< വെളിപാട് 16 >
1 ൧ നിങ്ങൾ പോയി ദൈവക്രോധത്തിന്റെ പാത്രം ഏഴും ഭൂമിയിൽ ഒഴിച്ചുകളവിൻ എന്നു ഏഴ് ദൂതന്മാരോടും വിളിച്ചുപറയുന്ന ഒരു മഹാശബ്ദം അതിവിശുദ്ധ സ്ഥലത്തിൽ നിന്നു ഞാൻ കേട്ട്.
Am auzit un glas puternic din templu, care zicea celor șapte îngeri: “Duceți-vă și vărsați pe pământ cele șapte potire ale mâniei lui Dumnezeu!”.
2 ൨ ഒന്നാമത്തെ ദൂതൻ പോയി തന്റെ പാത്രം ഭൂമിയിൽ ഒഴിച്ചു; മൃഗത്തിന്റെ മുദ്രയുള്ളവരും അതിന്റെ പ്രതിമയെ ആരാധിച്ചവരുമായ മനുഷ്യരുടെമേൽ നാറ്റമുണ്ടാക്കുന്ന ദുഷിച്ച വ്രണം ഉണ്ടായി.
Cel dintâi s-a dus și a vărsat cupa lui pe pământ, care a devenit o rană dureroasă și neplăcută pentru oamenii care aveau semnul fiarei și care se închinau chipului ei.
3 ൩ രണ്ടാമത്തെ ദൂതൻ തന്റെ പാത്രം സമുദ്രത്തിൽ ഒഴിച്ചു; അത് മരിച്ചവന്റെ രക്തംപോലെ ആയിത്തീർന്നു; സമുദ്രത്തിലെ ജീവജന്തു ഒക്കെയും ചത്തുപോയി.
Al doilea înger a vărsat cupa sa în mare, și s-a făcut sânge ca de mort. Orice ființă vie din mare a murit.
4 ൪ മൂന്നാമത്തെ ദൂതൻ തന്റെ പാത്രം നദികളിലും നീരുറവുകളിലും ഒഴിച്ചു, അവ രക്തമായിത്തീർന്നു.
Al treilea a vărsat cupa sa în râuri și în izvoare de apă, și acestea s-au făcut sânge.
5 ൫ അപ്പോൾ ജലത്തിനധിപനായ ദൂതൻ പറയുന്നതായി ഞാൻ കേട്ടത്: “ഇരിക്കുന്നവനും ഇരുന്നവനും വരുവാനുള്ളവനുമായ കർത്താവേ, നീ ഇങ്ങനെ ഈ ന്യായവിധി നടത്തിയതുകൊണ്ട് നീ നീതിമാൻ ആകുന്നു.
Am auzit pe îngerul apelor spunând: “Drept ești Tu, care ești și care erai, Sfinte, pentru că ai judecat aceste lucruri.
6 ൬ വിശുദ്ധന്മാരുടെയും പ്രവാചകന്മാരുടെയും രക്തം അവർ ഒഴുക്കിയതുകൊണ്ട് നീ അവർക്ക് രക്തം കുടിക്കുവാൻ കൊടുത്തു; അതിന് അവർ അർഹർ തന്നെ”.
Căci ei au vărsat sângele sfinților și al profeților, iar tu le-ai dat să bea sânge. Ei merită acest lucru”.
7 ൭ അതുപോലെ യാഗപീഠത്തിൽ നിന്നും: “അതേ, സർവ്വശക്തനായ ദൈവമായ കർത്താവേ, നിന്റെ ന്യായവിധികൾ സത്യവും നീതിയുമുള്ളവ” എന്ന് പറയുന്നതായി ഞാൻ കേട്ട്.
Am auzit altarul zicând: “Da, Doamne Dumnezeule, Atotputernicul, adevărate și drepte sunt judecățile Tale!”.
8 ൮ നാലാമത്തെ ദൂതൻ തന്റെ പാത്രം സൂര്യനിൽ ഒഴിച്ചു; അപ്പോൾ തീകൊണ്ട് മനുഷ്യരെ ചുട്ടുപൊള്ളിക്കുവാൻ അതിന് അധികാരം കൊടുത്തു.
Al patrulea și-a vărsat cupa pe soare și i s-a dat să ardă pe oameni cu foc.
9 ൯ മനുഷ്യർ കൊടുംചൂടിനാൽ വെന്തുപോയി; എങ്കിലും ഈ ബാധകളുടെമേൽ അധികാരമുള്ള ദൈവത്തിന്റെ നാമത്തെ നിന്ദിച്ചതല്ലാതെ, അവന് മഹത്വം കൊടുക്കുവാൻ തക്കവണ്ണം അവർ മാനസാന്തരപ്പെട്ടില്ല.
Oamenii au fost arși de o căldură mare, iar oamenii au hulit numele lui Dumnezeu, care are putere asupra acestor plăgi. Ei nu s-au pocăit și nu i-au dat slavă.
10 ൧൦ അഞ്ചാമത്തെ ദൂതൻ തന്റെ പാത്രം മൃഗത്തിന്റെ ഇരിപ്പിടത്തിന്മേൽ ഒഴിച്ചു; അപ്പോൾ അതിന്റെ രാജ്യം ഇരുണ്ടുപോയി. അതിവേദനയാൽ അവർ നാവ് കടിച്ചു.
Al cincilea și-a vărsat cupa pe scaunul de domnie al fiarei, și împărăția ei s-a întunecat. Și-au ros limbile din cauza durerilor,
11 ൧൧ വേദനയും വ്രണങ്ങളും നിമിത്തം സ്വർഗ്ഗത്തിലെ ദൈവത്തെ നിന്ദിച്ചതല്ലാതെ അപ്പോഴും അവർ ചെയ്തിരുന്ന പ്രവൃത്തി വിട്ടു മാനസാന്തരപ്പെട്ടില്ല.
și au hulit pe Dumnezeul cerului din cauza durerilor și a rănilor lor. Și totuși nu s-au pocăit de faptele lor.
12 ൧൨ ആറാമത്തെ ദൂതൻ തന്റെ പാത്രം യൂഫ്രട്ടീസ് എന്ന മഹാനദിയിൽ ഒഴിച്ചു: കിഴക്ക് നിന്നു വരുന്ന രാജാക്കന്മാർക്കു വഴി ഒരുങ്ങേണ്ടതിന് അതിലെ വെള്ളം വറ്റിപ്പോയി.
Al șaselea și-a vărsat cupa pe râul cel mare, Eufrat. A secat apele lui, ca să fie pregătită calea pentru împărații care vor veni de la răsăritul soarelui.
13 ൧൩ മഹാസർപ്പത്തിന്റെയും മൃഗത്തിന്റെയും കള്ളപ്രവാചകന്റെയും വായിൽനിന്ന് തവളകളെപ്പോലെ മൂന്നു അശുദ്ധാത്മാക്കൾ പുറത്തു വരുന്നത് ഞാൻ കണ്ട്.
Am văzut ieșind din gura balaurului, din gura fiarei și din gura falsului profet, trei duhuri necurate, ceva asemănător cu broaștele;
14 ൧൪ ഇവ ഭൂതലത്തിലെങ്ങും ഉള്ള രാജാക്കന്മാരെ ഒക്കെയും സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധത്തിന് കൂട്ടിച്ചേർക്കുവാൻ തക്കവണ്ണം അത്ഭുതങ്ങൾ ചെയ്തുകൊണ്ട് അവരുടെ അടുക്കലേക്ക് ചെല്ലുന്ന ഭൂതാത്മാക്കൾ തന്നേ. —
pentru că sunt duhuri de demoni, care fac semne și care merg la regii întregului pământ locuit, ca să-i adune pentru războiul din ziua aceea mare a lui Dumnezeu cel Atotputernic.
15 ൧൫ ജാഗ്രതയായിരിക്ക! ഞാൻ കള്ളനെപ്പോലെ വരും; സൂക്ഷിച്ച് തന്റെ വസ്ത്രം വൃത്തിയായി കാത്തുകൊള്ളുന്നവൻ ഭാഗ്യവാൻ. അല്ലെങ്കിൽ, അവർ നഗ്നരായി നടക്കുകയും മറ്റുള്ളവർ അവരുടെ ലജ്ജ കാണുകയും ചെയ്യും.
“Iată, vin ca un hoț. Ferice de cel care veghează și își păstrează hainele, ca să nu umble gol și să nu i se vadă rușinea.”
16 ൧൬ അവൻ അവരെ എബ്രായ ഭാഷയിൽ ഹർമ്മഗെദ്ദോൻ എന്നു പേരുള്ള സ്ഥലത്ത് കൂട്ടിക്കൊണ്ട് വന്നു.
El i-a adunat în locul care se numește în ebraică “Harmaghedon”.
17 ൧൭ ഏഴാമത്തെ ദൂതൻ തന്റെ പാത്രം ആകാശത്തിൽ ഒഴിച്ചു; അപ്പോൾ: ചെയ്തു തീർന്നു എന്നു പറയുന്ന ഒരു മഹാശബ്ദം സിംഹാസനത്തിൽ നിന്നും അതിവിശുദ്ധസ്ഥലത്ത് നിന്നും പുറപ്പെട്ടു.
Al șaptelea și-a vărsat cupa în aer. Un glas puternic a ieșit din templul cerului, de pe tron, spunând: “S-a făcut!”.
18 ൧൮ അപ്പോൾ ശബ്ദകോലാഹലങ്ങളും ഇടിമുഴക്കവും മിന്നലുകളും ഭൂമിയിൽ മനുഷ്യർ ഉണ്ടായതുമുതൽ ഇന്നോളം ഉണ്ടായിട്ടില്ലാത്തതുമായ വലുതായൊരു ഭൂകമ്പവും ഉണ്ടായി.
Au fost fulgere, sunete și tunete; și a fost un cutremur mare, cum nu s-a mai întâmplat de când există oameni pe pământ — un cutremur atât de mare și atât de puternic.
19 ൧൯ മഹാനഗരം മൂന്ന് ഭാഗമായി പിരിഞ്ഞു; ജാതികളുടെ പട്ടണങ്ങളും വീണുപോയി; അപ്പോൾ ദൈവക്രോധത്തിന്റെ തീഷ്ണതയുള്ള മദ്യം നിറഞ്ഞിരിക്കുന്ന പാനപാത്രം കൊടുക്കുവാൻ തക്കവണ്ണം മഹാബാബിലോണിനെ ദൈവം ഓർത്തു.
Marele oraș a fost împărțit în trei părți și cetățile națiunilor au căzut. Babilonul cel mare a fost amintit în ochii lui Dumnezeu, ca să-i dea paharul cu vinul de foc al mâniei Lui.
20 ൨൦ സകലദ്വീപും ഓടി മറഞ്ഞു; പർവ്വതങ്ങൾ കാണ്മാനില്ലാതെയായി.
Toate insulele au fugit, și munții nu au mai fost găsiți.
21 ൨൧ മനുഷ്യരുടെമേൽ ആകാശത്ത് നിന്നും വലിയ കൽമഴ പെയ്ത്. ഓരോ കല്ലിനും ഒരു താലന്ത് ഭാരം ഉണ്ടായിരുന്നു. കൽമഴയുടെ ബാധ ഏറ്റവും കഠിനമായിരുന്നതുകൊണ്ട് മനുഷ്യർ ആ ബാധനിമിത്തം ദൈവത്തെ ദുഷിച്ചു.
Grindină mare, de greutatea unui talant, a căzut din cer peste oameni. Oamenii l-au hulit pe Dumnezeu din cauza plăgii grindinei, căci această plagă a fost extrem de gravă.