< നെഹെമ്യാവു 4 >
1 ൧ ഞങ്ങൾ മതിൽ പണിയുന്നു എന്ന് സൻബല്ലത്ത് കേട്ടപ്പോൾ അവൻ കോപവും മഹാരോഷവും പൂണ്ട് യെഹൂദന്മാരെ നിന്ദിച്ചു.
A kad èu Sanavalat da zidamo zid, razgnjevi se i rasrdi se vrlo, i rugaše se Jevrejima,
2 ൨ “ഈ ദുർബ്ബലന്മാരായ യെഹൂദന്മാർ എന്ത് ചെയ്‌വാൻ ഭാവിക്കുന്നു? ഇത് പുനരുദ്ധരിക്കാൻ അവർക്ക് കഴിയുമോ? അവർ യാഗം കഴിക്കുമോ? ഒരു ദിവസംകൊണ്ട് പണി തീർത്തുകളയുമോ? വെന്തുകിടക്കുന്ന കൽക്കൂമ്പാരങ്ങളിൽനിന്ന് അവർ കല്ല് പുനർജ്ജീവിപ്പിക്കുമോ” എന്നിങ്ങനെ തന്റെ സഹോദരന്മാരും ശമര്യസൈന്യവും കേൾക്കെ പറഞ്ഞു.
I govoraše pred braæom svojom i vojnicima Samarijskim: šta rade ti nemoæni Judejci? hoæemo li ih ostaviti? hoæe li prinositi žrtve? hoæe li sada svršiti? eda li æe u život povratiti iz praha kamenje spaljeno?
3 ൩ അപ്പോൾ അവന്റെ അടുക്കൽ നിന്നിരുന്ന അമ്മോന്യനായ തോബീയാവ്: “അവർ എങ്ങനെ പണിതാലും ഒരു കുറുക്കൻ കയറിയാൽ അവരുടെ കന്മതിൽ ഉരുണ്ടുവീഴും” എന്ന് പറഞ്ഞു.
A Tovija Amonac koji bijaše uza nj reèe: neka zidaju; da lisica doðe, provaliæe kameni zid njihov.
4 ൪ “ഞങ്ങളുടെ ദൈവമേ, കേൾക്കേണമേ; ഞങ്ങൾ നിന്ദിതന്മാർ ആയിരിക്കുന്നു; അവരുടെ നിന്ദയെ സ്വന്തതലയിലേയ്ക്ക് തിരികെ കൊടുക്കണമേ. പ്രവാസദേശത്ത് അവരെ കവർച്ചയ്ക്ക് ഏല്പിക്കേണമേ.
Èuj, Bože naš, kako nas preziru; obrati rug njihov na njihovu glavu, i daj da budu grabež u zemlji gdje bi robovali.
5 ൫ പണിയുന്നവർ കേൾക്കെ അവർ അങ്ങയെ കോപിപ്പിച്ചിരിക്കയാൽ അവരുടെ അകൃത്യം മറെക്കരുതേ; അവരുടെ പാപം അങ്ങയുടെ മുമ്പിൽനിന്ന് മാഞ്ഞുപോകയും അരുതേ”.
I ne pokrivaj bezakonja njihova, i grijeh njihov da se ne izbriše pred tobom, jer te dražiše za one koji zidaju.
6 ൬ അങ്ങനെ ഞങ്ങൾ മതിൽ പണിതു; വേലചെയ്‌വാൻ ജനത്തിന് ഉത്സാഹം ഉണ്ടായിരുന്നതുകൊണ്ട് മതിൽ മുഴുവനും പകുതി പൊക്കംവരെ തീർത്തു.
I tako zidasmo zid, i sav se zid sastavi do polovine, i narod imaše volju da radi.
7 ൭ യെരൂശലേമിന്റെ മതിലുകൾ അറ്റകുറ്റം തീർന്നുവരുന്നു എന്നും വിടവുകൾ അടഞ്ഞുതുടങ്ങി എന്നും സൻബല്ലത്തും തോബീയാവും അരാബരും അമ്മോന്യരും അസ്തോദ്യരും കേട്ടപ്പോൾ അവർ കോപാകുലരായി.
A kad èu Sanavalat i Tovija i Arapi i Amonci i Azoæani da se opravlja zid Jerusalimski i da se poèelo zatvorati što je provaljeno, razgnjeviše se vrlo;
8 ൮ യെരൂശലേമിന്റെ നേരെ ചെന്ന് യുദ്ധം ചെയ്യേണ്ടതിനും അവിടെ കലക്കം വരുത്തേണ്ടതിനും അവർ ഒക്കെയും ഒന്നിച്ചുകൂടി കൂട്ടുകെട്ടുണ്ടാക്കി.
I složiše se svi zajedno da doðu i da udare na Jerusalim i da smetu.
9 ൯ ഞങ്ങളോ ഞങ്ങളുടെ ദൈവത്തോട് പ്രാർത്ഥിച്ചു; അവരുടെ നിമിത്തം രാപ്പകൽ കാവല്ക്കാരെ ആക്കേണ്ടിവന്നു.
A mi se molismo Bogu svojemu i postavljasmo stražu prema njima dan i noæ od straha njihova.
10 ൧൦ എന്നാൽ യെഹൂദ്യർ: “ചുമട്ടുകാരുടെ ശക്തി ക്ഷയിച്ചുപോകുന്നു; കല്ലും മണ്ണും ഇനിയും വളരെ കിടക്കുന്നു; ആകയാൽ മതിൽ പണിയുവാൻ നമുക്ക് കഴിയുകയില്ല” എന്ന് പറഞ്ഞു.
A Judejci rekoše: klonula je snaga nosiocima, a praha ima mnogo, ne možemo zidati zida.
11 ൧൧ ഞങ്ങളുടെ ശത്രുക്കളോ: “അവർ അറിയുകയോ കാണുകയോ ചെയ്യുന്നതിന് മുമ്പെ നാം അവരുടെ ഇടയിൽ ചെന്ന് അവരെ കൊന്ന് അവരുടെ പണി മുടക്കാം” എന്ന് പറഞ്ഞു.
A naši neprijatelji rekoše: da ne doznadu i ne opaze dokle ne doðemo usred njih, pa æemo ih pobiti i prekinuti posao.
12 ൧൨ അവരുടെ സമീപം പാർത്ത യെഹൂദന്മാർ വന്ന്, “എങ്ങോട്ട് നിങ്ങൾ തിരിഞ്ഞാലും അവർ നമുക്ക് എതിരെ വരും” എന്ന് പത്ത് പ്രാവശ്യം ഞങ്ങളോട് പറഞ്ഞു.
Ali doðoše Judejci koji kod njih življahu, i kazaše nam deset puta: èuvajte sva mjesta kuda se ide k nama.
13 ൧൩ അതുകൊണ്ട് ഞാൻ മതിലിന്റെ പുറകിൽ പൊക്കം കുറഞ്ഞ സ്ഥലങ്ങളിലും തുറന്നുകിടക്കുന്ന സ്ഥലങ്ങളിലും ആളുകളെ ആക്കി ജനത്തെ കുടുംബംകുടുംബമായി വാളുകളോടും കുന്തങ്ങളോടും വില്ലുകളോടും കൂടെ നിർത്തി.
Tada namjestih narod u nizima iza zida i na strmenima, postavih narod po porodicama s maèevima i kopljima i lukovima.
14 ൧൪ ഞാൻ നോക്കി എഴുന്നേറ്റ്, പ്രഭുക്കന്മാരോടും പ്രമാണികളോടും ശേഷം ജനത്തോടും: “നിങ്ങൾ അവരെ പേടിക്കേണ്ടാ; വലിയവനും ഭയങ്കരനുമായ കർത്താവിനെ ഓർത്ത് നിങ്ങളുടെ സഹോദരന്മാർക്കും പുത്രന്മാർക്കും പുത്രിമാർക്കും ഭാര്യമാർക്കും വീടുകൾക്കും വേണ്ടി പൊരുതുവിൻ” എന്ന് പറഞ്ഞു.
I razgledavši ustah i rekoh starješinama i glavarima i ostalom narodu: ne bojte ih se. Pomenite Gospoda velikoga i strašnoga, i bijte se za braæu svoju, za sinove svoje i kæeri svoje, za žene svoje i kuæe svoje.
15 ൧൫ ഞങ്ങൾക്ക് അറിവ് കിട്ടിപ്പോയെന്നും ദൈവം അവരുടെ ആലോചനയെ നിഷ്ഫലമാക്കിയെന്നും ഞങ്ങളുടെ ശത്രുക്കൾ കേട്ടശേഷം ഞങ്ങൾ എല്ലാവരും മതിലിന്റെ പണിയിൽ അവരവരുടെ വേലയ്ക്ക് മടങ്ങിചെല്ലുവാനിടയായി.
A kad èuše neprijatelji naši da smo doznali, razbi Gospod njihovu namjeru, i mi se vratismo svi k zidu, svaki na svoj posao.
16 ൧൬ അന്നുമുതൽ എന്റെ ഭൃത്യന്മാരിൽ പകുതിപേർ വേലയ്ക്കും, പകുതിപേർ കുന്തവും പരിചയും വില്ലും കവചവും ധരിച്ചും നിന്നു; മതിൽ പണിയുന്ന എല്ലാ യെഹൂദന്മാരുടെയും പുറകിൽ പ്രഭുക്കന്മാർ നിന്നു.
I od tada polovina mojih momaka poslovaše, a druga polovina držaše koplja i štitove i lukove i oklope, i knezovi stajahu iza svega doma Judina.
17 ൧൭ ചുമടെടുക്കുന്ന ചുമട്ടുകാർ ഒരു കൈകൊണ്ട് വേല ചെയ്യുകയും മറ്റെ കൈകൊണ്ട് ആയുധം പിടിക്കയും ചെയ്തു.
I koji zidahu i koji nošahu teret i koji tovarahu, svaki jednom rukom raðaše a u drugoj držaše koplje.
18 ൧൮ പണിയുന്നവർ അരയ്ക്ക് വാൾ കെട്ടിക്കൊണ്ട് പണിതു. എന്നാൽ കാഹളം ഊതുന്നവൻ എന്റെ അടുക്കൽ തന്നെ ആയിരുന്നു.
A koji zidahu, svaki imahu maè pripasan uz bedricu, i tako zidahu. A trubaè stajaše kod mene.
19 ൧൯ ഞാൻ പ്രഭുക്കന്മാരോടും പ്രമാണികളോടും ശേഷം ജനത്തോടും: “വേല വലിയതും വിശാലമായതും ആകുന്നു; നാം മതിലിന്മേൽ ചിതറി തമ്മിൽതമ്മിൽ അകന്നിരിക്കുന്നു.
Jer rekoh starješinama i glavarima i ostalom narodu: posao je velik i dug, i mi smo se rasuli po zidu daleko jedan od drugoga.
20 ൨൦ നിങ്ങൾ കാഹളനാദം കേൾക്കുന്ന സ്ഥലത്ത് ഞങ്ങളുടെ അടുക്കൽ കൂടിക്കൊൾവിൻ; നമ്മുടെ ദൈവം നമുക്ക് വേണ്ടി യുദ്ധം ചെയ്യും” എന്ന് പറഞ്ഞു.
Gdje èujete trubu da trubi, onamo trèite k nama; Bog naš vojevaæe za nas.
21 ൨൧ അങ്ങനെ ഞങ്ങൾ വേല തുടർന്ന്; പകുതിപേർ നേരം വെളുക്കുമ്പോൾതുടങ്ങി നക്ഷത്രം പ്രകാശിക്കുന്നതുവരെ കുന്തം പിടിച്ചുനിന്നു.
Tako raðasmo posao, i polovina ih držaše koplja od zore pa dokle zvijezde ne izidu.
22 ൨൨ ആ കാലത്ത് ഞാൻ ജനത്തോട്: “രാത്രിയിൽ നമുക്ക് കാവലിനും പകൽ വേല ചെയ്യുന്നതിനും ഉതകത്തക്കവണ്ണം ഓരോരുത്തൻ താന്താന്റെ വേലക്കാരനുമായി യെരൂശലേമിനകത്ത് പാർക്കേണം” എന്ന് പറഞ്ഞു.
U to vrijeme još rekoh narodu: svaki s momkom svojim neka noæuje u Jerusalimu da bi nam noæu stražili a danju radili.
23 ൨൩ ഞാനോ എന്റെ സഹോദരന്മാരോ എന്റെ ബാല്യക്കാരോ എന്റെ കീഴിലുള്ള കാവല്ക്കാരോ ആരും ഉടുപ്പ് മാറിയില്ല; എല്ലാവര്‍ക്കും ആയുധവും വെള്ളവും ഉണ്ടായിരുന്നു.
A ja i moja braæa i momci moji i stražari što idu za mnom neæemo svlaèiti sa sebe haljina; u svakoga da je maè i voda.