< യിരെമ്യാവു 47 >

1 ഫറവോൻ ഗസ്സയെ തോല്പിച്ചതിനുമുമ്പ് ഫെലിസ്ത്യരെക്കുറിച്ച് യിരെമ്യാപ്രവാചകനു യഹോവയിങ്കൽ നിന്നുണ്ടായ അരുളപ്പാട്.
Rijeè Gospodnja koja doðe Jeremiji proroku za Filisteje prije nego Faraon osvoji Gazu.
2 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “വടക്കുനിന്നു വെള്ളം പൊങ്ങി കവിഞ്ഞൊഴുകുന്ന നദിയാകും; അത് ദേശത്തിന്മേലും അതിലുള്ള എല്ലാറ്റിന്മേലും പട്ടണത്തിന്മേലും അതിൽ പാർക്കുന്നവരുടെ മേലും കവിഞ്ഞൊഴുകും; അപ്പോൾ മനുഷ്യർ നിലവിളിക്കും; ദേശനിവാസികൾ സകലരും വിലപിക്കും.
Ovako veli Gospod: evo, voda dolazi sa sjevera, i biæe kao potok koji se razljeva, i potopiæe zemlju i što je u njoj, grad i one koji žive u njemu; i ljudi æe vikati, i ridaæe svi stanovnici zemaljski.
3 അവന്റെ ബലമുള്ള കുതിരകളുടെ കുളമ്പടിശബ്ദവും അവന്റെ രഥങ്ങളുടെ ഘോഷവും ചക്രങ്ങളുടെ ആരവവും നിമിത്തം ധൈര്യം ക്ഷയിച്ചിട്ട് അപ്പന്മാർ മക്കളെ തിരിഞ്ഞുനോക്കുകയില്ല.
Od topota kopita jakih konja njegovijeh, od tutnjave kola njegovijeh, i praske toèkova njegovijeh, neæe se obazreti ocevi na sinove, jer æe im ruke klonuti,
4 ഫെലിസ്ത്യരെ എല്ലാം നശിപ്പിക്കുവാനും സോരിലും സീദോനിലും ശേഷിച്ചിരിക്കുന്ന സകലസഹായികളെയും ഛേദിച്ചുകളയുവാനുമുള്ള ദിവസം വരുന്നതുകൊണ്ടു തന്നെ; കഫ്തോർകടല്പുറത്ത് ശേഷിപ്പുള്ള ഫെലിസ്ത്യരെ യഹോവ നശിപ്പിക്കും.
Od onoga dana koji æe doæi da istrijebi sve Filisteje i da zatre Tir i Sidon i sve ostale pomoænike, jer æe Gospod istrijebiti Filisteje, ostatak ostrva Kaftora.
5 ഗസ്സയ്ക്ക് കഷണ്ടി ബാധിച്ചിരിക്കുന്നു; അവരുടെ താഴ്വരയിലെ ശേഷിപ്പായ അസ്കലോൻ നശിച്ചുപോയി; എത്രത്തോളം നീ നിന്നെത്തന്നെ മുറിവേല്പിക്കും?
Oæelaviæe Gaza, propašæe Askalon i ostatak doline njihove; dokle æeš se rezati?
6 “അയ്യോ, യഹോവയുടെ വാളേ, നീ എത്രത്തോളം വിശ്രമിക്കാതെ ഇരിക്കും? നിന്റെ ഉറയിൽ കടക്കുക; വിശ്രമിച്ച് അടങ്ങിയിരിക്കുക.
Jaoh, maèu Gospodnji, kad æeš se smiriti? vrati se u korice svoje, stani i smiri se.
7 അസ്കലോനും സമുദ്രതീരത്തിനും വിരോധമായി യഹോവ കല്പന കൊടുത്തിരിക്കുമ്പോൾ, അടങ്ങിയിരിക്കുവാൻ അതിന് എങ്ങനെ കഴിയും? അവിടേക്ക് അവിടുന്ന് അതിനെ നിയോഗിച്ചുവല്ലോ”.
Ali kako bi se smirio? jer mu Gospod dade zapovijest na Askalon i na primorje; onamo ga odredi.

< യിരെമ്യാവു 47 >