ku soo kor degi doontaa, war belef ahuna war belef ah buu ka kor iman doonaa, oo markaasay wax nebi la tuso doondooni doonaan, laakiinse sharcigu wadaaddada wuu ka baabbi'i doonaa, oo taladuna odayaasha way ka dhammaan doontaa.
നാശത്തിനുമീതേ നാശവും കിംവദന്തിക്കുമീതേ കിംവദന്തിയും ഉണ്ടാകും. അവർ പ്രവാചകനിൽനിന്ന് ഒരു ദർശനം അന്വേഷിക്കും ന്യായപ്രമാണത്തിൽനിന്നും പുരോഹിതൻ നൽകുന്ന ഉപദേശം നിലയ്ക്കും, ഗോത്രത്തലവന്മാരുടെ ആലോചനയും അവസാനിക്കും.
27 Boqorku wuu barooran doonaa, oo amiirkuna cabsi buu huwan doonaa, oo dadka dalka deggan gacmahooduna way gariiri doonaan, oo anigu siday jidadkoodu ahaayeen ayaan ku samayn doonaa, oo siday galabsadaanna waan u xukumi doonaa, oo waxay ogaan doonaan inaan anigu Rabbiga ahay.
രാജാവു വിലപിക്കും, പ്രഭു നൈരാശ്യത്താൽ മൂടപ്പെടും, ദേശത്തിലെ ജനങ്ങളുടെ കൈകൾ വിറയ്ക്കും. അവരുടെ പെരുമാറ്റത്തിന് അനുസൃതമായി ഞാൻ അവരോട് ഇടപെടും, അവരുടെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി ഞാൻ അവരെ ന്യായംവിധിക്കും. അപ്പോൾ, ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.’”