< സദൃശവാക്യങ്ങൾ 3 >

1 മകനേ, എന്റെ ഉപദേശം മറക്കരുത്; നിന്റെ ഹൃദയം എന്റെ കല്പനകൾ കാത്തുകൊള്ളട്ടെ.
Mon fils, n’oublie pas ma loi, et que ton cœur garde mes préceptes,
2 അവ ദീർഘായുസ്സും ജീവകാലവും സമാധാനവും നിനക്ക് വർദ്ധിപ്പിച്ചുതരും.
Car ils t’apporteront la longueur des jours, des années de vie, et la paix.
3 ദയയും വിശ്വസ്തതയും നിന്നെ വിട്ടുപോകരുത്; അവയെ നിന്റെ കഴുത്തിൽ കെട്ടിക്കൊള്ളുക; നിന്റെ ഹൃദയത്തിന്റെ പലകയിൽ എഴുതിക്കൊള്ളുക.
Que la miséricorde et la vérité ne t’abandonnent pas: mets-les autour de ton cou, grave-les sur les tables de ton cœur:
4 അങ്ങനെ നീ ദൈവത്തിന്റെയും മനുഷ്യരുടെയും ദൃഷ്ടിയിൽ ലാവണ്യവും സൽബുദ്ധിയും പ്രാപിക്കും.
Et tu trouveras grâce et une bonne discipline devant Dieu et les hommes.
5 പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കുക; സ്വന്ത വിവേകത്തിൽ ആശ്രയിക്കരുത്.
Aie confiance dans le Seigneur de tout ton cœur, et ne t’appuie pas sur ta prudence.
6 നിന്റെ എല്ലാ വഴികളിലും അവിടുത്തെ അംഗീകരിച്ചുകൊള്ളുക; അവിടുന്ന് നിന്റെ പാതകളെ നേരെയാക്കും;
Dans toutes tes voies, pense à lui, et lui-même dirigera tes pas.
7 നിനക്ക് തന്നെ നീ ജ്ഞാനിയായി തോന്നരുത്; യഹോവയെ ഭയപ്പെട്ട് ദോഷം വിട്ടകലുക.
Ne sois pas sage à tes propres yeux: crains Dieu, et éloigne-toi du mal;
8 അത് നിന്റെ നാഭിക്ക് ആരോഗ്യവും അസ്ഥികൾക്ക് തണുപ്പും ആയിരിക്കും.
Car ce sera la santé pour ton corps et une irrigation pour tes os.
9 യഹോവയെ നിന്റെ ധനംകൊണ്ടും എല്ലാ വിളവിന്റെയും ആദ്യഫലംകൊണ്ടും ബഹുമാനിക്കുക.
Honore le Seigneur de ton bien, et donne-lui des prémices de tous tes fruits;
10 ൧൦ അങ്ങനെ നിന്റെ കളപ്പുരകൾ സമൃദ്ധിയായി നിറയും; നിന്റെ ചക്കുകളിൽ വീഞ്ഞ് കവിഞ്ഞൊഴുകും.
Et tes greniers seront remplis d’abondance, et tes pressoirs regorgeront de vin.
11 ൧൧ മകനേ, യഹോവയുടെ ശിക്ഷ നിരസിക്കരുത്; അവിടുത്തെ ശാസനയിൽ മുഷിയുകയും അരുത്.
Ne rejetteras, mon fils, la discipline du Seigneur: et ne te décourage pas, lorsque par lui tu es châtié;
12 ൧൨ അപ്പൻ ഇഷ്ടപുത്രനോട് ചെയ്യുന്നതുപോലെ യഹോവ താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു.
Car le Seigneur châtie celui qu’il aime, et il se complaît en lui comme un père en son fils.
13 ൧൩ ജ്ഞാനം പ്രാപിക്കുന്ന മനുഷ്യനും വിവേകം ലഭിക്കുന്ന മനുഷ്യനും ഭാഗ്യവാൻ.
Bienheureux l’homme qui a trouvé la sagesse, et qui est riche en prudence:
14 ൧൪ അതിന്റെ ആദായം വെള്ളിയെക്കാളും അതിന്റെ ലാഭം തങ്കത്തെക്കാളും നല്ലത്.
L’acquisition de la sagesse vaut mieux que le commerce de l’argent, et ses fruits sont préférables à l’or le meilleur et le plus pur;
15 ൧൫ അത് മുത്തുകളിലും വിലയേറിയത്; നിന്റെ മനോഹരവസ്തുക്കൾ ഒന്നും അതിന് തുല്യമാകുകയില്ല.
Elle est plus précieuse que toutes les richesses; et tout ce qu’on désire ne peut lui être comparé.
16 ൧൬ അതിന്റെ വലങ്കയ്യിൽ ദീർഘായുസ്സും ഇടങ്കയ്യിൽ ധനവും മാനവും ഇരിക്കുന്നു.
La longueur des jours est dans sa droite; et dans sa gauche sont les richesses et la gloire.
17 ൧൭ അതിന്റെ വഴികൾ സന്തുഷ്ടവും അതിന്റെ പാതകളെല്ലാം സമാധാനവും ആകുന്നു.
Ses voies sont des voies belles, et tous ses sentiers sont pacifiques.
18 ൧൮ അതിനെ പിടിച്ചുകൊള്ളുന്നവർക്ക് അത് ജീവവൃക്ഷം; അതിനെ കരസ്ഥമാക്കുന്നവർ ഭാഗ്യവാന്മാർ.
Elle est un arbre de vie pour ceux qui la saisissent, et celui qui la tient est bienheureux.
19 ൧൯ ജ്ഞാനത്താൽ യഹോവ ഭൂമിയെ സ്ഥാപിച്ചു; വിവേകത്താൽ അവിടുന്ന് ആകാശത്തെ ഉറപ്പിച്ചു.
Le Seigneur, par la sagesse, a fondé la terre: il a affermi les cieux par la prudence.
20 ൨൦ അവിടുത്തെ പരിജ്ഞാനത്താൽ ആഴങ്ങൾ പിളർന്നു; മേഘങ്ങൾ മഞ്ഞ് പൊഴിക്കുന്നു.
Par sa sagesse ont paru tout à coup des abîmes, et les nuées se chargent de rosée.
21 ൨൧ മകനേ, ജ്ഞാനവും വകതിരിവും കാത്തുകൊള്ളുക; അവ നിന്റെ ദൃഷ്ടിയിൽനിന്ന് മാറിപ്പോകരുത്.
Mon fils, que ces choses ne s’éloignent pas de tes yeux; garde la loi et le conseil;
22 ൨൨ അവ നിനക്ക് ജീവനും നിന്റെ കഴുത്തിന് അലങ്കാരവും ആയിരിക്കും.
Et ce sera la vie pour ton âme, et un ornement à ton cou;
23 ൨൩ അങ്ങനെ നീ നിർഭയമായി വഴിയിൽ നടക്കും; നിന്റെ കാൽ ഇടറുകയുമില്ല.
Alors tu marcheras avec assurance dans ta voie, et ton pied ne se heurtera pas;
24 ൨൪ നീ കിടക്കുവാൻ പോകുമ്പോൾ നിനക്ക് പേടി ഉണ്ടാകുകയില്ല; കിടക്കുമ്പോൾ നിന്റെ ഉറക്കം സുഖകരമായിരിക്കും.
Si tu dors, tu ne craindras pas: tu reposeras, et doux sera ton sommeil;
25 ൨൫ പെട്ടെന്നുള്ള വിപത്ത് ഹേതുവായും ദുഷ്ടന്മാർക്ക് വരുന്ന നാശംനിമിത്തവും നീ ഭയപ്പെടുകയില്ല.
Ne redoute pas une terreur soudaine, ni les puissances des impies fondant sur toi.
26 ൨൬ യഹോവ നിന്റെ ആശ്രയമായിരിക്കും; അവിടുന്ന് നിന്റെ കാൽ കെണിയിൽപ്പെടാതെ കാക്കും.
Car le Seigneur sera à ton côté, et il gardera ton pied, afin que tu ne sois point pris.
27 ൨൭ നന്മ ചെയ്യുവാൻ നിനക്ക് പ്രാപ്തിയുള്ളപ്പോൾ അതിന് യോഗ്യന്മാരായിരിക്കുന്നവർക്ക് ചെയ്യാതിരിക്കരുത്.
N’empêche point de bien faire celui qui le peut: si tu es en état, fais toi-même bien.
28 ൨൮ നിന്റെ കയ്യിൽ ഉള്ളപ്പോൾ കൂട്ടുകാരനോട്: “പോയിവരുക, നാളെത്തരാം” എന്ന് പറയരുത്.
Ne dis pas à ton ami: Va et reviens; demain je te donnerai, lorsqu’à l’instant tu peux donner.
29 ൨൯ കൂട്ടുകാരൻ സമീപത്ത് നിർഭയം വസിക്കുമ്പോൾ, അവന്റെനേരെ ദോഷം നിരൂപിക്കരുത്.
Ne machine pas de mal contre ton ami, puisque lui en toi a confiance.
30 ൩൦ നിനക്ക് ഒരു ദോഷവും ചെയ്യാത്ത മനുഷ്യനോട് നീ വെറുതെ കലഹിക്കരുത്.
Ne dispute pas avec un homme sans sujet, lorsque lui-même ne t’a rien fait de mal.
31 ൩൧ സാഹസക്കാരനോട് നീ അസൂയപ്പെടരുത്; അവന്റെ വഴികൾ ഒന്നും തിരഞ്ഞെടുക്കുകയുമരുത്.
Ne porte pas envie à un homme injuste, et n’imite pas ses voies,
32 ൩൨ വക്രതയുള്ളവൻ യഹോവയ്ക്ക് വെറുപ്പാകുന്നു; നീതിമാന്മാരോട് അവിടുത്തേയ്ക്ക് സഖ്യത ഉണ്ട്.
Parce que c’est l’abomination du Seigneur, qu’un moqueur; et que c’est avec les simples qu’est sa conversation.
33 ൩൩ യഹോവയുടെ ശാപം ദുഷ്ടന്റെ വീട്ടിൽ ഉണ്ട്; നീതിമാന്മാരുടെ വാസസ്ഥലത്തെയോ അവിടുന്ന് അനുഗ്രഹിക്കുന്നു.
La détresse viendra du Seigneur dans la maison de l’impie; mais les habitations des justes seront bénies.
34 ൩൪ പരിഹാസികളെ അവിടുന്ന് പരിഹസിക്കുന്നു; എളിയവർക്കോ അവിടുന്ന് കൃപ നല്കുന്നു.
Il se jouera lui-même des moqueurs; et aux hommes doux il donnera sa grâce.
35 ൩൫ ജ്ഞാനികൾ ബഹുമാനത്തെ അവകാശമാക്കും; ഭോഷന്മാരുടെ ഉയർച്ചയോ അപമാനം തന്നേ.
Les sages posséderont la gloire: l’élévation des insensés sera l’ignominie.

< സദൃശവാക്യങ്ങൾ 3 >