< സെഖര്യാവ് 2 >

1 ഞാൻ പിന്നെയും തലപൊക്കി നോക്കിയപ്പോൾ, കയ്യിൽ അളവുനൂൽ പിടിച്ചിരിക്കുന്ന ഒരു പുരുഷനെ കണ്ടു.
Opet podigoh oèi svoje i vidjeh, i gle, èovjek, i u ruci mu uže mjeraèko.
2 “നീ എവിടേക്ക് പോകുന്നു?” എന്നു ഞാൻ ചോദിച്ചതിന് അവൻ: “ഞാൻ യെരൂശലേമിനെ അളന്ന് അതിന്റെ വീതി എന്തെന്നും നീളം എന്തെന്നും നോക്കുവാൻ പോകുന്നു” എന്ന് എന്നോട് പറഞ്ഞു.
I rekoh: kuda ideš? A on mi reèe: da izmjerim Jerusalim da vidim kolika mu je širina i kolika mu je dužina.
3 എന്നാൽ എന്നോട് സംസാരിക്കുന്ന ദൂതൻ പുറത്തു വന്നു; അവനെ എതിരേല്ക്കുവാൻ മറ്റൊരു ദൂതനും പുറത്തു വന്നു അവനോട് പറഞ്ഞത്:
I gle, anðeo koji govoraše sa mnom izide, i drugi anðeo izide mu na susret.
4 “നീ വേഗം ചെന്ന് ഈ യൗവനക്കാരനോടു സംസാരിച്ച്: ‘യെരൂശലേം അതിലെ മനുഷ്യരുടെയും മൃഗങ്ങളുടെയും ബഹുത്വം നിമിത്തം മതിലില്ലാതെ തുറന്നുകിടക്കും’ എന്നു പറയുക.
I reèe mu: trèi, govori onom mladiæu i reci: Jerusalimljani æe se naseliti po selima radi mnoštva ljudi i stoke što æe biti u njemu.
5 ‘എന്നാൽ ഞാൻ അതിന് ചുറ്റും തീമതിലായിരിക്കും; ഞാൻ അതിന്റെ നടുവിൽ മഹത്ത്വമായിരിക്കും’” എന്ന് യഹോവയുടെ അരുളപ്പാട്.
I ja æu mu, govori Gospod, biti zid ognjen unaokolo i biæu za slavu usred njega.
6 “ഹേ, ഹേ, വടക്കെ ദേശം വിട്ടോടുവിൻ!” എന്നു യഹോവയുടെ അരുളപ്പാട്; “ഞാൻ നിങ്ങളെ ആകാശത്തിന്റെ നാല് കാറ്റുപോലെ ചിതറിച്ചിരിക്കുന്നുവല്ലോ” എന്നു യഹോവയുടെ അരുളപ്പാട്.
Ej, ej, bježite iz zemlje sjeverne, govori Gospod, jer vas razasuh u èetiri vjetra nebeska, govori Gospod.
7 “ഹേ, ബാബേൽപുത്രിയുടെ അടുക്കൽ പാർക്കുന്ന സീയോനേ, ചാടിപ്പോകുക”.
Ej Sione, koji sjediš kod kæeri Vavilonske, izbavi se.
8 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളോടു കവർച്ച ചെയ്ത ജനതകളുടെ അടുക്കൽ അവൻ എന്നെ മഹത്വത്തിനായി അയച്ചിരിക്കുന്നു; നിങ്ങളെ തൊടുന്നവന്‍ എന്റെ കണ്മണിയെ തൊടുന്നു
Jer ovako veli Gospod nad vojskama: za slavom posla me k narodima, koji vas oplijeniše; jer ko tièe u vas, tièe u zjenicu oka njegova.
9 ഞാൻ അവരുടെ നേരെ കൈ കുലുക്കും; അവർ അവരുടെ ദാസന്മാർക്ക് കവർച്ചയായ്തീരും; സൈന്യങ്ങളുടെ യഹോവ എന്നെ അയച്ചിരിക്കുന്നു എന്നു നിങ്ങൾ അറിയുകയും ചെയ്യും.
Jer evo ja æu mahnuti rukom svojom na njih, i biæe plijen slugama svojim, i poznaæete da me je poslao Gospod nad vojskama.
10 ൧൦ “സീയോൻപുത്രിയേ, ഘോഷിച്ചുല്ലസിച്ചു സന്തോഷിക്ക; ഇതാ, ഞാൻ വരുന്നു; ഞാൻ നിന്റെ മദ്ധ്യേ വസിക്കും” എന്നു യഹോവയുടെ അരുളപ്പാട്.
Pjevaj i veseli se, kæeri Sionska, jer evo ja idem i nastavaæu usred tebe, govori Gospod.
11 ൧൧ ആ നാളിൽ പല ജനതകളും യഹോവയോടു ചേർന്ന് എനിക്ക് ജനമായിത്തീരും; ഞാൻ നിന്റെ മദ്ധ്യത്തിൽ വസിക്കും; സൈന്യങ്ങളുടെ യഹോവ എന്നെ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു നീ അറിയുകയും ചെയ്യും.
I mnogi æe se narodi prilijepiti ka Gospodu u taj dan, i biæe mi narod, i ja æu nastavati usred tebe, i poznaæeš da me je poslao k tebi Gospod nad vojskama.
12 ൧൨ യഹോവ വിശുദ്ധദേശത്തു യെഹൂദയെ തന്റെ ഓഹരിയായി കൈവശമാക്കുകയും യെരൂശലേമിനെ വീണ്ടും തിരഞ്ഞെടുക്കുകയും ചെയ്യും.
I Gospod æe naslijediti Judu, svoj dio, u zemlji svetoj, i opet æe izabrati Jerusalim.
13 ൧൩ സകലജഡവുമായുള്ളോരേ, യഹോവയുടെ മുമ്പിൽ മിണ്ടാതിരിക്കുവിൻ; അവൻ തന്റെ വിശുദ്ധനിവാസത്തിൽനിന്ന് എഴുന്നരുളിയിരിക്കുന്നു.
Neka muèi svako tijelo pred Gospodom, jer usta iz svetoga stana svojega.

< സെഖര്യാവ് 2 >