< ലേവ്യപുസ്തകം 8 >
1 ൧ യഹോവ പിന്നെയും മോശെയോട്: “നീ അഹരോനെയും അവനോടുകൂടെ
I mluvil Hospodin k Mojžíšovi, řka:
2 ൨ അവന്റെ പുത്രന്മാരെയും വസ്ത്രം, അഭിഷേകതൈലം, പാപയാഗത്തിനുള്ള കാള, രണ്ട് ആട്ടുകൊറ്റന്മാർ, കുട്ടയിൽ പുളിപ്പില്ലാത്ത അപ്പം എന്നിവയുമായി വരുകയും
Vezmi Arona a syny jeho s ním, i roucha jejich a olej pomazání, též volka k oběti za hřích, a dva skopce, a koš s přesnými chleby,
3 ൩ സഭയെ മുഴുവനും സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ കൂട്ടുകയും ചെയ്യുക” എന്നു കല്പിച്ചു.
A shromažď všecko množství ke dveřím stánku úmluvy.
4 ൪ യഹോവ തന്നോട് കല്പിച്ചതുപോലെ മോശെ ചെയ്തു; സഭ സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ വന്നുകൂടി.
I učinil Mojžíš, jakž přikázal jemu Hospodin, a shromáždilo se všecko množství ke dveřím stánku úmluvy.
5 ൫ മോശെ സഭയോട്: “ചെയ്യണമെന്ന് യഹോവ കല്പിച്ച കാര്യം ഇതാകുന്നു” എന്നു പറഞ്ഞു.
Tedy řekl Mojžíš tomu množství: Totoť jest to slovo, kteréž přikázal vykonati Hospodin.
6 ൬ മോശെ അഹരോനെയും പുത്രന്മാരെയും അടുക്കൽ വരുത്തി അവരെ വെള്ളംകൊണ്ട് കഴുകി.
A rozkázav přistoupiti Mojžíš Aronovi a synům jeho, umyl je vodou.
7 ൭ അവനെ ഉള്ളങ്കി ഇടുവിച്ചു നടുക്കെട്ടു കെട്ടിച്ച് അങ്കി ധരിപ്പിച്ച് ഏഫോദ് ഇടുവിച്ച് ഏഫോദിന്റെ ചിത്രപ്പണിയായ നടുക്കെട്ടു കെട്ടിച്ച് അതിനാൽ അത് മുറുക്കി.
A oblékl jej v sukni a přepásal ho pasem, a oděv ho pláštěm, dal náramenník svrchu na něj, a připásal jej pasem náramenníka a otáhl ho jím.
8 ൮ അവനെ പതക്കം ധരിപ്പിച്ചു; പതക്കത്തിൽ ഊറീമും തുമ്മീമും വച്ചു.
A vložil na něj náprsník, do něhožto dal urim a thumim.
9 ൯ അവന്റെ തലയിൽ തലപ്പാവ് വച്ചു; തലപ്പാവിന്മേൽ അതിന്റെ മുൻവശത്തു വിശുദ്ധകിരീടമായ പൊൻപട്ടം വച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നെ.
Potom vstavil čepici na hlavu jeho; a dal na čepici jeho po předu plech zlatý, korunu svatou, jakož přikázal Hospodin Mojžíšovi.
10 ൧൦ മോശെ അഭിഷേകതൈലം എടുത്ത് കൂടാരവും അതിലുള്ളതൊക്കെയും അഭിഷേകം ചെയ്തു അവരെ ശുദ്ധീകരിച്ചു.
Vzal také Mojžíš olej pomazání a pomazal příbytku i všech věcí, kteréž byly v něm, a posvětil jich.
11 ൧൧ അവരെ ശുദ്ധീകരിക്കുവാൻ അവൻ അതിൽ കുറെ യാഗപീഠത്തിന്മേൽ ഏഴു പ്രാവശ്യം തളിച്ചു യാഗപീഠവും അതിന്റെ ഉപകരണങ്ങളൊക്കെയും തൊട്ടിയും അതിന്റെ കാലും അഭിഷേകം ചെയ്തു.
A pokropil jím oltáře sedmkrát, a pomazal oltáře i všeho nádobí jeho, též umyvadla i s podstavkem jeho, aby to všecko posvěceno bylo.
12 ൧൨ മോശെ അഹരോന്റെ തലയിൽ അഭിഷേകതൈലം ഒഴിച്ച് അവനെ അഭിഷേകം ചെയ്തു ശുദ്ധീകരിച്ചു.
Vlil také oleje pomazání na hlavu Aronovu, a pomazal ho ku posvěcení jeho.
13 ൧൩ മോശെ അഹരോന്റെ പുത്രന്മാരെ വരുത്തി, അങ്കി ധരിപ്പിച്ചു നടുക്കെട്ട് കെട്ടിച്ചു തലപ്പാവും ഇടുവിച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നെ.
Rozkázal také Mojžíš přistoupiti synům Aronovým, a zobláčel je v sukně, a opásal je pasem, a vstavil na ně klobouky, jakož byl přikázal Hospodin jemu.
14 ൧൪ മോശെ പാപയാഗത്തിനുള്ള കാളയെ കൊണ്ടുവന്നു; പാപയാഗത്തിനുള്ള കാളയുടെ തലയിൽ അഹരോനും പുത്രന്മാരും കൈവച്ചു.
A přivedl volka k oběti za hřích, i položil Aron a synové jeho ruce své na hlavu volka oběti za hřích.
15 ൧൫ മോശെ കാളയെ അറുത്തു; അവൻ അതിന്റെ രക്തം എടുത്തു വിരൽകൊണ്ട് യാഗപീഠത്തിന്റെ കൊമ്പുകളിൽ ചുറ്റും പുരട്ടി യാഗപീഠം ശുദ്ധീകരിച്ചു; ശേഷിച്ച രക്തം യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ച്, യാഗപീഠത്തിനുവേണ്ടി പ്രാശ്ചിത്തം കഴിച്ച് അതിനെ ശുദ്ധീകരിച്ചു;
I zabil jej a vzal krev jeho, a pomazal rohů oltáře vůkol prstem svým, a tak očistil oltář. Ostatek pak krve vylil k spodku oltáře a posvětil ho k očišťování na něm.
16 ൧൬ കുടലിന്മേലുള്ള സകലമേദസ്സും കരളിന്മേലുള്ള കൊഴുപ്പും വൃക്ക രണ്ടും അവയുടെ മേദസ്സും മോശെ എടുത്തു യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു.
Vzal také všecken tuk, kterýž byl na střevách, a branici s jater a obě ledvinky i tuk jejich, a pálil to Mojžíš na oltáři.
17 ൧൭ എന്നാൽ കാളയെയും അതിന്റെ തോൽ, മാംസം, ചാണകം എന്നിവയും അവൻ പാളയത്തിനു പുറത്തു തീയിൽ ഇട്ടു ചുട്ടുകളഞ്ഞു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നെ.
Volka pak toho i kůži jeho, i maso jeho, i lejna jeho spálil ohněm vně za stany, jakož byl přikázal Hospodin Mojžíšovi.
18 ൧൮ അവൻ ഹോമയാഗത്തിനുള്ള ആട്ടുകൊറ്റനെയും കൊണ്ടുവന്നു; അഹരോനും പുത്രന്മാരും ആട്ടുകൊറ്റന്റെ തലയിൽ കൈവച്ചു.
Potom přivedl skopce oběti zápalné, a položil Aron i synové jeho ruce své na hlavu toho skopce.
19 ൧൯ മോശെ ആട്ടുകൊറ്റനെ അറുത്തു; അവൻ അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിച്ചു.
I zabil jej, a pokropil Mojžíš krví oltáře po vrchu vůkol.
20 ൨൦ ആട്ടുകൊറ്റനെ കഷണംകഷണമായി മുറിച്ചു; മോശെ തലയും കഷണങ്ങളും മേദസ്സും ദഹിപ്പിച്ചു.
Skopce také rozsekal na kusy jeho, a pálil Mojžíš hlavu, kusy i tuk.
21 ൨൧ അവൻ അതിന്റെ കുടലും കാലും വെള്ളംകൊണ്ട് കഴുകി; മോശെ ആട്ടുകൊറ്റനെ മുഴുവനും യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു; ഇതു സൗരഭ്യവാസനയായ ഹോമയാഗമായി യഹോവയ്ക്കുള്ള ദഹനയാഗം; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നെ.
Střeva pak a nohy vymyl vodou, a tak spálil Mojžíš všeho skopce na oltáři. I byl zápal u vůni líbeznou, obět ohnivá Hospodinu, jakož přikázal Hospodin Mojžíšovi.
22 ൨൨ അവൻ പൌരോഹിത്യാഭിഷേകത്തിനുള്ള ആട്ടുകൊറ്റനായ മറ്റേ ആട്ടുകൊറ്റനെയും കൊണ്ടുവന്നു; അഹരോനും പുത്രന്മാരും ആട്ടുകൊറ്റന്റെ തലയിൽ കൈവച്ചു.
Rozkázal také přivésti skopce druhého, skopce posvěcení, a položil Aron i synové jeho ruce své na hlavu skopce.
23 ൨൩ മോശെ അതിനെ അറുത്തു; അവൻ അതിന്റെ രക്തം കുറെ എടുത്ത് അഹരോന്റെ വലത്തെ കാതിന്മേലും വലത്തെ കൈയുടെ പെരുവിരലിന്മേലും വലത്തെ കാലിന്റെ പെരുവിരലിന്മേലും പുരട്ടി.
I zabil jej, a vzav Mojžíš krve jeho, pomazal jí konce pravého ucha Aronova a palce ruky jeho pravé, i palce nohy jeho pravé.
24 ൨൪ മോശെ അഹരോന്റെ പുത്രന്മാരെയും വരുത്തി; അവൻ രക്തം കുറെ അവരുടെ വലത്തെ കാതിന്മേലും വലത്തെ കൈയുടെ പെരുവിരലിന്മേലും വലത്തെ കാലിന്റെ പെരുവിരലിന്മേലും പുരട്ടി; ശേഷിച്ച രക്തം മോശെ യാഗപീഠത്തിന്മേൽ ചുറ്റും തളിച്ചു.
Tolikéž synům Aronovým rozkázav přistoupiti, pomazal kraje ucha jejich pravého a palce ruky jejich pravé, též palce nohy jejich pravé, a vykropil krev na oltář svrchu vůkol.
25 ൨൫ മേദസ്സും തടിച്ചവാലും കുടലിന്മേലുള്ള സകലമേദസ്സും കരളിന്മേലുള്ള കൊഴുപ്പും വൃക്ക രണ്ടും അവയുടെ മേദസ്സും വലത്തെ കൈക്കുറകും അവൻ എടുത്തു,
Potom vzal tuk a ocas i všecken tuk přikrývající droby a branici s jater, též obě dvě ledvinky i tuk jejich i plece pravé.
26 ൨൬ യഹോവയുടെ സന്നിധിയിലുള്ള പുളിപ്പില്ലാത്ത അപ്പം ഇരിക്കുന്ന കുട്ടയിൽ നിന്നു പുളിപ്പില്ലാത്ത ഒരു അപ്പവും എണ്ണയപ്പമായ ഒരു ദോശയും ഒരു വടയും എടുത്തു മേദസ്സിന്മേലും കൈക്കുറകിന്മേലും വച്ചു.
Také z koše přesných chlebů, kteříž byli před Hospodinem, vzal jeden koláč přesný a jeden pecník chleba s olejem a jeden oplatek, a položil to s tukem a s plecem pravým.
27 ൨൭ അവയെല്ലാം അഹരോന്റെ കൈയിലും അവന്റെ പുത്രന്മാരുടെ കൈയിലും വച്ച് യഹോവയുടെ സന്നിധിയിൽ നീരാജനാർപ്പണമായി നീരാജനം ചെയ്തു.
A dal to všecko v ruce Aronovy a v ruce synů jeho, rozkázav obraceti sem i tam v obět obracení před Hospodinem.
28 ൨൮ പിന്നെ മോശെ അവയെ അവരുടെ കൈയിൽനിന്ന് എടുത്ത് യാഗപീഠത്തിന്മേൽ യാഗത്തിൻമീതെ ദഹിപ്പിച്ചു. ഇതു സൗരഭ്യവാസനയായ പൌരോഹിത്യാഭിഷേകയാഗം, യഹോവയ്ക്കുള്ള ദഹനയാഗം തന്നെ.
Potom vzav z rukou jejich, pálil to na oltáři v zápal. Posvěcení toto jest u vůni rozkošnou, obět ohnivá Hospodinu.
29 ൨൯ മോശെ ആട്ടുകൊറ്റന്റെ നെഞ്ച് എടുത്ത് യഹോവയുടെ സന്നിധിയിൽ നീരാജനാർപ്പണമായി നീരാജനം ചെയ്തു; അത് കരപൂരണത്തിന്റെ ആട്ടുകൊറ്റനിൽ മോശെക്കുള്ള ഓഹരി ആയിരുന്നു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നെ.
Vzal také Mojžíš hrudí a obracel je sem i tam v obět obracení před Hospodinem; a z skopce posvěcení dostal se Mojžíšovi díl, jakož mu byl přikázal Hospodin.
30 ൩൦ മോശെ അഭിഷേകതൈലവും യാഗപീഠത്തിന്മേലുള്ള രക്തവും അല്പാല്പം എടുത്ത് അഹരോന്റെമേലും അവന്റെ വസ്ത്രത്തിന്മേലും അവന്റെ പുത്രന്മാരുടെമേലും പുത്രന്മാരുടെ വസ്ത്രത്തിന്മേലും തളിച്ചു; അഹരോനെയും അവന്റെ വസ്ത്രത്തെയും അവന്റെ പുത്രന്മാരെയും പുത്രന്മാരുടെ വസ്ത്രങ്ങളെയും ശുദ്ധീകരിച്ചു.
Vzal také Mojžíš oleje pomazání a krve, kteráž byla na oltáři, a pokropil Arona i roucha jeho, též synů Aronových a roucha jejich s ním. A tak posvětil Arona i roucha jeho, též synů jeho i roucha jejich s ním.
31 ൩൧ അഹരോനോടും അവന്റെ പുത്രന്മാരോടും മോശെ പറഞ്ഞത് എന്തെന്നാൽ: “മാംസം നിങ്ങൾ സമാഗമനകൂടാരത്തിന്റെ വാതില്ക്കൽവച്ചു പാകംചെയ്ത്, ‘അഹരോനും പുത്രന്മാരും അത് തിന്നണം’ എന്ന് എനിക്ക് കല്പനയുണ്ടായതുപോലെ അവിടെവച്ച് അതും പൌരോഹിത്യാഭിഷേകത്തിന് അർപ്പിച്ച കൊട്ടയിൽ ഇരിക്കുന്ന അപ്പവും തിന്നുവിൻ.
I řekl Mojžíš Aronovi a synům jeho: Vařte to maso u dveří stánku úmluvy, a jezte je tu, i chléb, kterýž jest v koši posvěcení, jakož jsem přikázal, řka: Aron a synové jeho jísti budou je.
32 ൩൨ മാംസത്തിലും അപ്പത്തിലും ശേഷിക്കുന്നതു നിങ്ങൾ തീയിൽ ഇട്ടു ചുട്ടുകളയണം.
Což by pak zůstalo masa i chleba toho, ohněm to spálíte.
33 ൩൩ നിങ്ങളുടെ കരപൂരണദിവസങ്ങൾ തികയുവോളം നിങ്ങൾ ഏഴു ദിവസത്തേക്ക് സമാഗമനകൂടാരത്തിന്റെ വാതിൽ വിട്ടു പുറത്തു പോകരുത്; ഏഴു ദിവസം യഹോവ നിങ്ങൾക്ക് കരപൂരണം ചെയ്യും.
A ze dveří stánku úmluvy za sedm dní nevycházejte až do dne, v kterémž by se vyplnili dnové svěcení vašeho; nebo za sedm dní posvěcovány budou ruce vaše.
34 ൩൪ നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കുവാൻ ഇന്ന് ചെയ്തതുപോലെ ഇനിയും ചെയ്യേണ്ടതിന് യഹോവ കല്പിച്ചിരിക്കുന്നു.
Jakož se stalo dnešní den, tak přikázal Hospodin činiti k očištění vašemu.
35 ൩൫ ആകയാൽ നിങ്ങൾ മരിക്കാതിരിക്കുവാൻ ഏഴു ദിവസം രാവും പകലും സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ വസിച്ച് യഹോവയുടെ കല്പന അനുസരിക്കണം; ഇങ്ങനെ എന്നോട് കല്പിച്ചിരിക്കുന്നു”.
Protož u dveří stánku úmluvy zůstanete ve dne i v noci za sedm dní, a ostříhati budete nařízení Hospodinova, abyste nezemřeli; nebo tak mi jest přikázáno.
36 ൩൬ യഹോവ മോശെമുഖാന്തരം കല്പിച്ച സകല കാര്യങ്ങളും അഹരോനും അവന്റെ പുത്രന്മാരും ചെയ്തു.
Učinil tedy Aron i synové jeho všecky věci, kteréž přikázal Hospodin skrze Mojžíše.