< Zachariasza 7 >

1 W czwartym roku króla Dariusza słowo PANA doszło do Zachariasza, czwartego [dnia] dziewiątego miesiąca, [to] jest [w miesiącu] Kislew;
ദാര്യാവേശ്‌രാജാവിന്റെ നാലാം വർഷത്തിൽ, കിസ്ളേവ് എന്ന ഒമ്പതാം മാസം, നാലാം തീയതി, സെഖര്യാവിന് യഹോവയുടെ അരുളപ്പാടുണ്ടായി.
2 Gdy [lud] posłał do domu Bożego Saresera i Regem-Meleka z ich ludźmi, aby się modlili przed PANEM;
ബേഥേലുകാർ യഹോവയെ പ്രസാദിപ്പിക്കേണ്ടതിന് സരേസരിനെയും രേഗെം-മേലെക്കിനെയും അവരുടെ ആളുകളെയും അയച്ചു,
3 [I] aby zapytali kapłanów, którzy [byli] w domu PANA zastępów, a także proroków: Czy w piątym miesiącu mam [jeszcze] płakać, poświęcając się, jak to już czyniłem przez tyle lat?
സൈന്യങ്ങളുടെ യഹോവയുടെ ആലയത്തിലെ പുരോഹിതന്മാരോടും പ്രവാചകന്മാരോടും: “ഞങ്ങൾ ഇത്ര വർഷമായി ചെയ്തുവന്നതുപോലെ അഞ്ചാം മാസത്തിൽ കരഞ്ഞുംകൊണ്ട് ഉപവസിക്കണമോ?” എന്നു ചോദിപ്പിച്ചു.
4 Doszło do mnie słowo PANA zastępów mówiące:
അപ്പോൾ സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട് എനിക്ക് ഉണ്ടായതെന്തെന്നാൽ:
5 Powiedz do całego ludu tej ziemi i do kapłanów: Gdy pościliście i płakaliście w piątym i siódmym [miesiącu] przez te siedemdziesiąt lat, czy pościliście dla mnie?
“നീ ദേശത്തിലെ സകലജനത്തോടും പുരോഹിതന്മാരോടും പറയേണ്ടത്: ‘നിങ്ങൾ ഈ എഴുപത് വർഷമായി അഞ്ചാം മാസത്തിലും ഏഴാം മാസത്തിലും ഉപവസിച്ചു വിലപിക്കുകയിൽ നിങ്ങൾ എനിക്കുവേണ്ടി തന്നെയോ ഉപവസിച്ചത്?
6 A gdy jecie i pijecie, czy nie dla siebie jecie i nie dla siebie pijecie?
നിങ്ങൾ ഭക്ഷിക്കുമ്പോഴും പാനം ചെയ്യുമ്പോഴും നിങ്ങൾ നിങ്ങൾക്കുവേണ്ടി തന്നെയല്ലയോ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നത്?
7 Czy nie [należało raczej czynić] według słowa, które PAN głosił przez dawnych proroków, gdy Jerozolima była jeszcze zamieszkana i zażywała pokoju, a także jej okoliczne miasta, gdy południe i równina były zamieszkane?
യെരൂശലേമിനും അതിന്റെ ചുറ്റും അതിന്റെ ഉപനഗരങ്ങൾക്കും നിവാസികളും സ്വസ്ഥതയും ഉണ്ടായിരുന്നപ്പോഴും തെക്കെ ദേശത്തിനും താഴ്വീതിക്കും നിവാസികൾ ഉണ്ടായിരുന്നപ്പോഴും യഹോവ പണ്ടത്തെ പ്രവാചകന്മാർ മുഖാന്തരം പ്രസംഗിപ്പിച്ച വചനങ്ങളെ നിങ്ങൾ കേട്ടനുസരിക്കേണ്ടതല്ലയോ?’”.
8 I słowo PANA doszło do Zachariasza mówiące:
യഹോവയുടെ അരുളപ്പാട് സെഖര്യാവിനുണ്ടായതെന്തെന്നാൽ:
9 Tak mówi PAN zastępów: Sądźcie sprawiedliwie i okazujcie miłosierdzie i litość, każdy swojemu bratu.
“സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നേരോടെ ന്യായം പാലിക്കുകയും ഓരോരുത്തൻ അവനവന്റെ സഹോദരനോട് ദയയും കരുണയും കാണിക്കുകയും ചെയ്യുവിൻ.
10 Nie uciskajcie wdowy i sieroty, obcego i ubogiego i nie obmyślajcie zła w swoich sercach, jedni przeciwko drugim.
൧൦വിധവയെയും അനാഥനെയും പരദേശിയെയും ദരിദ്രനെയും പീഡിപ്പിക്കരുത്; നിങ്ങളിൽ ആരും തന്റെ സഹോദരന്റെ നേരെ ഹൃദയത്തിൽ ദോഷം നിരൂപിക്കുകയും അരുത്.’
11 Ale oni nie chcieli słuchać i odwrócili się plecami, i zatkali swoje uszy, aby nie słyszeć.
൧൧എന്നാൽ ചെവികൊടുക്കുവാൻ അവർക്ക് മനസ്സില്ലായിരുന്നു; അവർ ദുശ്ശാഠ്യം കാണിക്കുകയും കേൾക്കാത്തവിധം ചെവി പൊത്തിക്കളയുകയും ചെയ്തു.
12 Zatwardzili swoje serca [jak] diament, aby nie słuchać prawa i słów, które posyłał PAN zastępów przez swego Ducha za pośrednictwem dawnych proroków. Dlatego nadszedł wielki gniew od PANA zastępów.
൧൨അവർ ന്യായപ്രമാണവും സൈന്യങ്ങളുടെ യഹോവ തന്റെ ആത്മാവിനാൽ പണ്ടത്തെ പ്രവാചകന്മാർ മുഖാന്തരം അയച്ച വചനങ്ങളും കേട്ടനുസരിക്കാത്തവിധം ഹൃദയങ്ങളെ വജ്രംപോലെ കടുപ്പമാക്കി; അങ്ങനെ സൈന്യങ്ങളുടെ യഹോവയിങ്കൽനിന്നു ഒരു മഹാകോപം വന്നു.
13 I stało się tak, że podobnie jak gdy on wołał, a [oni] nie słuchali, tak [też gdy oni] wołali, ja ich nie wysłuchałem, mówi PAN zastępów.
൧൩‘ആകയാൽ ഞാൻ വിളിച്ചിട്ടും അവർ കേൾക്കാതിരുന്നതുപോലെ തന്നെ അവർ നിലവിളിക്കും; ഞാൻ കേൾക്കുകയുമില്ല’ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
14 I rozproszyłem ich wichrem pomiędzy wszystkimi narodami, których nie znali, a ta ziemia opustoszała po nich, [tak] że nikt nie przechodził ani nie wracał. Zamienili bowiem rozkoszną ziemię w spustoszenie.
൧൪‘ഞാൻ ഒരു ചുഴലിക്കാറ്റുകൊണ്ട് അവരെ അവർ അറിയാത്ത സകലജനതകളുടെയും ഇടയിൽ പാറ്റിക്കളഞ്ഞു; ദേശം ആൾ സഞ്ചാരമില്ലാത്തവിധം അവരുടെ പിമ്പിൽ ശൂന്യമായിത്തീർന്നു; അങ്ങനെ അവർ മനോഹരദേശത്തെ ശൂന്യമാക്കിക്കളഞ്ഞു’”.

< Zachariasza 7 >