< ഉത്തമഗീതം 6 >
1 ൧ സ്ത്രീകളിൽ അതിസുന്ദരിയായുള്ളവളേ, നിന്റെ പ്രിയൻ എവിടെ പോയിരിക്കുന്നു? നിന്റെ പ്രിയൻ ഏതു വഴിക്ക് തിരിഞ്ഞിരിക്കുന്നു? ഞങ്ങൾ നിന്നോടുകൂടെ അവനെ അന്വേഷിക്കാം.
੧ਹੇ ਇਸਤਰੀਆਂ ਵਿੱਚੋਂ ਰੂਪਵੰਤ, ਤੇਰਾ ਬਾਲਮ ਕਿੱਥੇ ਗਿਆ ਹੈ? ਤੇਰਾ ਬਾਲਮ ਕਿੱਧਰ ਚਲਾ ਗਿਆ ਤਾਂ ਜੋ ਅਸੀਂ ਤੇਰੇ ਨਾਲ ਉਹ ਨੂੰ ਭਾਲੀਏ?
2 ൨ തോട്ടങ്ങളിൽ മേയിക്കുവാനും താമരപ്പൂക്കൾ പറിക്കുവാനും എന്റെ പ്രിയൻ തന്റെ തോട്ടത്തിൽ സുഗന്ധസസ്യങ്ങളുടെ തടങ്ങളിലേക്ക് ഇറങ്ങിപ്പോയിരിക്കുന്നു.
੨ਮੇਰਾ ਬਾਲਮ ਆਪਣੇ ਬਾਗ਼ ਲਈ, ਆਪਣੀਆਂ ਬਲਸਾਨ ਦੀਆਂ ਕਿਆਰੀਆਂ ਵੱਲ ਗਿਆ ਹੈ, ਤਾਂ ਜੋ ਬਾਗ਼ਾਂ ਵਿੱਚ ਆਪਣੀਆਂ ਭੇਡਾਂ-ਬੱਕਰੀਆਂ ਚਾਰੇ ਅਤੇ ਸੋਸਨ ਇਕੱਠੀ ਕਰੇ।
3 ൩ ഞാൻ എന്റെ പ്രിയനുള്ളവൾ; എന്റെ പ്രിയൻ എനിക്കുള്ളവൻ; അവൻ താമരകളുടെ ഇടയിൽ മേയ്ക്കുന്നു.
੩ਮੈਂ ਆਪਣੇ ਬਾਲਮ ਦੀ ਹਾਂ ਅਤੇ ਮੇਰਾ ਬਾਲਮ ਮੇਰਾ ਹੈ, ਉਹ ਸੋਸਨਾਂ ਵਿੱਚ ਚਾਰਦਾ ਹੈ।
4 ൪ എന്റെ പ്രിയേ, നീ തിർസ്സാപോലെ സൗന്ദര്യമുള്ളവൾ; യെരൂശലേംപോലെ മനോഹരി, കൊടികളോടു കൂടിയ സൈന്യംപോലെ ഭയാവഹം.
੪ਹੇ ਮੇਰੀ ਪ੍ਰੀਤਮਾ, ਤੂੰ ਤਿਰਸਾਹ ਨਗਰ ਵਾਂਗੂੰ ਰੂਪਵੰਤ, ਯਰੂਸ਼ਲਮ ਵਾਂਗੂੰ ਸੋਹਣੀ, ਇੱਕ ਝੰਡੇ ਵਾਲੇ ਲਸ਼ਕਰ ਦੇ ਵਾਂਗੂੰ ਭਿਆਨਕ ਹੈ!
5 ൫ നിന്റെ കണ്ണ് എന്നിൽനിന്ന് തിരിക്കുക; അത് എന്നെ ഭ്രമിപ്പിച്ചിരിക്കുന്നു; നിന്റെ തലമുടി ഗിലെയാദ് മലഞ്ചരിവിൽ കിടക്കുന്ന കോലാട്ടിൻകൂട്ടം പോലെയാകുന്നു.
੫ਤੂੰ ਆਪਣੀਆਂ ਅੱਖਾਂ ਮੈਥੋਂ ਫੇਰ ਲੈ, ਉਹ ਤਾਂ ਮੈਨੂੰ ਘਬਰਾ ਦਿੰਦੀਆਂ ਹਨ! ਤੇਰੇ ਵਾਲ਼ ਬੱਕਰੀਆਂ ਦੇ ਇੱਜੜ ਵਾਂਗੂੰ ਹਨ, ਜਿਹੜੀਆਂ ਗਿਲਆਦ ਦੀ ਢਲਾਣ ਦੇ ਹੇਠਾਂ ਬੈਠੀਆਂ ਹਨ।
6 ൬ നിന്റെ പല്ല് കുളിച്ച് കയറി വരുന്ന ആടുകളെപ്പോലെയിരിക്കുന്നു; അവയിൽ ഒന്നും മച്ചിയായിരിക്കാതെ എല്ലാം ഇരട്ട പ്രസവിക്കുന്നു.
੬ਤੇਰੇ ਦੰਦ ਭੇਡਾਂ ਦੇ ਇੱਜੜ ਵਾਂਗੂੰ ਹਨ, ਜਿਹੜੀਆਂ ਨਹਾ ਕੇ ਉਤਾਹਾਂ ਆਈਆਂ ਹਨ, ਜਿਹੜੀਆਂ ਸਾਰੀਆਂ ਜੋੜਿਆਂ ਨੂੰ ਜੰਮਦੀਆਂ ਹਨ, ਉਨ੍ਹਾਂ ਵਿੱਚੋਂ ਕੋਈ ਇਕੱਲੀ ਨਹੀਂ।
7 ൭ നിന്റെ ചെന്നികൾ നിന്റെ മൂടുപടത്തിന്റെ ഉള്ളിൽ മാതളപ്പഴത്തിന്റെ ഖണ്ഡംപോലെ ഇരിക്കുന്നു.
੭ਤੇਰੀਆਂ ਗੱਲਾਂ ਘੁੰਡ ਦੇ ਹੇਠ ਅਨਾਰ ਦੇ ਟੁੱਕੜਿਆਂ ਵਾਂਗੂੰ ਹਨ।
8 ൮ അറുപത് രാജ്ഞികളും എൺപത് വെപ്പാട്ടികളും അസംഖ്യം കന്യകമാരും ഉണ്ടല്ലോ.
੮ਸੱਠ ਰਾਣੀਆਂ ਅਤੇ ਅੱਸੀ ਰਖ਼ੈਲਾਂ ਅਤੇ ਕੁਆਰੀਆਂ ਅਣਗਿਣਤ ਹਨ।
9 ൯ എന്റെ പ്രാവും എന്റെ നിഷ്കളങ്കയുമായവളോ ഒരുവൾ മാത്രം; അവൾ തന്റെ അമ്മയ്ക്ക് ഏകപുത്രിയും തന്നെ പ്രസവിച്ചവൾക്ക് ഓമനയും ആകുന്നു; കന്യകമാർ അവളെ കണ്ട് ‘ഭാഗ്യവതി’ എന്ന് വാഴ്ത്തും; രാജ്ഞികളും വെപ്പാട്ടികളും കൂടെ അവളെ പുകഴ്ത്തും.
੯ਮੇਰੀ ਕਬੂਤਰੀ, ਮੇਰੀ ਨਿਰਮਲ ਅਨੋਖੀ ਹੈ, ਉਹ ਆਪਣੀ ਮਾਂ ਦੀ ਇਕਲੌਤੀ ਲਾਡਲੀ ਅਤੇ ਆਪਣੀ ਜਣਨੀ ਦੀ ਦੁਲਾਰੀ ਹੈ। ਧੀਆਂ ਨੇ ਉਹ ਨੂੰ ਵੇਖ ਕੇ ਧੰਨ ਆਖਿਆ, ਰਾਣੀਆਂ ਤੇ ਰਖ਼ੈਲਾਂ ਨੇ ਉਹ ਨੂੰ ਵਡਿਆਇਆ ਹੈ।
10 ൧൦ അരുണോദയംപോലെ ശോഭയും ചന്ദ്രനെപ്പോലെ സൗന്ദര്യവും സൂര്യനെപ്പോലെ നിർമ്മലതയും കൊടികളോടു കൂടിയ സൈന്യംപോലെ ഭയങ്കരത്വവും ഉള്ളോരിവൾ ആർ?
੧੦ਇਹ ਕੌਣ ਹੈ ਜਿਹੜੀ ਪ੍ਰਭਾਤ ਵਾਂਗੂੰ ਸ਼ੋਭਾਮਾਨ, ਚੰਨ ਵਾਂਗੂੰ ਰੂਪਵੰਤ ਅਤੇ ਸੂਰਜ ਵਾਂਗੂੰ ਨਿਰਮਲ ਹੈ, ਝੰਡੇ ਵਾਲੇ ਲਸ਼ਕਰ ਦੇ ਵਾਂਗੂੰ ਭਿਆਨਕ ਹੈ?
11 ൧൧ ഞാൻ തോട്ടിനരികിലുള്ള സസ്യങ്ങളെ കാണേണ്ടതിനും മുന്തിരിവള്ളി തളിർക്കുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കേണ്ടതിനും അക്രോത്ത്തോട്ടത്തിലേക്ക് ഇറങ്ങിച്ചെന്നു.
੧੧ਮੈਂ ਚਲਗੋਜਿਆਂ ਦੀ ਬਾੜੀ ਵਿੱਚ ਉਤਰ ਗਿਆ, ਤਾਂ ਜੋ ਵਾਦੀ ਦੀ ਹਰਿਆਲੀ ਨੂੰ ਵੇਖਾਂ, ਨਾਲੇ ਵੇਖਾਂ ਕਿ ਅੰਗੂਰਾਂ ਨੂੰ ਕਲੀਆਂ ਅਤੇ ਅਨਾਰਾਂ ਨੂੰ ਫਲ ਨਿੱਕਲੇ ਹਨ ਜਾਂ ਨਹੀਂ।
12 ൧൨ എന്റെ അഭിലാഷം ഹേതുവായി ഞാൻ അറിയാതെ എന്റെ പ്രഭുജനത്തിൻ രഥങ്ങളുടെ ഇടയിൽ എത്തി.
੧੨ਮੈਂ ਨਾ ਜਾਣਿਆ, ਮੇਰੇ ਖ਼ਿਆਲਾਂ ਨੇ ਮੈਨੂੰ ਮੇਰੇ ਸ਼ਾਹੀ ਲੋਕਾਂ ਦੇ ਰਥਾਂ ਵਿੱਚ ਬਿਠਾ ਦਿੱਤਾ।
13 ൧൩ മടങ്ങിവരുക, ശൂലേംകാരീ, മടങ്ങിവരുക; ഞങ്ങൾ നിന്നെ ഒന്ന് കണ്ടുകൊള്ളട്ടെ, മടങ്ങിവരുക, മടങ്ങിവരുക; നിങ്ങൾ മഹനയീമിലെ നൃത്തത്തെപ്പോലെ ശൂലേംകാരിയെ കാണുവാൻ ആഗ്രഹിക്കുന്നത് എന്തിന്?
੧੩ਮੁੜ, ਮੁੜ ਆ, ਹੇ ਸੂਲੰਮੀਥ, ਮੁੜ, ਮੁੜ ਆ, ਕਿ ਅਸੀਂ ਤੈਨੂੰ ਤੱਕੀਏ। ਵਧੂ ਤੁਸੀਂ ਕਿਉਂ ਸੂਲੰਮੀਥ ਦੇ ਉੱਤੇ ਨਿਗਾਹ ਕਰੋਗੇ, ਜਿਵੇਂ ਮਹਨਇਮ ਦੇ ਨਾਚ ਉੱਤੇ ਕਰਦੇ ਹੋ?