< ପ୍ରଥମ ଶାମୁୟେଲ 1 >
1 ଇଫ୍ରୟିମ-ପର୍ବତମୟ ଦେଶସ୍ଥ ରାମାଥୟିମ୍ସୂଫୀମର ଏକ ଇଫ୍ରୟିମୀୟ ଲୋକ ଥିଲା, ତାହାର ନାମ ଇଲ୍କାନା, ସେ ସୂଫର ବୃଦ୍ଧ ପ୍ରପୌତ୍ର, ତୋହର ପ୍ରପୌତ୍ର, ଇଲୀହୂର ପୁତ୍ର, ଯିରୋହମର ପୁତ୍ର;
൧എഫ്രയീംമലനാട്ടിലെ രാമാഥയീം-സോഫീം ഗ്രാമത്തില്‍ എല്‍ക്കാനാ എന്നൊരാൾ ജീവിച്ചിരുന്നു; അവൻ യെരോഹാമിന്റെ മകൻ ആയിരുന്നു; യെരോഹാമിന്റെ പിതാവ് എലീഹൂ. എലീഹൂവിന്റെ പിതാവ് തോഹൂ. എഫ്രയീമ്യനായ സൂഫിന്റെ മകനായിരുന്നു തോഹൂ.
2 ପୁଣି, ତାହାର ଦୁଇ ଭାର୍ଯ୍ୟା ଥିଲେ; ଜଣକର ନାମ ହାନ୍ନା, ଅନ୍ୟର ନାମ ପନିନ୍ନା; ପନିନ୍ନାର ସନ୍ତାନସନ୍ତତି ଥିଲେ, ମାତ୍ର ହାନ୍ନାର କୌଣସି ସନ୍ତାନସନ୍ତତି ନ ଥିଲେ।
൨എല്ക്കാനയ്ക്ക് രണ്ടു ഭാര്യമാർ ഉണ്ടായിരുന്നു; ഹന്നായും പെനിന്നായും. പെനിന്നായ്ക്ക് മക്കൾ ഉണ്ടായിരുന്നു; ഹന്നായ്ക്ക് മക്കൾ ഇല്ലായിരുന്നു.
3 ସେହି ବ୍ୟକ୍ତି ବର୍ଷକୁ ବର୍ଷ ସୈନ୍ୟାଧିପତି ସଦାପ୍ରଭୁଙ୍କ ନିକଟରେ ଆରାଧନା ଓ ବଳିଦାନ କରିବା ନିମନ୍ତେ ଆପଣା ନଗରରୁ ଶୀଲୋକୁ ଯାଉଥାଏ। ସେହି ସ୍ଥାନରେ ଏଲିଙ୍କର ଦୁଇ ପୁତ୍ର ହଫ୍ନି ଓ ପୀନହସ୍ ସଦାପ୍ରଭୁଙ୍କ ଯାଜକ ଥିଲେ।
൩അവൻ സൈന്യങ്ങളുടെ യഹോവയെ നമസ്കരിക്കുവാനും യാഗം അർപ്പിക്കുവാനും തന്റെ പട്ടണത്തിൽനിന്ന് എല്ലാ വർഷവും ശീലോവിലേക്ക് പോകുമായിരുന്നു; ഏലിയുടെ രണ്ടു പുത്രന്മാരായ യഹോവയുടെ പുരോഹിതന്മാരായിരുന്ന ഹൊഫ്നിയും ഫീനെഹാസും അവിടെ ഉണ്ടായിരുന്നു.
4 ପୁଣି, ଇଲ୍କାନା ବଳିଦାନ କରିବା ଦିନରେ ସେ ଆପଣା ଭାର୍ଯ୍ୟା ପନିନ୍ନାକୁ ଓ ତାହାର ପୁତ୍ରକନ୍ୟା ସମସ୍ତଙ୍କୁ ଅଂଶ ଦେଲା;
൪എല്ക്കാനാ യാഗം കഴിക്കുമ്പോഴെല്ലാം തന്റെ ഭാര്യയായ പെനിന്നായ്ക്കും അവളുടെ എല്ലാ പുത്രന്മാർക്കും പുത്രിമാർക്കും ഓഹരി കൊടുക്കും.
5 ମାତ୍ର ସେ ହାନ୍ନାକୁ ଦ୍ୱିଗୁଣ ଅଂଶ ଦେଲା; କାରଣ ସେ ହାନ୍ନାକୁ ପ୍ରେମ କରୁଥିଲେ, ମାତ୍ର ସଦାପ୍ରଭୁ ତାହାର ଗର୍ଭାଶୟ ରୁଦ୍ଧ କରିଥିଲେ।
൫അവൻ ഹന്നായെ സ്നേഹിച്ചിരുന്നത് കൊണ്ട് ഇരട്ടി ഓഹരി കൊടുക്കും. എന്നാൽ യഹോവ അവൾക്ക് മക്കളെ നല്കിയിരുന്നില്ല.
6 ପୁଣି, ସଦାପ୍ରଭୁ ତାହାର ଗର୍ଭାଶୟ ରୁଦ୍ଧ କରିବାରୁ ତାହାର ସପତ୍ନୀ ତାହାର ରୋଷ ଜନ୍ମାଇବା ନିମନ୍ତେ ତାହାକୁ ଅତିଶୟ ବିରକ୍ତ କରେ।
൬യഹോവ അവളുടെ ഗർഭം അടച്ചിരുന്നതിനാൽ പ്രതിയോഗിയായ പെനിന്നാ അവളെ വ്യസനിപ്പിക്കത്തക്കവണ്ണം പ്രകോപിപ്പിച്ചു.
7 ସେ ସଦାପ୍ରଭୁଙ୍କ ଗୃହକୁ ଗଲା ବେଳେ ତାହାର ସ୍ୱାମୀ ବର୍ଷକୁ ବର୍ଷ ଏପରି କରେ, ତାହାର ସପତ୍ନୀ ମଧ୍ୟ ସେହିପରି ତାହାକୁ ବିରକ୍ତ କରେ; ଏହେତୁ ସେ ରୋଦନ କରେ, ଆଉ କିଛି ଖାଏ ନାହିଁ।
൭ഹന്നാ യഹോവയുടെ ആലയത്തിലേക്ക് പോകുന്ന സമയത്തെല്ലാം അവൾ അങ്ങനെ ചെയ്യുമായിരുന്നു. പെനിന്നാ അവളെ പ്രകോപിപ്പിച്ചതുകൊണ്ട് അവൾ കരഞ്ഞ് പട്ടിണി കിടന്നു.
8 ଏଥିରେ ତାହାର ସ୍ୱାମୀ ଇଲ୍କାନା ତାହାକୁ କହିଲା, “ହାନ୍ନା, କାହିଁକି ରୋଦନ କରୁଅଛ? କାହିଁକି ଖାଉ ନାହଁ? କାହିଁକି ତୁମ୍ଭ ମନ ଦୁଃଖିତ ହୋଇଅଛି? ମୁଁ କି ଦଶ ପୁତ୍ରଠାରୁ ତୁମ୍ଭ ପ୍ରତି ଉତ୍ତମ ନୁହେଁ?”
൮അവളുടെ ഭർത്താവായ എല്‍ക്കാനാ അവളോട്: “ഹന്നേ, നീ എന്തിന് കരയുന്നു? എന്തിന് പട്ടിണികിടക്കുന്നു? നീ വ്യസനിക്കുന്നത് എന്ത്? ഞാൻ നിനക്ക് പത്ത് പുത്രന്മാരേക്കാൾ നല്ലതല്ലയോ” എന്നു പറഞ്ഞു.
9 ଏହିରୂପେ ଏକ ସମୟରେ ସେମାନେ ଶୀଲୋରେ ଭୋଜନପାନ ସମାପ୍ତ କଲା ଉତ୍ତାରେ ହାନ୍ନା ଉଠିଲା। ସେସମୟରେ ଏଲି ଯାଜକ ସଦାପ୍ରଭୁଙ୍କ ମନ୍ଦିର-ଦ୍ୱାରବନ୍ଧ ନିକଟସ୍ଥ ଆପଣା ଆସନରେ ବସିଥିଲେ।
൯അവർ ശീലോവിൽവച്ച് തിന്നുകയും കുടിക്കുകയും ചെയ്തശേഷം ഹന്നാ എഴുന്നേറ്റ് പോയി. പുരോഹിതനായ ഏലി യഹോവയുടെ മന്ദിരത്തിന്റെ വാതില്ക്കൽ ഒരു പീഠത്തിൽ ഇരിക്കുകയായിരുന്നു.
10 ପୁଣି, ହାନ୍ନା ତିକ୍ତମନା ହୋଇ ସଦାପ୍ରଭୁଙ୍କ ନିକଟରେ ପ୍ରାର୍ଥନା କରୁ କରୁ ଅତିଶୟ ରୋଦନ କଲା।
൧൦അവൾ മനോവ്യസനത്തോട് യഹോവയോട് പ്രാർത്ഥിച്ച് വളരെ കരഞ്ഞു.
11 ପୁଣି, ସେ ଏକ ମାନତ ମନାସି କହିଲା; “ହେ ସୈନ୍ୟାଧିପତି ସଦାପ୍ରଭୋ, ଯେବେ ତୁମ୍ଭେ ଆପଣା ଦାସୀର ଦୁଃଖ ପ୍ରତି ନିତାନ୍ତ ଦୃଷ୍ଟିପାତ କରିବ ଓ ମୋତେ ସ୍ମରଣ କରି ଆପଣା ଦାସୀକୁ ପାସୋରିବ ନାହିଁ, ମାତ୍ର ଆପଣା ଦାସୀକୁ ଗୋଟିଏ ପୁରୁଷ-ସନ୍ତାନ ଦେବ, ତେବେ ମୁଁ ତାହାର ଯାବଜ୍ଜୀବନ ତାହାକୁ ସଦାପ୍ରଭୁଙ୍କ ଉଦ୍ଦେଶ୍ୟରେ ଦାନ କରିବି ଓ ତାହାର ମସ୍ତକରେ କ୍ଷୁର ଲାଗିବ ନାହିଁ।”
൧൧അവൾ ഒരു നേർച്ചനേർന്നു; സൈന്യങ്ങളുടെ യഹോവേ, അടിയന്റെ സങ്കടം നോക്കി അടിയനെ ഓർക്കുകയും, അടിയനെ മറക്കാതെ ഒരു പുത്രനെ നല്കുകയും ചെയ്താൽ, അടിയൻ അവനെ അവന്റെ ആയുഷ്ക്കാലം മുഴുവനും യഹോവയ്ക്ക് കൊടുക്കും; അവന്റെ തലമുടി ഒരിക്കലും ക്ഷൗരം ചെയ്യുകയില്ലാ എന്നു പറഞ്ഞു.
12 ଏହିରୂପେ ସେ ସଦାପ୍ରଭୁଙ୍କ ସାକ୍ଷାତରେ ପ୍ରାର୍ଥନା କରୁଥିବା ସମୟରେ ଏଲି ତାହାର ମୁଖକୁ ଅନାଇଲେ।
൧൨ഇങ്ങനെ അവൾ യഹോവയുടെ സന്നിധിയിൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ ഏലി അവളുടെ മുഖം സൂക്ഷിച്ചുനോക്കി.
13 ସେସମୟରେ ହାନ୍ନା ଆପଣା ମନେ ମନେ କଥା କହୁଥିଲା; କେବଳ ତାହାର ଓଷ୍ଠ ହଲୁଥିଲା, ମାତ୍ର ତାହାର ରବ ଶୁଣାଯାଉ ନ ଥିଲା; ତେଣୁ ସେ ମତ୍ତ ହୋଇଥିବ ବୋଲି ଏଲି ବିଚାର କଲେ।
൧൩ഹന്നാ ഹൃദയംകൊണ്ട് സംസാരിച്ചതിനാൽ അവളുടെ അധരം അനങ്ങിയത് മാത്രമാണ് ഏലി കണ്ടത്. ശബ്ദം കേൾക്കാനില്ലായിരുന്നു; അതുകൊണ്ട് അവൾക്കു ലഹരിപിടിച്ചിരിക്കുന്നു എന്ന് ഏലിക്കു തോന്നിപ്പോയി.
14 ତହିଁରେ ଏଲି ତାହାକୁ କହିଲେ, “ତୁମ୍ଭେ କେତେ କାଳ ମତ୍ତ ହୋଇଥିବ? ତୁମ୍ଭ ଦ୍ରାକ୍ଷାରସ ତୁମ୍ଭଠାରୁ ଦୂର କର।”
൧൪ഏലി അവളോട്: “നീ എത്രനേരം ഇങ്ങനെ ലഹരിപിടിച്ചിരിക്കും? നിന്റെ വീഞ്ഞ് ഇറങ്ങട്ടെ” എന്ന് പറഞ്ഞു.
15 ଏଥିରେ ହାନ୍ନା ଉତ୍ତର ଦେଇ କହିଲା, “ନା, ମୋହର ପ୍ରଭୋ, ମୁଁ ଦୁଃଖିନୀ ସ୍ତ୍ରୀ; ମୁଁ ଦ୍ରାକ୍ଷାରସ କି ମଦ୍ୟ ପାନ କରି ନାହିଁ, ମାତ୍ର ସଦାପ୍ରଭୁଙ୍କ ସମ୍ମୁଖରେ ମୁଁ ଆପଣା ପ୍ରାଣ (ବେଦନା) ଢାଳୁଥିଲି।”
൧൫അതിന് ഹന്നാ ഉത്തരം പറഞ്ഞത്: അങ്ങനെയല്ല, യജമാനനേ; ഞാൻ മനോവ്യസനമുള്ളൊരു സ്ത്രീ; ഞാൻ വീഞ്ഞോ മദ്യമോ കുടിച്ചിട്ടില്ല; യഹോവയുടെ സന്നിധിയിൽ എന്റെ ഹൃദയം പകരുക ആണ് ചെയ്തത്.
16 ଆପଣା ଦାସୀକୁ ବେକାର ସ୍ତ୍ରୀ ବୋଲି ଜ୍ଞାନ ନ କର; ମୁଁ ଆପଣା ଚିନ୍ତା ଓ ବିରକ୍ତିର ବାହୁଲ୍ୟ ସକାଶୁ ଏପର୍ଯ୍ୟନ୍ତ କଥା କହୁଥିଲି।
൧൬അടിയനെ ഒരു നീചസ്ത്രീയായി വിചാരിക്കരുതേ; അടിയൻ അത്യധികമായ സങ്കടവും വ്യസനവും കൊണ്ടാകുന്നു സംസാരിച്ചത്.
17 ତହିଁରେ ଏଲି ଉତ୍ତର ଦେଇ କହିଲେ, “କୁଶଳରେ ଯାଅ; ଯାହା ତୁମ୍ଭେ ମାଗିଲ, ଇସ୍ରାଏଲର ପରମେଶ୍ୱର ତୁମ୍ଭର ସେହି ନିବେଦନ ଅନୁସାରେ ତୁମ୍ଭକୁ ଦେଉନ୍ତୁ।”
൧൭അതിന് ഏലി: “നീ സമാധാനത്തോടെ പോക; യിസ്രായേലിന്റെ ദൈവത്തോടുള്ള നിന്റെ അപേക്ഷ അവിടുന്ന് നിനക്ക് നല്കുമാറാകട്ടെ” എന്ന് ഉത്തരം പറഞ്ഞു.
18 ତହୁଁ ସେ କହିଲା, “ତୁମ୍ଭ ଦାସୀ ତୁମ୍ଭ ଦୃଷ୍ଟିରେ ଅନୁଗ୍ରହପ୍ରାପ୍ତ ହେଉ।” ଆଉ ସେ ସ୍ତ୍ରୀ ଆପଣା ପଥରେ ଗଲା ଓ ଭୋଜନ କଲା, ପୁଣି, ତାହାର ମୁଖ ଆଉ ବିଷଣ୍ଣ ନୋହିଲା।
൧൮അടിയന് അങ്ങയുടെ കൃപ ലഭിക്കുമാറാകട്ടെ എന്ന് പറഞ്ഞ് അവൾ പോയി ഭക്ഷണം കഴിച്ചു; അവളുടെ മുഖം പിന്നെ വാടിയതുമില്ല.
19 ଏଉତ୍ତାରେ ସେମାନେ ଅତି ପ୍ରଭାତରେ ଉଠି ସଦାପ୍ରଭୁଙ୍କ ଆରାଧନା କରି ଫେରିଲେ ଓ ଆପଣାମାନଙ୍କ ବାସସ୍ଥାନ ରାମାକୁ ଆସିଲେ; ଆଉ ଇଲ୍କାନା ଆପଣା ଭାର୍ଯ୍ୟା ହାନ୍ନାର ସହବାସ କରନ୍ତେ, ସଦାପ୍ରଭୁ ତାହାକୁ ସ୍ମରଣ କଲେ।
൧൯അതിനുശേഷം അവർ അതിരാവിലെ എഴുന്നേറ്റ് യഹോവയുടെ സന്നിധിയിൽ നമസ്കരിച്ചശേഷം രാമയിൽ അവരുടെ വീട്ടിലേക്ക് പോയി. എന്നാൽ എല്‍ക്കാനാ തന്റെ ഭാര്യയായ ഹന്നയെ പരിഗ്രഹിച്ചു; യഹോവ അവളെ ഓർത്തു.
20 ପୁଣି, ସମୟ ଉପସ୍ଥିତ ହୁଅନ୍ତେ, ହାନ୍ନା ଗର୍ଭଧାରଣ କରି ପୁତ୍ର ପ୍ରସବ କଲା; “ଆଉ ମୁଁ ସଦାପ୍ରଭୁଙ୍କୁ ମାଗିଥିଲି, ଏହା କହି ତାହାର ନାମ ଶାମୁୟେଲ (ପରମେଶ୍ୱର ଦତ୍ତ) ରଖିଲା।”
൨൦ഒരു വർഷം കഴിഞ്ഞപ്പോൾ ഹന്നാ ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു; ഞാൻ അവനെ യഹോവയോട് അപേക്ഷിച്ചുവാങ്ങി എന്ന് പറഞ്ഞ് അവന് ശമൂവേൽ എന്ന് പേരു നൽകി.
21 ଏଉତ୍ତାରେ ଇଲ୍କାନା ଓ ତାହାର ଗୃହସ୍ଥ ସମସ୍ତେ ସଦାପ୍ରଭୁଙ୍କ ଉଦ୍ଦେଶ୍ୟରେ ବାର୍ଷିକ ବଳିଦାନ ଓ ଆପଣା ମାନତ ନିବେଦନ କରିବାକୁ ଗଲେ।
൨൧പിന്നെ എല്‍ക്കാനായും കുടുംബവും യഹോവയ്ക്ക് എല്ലാ വർഷവും ഉള്ള യാഗവും നേർച്ചയും കഴിക്കുവാൻ പോയി.
22 ମାତ୍ର ହାନ୍ନା ଗଲା ନାହିଁ; କାରଣ ସେ ଆପଣା ସ୍ୱାମୀକୁ କହିଲା, “ବାଳକ ସ୍ତନ୍ୟପାନ ତ୍ୟାଗ କରିବା ପର୍ଯ୍ୟନ୍ତ (ମୁଁ ଯିବି ନାହିଁ), ତହିଁ ଉତ୍ତାରେ ମୁଁ ତାହାକୁ ନେଇଯିବି, ତହିଁରେ ସେ ସଦାପ୍ରଭୁଙ୍କ ସାକ୍ଷାତରେ ଉପସ୍ଥିତ ହେବ ଓ ସେଠାରେ ସର୍ବଦା ରହିବ।”
൨൨എന്നാൽ ഹന്നാ കൂടെപോയില്ല; അവൾ ഭർത്താവിനോട്: “ശിശുവിന്റെ മുലകുടി മാറട്ടെ; പിന്നെ അവൻ യഹോവയുടെ സന്നിധിയിൽ എന്നും താമസിക്കേണ്ടതിന് ഞാൻ അവനെയും കൊണ്ടുപോരാം” എന്ന് പറഞ്ഞു.
23 ତହୁଁ ତାହାର ସ୍ୱାମୀ ଇଲ୍କାନା ତାହାକୁ କହିଲା, “ଯାହା ତୁମ୍ଭକୁ ଭଲ ଦିଶେ, କର; ତାହାକୁ ସ୍ତନ୍ୟପାନ ତ୍ୟାଗ କରାଇବା ପର୍ଯ୍ୟନ୍ତ ରୁହ; ସଦାପ୍ରଭୁ କେବଳ ଆପଣା ବାକ୍ୟ ସ୍ଥିର କରନ୍ତୁ।” ତେଣୁ ସେହି ସ୍ତ୍ରୀ ଆପଣା ପୁତ୍ରକୁ ସ୍ତନ୍ୟପାନ ତ୍ୟାଗ କରାଇବା ପର୍ଯ୍ୟନ୍ତ ଅପେକ୍ଷା କରି ସ୍ତନ୍ୟପାନ କରାଇଲା।
൨൩എല്‍ക്കാനാ അവളോട്: “നിനക്ക് ഉചിതമായത് ചെയ്യുക; അവന്റെ മുലകുടി മാറുംവരെ താമസിക്കുക; യഹോവ തന്റെ വചനം നിവർത്തിക്കട്ടെ” എന്ന് പറഞ്ഞു. അങ്ങനെ ശിശുവിന്റെ മുലകുടി മാറുന്നത് വരെ അവൾ വീട്ടിൽ താമസിച്ചു
24 ଏଥିଉତ୍ତାରେ ସେ ତାହାକୁ ସ୍ତନ୍ୟପାନ ତ୍ୟାଗ କରାନ୍ତେ, ତିନି ଗୋବତ୍ସ ଓ ଏକ ଐଫା ମଇଦା ଓ ଏକ କୁମ୍ପା ଦ୍ରାକ୍ଷାରସ ସହିତ ତାହାକୁ ଶୀଲୋସ୍ଥିତ ସଦାପ୍ରଭୁଙ୍କ ଗୃହକୁ ଆଣିଲା; ସେତେବେଳେ ବାଳକ ଅଳ୍ପ ବୟସ୍କ ଥିଲା।
൨൪ശിശുവിന്റെ മുലകുടി മാറിയശേഷം അവൾ മൂന്ന് വയസ്സ് പ്രായമുള്ള ഒരു കാളയും പത്ത് കിലോഗ്രാം മാവും ഒരു തുരുത്തി വീഞ്ഞുമായി അവനെ ശീലോവിൽ യഹോവയുടെ ആലയത്തിലേക്ക് കൊണ്ടുചെന്നു: ബാലനോ ചെറുപ്പമായിരുന്നു.
25 ତହୁଁ ସେମାନେ ଗୋବତ୍ସ ବଧ କରି ବାଳକକୁ ଏଲିଙ୍କ କତିକି ଆଣିଲେ।
൨൫അവർ കാളയെ അറുത്തിട്ട് ബാലനെ ഏലിയുടെ അടുക്കൽ കൊണ്ടുചെന്നു.
26 ତହିଁରେ ସେ ସ୍ତ୍ରୀ କହିଲା, “ହେ ମୋହର ପ୍ରଭୋ, ତୁମ୍ଭ ପ୍ରାଣ ଜୀବିତ ଥିବା ପ୍ରମାଣେ, ହେ ମୋହର ପ୍ରଭୋ, ଯେଉଁ ସ୍ତ୍ରୀ ସଦାପ୍ରଭୁଙ୍କ ନିକଟରେ ପ୍ରାର୍ଥନା କରୁ କରୁ ଏହି ସ୍ଥାନରେ ତୁମ୍ଭ ସମ୍ମୁଖରେ ଠିଆ ହୋଇଥିଲା, ମୁଁ ସେହି।
൨൬അവൾ അവനോട് പറഞ്ഞത്: “യജമാനനേ; യഹോവയോട് പ്രാർത്ഥിച്ചുകൊണ്ട് ഇവിടെ സമീപത്ത് നിന്നിരുന്ന സ്ത്രീ ഞാൻ ആകുന്നു.
27 ଏହି ବାଳକ ନିମନ୍ତେ ମୁଁ ପ୍ରାର୍ଥନା କରିଥିଲି; ଆଉ ମୁଁ ଯାହା ମାଗିଥିଲି, ସଦାପ୍ରଭୁ ମୋହର ସେହି ନିବେଦନ ଅନୁସାରେ ମୋତେ ଦେଇଅଛନ୍ତି।
൨൭ഈ ബാലന് വേണ്ടി ഞാൻ പ്രാർത്ഥിച്ചു; ഞാൻ യഹോവയോട് കഴിച്ച അപേക്ഷ യഹോവ എനിക്ക് നല്കിയിരിക്കുന്നു.
28 ଏଣୁ ମୁଁ ମଧ୍ୟ ତାହାକୁ ସଦାପ୍ରଭୁଙ୍କ ଉଦ୍ଦେଶ୍ୟରେ ନିବେଦନ କଲି; ସେ ଯାବଜ୍ଜୀବନ ସଦାପ୍ରଭୁଙ୍କ ଉଦ୍ଦେଶ୍ୟରେ ସମର୍ପଣ ହେଲା,” ଏଉତ୍ତାରେ ସେ ସେଠାରେ ସଦାପ୍ରଭୁଙ୍କର ଆରାଧନା କଲା।
൨൮അതുകൊണ്ട് ഞാൻ അവനെ യഹോവയ്ക്ക് സമർപ്പിച്ചിരിക്കുന്നു; അവൻ ജീവിതകാലം മുഴുവൻ യഹോവയ്ക്ക് സമർപ്പിതനായിരിക്കും”. അവർ അവിടെ യഹോവയെ നമസ്കരിച്ചു.