< സംഖ്യാപുസ്തകം 10 >
1 ൧ യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ:
Još reèe Gospod Mojsiju govoreæi:
2 ൨ “വെള്ളികൊണ്ട് രണ്ട് കാഹളം ഉണ്ടാക്കുക; അടിപ്പുപണിയായി അവയെ ഉണ്ടാക്കണം; സഭയെ വിളിച്ചുകൂട്ടുവാനും പാളയത്തെ പുറപ്പെടുവിക്കുവാനും നീ അവ ഉപയോഗിക്കണം.
Naèini sebi dvije trube od srebra, kovane da budu; njima æeš sazivati zbor i zapovijedati da polazi vojska.
3 ൩ അവ ഊതുമ്പോൾ സഭമുഴുവനും സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ നിന്റെ അടുക്കൽ കൂടണം.
Kad obje zatrube, tada neka se skuplja k tebi sav zbor na vrata šatora od sastanka.
4 ൪ ഒരു കാഹളം മാത്രം ഊതിയാൽ യിസ്രായേലിന്റെ സഹസ്രാധിപന്മാരായ പ്രഭുക്കന്മാർ നിന്റെ അടുക്കൽ കൂടണം.
A kad jedna zatrubi, tada neka se skupljaju k tebi knezovi, glavari od tisuæa Izrailjevijeh.
5 ൫ ഗംഭീരധ്വനി ഊതുമ്പോൾ കിഴക്കെ പാളയങ്ങൾ യാത്ര പുറപ്പെടണം.
A kad zatrubite potresajuæi, tada neka se kreæe oko koji leži prema istoku.
6 ൬ രണ്ടാം പ്രാവശ്യം ഗംഭീരധ്വനി ഊതുമ്പോൾ തെക്കെ പാളയങ്ങൾ യാത്ര പുറപ്പെടണം; ഇങ്ങനെ ഇവരുടെ പുറപ്പാടിനുള്ള അടയാളമായി ഗംഭീരധ്വനി ഊതണം:
A kad zatrubite drugi put potresajuæi, onda neka se kreæe oko koji je prema jugu; potresajuæi neka se trubi kad treba da poðu.
7 ൭ സഭയെ ഒന്നിച്ചുകൂട്ടേണ്ടതിന് ഊതുമ്പോൾ ഗംഭീരധ്വനി ഊതരുത്.
A kad sazivate zbor, trubite, ali ne potresajuæi.
8 ൮ അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരാണ് കാഹളം ഊതേണ്ടത്; ഇത് നിങ്ങൾക്ക് തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടം ആയിരിക്കണം.
A neka trube u trube sinovi Aronovi sveštenici; to da vam je uredba vjeèna od koljena do koljena.
9 ൯ നിങ്ങളുടെ ദേശത്ത് നിങ്ങളെ ഞെരുക്കുന്ന ശത്രുവിന്റെ നേരെ നിങ്ങൾ യുദ്ധത്തിന് പോകുമ്പോൾ ഗംഭീരധ്വനിയായി കാഹളം ഊതണം; എന്നാൽ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ ഓർത്ത് ശത്രുക്കളുടെ കൈയിൽനിന്ന് രക്ഷിക്കും.
I kad poðete na vojsku u zemlji svojoj na neprijatelja koji udari na vas, trubite u trube potresajuæi; i Gospod Bog vaš opomenuæe vas se, i saèuvaæete se od neprijatelja svojih.
10 ൧൦ നിങ്ങളുടെ സന്തോഷദിവസങ്ങളിലും ഉത്സവങ്ങളിലും മാസാരംഭങ്ങളിലും നിങ്ങൾ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിക്കുമ്പോൾ കാഹളം ഊതണം; അവ നിങ്ങൾക്ക് ദൈവത്തിന്റെ സന്നിധിയിൽ സ്മാരകമായിരിക്കും; യഹോവയായ ഞാൻ നിങ്ങളുടെ ദൈവം ആകുന്നു.
Tako i u dan veselja svojega i na praznike svoje i poèetke mjeseca svojih trubite u trube prinoseæi žrtve svoje paljenice i žrtve svoje zahvalne, i biæe vam spomen pred Bogom vašim. Ja sam Gospod Bog vaš.
11 ൧൧ അനന്തരം രണ്ടാം സംവത്സരം രണ്ടാം മാസം ഇരുപതാം തീയതി മേഘം സാക്ഷ്യനിവാസത്തിന്മേൽനിന്ന് പൊങ്ങി.
I u dvadeseti dan drugoga mjeseca druge godine podiže se oblak iznad šatora od svjedoèanstva.
12 ൧൨ അപ്പോൾ യിസ്രായേൽ മക്കൾ സീനായിമരുഭൂമിയിൽനിന്ന് യാത്ര പുറപ്പെട്ടു; മേഘം പാരൻമരുഭൂമിയിൽ വന്നുനിന്നു.
I poðoše sinovi Izrailjevi svojim redom iz pustinje Sinajske, i ustavi se oblak u pustinji Faranskoj.
13 ൧൩ യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ അവർ ഇങ്ങനെ ആദ്യമായി യാത്ര പുറപ്പെട്ടു.
Tako poðoše prvi put, kao što Gospod zapovjedi preko Mojsija.
14 ൧൪ യെഹൂദാമക്കളുടെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി ആദ്യം പുറപ്പെട്ടു; അവരുടെ സേനാപതി അമ്മീനാദാബിന്റെ മകൻ നഹശോൻ.
I poðe naprijed zastava vojske sinova Judinijeh u èetama svojim; i nad vojskom njihovom bješe Nason sin Aminadavov;
15 ൧൫ യിസ്സാഖാർമക്കളുടെ ഗോത്രത്തിന്റെ സേനാപതി സൂവാരിന്റെ മകൻ നെഥനയേൽ.
A nad vojskom plemena sinova Isaharovijeh Natanailo sin Sogarov;
16 ൧൬ സെബൂലൂൻ മക്കളുടെ ഗോത്രത്തിന്റെ സേനാപതി ഹോലോന്റെ മകൻ എലീയാബ്.
A nad vojskom plemena sinova Zavulonovijeh Elijav sin Helonov.
17 ൧൭ അപ്പോൾ തിരുനിവാസം അഴിച്ച് താഴ്ത്തി; ഗേർശോന്യരും മെരാര്യരും തിരുനിവാസം ചുമന്നുകൊണ്ട് പുറപ്പെട്ടു.
I složiše šator, pa poðoše sinovi Girsonovi i sinovi Merarijevi noseæi šator.
18 ൧൮ പിന്നെ രൂബേന്റെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി പുറപ്പെട്ടു; അവരുടെ സേനാപതി ശെദേയൂരിന്റെ മകൻ എലീസൂർ.
Potom poðe zastava vojske sinova Ruvimovijeh u èetama svojim, a nad njihovom vojskom bješe Elisur sin Sedijurov,
19 ൧൯ ശിമെയോൻമക്കളുടെ ഗോത്രത്തിന്റെ സേനാപതി സൂരീശദ്ദായിയുടെ മകൻ ശെലൂമീയേൽ.
A nad vojskom plemena sinova Simeunovijeh Salamilo sin Surisadajev,
20 ൨൦ ഗാദ് മക്കളുടെ ഗോത്രത്തിന്റെ സേനാപതി ദെയൂവേലിന്റെ മകൻ എലീയാസാഫ്.
A nad vojskom plemena sinova Gadovijeh Elisaf sin Raguilov.
21 ൨൧ അപ്പോൾ കെഹാത്യർ വിശുദ്ധവസ്തുക്കൾ ചുമന്നുകൊണ്ട് പുറപ്പെട്ടു; ഇവർ എത്തുമ്പോഴേക്ക് തിരുനിവാസം നിവർത്തിക്കഴിയും.
I poðoše sinovi Katovi noseæi svetinju, da bi oni podigli šator dokle ovi doðu.
22 ൨൨ പിന്നെ എഫ്രയീംമക്കളുടെ കൊടിക്കീഴിലുള്ള പാളയം ഗണംഗണമായി പുറപ്പെട്ടു; അവരുടെ സേനാപതി അമ്മീഹൂദിന്റെ മകൻ എലീശാമാ.
Potom poðe zastava vojske sinova Jefremovijeh u èetama svojim, a nad vojskom njihovom bješe Elisama sin Emijudov,
23 ൨൩ മനശ്ശെമക്കളുടെ ഗോത്രത്തിന്റെ സേനാപതി പെദാസൂരിന്റെ മകൻ ഗമലീയേൽ.
A nad vojskom plemena sinova Manasijinih Gamalilo sin Fadasurov,
24 ൨൪ ബെന്യാമീൻ മക്കളുടെ ഗോത്രത്തിന്റെ സേനാപതി ഗിദെയോനിയുടെ മകൻ അബീദാൻ.
A nad vojskom plemena sinova Venijaminovih Avidan sin Gadeonijev.
25 ൨൫ പിന്നെ അവരുടെ എല്ലാ പാളയങ്ങളിലും ഒടുവിലായി ദാൻമക്കളുടെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി പുറപ്പെട്ടു; അവരുടെ സേനാപതി അമ്മീശദ്ദായിയുടെ മകനായ അഹീയേസേർ.
Najposlije poðe zastava vojske sinova Danovijeh u èetama svojim, zadnja vojska, i nad vojskom njihovom bješe Ahijezer sin Amisadajev,
26 ൨൬ ആശേർമക്കളുടെ ഗോത്രത്തിന്റെ സേനാപതി ഒക്രാന്റെ മകൻ പഗീയേൽ.
A nad vojskom plemena sinova Asirovijeh Fagailo sin Ehranov,
27 ൨൭ നഫ്താലിമക്കളുടെ ഗോത്രത്തിന്റെ സേനാപതി ഏനാന്റെ മകൻ അഹീര.
A nad vojskom plemena sinova Neftalimovijeh Ahirej sin Enanov.
28 ൨൮ യിസ്രായേൽ മക്കൾ യാത്ര പുറപ്പെട്ടപ്പോൾ ഗണംഗണമായുള്ള അവരുടെ യാത്ര ഇങ്ങനെ ആയിരുന്നു.
Tijem redom poðoše sinovi Izrailjevi u èetama svojim, i tako iðahu.
29 ൨൯ പിന്നെ മോശെ തന്റെ അമ്മായപ്പനായ രെയൂവേൽ എന്ന മിദ്യാന്യന്റെ മകനായ ഹോബാബിനോട്: “നിങ്ങൾക്ക് ഞാൻ തരുമെന്ന് യഹോവ അരുളിച്ചെയ്ത ദേശത്തേക്ക് ഞങ്ങൾ യാത്രചെയ്യുന്നു; യഹോവ യിസ്രായേലിന് നന്മ വാഗ്ദാനം ചെയ്തിരിക്കുകകൊണ്ട് നീ ഞങ്ങളോടുകൂടി വരുക; ഞങ്ങൾ നിനക്ക് നന്മ ചെയ്യും” എന്ന് പറഞ്ഞു.
A Mojsije reèe Jovavu sinu Raguilovu Madijaninu, tastu svojemu: idemo na mjesto za koje reèe Gospod: vama æu ga dati. Hajde s nama, i dobro æemo ti uèiniti, jer je Gospod obeæao Izrailju mnogo dobra.
30 ൩൦ അവൻ അവനോട്: “ഞാൻ വരുന്നില്ല; എന്റെ സ്വദേശത്തേക്കും ചാർച്ചക്കാരുടെ അടുക്കലേക്കും ഞാൻ പോകുന്നു” എന്ന് പറഞ്ഞു.
A on mu reèe: neæu iæi, nego idem u svoju zemlju i u rod svoj.
31 ൩൧ അതിന് അവൻ: “ഞങ്ങളെ വിട്ടുപോകരുതേ; മരുഭൂമിയിൽ ഞങ്ങൾ പാളയമിറങ്ങേണ്ടത് എങ്ങനെ എന്ന് നീ അറിയുന്നു; നീ ഞങ്ങൾക്ക് കണ്ണായിരിക്കും.
A Mojsije reèe: nemoj nas ostaviti, jer znaš mjesta u pustinji gdje bismo mogli stajati, pa nam budi voð.
32 ൩൨ ഞങ്ങളോടുകൂടി പോന്നാൽ യഹോവ ഞങ്ങൾക്ക് ചെയ്യുന്ന നന്മപോലെ തന്നെ ഞങ്ങൾ നിനക്കും ചെയ്യും” എന്ന് പറഞ്ഞു.
I ako poðeš s nama, kad doðe dobro koje æe nam uèiniti Gospod, uèiniæemo ti dobro.
33 ൩൩ അനന്തരം അവർ യഹോവയുടെ പർവ്വതം വിട്ട് മൂന്ന് ദിവസത്തെ വഴി പോയി; യഹോവയുടെ നിയമപെട്ടകം അവർക്ക് വിശ്രാമസ്ഥലം അന്വേഷിക്കേണ്ടതിന് മൂന്ന് ദിവസത്തെ വഴി മുമ്പോട്ട് പോയി.
I tako poðoše od gore Gospodnje, i iðahu tri dana, i kovèeg zavjeta Gospodnjega iðaše pred njima tri dana tražeæi mjesto gdje bi poèinuli.
34 ൩൪ പാളയം പുറപ്പെട്ടപ്പോൾ യഹോവയുടെ മേഘം പകൽസമയം അവർക്ക് മീതെ ഉണ്ടായിരുന്നു.
I oblak Gospodnji bješe nad njima svaki dan kad polažahu s mjesta, gdje bijahu u okolu.
35 ൩൫ പെട്ടകം പുറപ്പെടുമ്പോൾ മോശെ: “യഹോവേ, എഴുന്നേല്ക്കണമേ; അവിടുത്തെ ശത്രുക്കൾ ചിതറുകയും അങ്ങയെ പകക്കുന്നവർ അവിടുത്തെ മുമ്പിൽനിന്ന് ഓടിപ്പോകുകയും ചെയ്യട്ടെ” എന്ന് പറയും.
I kad polažaše kovèeg, govoraše Mojsije: ustani Gospode, i neka se razaspu neprijatelji tvoji, i neka bježe ispred tebe koji mrze na te.
36 ൩൬ അത് വിശ്രമിക്കുമ്പോൾ അവൻ: “യഹോവേ, അനേകായിരമായ യിസ്രായേലിന്റെ അടുക്കലേക്ക് മടങ്ങിവരണമേ” എന്ന് പറയും.
A kad se ustavljaše, govoraše: uvrati se, Gospode, k mnoštvu tisuæa Izrailjevijeh.