< സങ്കീർത്തനങ്ങൾ 23 >

1 ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവ എന്റെ ഇടയനാകുന്നു; എനിക്ക് ഒരു കുറവും ഉണ്ടാകുകയില്ല.
Zaburi mar Daudi. Jehova Nyasaye e jakwadha, ok anachand gimoro.
2 പച്ചയായ മേച്ചിൽപുറങ്ങളിൽ കർത്താവ് എന്നെ കിടത്തുന്നു; സ്വഛമായ ജലാശയത്തിനരികിലേക്ക് അവിടുന്ന് നടത്തുന്നു.
Omiyo ayweyo e lum mangʼich, otelona e aore mokwe,
3 അവിടുന്ന് എന്റെ പ്രാണനെ തണുപ്പിക്കുന്നു; തിരുനാമംനിമിത്തം എന്നെ നീതിപാതകളിൽ നടത്തുന്നു.
odwogo chunya. Otaya e yore mag tim makare mondo nyinge oyud duongʼ.
4 മരണനിഴലിൻ താഴ്വരയിൽ കൂടിനടന്നാലും ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല; അങ്ങ് എന്നോടുകൂടി ഇരിക്കുന്നുവല്ലോ; അങ്ങയുടെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു.
Kata ka obedo ni awuotho e hoho mar tipo mar tho, to ok analuor gimoro marach, nimar in koda; ludhi gi odungani ema hoya.
5 എന്റെ ശത്രുക്കളുടെ കൺമുമ്പിൽ അവിടുന്ന് എനിക്ക് വിരുന്നൊരുക്കുന്നു; എന്റെ തലയെ എണ്ണകൊണ്ട് അഭിഷേകം ചെയ്യുന്നു; എന്റെ പാനപാത്രം നിറഞ്ഞ് കവിയുന്നു.
Iloso mesa e nyima ka wasika neno. Iwiro wiya gi mo; kikombena opongʼ moo oko.
6 നന്മയും കരുണയും നിശ്ചയമായി ആയുഷ്കാലം മുഴുവൻ എന്നെ പിന്തുടരും; ഞാൻ യഹോവയുടെ ആലയത്തിൽ ദീർഘകാലം വസിക്കും.
Adier, ber gihera biro luwa ndalo duto mag ngimana, kendo abiro dak e od Jehova Nyasaye nyaka chiengʼ.

< സങ്കീർത്തനങ്ങൾ 23 >