< സങ്കീർത്തനങ്ങൾ 146 >
1 ൧ ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവയെ സ്തുതിക്കുവിൻ; എൻ മനമേ, യഹോവയെ സ്തുതിക്കുക.
Hvali, dušo moja, Gospoda.
2 ൨ ആയുഷ്ക്കാലം മുഴുവൻ ഞാൻ യഹോവയെ സ്തുതിക്കും; ഞാൻ ഉള്ള കാലത്തോളം എന്റെ ദൈവത്തിനു കീർത്തനം ചെയ്യും.
Hvaliæu Gospoda za života svojega, pjevaæu Bogu svojemu dok me je god.
3 ൩ നിങ്ങൾ പ്രഭുക്കന്മാരിൽ ആശ്രയിക്കരുത്; സഹായിക്കുവാൻ കഴിയാത്ത മനുഷ്യപുത്രനിലും അരുത്.
Ne uzdajte se u knezove, u sina èovjeèijega, u kojega nema pomoæi.
4 ൪ അവന്റെ ശ്വാസം പോകുന്നു; അവൻ മണ്ണിലേക്കു മടങ്ങുന്നു; അന്ന് തന്നെ അവന്റെ നിരൂപണങ്ങൾ നശിക്കുന്നു.
Iziðe iz njega duh, i vrati se u zemlju svoju: taj dan propadnu sve pomisli njegove.
5 ൫ യാക്കോബിന്റെ ദൈവം സഹായമായി തന്റെ ദൈവമായ യഹോവയിൽ പ്രത്യാശയുള്ളവൻ ഭാഗ്യവാൻ.
Blago onome, kojemu je pomoænik Bog Jakovljev, kojemu je nadanje u Gospodu, Bogu njegovu,
6 ൬ ദൈവം ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കി; കർത്താവ് എന്നേക്കും വിശ്വസ്തനായിരിക്കുന്നു.
Koji je stvorio nebo i zemlju, more i sve što je u njima; koji drži vjeru uvijek,
7 ൭ പീഡിതന്മാർക്ക് ദൈവം ന്യായം പാലിച്ചു കൊടുക്കുന്നു; വിശപ്പുള്ളവർക്ക് ദൈവം ആഹാരം നല്കുന്നു; യഹോവ ബദ്ധന്മാർക്ക് സ്വാതന്ത്ര്യം നൽകുന്നു.
Èini sud onima, kojima se èini krivo; daje hranu gladnima. Gospod driješi svezane,
8 ൮ യഹോവ കുരുടന്മാർക്ക് കാഴ്ച കൊടുക്കുന്നു; യഹോവ കുനിഞ്ഞിരിക്കുന്നവരെ നിവിർത്തുന്നു; യഹോവ നീതിമാന്മാരെ സ്നേഹിക്കുന്നു.
Gospod otvora oèi slijepcima, podiže oborene, Gospod ljubi pravednike.
9 ൯ യഹോവ പരദേശികളെ പരിപാലിക്കുന്നു; കർത്താവ് അനാഥനെയും വിധവയെയും സംരക്ഷിക്കുന്നു; എന്നാൽ ദുഷ്ടന്മാരുടെ വഴി ദൈവം മറിച്ചുകളയുന്നു.
Gospod èuva došljake, pomaže siroti i udovici; a put bezbožnièki prevraæa.
10 ൧൦ യഹോവ എന്നേക്കും വാഴും; സീയോനേ, നിന്റെ ദൈവം തലമുറതലമുറയോളം തന്നെ. യഹോവയെ സ്തുതിക്കുവിൻ.
Gospod je car dovijeka, Bog tvoj, Sione, od koljena do koljena. Aliluja.